ഇന്നും ഹെഡ്മിസ്ട്രസ് മോളിടീച്ചറുടെ വായില്‍നിന്നും നല്ലത് കേള്‍ക്കുമല്ലോ ഈശ്വരാ ....സ്കൂളില്‍ ബെല്ലടിച്ചിട്ടുണ്ടാകുമോ....?കുട്ടികള്‍ക്ക് മാതൃക കാണിക്കേണ്ട അദ്ധ്യാപകര്‍ നിങ്ങള്‍ തന്നെ ഇങ്ങനെ താമസിച്ചുവന്നാല്‍ ഞാന്‍ എന്താ ചെയ്യുക ...!!!?എന്നൊക്കെയുള്ള മോളിടീച്ചറുടെ വാക്കുകള്‍ ഓര്‍ത്തപ്പോള്‍ ആകെ ടെന്‍ഷന്‍ കൂടി......
Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts
Wednesday, October 2, 2013
കുഞ്ഞേ ...മാപ്പ്..............
ഇന്നും ഹെഡ്മിസ്ട്രസ് മോളിടീച്ചറുടെ വായില്‍നിന്നും നല്ലത് കേള്‍ക്കുമല്ലോ ഈശ്വരാ ....സ്കൂളില്‍ ബെല്ലടിച്ചിട്ടുണ്ടാകുമോ....?കുട്ടികള്‍ക്ക് മാതൃക കാണിക്കേണ്ട അദ്ധ്യാപകര്‍ നിങ്ങള്‍ തന്നെ ഇങ്ങനെ താമസിച്ചുവന്നാല്‍ ഞാന്‍ എന്താ ചെയ്യുക ...!!!?എന്നൊക്കെയുള്ള മോളിടീച്ചറുടെ വാക്കുകള്‍ ഓര്‍ത്തപ്പോള്‍ ആകെ ടെന്‍ഷന്‍ കൂടി......
Monday, April 1, 2013
അവള്‍ നിലൂഫര്‍ .........
വെള്ള പുതച്ച് ശാന്തമായി കണ്ണുകളടച്ച് കിടക്കുന്ന നിലൂഫറിന്റെ
മുഖത്തേക്ക് നോക്കിനിന്നപ്പോള്‍ അവള്‍ പുഞ്ചിരിക്കുന്നതു പോലെ തോന്നി. അവളെ
അങ്ങനെ കണ്ട നിര്‍വൃതിയില്‍ നീര്‍മിഴികള്‍ മെല്ലെ പൂട്ടവെ ആരോ പറയുന്നുണ്ടായിരുന്നു.നിലൂഫര്‍ മരിച്ചിരിക്കുന്നു....!!
അതെ നിലൂഫര്‍ മരിച്ചിരിക്കുന്നു. ആ സത്യം എന്റെ
കണ്ണുകളെ വീണ്ടും തുറക്കാന്‍ പ്രേരിപ്പിച്ചു. സാധാരണ മരണവീടുകളില്‍
കാണുന്ന ആര്‍ത്തലച്ച വിലാപങ്ങളോ, നിശബ്ദതയില്‍
ഉയരുന്ന തേങ്ങലുകളോ ഒന്നും ഇല്ല. അവിടെ കൂടി നിന്നവരുടെ കണ്ണുകളിലേക്ക് നോക്കവെ
അവയ്ക്കെല്ലാം ഓരോരോ കഥകള്‍ അവളെ പറ്റി പറയാനുള്ളതുപോലെ തോന്നി. അഹങ്കാരിയും, തന്റേടിയും ആണെന്നു ചിലര്‍ ഭാര്യയും ഉമ്മയും ആണെന്നും, അല്ല കാമുകിയും, വഞ്ചകിയും എന്ന് പറയുന്നവരും, ഇതൊന്നുമല്ല ഭ്രാന്തിയായിരുന്നു എന്ന്
പറയുന്നവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. സത്യത്തില്‍
'നിലൂഫര്‍' അവള്‍ ആരായിരുന്നു....?
എന്നെ കൂടാതെ അവളെ നന്നായി അറിയുന്നവര്‍ വേറെയും ഉണ്ടാകുമോ? വല്ലപ്പോഴും എന്റെ വീടിന് മുന്നിലൂടെയുള്ള അവളുടെ യാത്രകളില്‍ ഒരു പുഞ്ചിരിയില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെയത് കുശലാന്വേഷണങ്ങളും അവളെ എന്റെ വീട്ടിലെ നിത്യ സന്ദര്‍ശകയുമാക്കി. ഭ്രാന്തമായിപ്പൊട്ടിച്ചിരിക്കയും, തമാശകള്‍ പറയുകയും ചെയ്യുമായിരുന്നെങ്കിലും ആ സുന്ദര മുഖത്തെപ്പോഴും ഒരു വിഷാദഭാവം നിഴലിച്ചിരുന്നു. അവളുടെ മിഴിയുടെ ആഴങ്ങളില്‍ ദൈന്യതയോടെ ഇരമ്പുന്ന സാഗരം എന്തിനാണെന്നറിയാനുള്ള വെമ്പല്‍ എന്നില്‍ പലപ്പോഴും ഉണ്ടാക്കിയെങ്കിലും അത് അവളെ വേദനിപ്പിച്ചാലോ എന്നോര്‍ത്ത് അടക്കിനിര്‍ത്തി.
