പ്രവാസത്തിന്റെ മനംമയക്കുന്ന വര്‍ണ്ണ കാഴ്ചയും,പച്ചയായ നേര്‍കാഴ്ചയും ദുരന്തങ്ങളുടെ കാണാകയങ്ങളുമൊക്കെ മത്സരമെന്നോണം ചാനലുകള്‍ സംപ്രേഷണം ചെയ്യുമ്പോഴും നാട്ടിലുള്ള ഒരു ശരാശരി മലയാളി അത് ഉള്ക്കൊ
ള്ളുന്നുണ്ടോ?
.ഇല്ല ചങ്കരന്‍ പിന്നേം തെങ്ങേല്‍ തന്നെ എന്ന് പറയുംപോലെ അടുത്ത ചാനലിലേക്ക് ഉള്ള യാത്രക്കിടയില്‍ റിമോട്ടില്‍ വിരല്‍അമര്ന്നുയരുന്ന അത്രസമയം മാത്രം തങ്ങി നില്ക്കുന്ന വേദന മാത്രമാണ് അവര്ക്ക് പ്രവാസിയുടേത്.അവരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ പ്രവാസിയുടെ രൂപഭാവങ്ങള്ക്ക് വലിയ മാറ്റങ്ങള്‍ ഒന്നും ഇപ്പോഴുംവന്നിട്ടില്ല.കറുത്ത കൂളിംഗ് ഗ്ലാസ്സും, നാഭികുഴി വരെ നീണ്ട
.ഇല്ല ചങ്കരന്‍ പിന്നേം തെങ്ങേല്‍ തന്നെ എന്ന് പറയുംപോലെ അടുത്ത ചാനലിലേക്ക് ഉള്ള യാത്രക്കിടയില്‍ റിമോട്ടില്‍ വിരല്‍അമര്ന്നുയരുന്ന അത്രസമയം മാത്രം തങ്ങി നില്ക്കുന്ന വേദന മാത്രമാണ് അവര്ക്ക് പ്രവാസിയുടേത്.അവരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ പ്രവാസിയുടെ രൂപഭാവങ്ങള്ക്ക് വലിയ മാറ്റങ്ങള്‍ ഒന്നും ഇപ്പോഴുംവന്നിട്ടില്ല.കറുത്ത കൂളിംഗ് ഗ്ലാസ്സും, നാഭികുഴി വരെ നീണ്ട
കഴുത്തിലെയും ,കയ്യിലെയും സ്വര്‍ണ്ണ ചങ്ങലയും,റാഡോ വാച്ചും ഒക്കെ
ഡയമണ്ടിനും, പ്ലാറ്റിനത്തിനും, ഗള്‍ഫ് ഗേറ്റ്നും, മൊബൈലിനുംമൊക്കെ വഴിമാറി എന്നതൊഴിച്ചാല്‍ നോട്ടുകെട്ടുകള്‍ വാരികൂട്ടി കടല്‍ കടന്ന്‍ എത്തുന്ന എന്തും സാധിപ്പിക്കാന്‍ കഴിവുള്ള കുപ്പിയിലെ ഭൂതം തന്നെയാണ് അവര്ക്ക്പ്രവാസി.
