Wednesday, September 26, 2012

ആത്മ നൊമ്പരം .............



മരണം. അത് ഭീകരമാണ്. നിറവും ഗന്ധവുമൊക്കെ അതിനുണ്ടെന്ന് പ്രിയപ്പെട്ടവരുടെ മരണം നമ്മെ അറിയിക്കുന്നു.'അമ്മയെ കാണാന്‍ എന്റെ പൊന്നുമോള് വരുന്നില്ലേ' എന്ന ആര്‍ത്തനാദമാണ് എന്റെ കാതുകളില്‍...! ഞാന്‍ ചെല്ലുന്നതു കാത്തുനില്‍ക്കാതെ  അനന്ത നിദ്രയിലേക്കു പോയി, ചലനമറ്റു വെള്ളപുതച്ചുകിടക്കുന്ന അമ്മയുടെ രൂപമാണ് എന്റെ കണ്ണുകളില്‍. ആന്തരാത്മാവിനെപ്പോലും മരവിപ്പിക്കുന്ന തണുപ്പ്, അമ്മയ്ക്കു ഞാന്‍ നല്‍കിയ അന്ത്യചുംബനത്തിലൂടെ എന്റെ ശരീരത്തിലെ ചൂടിനെ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഭയപ്പെടുത്തുന്ന ഏകാന്തത എന്റെ ചിന്താമണ്ഡലത്തെ ശൂന്യമാക്കിയിരിക്കുന്നു.

ആദ്യാക്ഷരം മുതല്‍ പലതും അറിഞ്ഞും അറിയാതെയും എന്നെ പഠിപ്പിച്ച എന്റെ അമ്മയുടെ മരണം പോലും നീറിപ്പിടയുന്ന ഓര്‍മപ്പെടുത്തലായി അവശേഷിച്ചു. പറഞ്ഞുകേട്ട പദങ്ങള്‍ക്കും മനസ്സിലാക്കിയതിനുമപ്പുറം പറഞ്ഞറിയിക്കാന്‍ കഴിയാത്ത എന്തൊക്കെയോ ആണ് അമ്മ എന്ന് ഇന്നു ഞാന്‍ തിരിച്ചറിയുന്നു. കാരണം, തിരിച്ചു കിട്ടാത്തവിധം എനിക്കെന്റെ അമ്മയെ നഷ്ടപ്പെട്ടിരിക്കുന്നു. മരണം അങ്ങനെയാണ്. കാണാമറയത്തേക്കു കൂട്ടിക്കൊണ്ടു പോകുമ്പോഴും പലതും കാട്ടിത്തരുന്നു. ജീവിതത്തിന്റെ പരക്കം പാച്ചിലുകള്‍ക്കിടയിലും എന്റെയൊരു ഫോണ്‍വിളിയ്ക്കായ് കാതോര്‍ത്ത്, എന്റെ വരവിനായ് കാത്തിരിക്കുന്ന,ഞാന്‍ ചിരിക്കുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന , എനിക്കു നോവുമ്പോള്‍  എന്നേക്കാള്‍ നോവുന്ന , ഞാന്‍ കരയുമ്പോള്‍  പൊട്ടിക്കരയുന്ന എന്റെ പ്രിയപ്പെട്ട അമ്മ.....

കാലത്തിന്റെ കുത്തൊഴുക്കിലെ ഭാവഭേദങ്ങളൊന്നുംമില്ലാതെ വാശിപിടിച്ചൊന്നു ചിണുങ്ങാനും, ചേര്‍ത്തുപിടിച്ചു വാത്സല്യത്തോടെ ഒരു ചോറുരുള വായില്‍ വെച്ചു തരാനും ഒന്നും കാതങ്ങള്‍ക്കുമപ്പുറം എന്റെ അമ്മയിനി ഇല്ലെന്ന തിരിച്ചറിവില് പിതാവിന്റെ വേര്‍പാടില്‍ ഞാന്‍ അറിയാതെപോയ, അമ്മയെന്നെ അറിയിക്കാതിരുന്ന അനാഥത്വംവും  ഇന്നു ഞാന്‍ തിരിച്ചറിയുന്നു .

ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള വീര്‍പ്പുമുട്ടലിലും ഇന്നെന്റെ ഞരമ്പുകളിലോടുന്ന ജീവരക്തം, മുലപ്പാലിന്റെ മാധുര്യത്താല്‍ എന്റെ നാവിലേക്കിറ്റിച്ചു തന്ന അമ്മ..! മരണം വരെ നെഞ്ചോടു ചേര്‍ത്തു പിടിക്കേണ്ട മാസ്മരികഗന്ധമുള്ള എന്റെ അമ്മയുടെ സുന്ദരമുഖവും ഓര്‍മകളും കാലത്തിന്റെ കുത്തൊഴുക്കിനു കാത്തുനില്‍ക്കാതെ മറവിയുടെ മൂടുപടം നിമിഷാര്‍ദ്ധത്തില്‍ എന്റെ തലച്ചോറിനെ ആവരണം ചെയ്യണേ എന്ന പ്രാര്‍ത്ഥനയുടെ പ്രേരണയില്‍ ഞാനറിയുന്നു, ഞാനും ഒരമ്മയാണെന്ന്.
*************************************Razla Sahir*******************************



47 comments:

  1. മരണം അങ്ങനെയാണ് .കാണാമറയതേയ്ക്കു കൊണ്ട് പോകുമ്പോഴും പലതും കാട്ടിത്തരുന്നു .ജീവിതത്തിന്റെ പരക്കംപാച്ചിലുകള്‍ക്കിടയിലും എന്‍റെ ഒരു ഫോണ്‍ വിളിക്കായി കാതോര്‍ത്തു,എന്‍റെ വരവിനായി കാത്തിരിക്കുന്ന,.ഞാന്‍ ചിരിക്കുമ്പോള്‍ പ്പൊട്ടിച്ചിരിക്കുന്ന ,എനിക്ക് നോവുമ്പോള്‍ എന്നേക്കാള്‍ നോവുന്ന,ഞാന്‍ കരയുമ്പോള്‍ പ്പൊട്ടികരയുന്ന എന്‍റെ അമ്മ .......

    ReplyDelete
  2. മരണം വിളിക്കാതെ വരുന്ന വിരുന്നു കാരനാണ്...

    ReplyDelete
  3. വേദനയുടെ ചാക്രികസന്ഘര്ഷണങ്ങള്‍ ജന്മങ്ങളില്‍ നിന്ന് ജന്മങ്ങളിലെക്കുള്ള മഴപ്പെയ്ത്തായി നമ്മുടെ ജീവിതത്തിന്റെ തിരശ്ചീനതയായി...

    ReplyDelete
  4. പ്രിയപ്പെട്ടവരുടെ മരണം അതുണ്ടാക്കുന്ന ഏകാന്തത അസഹാനീയം തന്നെ.

    ReplyDelete
  5. നമുക്കൊപ്പം നമ്മുടെ പിന്നില്‍ നടക്കുന്ന നിഴല്‍. ഒരുനാള്‍ അവന്‍ നമ്മുടെ നേര്‍ക്കുനേര്‍ നില്‍ക്കും അതാണ് മരണം ..ജനിച്ചവര്‍ എല്ലാം ഒരിക്കല്‍ മുഘമുഖം കാണുന്ന വിരുന്നുകാരന്‍ ..അവന്‍ അനുവാദം ചോദിക്കാതെ കടന്നുവരും.അവന്‍ കൂടെ കൊണ്ട് പോകുന്നവര്‍ മറ്റുള്ളവര്‍ക്ക് എത്ര പ്രിയപെട്ടവരാനെന്നോ, അവരെ അവന്റെ ചെയ്തികള്‍ എത്ര ആഴത്തില്‍ വേദനിപ്പിക്കുമെന്നോ അവന്‍ ഓര്‍ക്കാറില്ല ..
    വളരെ നന്നായി എഴുതി ഇത്താ ആശംസകള്‍ ....