ആമിനത്ത ഉണ്ടായിരുന്ന ദിവസങ്ങളില്‍ ഒന്നില്‍ നിലൂഫര്‍ വന്നപ്പോഴാണു അവര്‍ പരിചയക്കാരും അയല്‍ക്കാരും ആണെന്ന് അറിഞ്ഞത്. ഭര്‍ത്താവിനെയും, മക്കളെയും ഒക്കെ ഒഴിവാക്കി ഒറ്റയ്ക്കു കഴിയുന്ന അഹങ്കാരിയും, തന്റേടിയും ആണു നിലൂഫര്‍ എന്ന ആമിനത്തയുടെ വാക്കുകള്‍ക്ക് എന്തുകൊണ്ടോ ഞങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കാന്‍ കഴിഞ്ഞില്ല.. ദിവസങ്ങള്‍ക്ക് മുന്‍പുള്ള ഒരു സന്ധ്യാനേരത്ത് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി കയറി വന്ന് ഈരാത്രി ഞാന്‍ ഇവിടെ കഴിയുന്നതില്‍ ബുദ്ധിമുട്ടുണ്ടോ എന്ന അവളുടെ ചോദ്യത്തിനു ഇല്ല എന്ന് തലയാട്ടവെ, എന്റെ കണ്ണുകളിലെ പകപ്പ് അവള്‍ കണ്ടിരുന്നുവോ........?
മണിക്കൂറുകള്‍ നീണ്ട നിശബ്ദതയെ ഭജ്ഞ്ഞിച്ചുകൊണ്ട് അവള്‍ പറഞ്ഞ്തുടങ്ങി... ബാല്യകാലത്തുണ്ടായ പിതാവിന്റെ വേര്‍പാട് ഉമ്മയും ഏഴ് മക്കളുമടങ്ങുന്ന ജീവിതം ദുരിതപൂര്‍ണമാക്കി. തളര്‍ത്തിതുടങ്ങിയ ജീവിതയാത്രയില്‍ സഹായഹസ്തവുമായി വന്ന ഇളയുമ്മക്കൊപ്പം ഉമ്മ പറഞ്ഞയച്ചപ്പോള്‍ അത് ഉമ്മയുടെ സ്നേഹമാണെന്നവള്‍ ധരിച്ചു. സ്നേഹ വാക്കുകള്‍ ആവോളം പകര്‍ന്നുതന്ന് രാപ്പകല്‍ പണിയെടുപ്പിച്ച ഇളയുമ്മായ്ക്കും തന്നോട് സ്നേഹമാണെന്നവള്‍ കരുതി. നയനങ്ങളാല്‍ സാന്ത്വനവും, സ്വപ്നങ്ങളും കൈമാറി നിശബ്ദമായി കടല്‍ കടന്ന് പോയ കാമുകന്‍ അവളെ പ്രണയിച്ചിരുന്നു എന്നും വിശ്വസിച്ചു അവള്‍. തന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ സമ്പന്നന്‍ വിവാഹം കഴിച്ചപോള്‍ മരണം വരെ അയാള്‍ സംരക്ഷിക്കുമെന്നും, താന്‍ ഭാര്യ ആണെന്നും, തൊണ്ണകാട്ടി ചിരിക്കുന്ന പൂമുഖം കണ്ടപ്പോള്‍ താന്‍ ഒരു ഉമ്മയാണെന്നും അവള്‍ കരുതി. കാലങ്ങള്‍ നീണ്ട യാത്രയില്‍ ഭര്‍ത്താവിന്റെ അപഥസഞ്ചാരവും, പീഡനവും കൊണ്ടവശയായി നിന്നപ്പോള്‍ സാന്ത്വനവുമായി വന്ന് മനസ്സും, ശരീരവും കവര്‍ന്ന അയല്‍ക്കാരനും തന്നെ സ്നേഹിക്കയാണെന്ന് വിശ്വസിച്ചു അവള്‍...