ഇപ്പോഴും. ചോരയും,നീരും നല്കി് വളര്ത്തിവ വലുതാക്കി വാര്ധനക്യത്തില്‍ഒറ്റപ്പെട്ടുപോകുന്ന തന്റെ മാതാപിതാക്കളെ അവരുടെ അവശതയില്‍ നെഞ്ചോട്പിടിക്കാന്‍ ആഗ്രഹിക്കുമ്പോഴും നിസ്സഹായനായി നില്കേണ്ടിവരുക, പ്രിയപ്പെട്ടവരുമായുള്ള നഷ്ടപെടുന്ന വിലപെട്ട നിമിഷങ്ങള്‍, ഒരുനോക്ക്കാണാന്പോലും കഴിയാതെയുള്ള പ്രിയപ്പെട്ടവരുടെ അകാലവേര്പാകടുകള്‍,കുറ്റപ്പെടുത്തലുകള്‍, ഇതൊക്കെ അവന്റെ ഹ്രദയം
തച്ചുടക്കപ്പെടുമ്പോള്‍ ഉറ്റവരുടെ സാന്ത്വനമോ,തലോടാലോ ഇല്ലാതെ ഒക്കെ
ഇപ്പോഴും. ചോരയും,നീരും നല്കി് വളര്ത്തിവ വലുതാക്കി വാര്ധനക്യത്തില്‍ഒറ്റപ്പെട്ടുപോകുന്ന തന്റെ മാതാപിതാക്കളെ അവരുടെ അവശതയില്‍ നെഞ്ചോട്പിടിക്കാന്‍ ആഗ്രഹിക്കുമ്പോഴും നിസ്സഹായനായി നില്കേണ്ടിവരുക, പ്രിയപ്പെട്ടവരുമായുള്ള നഷ്ടപെടുന്ന വിലപെട്ട നിമിഷങ്ങള്‍, ഒരുനോക്ക്കാണാന്പോലും കഴിയാതെയുള്ള പ്രിയപ്പെട്ടവരുടെ അകാലവേര്പാകടുകള്‍,കുറ്റപ്പെടുത്തലുകള്‍, ഇതൊക്കെ അവന്റെ ഹ്രദയം
തച്ചുടക്കപ്പെടുമ്പോള്‍ ഉറ്റവരുടെ സാന്ത്വനമോ,തലോടാലോ ഇല്ലാതെ ഒക്കെ
നിശബ്ദ് വിലാപങ്ങള്‍ മാത്രം ആരും കേള്‍ക്കാറില്ല. പ്രവാസത്തിന്റെ നീണ്ടയാത്രക്കിടയില്‍ ചിലര്ക്കു മാത്രം നേടാന്‍ കഴിയുന്ന സമ്പന്നതക്കൊടുവില്‍അവന്റെ തീരാനഷ്ടങ്ങളും,പൊലിഞ്ഞുപോയ സ്വപ്നങ്ങളും,നിശബ്ദ ഗദ്ഗദങ്ങളുംമാത്രം ബാക്കിയാകുന്നു.
അപ്പോഴും നാട്ടിലുള്ളവരുടെ കണ്ണില്‍ എത്തി പിടിക്കാന്‍ കഴിയാത്ത
ഉയരത്തില്‍ പറന്നു പൊങ്ങികൊണ്ടേ ഇരിക്കുന്ന തിളക്കമാര്ന്ന് ചിറകുകളുള്ളഒരു വര്ണ്ണന പട്ടം പോലെയാണ് പ്രവാസി.എന്നാല്‍ ഓരോപാവംപ്രവാസിയും കെട്ടുകളാല്‍ബന്ധിക്കപ്പെട്ടു ആരുടെയൊക്കെയോ ഇഷ്ടത്തിനു പറത്തപ്പെടുമ്പോഴുംകെട്ടുപൊട്ടി പോയാല്‍ വീണ് പോയേക്കാവുന്ന ഗര്‍തവും,താഴെവീണാല്‍വെയിലേറ്റു വാടികരിഞ്ഞ ചിറകുകള്‍ ആണ് ഉയരത്തില്‍ പറന്നപ്പോതിളങ്ങിയിരുന്നത് എന്ന് തിരിച്ചറിഞ്ഞ് തന്നെ നോക്കി പരിഹസിക്കാന്‍ഓടിയടുക്കുന്ന ആള്കൂട്ടവും അവനെ എപ്പോഴും ഭയചികിതനാക്കുന്നുണ്ട് എന്നുംതാഴെനില്ക്കുന്നവര്‍ അറിയാറില്ലെന്ന് മാത്രം……
------------------------------------------------Razla Sahir-------------------------------------------------
പ്രവാസത്തിന്റെ നീണ്ടയാത്രക്കിടയില്‍ ചിലര്ക്കു മാത്രം നേടാന്‍ കഴിയുന്ന സമ്പന്നതക്കൊടുവില്‍അവന്റെ തീരാനഷ്ടങ്ങളും,പൊലിഞ്ഞുപോയ സ്വപ്നങ്ങളും,നിശബ്ദ ഗദ്ഗദങ്ങളുംമാത്രം ബാക്കിയാകുന്നു.
