
വിഷംപുരട്ടിയ അമ്പുകള്‍ തൊടുത്തുവിട്ടിട്ടും കലിയടങ്ങാതെ അവന് ആ വേട്ടപട്ടികളെ തളര്‍ന്നു വീണ അവളുടെ അരികിലേയ്ക്കാനയിച്ചു.ആ നായ്ക്കള്‍ കടിച്ചുകീറുന്ന അവളെ ആര്‍ത്തിയോടെ കണ്ടുനിന്ന അവനെ നോക്കി തന്റെ തെറ്റ് തിരഞ്ഞ അവളോട് അവന് അലറി ..."എന്നെ പ്രണയിച്ചത് തന്നെയാണ് നിന്റെ തെറ്റ് "
************
ആ പാവം അച്ഛന്റെ നിറമിഴികള്‍ മകന്റെ കണ്ണുകളില്‍ നനവ് പടര്‍ത്തിയില്ല ,നെഞ്ചിടിപ്പിന്റെ വേഗം അവന്റെ നെഞ്ചിടിപ്പ് കൂട്ടിയില്ല ,കരളിന്റെ പിടച്ചില്‍ അവനെ നോവിച്ചതുമില്ല .കാരാണം അവന് പല ദേഹങ്ങളിലായിരുന്നു ....
*****************
ഈ സായന്തനത്തില്‍ ഞാന്‍ അസ്തമിക്കാം തിരശീലയ്ക്ക് പിന്നില്‍ ഞാന്‍ എന്റെ കനലെരിക്കാം .ആ കനലില്‍ സുവര്‍ണ്ണ കിരണങ്ങള്‍ പുനര്‍ജനിച്ചാല്‍ മറ്റൊരു പുലരിയില്‍ അത് ഞാന്‍ നിങ്ങള്‍ക്ക് സമ്മാനിക്കാം.ശേഷിക്കുന്നത് ഒരു പിടി ചാരാമാണെങ്കില് ...അതില്‍ ഞാന്‍ എന്നെ പുതയ്ക്കാം,എന്നെ തോല്‍പ്പിച്ചവര്‍ക്ക് തിലകം ചാര്‍ത്താന്‍ ......
****************
ഇന്ന് നിന്റെ മുന്നില്‍ ജ്വലിക്കുന്ന സൂര്യ കിരണങ്ങള്‍ മാത്രമാണ്.അത് നിന്റെ കാഴ്ച്ചയില്‍നിന്ന് ചന്ദ്രന്റെ നിലാവിനെയും ,താരക കൂട്ടത്തിന്റെ ശോഭയും മറച്ചിരിക്കുന്നു.കാത്തിരിക്കുക ഒരു അസ്തമനത്തില്‍ നീ അത് കാണുക തന്നെ ചെയ്യും ....
******
മൌനം കൊണ്ട് വേലികള്‍ തീര്‍ക്കാം ,കണ്ണുകളില്‍ കനല് നിറയ്ക്കാം ,നാവുകളില്‍ വിഷം പുരട്ടാം .വാക്കുകളില്‍ പരിഹാസം വിതയ്ക്കാം ,ഹൃദയം കൊണ്ട് പ്രണയിക്കാം .മനസാക്ഷിക്കുമുന്നിലും ,ദൈവത്തിന്റെ മുന്നിലും നേരിനെ നിഷേധിക്കതിരിക്കാം
R A Z L A S A H I R
S A L A L A H
S A L A L A H
"മുഴുഭ്രാന്താൻ ചിന്തകൾ" .. കൊള്ളാം .. :)
ReplyDelete:P ആദ്യ വായനക്ക് നന്ദി ഫിറോസ് ..
Deleteവയല വക്കത്തു വിരിഞ്ഞപൂക്കളെക്കാള് മനോഹരം നിങ്ങളുടെ മനസ്സിലെ ഈ ഭ്രാന്തന് ചിന്തകള്‍......ഈ ചിന്തകള്‍ എനിക്കിഷ്ട്ടമായി ..ഇനിയും പുതിയ ചിന്തകളുമായി വരുമല്ലോ ....കാത്തിരിക്കുന്നു ..ആശംസകള്‍ ...
ReplyDeleteവായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി ...ശങ്കര്‍ വിജയ്
Deleteനല്ല മനസ്സുകള്‍ ഏറട്ടെ.....
ReplyDeleteഎന്നും എന്റെ രചനകളുടെ ആദ്യ വായനക്കാരില്‍ ഒരാളാണ് റാംജി ...നന്ദി മാത്രം ... :)
Deleteകൊള്ളാട്ടോ ഈ പിരാന്തന് ചിന്തകള്‍...
ReplyDeletethx mubi..
Delete"അവന് " പല ദേഹങ്ങളിലാണ്.. അതുകൊണ്ട് തന്നെ തിരിച്ചറിയാന്‍ പ്രയാസമാണ്.. ഓരോ ചുവടിലും ജാഗ്രത വേണം..
ReplyDeleteThis comment has been removed by the author.
Deleteവായനയില്‍ തെറ്റിധാരണ ചെറുതായി വന്നു എന്ന് തോന്നുന്നു .ക്യാപ്ഷന്‍ കൊടുക്കാത്തത് ആകും അതിനു കാരണം .വായനക്ക് നന്ദി ....
Deleteഭ്രാന്തന് ചിന്തകളല്ലല്ലോ
ReplyDeleteഎനിക്ക് ഭ്രാന്ത് ഇല്ലാന്ന് പറഞ്ഞല്ലോ ....!!!!!നന്ദി അജിത്തെട്ടാ ... :)
Deleteഭ്രാന്തില്ലാത്തവരുടെ ഭ്രാന്തന് ചിന്തകള്‍ :)
ReplyDelete:) THX ALL...
Deleteകൊള്ളാം...
ReplyDeleteഇഷ്ടം........
ReplyDeleteരണ്ടാമത്തെ ഭ്രാന്തന് ചിന്തകളിലൂടെ ഒരു കാലത്ത് ഞാനും സഞ്ചരിച്ചിട്ടുണ്ട്,
അതുകൊണ്ടുതന്നെ ആ വരികള്‍ കൂടുതല്‍ മനസ്സില്‍പ്പതിഞ്ഞു.
അഭിനന്ദനങ്ങള്‍
eee chindakalkokke enna oru avasanamundavuka
Delete