മാതാവിനാല്‍ ഉപേക്ഷിക്കപ്പെട്ട, സഹോദരങ്ങളാല്‍ തിരസ്കരിക്കപ്പെട്ട, ഭര്‍ത്താവിനാലും, മക്കളാലും, ആട്ടിപ്പായിക്കപ്പെട്ട, കാമുകനാല്‍ വഞ്ചിക്കപ്പെട്ട, സമൂഹത്താല്‍ പുശ്ചിക്കപ്പെടുന്ന ഞാന്‍ സത്യത്തില്‍ ആരാണെന്ന് എനിക്കൊന്ന് പറഞ്ഞുതരൂ...... എന്ന് പറഞ്ഞുകൊണ്ടുള്ള അവളുടെ ആര്‍ത്തലച്ച വിലാപം കാതുകളില്‍ ഉണ്ടാക്കിയ മരവിപ്പ് മാറുന്നതിനുമുന്‍പേയുള്ള അവളുടെ ഈ വേര്‍പാട് ശരീരത്തെയും മരവിപ്പിച്ചുകളഞ്ഞു..
തന്‍റെ അനുവാദത്തിനു കാത്തുനില്‍ക്കാതെ ജീവിതത്തിലെന്നും പെയ്തിറങ്ങിയ ദുരന്തങ്ങള്‍ക്കൊടുവിലെ ഈ മരണം അവള്‍ മുന്‍കൂട്ടി കണ്ടിരുന്നുവോ...? എന്തിനായിരുന്നു നെഞ്ചിനുള്ളിലൊരു നീറ്റല്‍ അവശേഷിപ്പിച്ച് ഉത്തരം കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ ആ ചോദ്യം എന്‍റെ നേര്‍ക്ക് വലിച്ചെറിഞ്ഞ് അവള്‍ കടന്നുപോയത്......? അവളുടെ ചോദ്യത്തിനുള്ള ഉത്തരം പരതവെ എന്റെ മുന്നിലേക്ക് തെളിഞ്ഞ് വന്ന മുഖങ്ങള്‍ക്കെല്ലാം ഒരേ ഛായയാണെന്ന് പകപ്പോടെ ഞാന്‍ തിരിച്ചറിഞ്ഞു. അത് അവളുടെതായിരുന്നു......
അവള്‍ നിലൂഫര്‍.................!!
Razla Sahir
Salalah
Tuesday, October 30, 2012
പാവ.........

തുടുത്ത കവിളുകളും ,ചുവന്ന ചുണ്ടുകളും ,നീല കണ്ണുകളും ,സ്വര്‍ണ്ണതല മുടിയും ഉള്ള പാവകളോട് അവള്‍ക്ക് വല്ലാത്ത പ്രിയമായിരുന്നു. അത്തരം പാവകള്‍ ഉണ്ടായിരുന്നിട്ടും ഒരു സായാഹ്ന സവാരിക്കിടയില്‍ പാതയോരത്ത് ആരോ വലിച്ചെറിഞ്ഞുപോയ വെള്ളാരം കണ്ണുകളില്‍നിന്നും കണ്ണുനീര്‍ വാര്‍ന്നോഴുകുന്ന പാവയെയും അവള്‍ കൂടെ കൂട്ടി......
ആ പാവയുടെ കണ്ണുകള്‍ അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആ കണ്ണുനീര്‍ തോരാനായി അതിനവള്‍ കഥകള്‍ പറഞ്ഞു കൊടുക്കുകയും,മാറിന്‍റെ ചൂട് നല്‍കി കൈക്കുളിലെ സുരക്ഷിതത്വത്തില്‍ ഉറക്കിയിരുന്നു,തന്‍റെ പ്രണയവും, മോഹങ്ങളും ,സ്വപ്നങ്ങളും അതിന്‍റെ ചെവിയില്‍ അവള്‍ മന്ത്രിച്ചിരുന്നു, ചുടു ചുമ്പനങ്ങളാല്‍ അതിന്‍റെ ഉടലാകെ അവള്‍ മൂടിയിരുന്നു.........
എന്നിട്ടും അതിന്‍റെ കണ്ണുനീര്‍ തോരാത്തത് കണ്ട് കാരണം ആരാഞ്ഞ അവളോട് പാവ പതിയെ പറഞ്ഞു...