ReplyDeleteപ്രവാസിയുടെ നൊമ്പരങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല....നല്ല എഴുത്ത്...എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
hai koya..thx..
Deleteഎന്തും സാധിപ്പിക്കാന്‍ കഴിവുള്ള കുപ്പിയിലെ ഭൂതം ............
ReplyDeleteകുപ്പിക്കുള്ളിലെ ഭൂതം എന്ത് ചെയ്യാനാ....... കുപ്പി തുറന്നു വിട്ടാല്‍ ഓക്കേ ............
ന്നാലും ലേഖനം നന്നയിട്ടുണ്ട്....തുടരുക.........
കുപ്പിയിലെ ഭൂതം അതിന്റെ ഉടമയുടെ അടിമയാണ്.ആഗ്രഹ പൂര്‍ത്തികരണത്തിനായി മാത്രമേ യജമാനന്‍ ഭൂതത്തെ കുപ്പിയില്‍ നിന്ന് ഇറക്കാറുള്ളൂ.അങ്ങനെയ കഥകളില്‍ .ആ ആശയം ആണ് എഴുതിയത്.എന്റെ എഴുത്തിന്റെ പോരായ്മ ആകാം ആ ഭാഗം മനസിലാകാതെ പോയത്.ഇനി ശ്രദ്ധിക്കാം.നന്ദി
DeleteKPM Sidiq..
അടുക്കണ്ട എന്ന് കരുതുമ്പോള്‍ കൂടുതല്‍ നമ്മിലേക്ക് അടുത്ത് വരുന്നതാണ് പ്രവാസം.
ReplyDeleteപ്രവാസം.. ഒന്നും സ്വന്തമല്ലാത്ത, എന്തും സഹിക്കാന്‍ തയ്യാറാവുന്ന പ്രാക്കളുടെ വാസം..
ReplyDeleteപ്രവാസത്തെ കുറിച് ഇനിയും എഴുതുക ,,ആശംസകള്‍
ReplyDeleteനല്ല ലേഖനം..... എനിക്കിപ്പോഴും പ്രവാസി കൈ നിറയെ അപ്രതീക്ഷിതം ആയ സമ്മാനങ്ങളുമായി നനുത്ത അത്തറിന്റെ മണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നെത്തുന്ന മാമന്‍മാര്‍ ആണ്....
ReplyDeleteകഷ്ട്ടപാടുകളുടെ കഥകള്‍ കേള്‍ക്കാമെങ്കിലും അനുഭവിച്ചിട്ടില്ലാതതിനാല്‍ അതൊന്നും മനസ്സില്‍ തങ്ങി നില്‍ക്കാറില്ല....
വീണ്ടും ഞാന്‍ മാമന്‍ മാരുടെ അടുത്ത വരവിനായി കാത്തിരിക്കും....
ചിരിച്ചു കൊണ്ട് സമ്മാനിക്കുന്ന സമ്മാനങ്ങള്‍ക്ക് പുറകില്‍ ഒളുപ്പിച്ചു വയ്ക്കുന്ന വേദനകളുണ്ട് .....നന്ദി Akhil
Deleteറസ്ല, ലേഖനം വായിച്ചു, പ്രസക്തമായ നിരീക്ഷണങ്ങൾ
ReplyDeleteനിറയെ അക്ഷര തെറ്റുകൾ കണ്ടു, കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും ശരിക്ക് പ്രയോഗിച്ചിട്ടില്ല...
പ്രവാസിയുടെ നൊമ്പരങ്ങൾ ഇപ്പോൾ ഫേസ്ബുക്കുകളിൽ ഒതുങ്ങുന്നു... പത്രാസ് കാട്ടി നടന്ന ആ പഴയ ഗൾഫ് പ്രമാണിമാരാണ് ഇന്നത്തെ പാവം പ്രവാസികൾക്ക് ഈ രൂപം ചാർത്തിത്തന്നത്.
ഫോളോ ചെയ്ത് കൂടെ കൂട്ടുന്നു...
