Monday, September 10, 2012

മേഘ നൊമ്പരം


മേഘ നൊമ്പരം 



പുനര്‍ജനി ഏകാതെ എന്‍ ഉടലില്‍
ചിരാതുകള്‍ കൊളുത്തിയ
താരകങ്ങളെ പ്രണാമം.

കോപാഗ്നിയില്‍ ദിനവും എന്ന്നെ എരിക്കുന്ന
സുവര്‍ണ്ണ സൂര്യനും പ്രണാമം.

എന്‍ വര്‍ണ്ണചിത്രങ്ങള്‍ തച്ചുടച്ച്
എന്കുളിര് കവര്‍ന്ന
കാറ്റിനും പ്രണാമം.

പാതിരാവില്‍ എന്നെ തലോടി മയക്കിയ
നീല നിലാവിനും പ്രണാമം.

എന്‍ ഹൃദയഭിത്തി തുരന്നു  പറന്ന
പറവകള്‍ക്കും പ്രണാമം.

എന്‍ കരിനിഴല്‍  തണലില്‍
പീലി വിരിച്ചാടിയ
മാ മയിലുകള്‍ക്കും പ്രണാമം.

എന്‍ നെഞ്ച് പിളര്‍ത്തിയ
മിന്നല്‍ പിണറിനും പ്രണാമം.

എന്‍ ആര്‍ത്തനാദം ഭയന്ന്
കര്‍ണപടം മറച്ചവര്‍ക്കും പ്രണാമം.

എന്‍ കണ്ണീരോഴുക്കിനെ
പേമാരിയെന്നുരച്ചവര്‍ക്കും
പ്രണാമം,പ്രണാമം,പ്രണാമം.....

---------------------------------------Razla Sahir-----------------------------------------

21 comments:

  1. നല്ല വരികള്‍ക്കെന്റെയും പ്രണാമം ...:)

    ReplyDelete
  2. പ്രണാമം നല്ല വരികള്‍ക്ക്
    കോപാഗ്നിയില്‍ ദിനവും എന്ന്നെ എരിക്കുന്ന
    സുവര്‍ണ്ണ സൂര്യനും പ്രണാമം.
    തന്നെ ചുട്ടു എരിക്കുന്നതിനോട് പോലും കവിതയില്‍ സ്നേഹമേ ഒള്ളൂ ആ നല്ല മനസ്സിനും പ്രണാമം

    ReplyDelete
  3. പുനര്‍ജ്ജനിയേകാതെ എന്നുടലില്‍
    ചിരാതുകള്‍ കൊളുത്തിയ
    താരകങ്ങളെ പ്രണാമം.


    കൊള്ളാം ആദ്യം മുതല്‍ അവസാനം വരെ ഒരു പഞ്ച് കിട്ടുന്നുണ്ട്‌....

    ഇതില്‍ പലവട്ടം' എന്‍" "' എന്നാ പദം വേണ്ടായിരുന്നു എന്നു തോന്നി..

    ഇതെനിക്കിഷ്ടമായി വളരെ.... ആശംസകള്‍...

    ReplyDelete
  4. നല്ല ഒരു കവിത വായിക്കാനായി തന്നതിനു ഇതിന്‍റെ മുതലാളിക്കും പ്രണാമം ,,ഈ പ്രണാമം സ്വീകരിച്ചു വീടിന്‍റെ "പ്രമാണം" തന്നാലും !!!

    ReplyDelete
  5. എനികിഷ്ട്ടപെട്ടു രസലാ എന്‍റെ പ്രണാമം സ്വീകരിച്ചാലും ആശംസകള്‍

    ReplyDelete
  6. എന്‍ ആര്‍ത്തനാദം ഭയന്ന്
    കര്‍ണപടം മറച്ചവര്‍ക്കും പ്രണാമം.

    എല്ലാം കാണുന്ന പ്രണാമം.

    ReplyDelete
  7. നന്നായിരിക്കുന്നു, റസ്ല!

    അഭിനന്ദനങ്ങൾ!

    ഈ വരികളിൽ ഒരു ചേർച്ചകുറവ് ഫീൽ ചെയ്തു

    "എന്‍ ആര്‍ത്തനാദം ഭയന്ന്
    കര്‍ണപടം മറച്ചവര്‍ക്കും പ്രണാമം"

    ReplyDelete
  8. നല്ല വരികള്‍ക്ക് ഒരായിരം പ്രണാമം !!

    ReplyDelete
  9. കവയത്രിക്കു എന്റെ പ്രണാമം...

    ReplyDelete
  10. സംഗതി സൂപ്പറായിട്ടുണ്ട് ട്ടാ..പ്രണാമം പ്രണാമം...

    ReplyDelete
  11. വേറെ രണ്ടു വയല്പ്പൂക്കള്‍ ഉണ്ട് നേരത്തെ തന്നെ ,,ഞങ്ങള്‍ വായനക്കാര്‍ കണ്ഫ്യൂഷനില്‍ ആകുമല്ലോ പടച്ചോനെ

    ReplyDelete
  12. എന്നില്‍ നിന്ന് പരിഞ്ഞവര്‍ക്ക് പ്രണാമം
    എന്നില്‍ നിന്ന് അകന്നവര്‍ക്കും പ്രണാമം !
    പലതും ഓര്‍മ പെടുത്തി തന്ന
    റസലക്കും എന്റ പ്രണാമം !


    എന്‍റെ പുതിയ കുത്തിവര കണ്ടോ...!
    http://asrusworld.blogspot.com/2012/10/silent-plssleeping-time.html

    ReplyDelete
  13. സകല ചരാചരങ്ങളോടും അടിയറവ് പറഞ്ഞ കവയത്രിക്കും.. പ്രണാവം.. എളിമപെടുന്നത് വിജയത്തിലോട്ടുള്ള വാതായനം ആണ്.. ആശംസകൾ

    ReplyDelete
  14. ചില വരികളോടെന്നും പ്രണയം

    ReplyDelete
  15. വരികളിലെ പ്രണാമങ്ങള്‍ക്ക് എന്‍റെ പ്രണാമം

    ReplyDelete
  16. നല്ല വരികൾ ,നല്ല ഒരു താളം ഉണ്ട് . . .എന്റെയും ഒരു പ്രണാമം

    ReplyDelete