"പാതയോരത്ത് എന്നെ വലിച്ചെറിഞ്ഞു കടന്നുപോയ ആള്‍ എന്‍റെ കരള്‍ കവര്‍ന്നെടുത്തിരുന്നു. ഇത് കണ്ണുനീരല്ല ആ മുറുവില്‍ നിന്നുവരുന്ന കരള്‍പറിഞ്ഞ എന്‍റെ ചോരയാണ്"
പാവയുടെ വാക്കുകള്‍ കേട്ട്. തന്‍റെ പ്രിയപ്പെട്ട പാവയുടെ കണ്ണുനീര്‍ അവസാനിപ്പിക്കാനായി മൂര്‍ച്ചയേറിയ കഠാര കൊണ്ട് തന്‍റെ നെഞ്ചകം വെട്ടിപിളര്‍ന്ന്‍ കരള്‍ പുറത്തെടുത്തുകൊണ്ട്, അവള്‍ പറഞ്ഞു ഇതാ എന്‍റെ കരള്‍ നീ കരയാതിരിക്കാന്‍ ഇത് ഞാന്‍ നിനക്കുതരാം ....എന്ന് പറഞ്ഞു കൊണ്ട് അവള്‍ ആ വെള്ളാരം കണ്ണുകളിലേയ്ക്ക് നോക്കവേ ആ കണ്ണുനീര്‍ നിലച്ചിരുന്നു....... പാവ അവളെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് തെരുവോരതേയ്ക്ക് അകന്നുപോയി..................
Thursday, October 11, 2012
പ്രണയം.............

ഹാവൂ.......സ്റേഷന്‍ എത്തി.പ്ലാറ്റ്ഫോമില്‍ ട്രൈയിന്‍ കിടപ്പുണ്ട്.ഭാഗ്യം തിരക്ക് കുറവാണ്.ജനലരികില്‍ നോക്കി തന്നെ സീറ്റ് പിടിച്ചു.ഇടുങ്ങിയ ഹോസ്റ്റല്‍ റൂമിലും അവിടെനിന്നും ഒഫീസിലേക്കുമുള്ള ഈ പരക്കം പാച്ചിലിനിടയില്‍ നഷ്ടപ്പെടുന്ന സ്വകാരിയത.........ആ വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ വല്ലപ്പോഴും വീട്ടിലേക്ക് തനിച്ചുള്ള ഈ യാത്രകള്‍ വല്ലാത്ത ആശ്വാസമാണ്.പിന്നെ യാത്രയില്‍ ആകെയുള്ള അസ്വസ്ഥത ചായ,ചായേ............കാപ്പി... എന്ന മത്സരമെന്നോണം ഉള്ള ഇവറ്റകളുടെ വിളിയാണ്.അത് മറ്റുള്ളവരില്‍ ഉണര്‍ത്തുന്ന അസഹ്യത ഇവര്‍ അറിയുന്നില്ലേ? പണ്ടുമുതലേ ഇതാണല്ലോ ഇവരുടെ സ്റ്റൈല്‍ . ഇവര്‍ക്കെന്താ സ്റ്റൈല്‍ ഒന്ന് മാറ്റി വിളിച്ചുകൂടെ എന്ന്
ഇടയ്ക്ക്തോന്നും. കേള്‍ക്കുന്നവര്‍ക്കും ഒരു ചെയ്ജ്ജ് ഒക്കെ വേണ്ടേ.....?.
കത്തിയെരിയുന്ന നെഞ്ചിലെ തീ ഒളിപ്പിക്കാനെന്നവണ്ണം കാഴ്ചയിലുള്ള തൊക്കെ പിന്നിലേക്ക് പായിച്ച് വീറോടെ മുന്നിലേക്ക് കുതിക്കുന്ന തീവണ്ടിയെ ആശ്വസിപ്പിക്കാനെന്നവണ്ണം വീശുന്ന തണുത്ത കാറ്റിന്റെ കുളിര്‍മ മനസിലേക്കും,പിന്നെ അത് പതിയെ പതിയെ എന്റെ ശരീരത്തേയും മരവിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അത് എന്നിലെ നിന്റെ ഒരമകള്‍ തൊട്ടുണര്‍ത്തി......നീ തൊടുമ്പോള്‍ മരവിപ്പിക്കുന്ന തണുപ്പ് മൂടുമത്രേ..ഫാസിലയാ അങ്ങനെ പറഞ്ഞത്. അവള്‍ക്ക് അതെങ്ങനെ അറിയാനാ..അല്ലെ?നീ അതിന് അവളെ തൊട്ടിട്ടില്ലെല്ലോ...എപ്പോഴാണ് ഞാന്‍ നിന്നെ പ്രണയിച്ചു തുടങ്ങിയത്? നീ അറിയുന്നുണ്ടോ എന്റെ ഈ ഭ്രാന്തമായ പ്രണയം....................