ഫോണ്ട് പ്രശ്നമാണ് അക്ഷരതെറ്റുകള്‍ കൂടാന്‍ കാരണം..ശ്രദ്ധിക്കാം നന്ദി മോഹിയുദീന്‍
Deleteഫിയോനിക്സ് ,നാച്ചി,ഷിറാസ് നന്ദി
Deleterasla നല്ല നിരീക്ഷണങ്ങള്‍.. ...എന്തൊക്കെ പറഞ്ഞാലും ഓള്‍ഡ് സങ്കര ഈസ് ഓണ്‍ ദ സയിം കോക്കനട്ട് ട്രീ അല്ലെ...
ReplyDeleteനിറയുന്ന വേദനകളെ വിറ്റ് വാങ്ങിയ സമ്മാനങ്ങളുമായി അവസാനം പ്രിയരെക്കാണാനോടുംപോള്‍ എയര്പോര്ടിലും കാതിരിപുണ്ടാവും അവനൊരു ചെറിയ അങ്കം.
നല്ലെഴുത്തുകള്‍ തുടരട്ടെ ..! ഇനിയും വരാം..
പ്രവാസം അനുഭവിക്കുന്നവര്‍ക്കൊരു നൊമ്പരമാണ്.. പലപ്പോഴും ഉറ്റവരെ ഓര്‍ത്തു കണ്ണീര്‍ പൊഴിക്കുന്ന അവന്റെ ദുഃഖങ്ങള്‍ പക്ഷെ ഗൃഹാതുരത്വത്തിന്റെ സങ്കടങ്ങള്‍ മാത്രമായി തള്ളപ്പെടുന്നു. നാട്ടില്‍ അവനെ സ്നേഹിക്കുന്നവര്‍ക്കും അവന്റെ അസാന്നിധ്യം ദുഖകരം തന്നെ.പക്ഷെ എല്ലാറ്റിനും മുകളില്‍ നമ്മള്‍ 'ജീവിതപ്പെട്ടു' പോകേണ്ടിയിരിക്കുന്നു .മൂന്നാം ലോക രാജ്യങ്ങളില്‍ ഇനിയും പ്രവാസികള്‍ വര്‍ധിച്ചു കൊണ്ടേ ഇരിക്കും. ഉടുതുണിക്ക് മറു തുണിയില്ലാതെ പാലായനം ചെയ്യുന്ന അഭയാര്‍ഥികളെക്കാള്‍ ഭേദം എന്ന് കരുതി ഒരു ചെറു നെടുവീര്‍പ്പോടെ ആശ്വസിക്കാം
ReplyDeleteതാഴെവീണാല്‍വെയിലേറ്റു വാടികരിഞ്ഞ ചിറകുകള്‍ ആണ് ഉയരത്തില്‍ പറന്നപ്പോതിളങ്ങിയിരുന്നത് എന്ന് തിരിച്ചറിഞ്ഞ് തന്നെ നോക്കി പരിഹസിക്കാന്‍ഓടിയടുക്കുന്ന ആള്കൂട്ടവും അവനെ എപ്പോഴും ഭയചികിതനാക്കുന്നുണ്ട് എന്നുംതാഴെനില്ക്കുന്നവര്‍ അറിയാറില്ലെന്ന് മാത്രം……
ReplyDeleteകൊള്ളാം കുഴപ്പമില്ല ട്ടോ,എഴുത്ത്.
കുട്ടികാലത്ത് സഹോദരന്‍ കലാപരമായ കഴിവുകള്‍ക്ക് സമ്മാനങ്ങള്‍ നേടുമ്പോള്‍, ഉമ്മയുടെ സ്നേഹവും ശ്രദ്ധയും അവനില്‍ മാത്രം ഒതുങ്ങിപോകുമോ എന്ന ഭയവും അസൂയയും കാരണമാണ് എഴുതി തുടങ്ങിയത്.