    ReplyDelete
  6. "മരണവും ജീവിതവും തമ്മില്‍ കൈ വിരലുകളുടെ അകലം മാത്രം "

    ReplyDelete
  7. നൊമ്പരങ്ങള്‍ അക്ഷരങ്ങളാവുമ്പോള്‍ അതില്‍ കിട്ടുന്ന ഒരാശ്വാസമുണ്ട്. അത് പ്രിയപ്പെട്ടവരേ പറ്റിയാകുമ്പോള്‍ പ്രത്യേകിച്ചും.
    ഹൃദയം തൊടുന്ന കുറിപ്പ്.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. കൂര്‍ത്ത മുനയുള്ള ഒരു എഴുത്താണി കയ്യിലുണ്ടെന്ന് താങ്കളുടെ" തൂലികാ" സന്ദര്‍ശനത്തിലൂടെ മനസ്സിലായി. സമയ പരിമിതി കാരണം ബ്ലോഗുകളില്‍ കയറി നോക്കാറില്ല. എനിക്ക് താങ്കളുടെ About me ശരിക്കും ഇഷ്ട്ടപ്പെട്ടു. കുറച്ചു നാളത്തെ "തൂലികാ" പരിചയത്തിലൂടെ വാക്കുകളില്‍ അന്ഗ്നി ആവേശിച്ച ഒരു എഴുത്തുകാരി ആണെന്ന് തോന്നിയിരുന്നു..തല്‍ക്കാലം ഇത്ര മാത്രം.. പിന്നീട് സമയം കിട്ടുമ്പോള്‍ മറ്റു രചനകള്‍ വായിച്ച് അഭിപ്രായം പറയാം...

    ReplyDelete
    Replies
    1. EKG....താങ്ക്സ് ഉണ്ട് കേട്ടോ...തൂലിക വിട്ടിട്ടും ഇവിടെ വന്നു വല്ലോ...നിങ്ങളെയൊക്കെ ഞാന്‍ വിഷമിപ്പിച്ചോ ...ക്ഷമിക്കണം കേട്ടോ..

      Delete
  10. മരണാം എല്ലാം നഷ്ടപ്പെടുത്തിക്കളയുന്ന രംഗബോധമില്ലാത്ത കോമാളിയാണ്. മരണം എപ്പോഴും നഷ്ടങ്ങൾ മാത്രമാണ് ജീവിക്കുന്നവർക്ക് നൽകുക...

    പോസ്റ്റിൽ ഒരെഴുത്തുകാരിയുടെ കയ്യൊപ്പുണ്ട് :) അക്ഷര തെറ്റുകളെല്ലാം തിരുത്താൻ ശ്രമിച്ചാൽ ഒന്ന് കൂടെ നന്നാവും കെട്ടോ

    ആശംസകൾ

    ReplyDelete
  11. വഹ്നി സന്തപ്ത ലോഹസ്താംബു ബിന്ദുനാ
    സന്നിഭം മര്‍ത്യ ജന്മം ക്ഷണ ഭംഗുരം..!
    (ചുട്ടു പഴുത്ത ലോഹക്കഷണത്തില്‍ പതിക്കുന്ന ജലത്തുള്ളി പോലെ ക്ഷണ നേരം കൊണ്ട് കെട്ടുപോകുന്നതാണ് മനുഷ്യ ജീവിതങ്ങള് )

    എന്താ പറയുക ?
    വായിച്ചു . നന്നായിരുന്നു രസ്ലാ...
    നൊമ്പരങ്ങളെ നന്നായി പകര്‍ത്താന്‍ ആയിട്ടുണ്ട് .

    സമയം കിട്ടുമ്പോള്‍ ലിങ്ക് കിട്ടുമ്പോള്‍ ഇനിയും വരാം .

    ആശംസകള്

    ReplyDelete
  12. മരണം വേദനയാണ്....
    പ്രിയ്യപ്പെട്ടവരുടെത് ആവുമ്പോള്‍ ആ വേദനയുടെ ആഴം വര്‍ധിക്കുന്നു.