കുട്ടികാലത്ത് നിന്നെപറ്റി പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത ഭയമായിരുന്നു. ബഷീര്‍ മാമയുടെ വീട്ടില്‍ വന്നപ്പോഴായിരുന്നു നീ എന്റെ ഏറ്റവും അടുത്ത് വന്നത്. അത് ഒരു രാത്രിയില്‍ ആയിരുന്നു. അന്ന് ഞാന്‍ ഒരുപാടു കരഞ്ഞു. നീ എന്റെ അടുത്ത് വന്നാലോ എന്ന് പേടിച്ച് പിന്നീടുള്ള എത്രയോ രാത്രികള്‍ ഞാന്‍ ഉറങ്ങാതിരിന്നിട്ടുണ്ട്. പിന്നെ കുറേ കാലങ്ങള്‍ നിന്നെ ശ്രെദ്ധിക്കാതെ കടന്നുപോയി.പിന്നെ മിനിയുടെ വീട്ടില്‍ നീ വന്ന അന്നുമുതലാണ് നിന്നെ ഞാന്‍ വീണ്ടും ശ്രദ്ധിച്ച് തുടങ്ങിയത്. മിനി അവള്‍ എന്റെ അത്ര പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു. പിന്നെ പിന്നെ നിന്നെ പറ്റി ആളുകള്‍ പറയുന്നത് ശ്രദ്ധിക്കാന്‍ തുടങ്ങി. എത്ര എത്ര ഭാവങ്ങളാണ് നിനക്ക്...
പിന്നെ നീ അറിഞ്ഞോ......?എനിക്ക് നിന്നോടുള്ള പ്രണയം ഒരുദിവസം ഞാന്‍ ഉമ്മയോട് പറഞ്ഞു. ഒരു പൊട്ടിത്തെറി ആയിരുന്നു മറുപടി. നിന്നെ ഇഷ്ടപ്പെടാന്‍ മാത്രം എന്ത് കുറവാണ് എനിക്കവര്‍ വരുത്തിയത് എന്നൊക്കെ പായാരം പറഞ്ഞു പാവം ഉമ്മ കുറെ കരഞ്ഞു. പിന്നെ എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു ഞാനായി ഒരിക്കലും നിന്നെ തേടി വരില്ലാന്ന്. പിന്നൊരിക്കല്‍ ഉമ്മാമയോട് രഹസ്യമായി പറഞ്ഞു നിന്നോടുള്ള ഇഷ്ടം. എനികെന്താ അങ്ങനെ തോന്നാന്‍ എന്ന്.? അപ്പൊ ഉമ്മാമ പറയുക ഈമാന്റെ പൂര്‍ണത വന്നാല്‍ അങനെ തോന്നുമത്രേ... അഞ്ച് നേരം നിസ്കരിച്ചത് കൊണ്ട് മാത്രം അതുണ്ടാകുമോ? ഏയ് .......ഇല്ല . ഹസ്സീനയോട് പറഞ്ഞപ്പോ അവള് പറയുക എനിക്ക് വട്ടാണെന്ന്. ഈ ലോകത്ത് ഒരാള്‍ക്കും നിന്നെ ഇഷ്ടപ്പെടാന്‍ കഴിയില്ലത്രേ. നീ പോയിട്ടുള്ളിട ത്തുഉള്ളവരെല്ലാം സ്നേഹത്തോടെയോ,സന്തോഷത്തോടെയോ നിന്നെ സ്വീകരിച്ചിട്ടില്ലെന്ന്.ആര് വേണേലും എന്ത് വേണേലും പറയട്ടെ പക്ഷെ ഞാന്‍ നിന്നെ ഇപ്പോഴും ഭ്രാന്തമായി പ്രണയിക്കുന്നു. നിന്നില്‍ അലിഞ്ഞുചേരുന്ന ആ സുന്ദര നിമിഷത്തിനായി മാത്രമാണ് ഞാന്‍ കാത്തിരിക്കുന്നത്. ഇനിയും എത്രനാള്‍ എന്റെ ഈ കാത്തിരിപ്പ് തുടരണം എന്നെനിക്കറിയില്ല.............
അയ്യോ.......രക്ഷിക്കണേ.....രക്ഷിക്കണേ....നിലവിളികളും . ആര്‍ത്തനാധങ്ങളുംമാണ് ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്.എന്താ ഇവിടെ? എന്തിനാ എല്ലാവരും നിലവിളിക്കുന്നത്? കാല് തറയില്‍ ഉറക്കുന്നില്ലെല്ലോ അയ്യോ ഒക്കെ കീഴ്മേല്‍ മറിയുകയണല്ലോ.ഒന്നും കാണാന്‍ പറ്റുനില്ലെല്ലോ.എങ്ങോട്ടാ ഈ പോണത്.ഇതെന്താ വെള്ളമാണല്ലോ.അയ്യോ നീ വരികയാണ് അല്ലേ....ആ തിരിച്ചറിവില്‍ എന്റെ പ്രണയം ഉരുകിപോയല്ലോ.ഹസീന പറഞ്ഞത് നേരാ ആര്‍ക്കും നിന്നെ പ്രണയിക്കാന്‍ കഴിയില്ല.അയ്യോ എനിക്ക് പേടിയാകുന്നു...എന്റടുത്തു വരല്ലേ...പോ ദൂരെപോ.. ഉമ്മാ......ഉമ്മാ....റബ്ബേ റബ്ബേ.......