ചേച്ചി ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഒരു ഭയവും വേണ്ട, അമ്മയുടെ സ്നേഹവും ശ്രദ്ധയും അങ്ങനെ 'അവനിൽ' മാത്രമായി ഒതുങ്ങി പോവുകയൊന്നുമില്ല ട്ടോ. ഞാൻ പറഞ്ഞതിനർത്ഥം എഴുത്ത് നിർത്തണം ന്നല്ല ട്ടോ. ആശംസകൾ.
എന്തെഴുതിയാലും എത്രയെഴുതിയാലും തീരാത്തതാണ് പ്രവാസജീവിതം. പലപ്രവാസികളുടെ ജീവിതവും ടെക്സ്റ്റ് ബുക്കുകളാണ്. വായിച്ചു പഠിക്കേണ്ട പുസ്തകങ്ങള്‍.നഷ്ടപ്പെടലുകളില്‍ സങ്കടപ്പെടാതെ സ്വന്തം പ്രയാസങ്ങള്‍ പുറത്തറിയിക്കാതെ എരിഞ്ഞുതീരുന്ന ജീവിതങ്ങള്‍.
ReplyDeleteഎഴുത്ത് നന്നാണെങ്കിലും അക്ഷരത്തെറ്റുകളുടെ ആധിക്യം അതിന്റെ സര്‍വ്വസുഖവും കളയുന്നു. കുറച്ചുകൂടി ശ്രദ്ധാലുവാകൂ..
പ്രിയപെട്ടതൊക്കെ നഷ്ട്ടമായി പ്രിയപെട്ടവരില്‍ മാത്രം ജീവികുന്നവനല്ലേ പ്രവാസി..എഴുതുക ആശംസകള്‍.
ReplyDeleteആദ്യമായാണെന്ന് തോന്നുന്നു ഇവിടെ.. Razla, Razla എന്ന് മലയാളം ബ്ലോഗേഴ്സില്‍ കാണാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി.. വായിക്കാനുളള മടി കാരണം മിക്ക ബ്ലോഗിലും പോകാറില്ല... ഫേസ്ബുക്കില്‍ നോക്കിയപ്പോള്‍ ഒമാനിലാണെന്ന് മനസ്സിലായി...എന്നാലിന്ന് പരിചയപ്പെട്ടേക്കാമെന്ന് വെച്ച് ഇവിടെയെത്തി....
ReplyDeleteപ്രവാസിയായതിന്‍റെ വിഷമം എനിക്കെന്തോ തോന്നിയിട്ടില്ല.. പിന്നെ നാട്ടിലുളളവരെ കാണണമെന്ന് തോന്നുമ്പോള്‍ ചെറിയ വിഷമം മാത്രം. നാടിനേക്കാള്‍ എനിക്കിഷ്ടം ഈ മസ്കറ്റാണ്... (മഴ, പച്ചപ്പ് മാറ്റി നിര്‍ത്തിയാല്‍)
ഒരിക്കല്‍ പ്രവാസ ലോകത്തേക്ക് കടന്നു വരുമ്പോള്‍ മനസ്സില്‍ നിറയെ നിറമുള്ള സ്വപ്നങ്ങള്‍ നിറഞ്ഞിരുന്നു. കണ്ട സ്വപ്നങ്ങള്‍ എല്ലാം പാഴ് സ്വപ്നങ്ങള്‍ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഒരിക്കലും തീരാത്ത പ്രവാസത്തിന്റെ സങ്കടങ്ങളും, നൊമ്പരങ്ങളും ഉള്‍ക്കൊണ്ടു തന്നെ എഴുതി..ഭാവുകങ്ങള്‍....
ReplyDeleteപ്രവാസി അവന്‍ എന്നും പ്രവാസി ആയിരിക്കാനാണ് നാട്ടുകാരും വീടുകാരും ആഗ്രഹിക്കുക.ഇവിടെ പലരും പറഞ്ഞ പോലെ,,ഒരിക്കല്‍ വന്നു പെട്ടാല്‍ പിന്നെ ഒരു മടങ്ങി പോക്ക് അസാധ്യം....
ReplyDeleteപ്രവാസിയുടെ നൊമ്പരങ്ങൾ കുറഞ്ഞ വരികളിൽ നന്നായി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.
ReplyDeleteനന്നായി.