    ആഗ്രഹിക്കുമ്പോള്‍ വരാതിരിക്കുകയും, വരരുത് എന്ന് കൊതിക്കുമ്പോള്‍ കടന്നു വരുകയും ചെയ്യുന്ന അനൗചിത്യക്കാരനായ അഥിതി.

    ReplyDelete
  13. നാം സ്നേഹിക്കുന്നവർ വിട്ട് പിരിയുമ്പോൾ അത് വലിയ ദുഖം തന്നെ പക്ഷെ മരണമെന്നത് ജീവിത സത്യമാണ്, ഒരേ ഒരു സത്യം

    ReplyDelete
  14. അനുഗ്രഹങ്ങള്‍ ഒരു വിളിപ്പാടകലെ, മരണമോ ഒരു നിശ്വാസത്തിനരികെയും..
    വേദന പടര്‍ത്തുന്ന നോട്ട്..

    എഡിറ്റിങ്ങിന്റെ കുറവ് വരികളില്‍ മുഴച്ചു നില്‍ക്കുന്നു.

    ReplyDelete
  15. മരണം ഒരു നിഴലായി നിന്നോടൊപ്പം ഉണ്ട്

    ReplyDelete
  16. പ്രിയപ്പെട്ടവരുടെ വേര്‍പ്പാടില്‍ മരണമെന്ന സത്യത്തെ അംഗീകരിക്കാന്‍ മനസ്സ്‌ പ്രയാസ്സപ്പെടും...

    ReplyDelete
  17. വേര്‍പാടിന്റെ വേദന
    മുറിപ്പാടുനങ്ങാന്‍ നാളുകള്‍ പലതു കഴിയും.....

    ReplyDelete
  18. ജീവതം ദുഖമാണുണ്ണീ...
    മരണമല്ലോ സുഖപ്രദം.!
    ഉറ്റവരുടെ വിയോഗം ഒരുതരം ശൂന്യതയാണ്
    പക്ഷെ...
    ആശംസകളോടെ...
    അസ്രുസ്.
    .....
    ....
    ...
    ..ads by google! :
    ഞാനെയ്‌ ...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/

    ReplyDelete
  19. ഉറങ്ങാന്‍ പോകുന്ന സമയത്ത് തന്നെ എനിക്ക് ഈ പോസ്റ്റ്‌ വായിക്കാന്‍ തോന്നിയല്ലോ പടച്ചോനെ ..ഇനി ഞാന്‍ എങ്ങനെ ഉറങ്ങും ,,,,,,,,,വീണ്ടും വരാം ,,,,,,,,ബാക്കിയെല്ലാം പുലികള്‍ പറഞ്ഞിട്ടുണ്ടല്ലോ

    ReplyDelete
  20. മരണചിന്ത ഉണ്ടായിരിക്കട്ടെ..
    ഒക്കെ നല്ല കാര്യം തന്നെ.., പക്ഷെ ഈ അക്ഷരതെറ്റുകളിങ്ങനെ തുടർന്നാൽ ഞാനിങ്ങൊട്ട് വരവുണ്ടാവില്ല.., ആർത്തനാദം, ചിന്താമണ്ഡലം., അങ്ങനെ തുടങ്ങി...

    ReplyDelete
  21. കാലം ഷോകേസ് ചെയ്തുവെച്ച ഒരു അനിവാര്യതയാണ് മരണമെന്നിരിക്കെ അതിനെക്കുറിച്ചുള്ള വേവലാതി നിരുത്തരവാദപരമാണ്. ജീവിതത്തെ ഭയപ്പെട്ട് തുടങ്ങുമ്പോഴാണ് നാം മരണത്തെ പറ്റി ചിന്തിച്ച് തുടങ്ങുന്നത്.
    പ്രണയിച്ച് തുടങ്ങുക ജീവിതത്തെ....
    നന്മയുടെ ബലമുള്ള കരുതിവെയ്പ്പുകൾ ഉണ്ടാവുക എന്നതാണ് മരണഭയത്തെ തോൽപ്പിക്കാനുള്ള ഉപായം...
    ആശയപ്പകർച്ചയുടെ ഇഴയടുപ്പമാണ് പോസ്റ്റിന്റെ ഭംഗി, അശ്രദ്ധയും പശ്താത്തലത്തിന്റെ നിറവിന്യാസവും ഒരു മാറ്റം ആവശ്യപ്പെടുന്നുണ്ട്.
    എഴുതുക ഇനിയും...