മരണത്തിന്റെ കൈകളില്‍നിന്നും രക്ഷിക്കണേ എന്ന അവളുടെ ആര്‍ത്തനാദം ആ നദിയുടെ ആഴങ്ങളില്ലെവിടെയോ മുറിഞ്ഞുപോയ്.............................
********************റസ് ല സാഹിര്‍*********************
Tuesday, October 2, 2012
നിഴല്‍……………………………

ജന്നല്‍ പാളികള്ക്കിടയിലൂടെ കറുത്തിരുണ്ട ആ രൂപം തന്നെ തേടി വരുന്നുണ്ടോ എന്ന് നോക്കി തീര്ക്കുന്ന രാവുകള്‍ നയനങ്ങളിലെ നിദ്രയെ എന്നോമായ്ച്ചു കളഞ്ഞിരിക്കുന്നു. കാതുകള്ക്കുള്ളിലെ ഒരായിരം ചീവീടുകളുടെ മൂളല് ആ ഇരുണ്ട രൂപം തന്റെ തൊട്ടു പുറകില്‍ തന്നെ ഉണ്ടെന്ന്‍ ഓര്‍മ്മപ്പെടുത്തുന്നു . എങ്ങനെയാണു എനിക്കിതില്നിന്ന്‍ ഒന്ന് രക്ഷപെടാന്‍ പറ്റുക?. രാത്രികള്‍ അത് അവസാനിക്കാതെ ഇരുന്നെങ്കില്‍... ഈശ്വരാ.........നേരം പുലര്ന്നിരിക്കുന്നു. മോളെ കതകു തുറക്ക് .....നിന്നോട് കതക് തുറക്കാനാ പറഞ്ഞത് ....അല്ലേല്‍ ഇത് ചവിട്ടിപൊളിക്കും . അമ്മയുടെ ആ വിളിയൊച്ച ഒരായിരം കൊള്ളിമീനുകള്‍ തലക്കുള്ളില്‍ പായിച്ചു. എനിക്കിനി ആരില്‍ നിന്നും രക്ഷപ്പെടാന്കഴിയില്ല. എന്നെ ഭയപ്പെടുതികൊണ്ടിരിക്കുന്ന ആ കറുത്തിരുണ്ട രൂപത്തെ മറ്റാര്ക്കും കാട്ടി കൊടുക്കാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടുമില്ല.എനിക്ക് ഭ്രാന്താനത്രേ...ഭ്രാന്ത്. ഇല്ല എനിക്ക് രക്ഷപ്പെടണം………
തനിക്കുപിന്നില്‍ പതിയിരുന്നു തന്നെ ശ്വാസം മുട്ടിക്കുന്ന ആ കറുത്തിരുണ്ട രൂപത്തില്നിന്നു രക്ഷപ്പെടാനായി അവള്‍ കയര്‍ കഴുത്തില്‍ മുറുക്കി താഴേക്ക് ചാടി....കാലുകള്‍ കൂട്ടിത്തിരുമ്മി,പ്രാണനുവേണ്ടിപിടയ്ക്കുമ്പോഴും തന്നെപോലെ തനിക്കുപിന്നില്‍ പിടച്ചുകൊണ്ടിരിക്കുന്ന ആ കറുത്തിരുണ്ട രൂപം തന്റെ നിഴല്‍ തന്നെ ആയിരുന്നു എന്ന് അപ്പോഴും അവള്‍ തിരിച്ചറിഞ്ഞിരുന്നില്ല ………………………………
R Z L A S A H I R
Tuesday, September 11, 2012
ഒരു വാലന്റൈന്‍സ് ഡേയുടെ ഓര്‍മ്മയ്ക്ക്...
ഒരു വാലന്റൈന്‍സ് ഡേയുടെ ഓര്‍മ്മയ്ക്ക്
"ഹോ... ഭ്രാന്ത് പിടിക്കുന്നു",തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു.ഇന്ന് ഇനി ഉറക്കം നടക്കുമെന്ന് തോന്നുനില്ല.എന്തെങ്കിലും വായിച്ച് നേരം വെളുപ്പിക്കാം.ബുക്ക് കൈയിലെടുത്ത് അടയാളം വച്ചിരുന്ന പേജ് ലെ പേന എടുത്തുമാറ്റി വായിച്ചുതുടങ്ങി.ബാലചന്ദ്രന്‍ ചുള്ളികാടിന്റെ കവിതയാണ്.
ആദ്യാനുരാഗ പരവശനായ് ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെ കാണിച്ച്
പ്പൊട്ടിചിരിച്ചു രസിച്ച പെണ്‍കുട്ടിയെ............
