Friday, September 14, 2012

മാരിവില്ല്



പുലരിയില്‍ നീ തന്ന വര്‍ണ്ണങ്ങള്‍ ചേര്‍ത്ത്

മാരിവില്‍ കൊണ്ടൊരു ഹൃത്ത് മെനഞ്ഞു ഞാന്‍

സന്ധ്യയില്‍ നീ തന്ന ചുംബന കുങ്കുമം

എന്‍ സിരയില്‍ ഞാന്‍ ഒഴുക്കിവിട്ടു....

നിന്‍ ഗാനവീചികള്‍ എന്ശ്വസമാക്കി

എന്നുപറഞ്ഞു ഞാന്‍ ആര്‍ത്തു ചിരിക്കവേ ..

നേര് അറിഞ്ഞീടുവാന്‍

ചെമ്പട്ടുടുത്ത് നീ കോമരമായ് വന്ന്‌

എന്‍ കണ്Oസിര അറുത്ത് മുറിച്ചതും

കുങ്കുമച്ചോര ഒഴുക്കികളഞ്ഞതും

വെട്ടിപ്പൊളിച്ചയെന്‍ ഹൃത്തിന്റെ ആഴത്തില്‍

മാരിവില്ലില്ലെന്ന് പുലഭ്യം പറഞ്ഞു നീ

കണ്ണിമ ചിമ്മവേ നിന്‍ കണ്ണില്‍ കണ്ടു ഞാന്‍

ആയിരം മാരിവില്ല് ............


---------------------------------------Razla Sahir,Salalah.---------------------------------------

28 comments:

  1. ചെറിയ രണ്ട് തെറ്റുകള്‍? ഉണ്ട് ശരിയാക്കൂ ...

    ReplyDelete
  2. നേരറിയാന്‍ ഹൃദയത്തിന്റെ ആഴത്തില്‍ ചെന്നിട്ടെന്തു കാര്യം.... അവിടെയു മുഖം മൂടികളും മതിലുകളുമല്ലേ... സ്നേഹം സംശയത്തിന്റെ നിഴലുകള്‍ക്കുള്ളില്‍ വെളിച്ചം കാണാതെ മരിക്കാതിരിക്കട്ടെ ....
    നല്ല വരികള്‍.. ആശംസകളോടെ....

    ReplyDelete
  3. ആദ്യ വായനയില്‍ ഇഷ്ടപ്പെട്ടു..

    ReplyDelete
    Replies
    1. ശലീര്‍ ,ഷബീര്‍,ഷിറാസ് നന്ദി

      Delete
  4. പ്രിയപ്പെട്ട കൂട്ടുകാരി,

    ഹൃദയസ്പര്‍ശിയായ വരികള്‍ !

    ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  5. കൊള്ളാം, പക്ഷെ സത്യം പറഞ്ഞാല്‍ അത്രത്തോളം ഇഷ്ടായിട്ടില്ല,

    അല്പം ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ രസ്ലാക്ക് ഇത് എത്രയോ മികച്ചതാക്കാമായിരുന്നു എന്നത് തന്നെ കാരണം...!
    വരികളെ കുറച്ചു കൂടെ ഒന്ന് അടുക്കിയാല്‍ ഒരല്പം കൂടി ഭംഗി കിട്ടുമെന്ന് തോന്നുന്നില്ലേ?

    ആശംസകള്

    ReplyDelete
  6. ചിലയിടങ്ങളിൽ വാക്കുകൾക്കുള്ള ഒഴുക്കില്ലാതെ പോയി. എങ്കിലും ആശയം നന്നായി. ആശംസകൾ..

    ReplyDelete
  7. നന്നായി എന്ന് പറയുവാന്‍ മാത്രം നന്നായില്ല, എന്നാലും നന്നാക്കാം . കാരണം അതിനുള്ള സ്പാര്‍ക്ക് ഈ വരികളില്‍ ഉണ്ട്.

    ReplyDelete
  8. നല്ല ആശയം. ഇനിയും നല്ലത് വരട്ടെയെന്ന് ആശിക്കുന്നു.

    ReplyDelete
  9. നല്ല വരകള്‍.. പിന്നെ കാപിറ്റല്‍ ഒ വെച്ച് കണ്ഠം അട്ജസ്റ്റ് ചെയ്തു അല്ലേ ..:)

    ReplyDelete
  10. നല്ല വരികള്‍.. പിന്നെ കാപിറ്റല്‍ ഒ വെച്ച് കണ്ഠം അട്ജസ്റ്റ് ചെയ്തു അല്ലേ ..:)

    ReplyDelete
    Replies
    1. ha ha manasilayi alle?shhh....arodum parayanda..:)

      Delete
  11. ആ മാരിവില്ല് സ്‌നേഹമുള്ളവര്‍ക്ക് മാത്രമേ കാണാനാവൂ... സ്‌നേഹമില്ലായ്മയാണ് മാരിവില്ലിനെ മായ്ച്ചുകളയുന്നത്. നല്ല ആശയം. ആശംസകള്‍...

    ReplyDelete
  12. നല്ല വരികള്‍ .....
    കവിത ഇഷ്ട്ടമായി .....
    പിന്നെ കവിതയെ കുറിച്ച് അഭിപ്രായം പറയാന്‍ എനിക്കറിയത്തില്ല ..

    ReplyDelete
  13. ആശയം വ്യക്തം..
    ലളിതം.,ഇഷ്ടായി ട്ടൊ...!

    ശുഭരാത്രി...!

    ReplyDelete
  14. നല്ല വരികള്‍.. അഭിനന്ദനങ്ങള്‍..

    ReplyDelete
  15. ലളിതം സുന്ദരം...!

    കൂടുതല്‍ എഴുതൂ, ആശംസകളോടെ...

    ReplyDelete
  16. നല്ല ആശയം

    അക്ഷരത്തെറ്റ് ഒഴിവാക്കാമായിരുന്നു

    ReplyDelete
  17. വളരെ നന്നായിട്ടുണ്ട് .ആശംസകള്‍ .

    ReplyDelete