    ReplyDelete
  22. മരണത്തെ എപ്പോഴും ഓര്‍മ വേണം. അപ്പോഴേ ജിവിതം അര്‍ത്ഥപൂര്‍ണമവൂ.. ജീവിക്കാന്‍ വേണ്ടി മാത്രം ജീവിക്കുകയല്ല വേണ്ടത്. മരണത്തെക്കുറിച്ച് വേവലാതിപ്പെടണമെന്നല്ല ഞാന്‍ പറഞ്ഞത്. ജീവിതത്തെ ഭയപ്പെട്ടുതുടങ്ങുമ്പോഴല്ല മരണത്തെ ഓര്‍ക്കേണ്ടത്. സകലവും മറക്കാനിഷ്ടപ്പെടുന്ന ജീവിതത്തിന്റെ വസന്ത വേളകളില്‍ മരണത്തെയൊന്ന് ഓര്‍ത്തുനോക്കുക. നമ്മെ അറിയാനുള്ള വലിയൊരു കരുതലാണത്.
    പിന്നെ ഇവിടെ റസ്ല പറഞ്ഞത് തന്റെ അമ്മയുടെ മരണവും മരണമുണ്ടാക്കിയ നൊമ്പരവുമാണ്. അതൊരു സ്മരണയായി കണക്കാക്കുക. ആ സ്മരണയില്‍ അ സ്‌നേഹനിധിയായ അമ്മയെ നമ്മളും ഒരു നിമിഷം ഓര്‍ത്തുപോയി. അവര്‍ക്കു വേണ്ടി ഒന്നു പ്രാര്‍ത്ഥിച്ചുപോയി.
    സ്‌നേഹംചൊരിഞ്ഞ ഹിമകണങ്ങള്‍ക്കുമേല്‍ രണ്ടിറ്റു കണ്ണീര്‍....

    ReplyDelete
  23. മരണം ഒരര്‍ത്ഥത്തില്‍ ഒരാള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ സൌഭാഗ്യവും മറ്റുള്ളവര്‍ക്ക് സമ്മാനിക്കുന്ന ഏറ്റവും വലിയ സന്താപവുമാകുന്നു.

    റസ് ലയുടെ എഴുത്ത് മനസ്സിനെ വല്ലാണ്ട് സ്പര്‍ശിക്കുന്നുണ്ട്. അഭിനന്ദനങ്ങള്‍..

    ReplyDelete
  24. വിളികാതെ വരുന്ന വിരുന്നുകാരനാണ് മരണം , എന്നായാലും ഒരു ദിവസം അത് വരും, ഒരുക്കമുള്ളവരയിരിക്കാം നമ്മുക്ക്. മറ്റുള്ളവര്‍ പറഞ്ഞ എഡിറ്റിംഗ് കാര്യങ്ങള്‍ കുറച്ചു കൂടി ശ്രദ്ധിക്കുക ,എല്ലാ ആശംസകളും നേരുന്നു !

    ReplyDelete
  25. എഴുത്ത് രീതി കണ്ടിട്ട് ബ്ലോഗില്‍ തിളങ്ങാന്‍ സാധ്യത കാണുന്നു.
    പ്രശംസകളില്‍ കാല്‍തെന്നി വീഴാതെ , വിമര്‍ശനങ്ങളില്‍ ഭയപ്പെടാതെ ,അവധാനതയോടെ എഴുത്ത് ഗൌരവമായി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    ആശംസകള്‍ നേരുന്നു
    ഒപ്പം ഈ പോസ്റ്റിനു എന്റെ വക ഒരു ലിങ്ക്:
    ഇവിടെ അമര്‍ത്തൂ