"ഈശ്വരാ..........എന്തൊരുപരീക്ഷണമാണിത്.പ്രണയം,പ്രണയം,പ്രണയം".......ഈ നശിച്ച ചിന്തയില്‍നിന്ന്‍ രക്ഷപ്പെടാന്‍ കഴിയില്ലേ......ഒരിക്കലും.ഇന്ന് ഹണിയുടെ മെയില്‍ ആണ് ആ സത്യം വിളിച്ചറിയിച്ചത്.ഫെബ്രുവരി പതിനാല്.വാലെന്റൈന്‍സ് ഡേ.പ്രണയിതാക്കളുടെ ദിനം.പണ്ടൊക്കെ വിഷ്ചെയ്യാന്‍ വരുന്ന കൂട്ടുകാരുടെ മുഖത്തേക്ക് നോക്കി നിനക്കൊന്നും നാണമില്ലേ?പ്രണയിക്കാനും ഒരു ദിനമോ ഫൂ..........എന്ന് ആട്ടിതുപ്പിയിരുന്നു.പക്ഷെ ഇന്ന് കാലങ്ങള്ക്കിപ്പുറം ഫെബ്രുവരി പതിനാല് കലണ്ടറില്‍ ഇരുന്ന് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.വായനയും നടക്കില്ലന്ന് ഉറപ്പായി.പുസ്തകം അടച്ചുവച്ച് ഹണിയുടെ മെയില്‍ വീണ്ടും തുറന്ന് അതിലൂടെ കണ്ണോടിച്ചു.
"ചേച്ചി".... ഞാന്‍ കാത്തിരുന്നപോലെ തന്നെ ഹാരിസ് ഇന്ന് എന്നോട് പറഞ്ഞു.അവന്‍ എന്നെ ഭ്രാന്തമായി പ്രണയിക്കുന്നു എന്ന്.ഞാന്‍ അപ്പോള്‍ അവനോടു ചോദിച്ചു എന്നോടുള്ള സ്നേഹത്തിന്റെ അളവ് പറഞ്ഞുതരാന്‍ കഴിയുമോ എന്ന്.അവന്‍ പറഞ്ഞു പെയ്തൊഴിയുന്ന ഓരോ മഴതുള്ളിയിലും അവന്റെ സ്നേഹമാണ് എന്ന്,ആകാശത്തിലെ നക്ഷത്രങ്ങള്‍ ചൊരിയുന്ന പ്രകാശം മുഴുവനും അവനു എന്നോടുള്ള പ്രണയമാണെന്ന്,ആര്ത്തിരബുന്ന കടലിലെ ഓരോ തിരമാലയിലും അവന്റെ സ്നേഹമാണെന്ന്.ഒടുവില്‍ അവന്‍ എന്നോട് ചോദിച്ചു എനിക്ക് അവനോടുള്ള സ്നേഹത്തിന്‍റെ അളവ് എത്രയെന്ന്?ഞാന്‍ എന്താകും അവനോടു പറഞ്ഞിട്ടുണ്ടാവുക?ചേച്ചിക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ടോ?ചിന്തിച്ചു തല പുണ്ണാക്കേണ്ട ഞാന്‍ തന്നെ പറയാം.എന്റെ വലതു കരം ചുരുട്ടിപ്പിടിച്ചുകൊണ്ട് ഞാന്‍ അവനോടു പറഞ്ഞു ദാ.........ഇത്രയും എന്ന്.അതുകണ്ട് വിഷാദത്തോടെ ഒന്നും മിണ്ടാതെ എനിക്ക് എന്തെങ്കിലും പറയാന്‍ കഴിയും മുന്നേ അവന്‍ നടന്നകന്നു.ഞാന്‍ മുറുക്കിപ്പിടിച്ചിരുന്നത് എന്റെ ഹൃദയമായിരുന്നു എന്ന് എന്നെങ്കിലും അവന്‍ തിരിച്ചറിയുമോ?മനസ്സ് വല്ലാതെ അസ്വസ്തമായിരിക്കുന്നു.ബാക്കിവിശേഷം അടുത്തതില്‍ പറയാം ചേച്ചി.ഹാപ്പി വലെന്റയിന്‍സ് ഡേ....ലവ്ഇങ് ഹണി.
പാവം കുട്ടി ...വലെന്റയിന്‍സ് ഡേ ...പ്രണയിക്കാന്‍ ഒരുദിനം എല്ലാപേരെയും പോലെ അവളും അങ്ങനെ വിശ്വസിച്ചിരിക്കുന്നു.ആരെയും കുറ്റം പറഞ്ഞിട്ട് കാരിയമില്ല.അനുഭവങ്ങളാകാം അങ്ങനെ ചിന്തിപ്പിക്കുന്നത്. അറിയാതെയാണെങ്കിലും എന്റെ മനസും,ശരീരവും പ്രണയത്തിനു അടിയറവു വച്ചതും ഒരു വലെന്റിന്‍സ് ഡേയില്‍ ആയിരുന്നില്ലേ.
