.jpg)
ലൈലയായ് മാറി ഞാന്‍ പ്രണയം പൊഴിച്ചു......
രാധയായ് മാറി ഞാന്‍ വിരഹം കുറിച്ചു.........
രതിദേവിയെപ്പോല്‍ ഞാന്‍ കാമം രചിച്ചു ..........
പാതിവ്രത്യചോട്ടില്‍ സീതയായ് മാറി ഞാന്‍ ..............
നങ്ങേലിതന്നുടെ വായ്ത്താരി ഓതി
അമ്മയായ് മാറി ഞാന്‍ ........
കണ്ണകിയായ് പ്രതികാര ജ്വാല പടര്‍ത്തി ഞാന്‍ ..........
ചതിതന്‍ കളങ്ങളില്‍ ശകുനിയെപോല്‍....
കരുക്കള്‍ നീക്കി ഞാന്‍ ............
രണാങ്കണത്തില്‍ അര്‍ജ്ജുനനെന്നപോല്‍
യോദ്ധാവായ് മാറി ഞാന്‍ ..........
ഒടുവിലായ് എന്നെ തിരഞ്ഞു ഞാന്‍ വാക്കിനായ് പരതവേ....
ശേഷിച്ചതെന്നുടെ ചരമ കുറിപ്പ്തൊന്നു മാത്രമായ്...................
*********************************Razla Sahir***************************
********************************* Salalah *****************************