    ReplyDelete
  26. മറ്റൊരാള്‍ വഴി കാട്ടി തന്നു.. അറിയാതെ എങ്ങോട്ട് വന്നു.. വായിച്ചു
    അത്ര മെച്ചവുമില്ല.. എന്നാല്‍ അത്ര മോശവുമല്ല..
    എങ്കിലും അമ്മയെ കുറിച്ചല്ലേ.. എത്ര വേണമെങ്കിലും വായിച്ചിരിക്കാം
    എഴുതാന്‍ നന്നായി കഴിയും എന്ന് തെളിയിക്കുന്ന രചനാ രീതി..
    കൂടുതല്‍ നന്നായി എഴുതുക..
    ഒരു സാദാ വായനക്കാരന്റെ അഭിപ്രായം മാത്രം..

    ReplyDelete
  27. ഇതു വായിക്കാന്‍ താമസിച്ചു. എന്നല്ലും വന്നത് മോശമായില്ല.
    മരണം, അതൊന്നുമവശേഷിപിക്കതെയുള്ള ഒരു തിരിച്ചുപോക്കാണ്. എവിടെ നിന്നും വന്നോ അവിടേക്ക്. അനിവാര്യമായ ഒരു തിരിച്ചു പോക്ക്.

    ReplyDelete
  28. This comment has been removed by the author.

    ReplyDelete
  29. നിഴലായി അരികിലായവനുണ്ട്
    ഓര്‍മ്മകളുടെ തളികയില്‍ വേദന നിറച്ച്
    നിഴലായി അവനുണ്ട് ..മരണം ....

    ReplyDelete
  30. മരണമനിവാര്യമെങ്കിലും.. അപ്രതീക്ഷിതമായ മരണം സമ്മനിക്കുന്ന ശൂന്യത.. എത് നമ്മുക്ക് പ്രിയപെട്ട ആളിന്റെ ആയാൽ... അസ്സഹനീയം..

    ReplyDelete
  31. This comment has been removed by the author.

    ReplyDelete
  32. njan karanju pooyi ithu vaayichu kazhinjapozhekkum .... :(

    ReplyDelete
  33. നമുക്ക് പ്രിയപ്പെട്ട ആരുടെ മരണവും നമ്മുടെ മനസ്സിനെ ഒരു നിമിഷത്തേക്കെങ്കിലും വല്ലാത്തയൊരു പ്രസിസന്ധിഘട്ടത്തിലെത്തിക്കും. പിന്നീട് ലോകത്തിൻറെ അലിഖിത നിയമസംഹിതയനുസരിച്ചു നമ്മുടെ മനസ്സ് ആ അവസ്ഥയെ സ്വാംശീകരിക്കും. പക്ഷെ, ആ ഒരു നിമിഷം നമുക്ക് അവരോടുണ്ടായിരുന്ന സ്നേഹം തിരിച്ചറിയാനുള്ള അവസരമാണ്...

    തൽക്കാലം ഒന്ന് മാത്രം പറയട്ടെ ഹാപ്പി മതേർഴ്സ് ഡേ.
    http://varnatthoolika.wordpress.com

    ReplyDelete
  34. മരണം അത് മാത്രമേയുള്ളൂ ഞാന്‍ ഇനി അനുഭവിക്കാന്‍ ഭാക്കി ലോകത്ത്ഞാന്‍ എന്തെല്ലാം ആഗ്രഹിച്ചൂവോ അതെല്ലാം എനിക്ക് കിട്ടി അഥവാ ഞാന്‍ നേടീ ഇനി എന്‍റെ ഉറ്റവര്‍ പോകും മുന്‍പേ എനിക്ക് പോണം കാരണം അവരെ യാത്രയാക്കാന്‍ എനിക്ക് കരുത്തില്ല പുറത്തുനിന്നു കാണുന്നവര്‍ക്ക് മാത്രമാണ് ഞാന്‍ കരുത്തന്‍ എന്‍റെ ഉള്ളില്‍ ഞാന്‍ ഒരു ഭീരുവാണ്...

    ReplyDelete