അന്ന് ഞാനും എന്റെ പ്രിയപെട്ടവന്റെ നെഞ്ചില്‍ മുഖംച്ചേര്‍ത്തുവച്ച് പതിയെ ഇതുപോലെ ചോദിച്ചിരുന്നില്ലേ..?എന്നെ ശരിക്കും ഇഷ്ടമാണോ?എന്നോടുള്ള സ്നേഹത്തിന്റെ അളവ് പറഞ്ഞുതാ എന്ന്.അതിനു മറുപടി പറയാതെ അവനില്‍ പ്രണയം ഉണര്‍ത്തിയ അവനു ഇഷ്ടമുള്ള എന്റെ കണ്ണുകളില്‍ അമര്‍ത്തി ച്ചുംബിക്കമാത്രമാണ് അവന്‍ ചെയ്തത്. പ്രണയത്തിന്റെ ആഴം ആ ചുംബനത്തിലൂടെ മനസിലായെങ്കിലും ഒന്നും മിണ്ടാതെ അലസമായി ആ മടിയില്‍ തലചായ്ച്ചു കിടന്ന ഞാന്‍ പരിഭവിച്ചു എന്ന് കരുതിയാണോ എന്തോ പിന്‍കഴുത്തില്‍ വീണുകിടന്ന എന്റെ മുടിയിഴകള്‍ മാടിയൊതുക്കി അവന്റെ വിരലുകള്‍ കൊണ്ട് ഐ ലവ് യു എന്ന് എഴുതികൊണ്ടെയിരുന്നു.എന്നിട്ടും ഒന്നും മിണ്ടാതെ മനസിലാകാത്ത ഭാവത്തില്‍ കിടന്ന എന്നോട് പതിയെ അവന്‍ ചോദിച്ചു.ഞാന്‍ ഈ എഴുതികൊണ്ടിരിക്കുന്നത് എന്താണെന്നു നിനക്ക് മനസിലാകുന്നുണ്ടോ?ഊറിവന്ന മന്ദസ്മിതം ഒളുപ്പിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു ഓ...... അത് കളവാണ് എന്ന് എനിക്കറിയാം.അപ്പോള്‍ അവന്‍ പറഞ്ഞു നിനക്കറിയാമോ ഇന്ന് വാലെന്റൈന്‍സ് ഡേ ആണ്.അങനെ ഞങള്‍ ഒന്നായ ആ ദിവസത്തെ ഞാനും പ്രണയിച്ചുതുടങ്ങി.
പക്ഷെ ..............എന്നിട്ടും ആര്‍ക്കാണ് കണക്ക്കൂട്ടലുകള്‍ പിഴച്ചത്?.മറ്റൊരു വലെന്റിന്‍സ് ഡേയ്ക്ക് കാത്തുനില്‍ക്കാതെ എവിടെയാണ് അവന്‍ പോയ് മറഞ്ഞത്?.ആവേശത്തോടെ എന്നില്‍ പടര്‍ന്ന്കയറാന്‍ തുടങ്ങിയ അവനെ തടഞ്ഞപ്പോള്‍ പ്രണയത്തിനു പരിധി നിശ്ചയിച്ചാണ് നീ എന്നെ പ്രണയിക്കുന്നതെങ്കില്‍ ഈ പ്രണയം നമുക്ക് ഇവിടെ അവസാനിപ്പിക്കാം എന്ന് പരിഭവംപറഞ്ഞ് പോകാന്‍ തുടങ്ങിയ അവനെക്കാള്‍ വലുതല്ല എനിക്ക് എന്റെ ശരീരം എന്ന് കരുതി അടിയറവ് വച്ചപ്പോള്‍ എന്നെ ഒരു അഭിസാരികയായി കരുതിയോ അവന്‍?.അതോ എന്റെ കണ്ണുകളില്‍ കണ്ട പ്രണയം ശരീരത്തില്‍ ദര്‍ശിക്കാന്‍ അവന് കഴിഞ്ഞില്ലേ?.അതോ മനസ്സില്‍ നിറഞ്ഞു തുളുമ്പിയ പ്രണയം വാക്കുകളായി പറയാന്‍ കഴിയാതെ അടുത്ത് വരുമ്പോഴൊക്കെ അവനെ പിച്ചയും,മാന്തയും ചെയ്യുന്ന എന്നെ അവന്‍ എപ്പോഴും ചോദിക്കുന്നപോലെ ഒരു സാടിസ്റ്റ് ആയി മാത്രമേ കണ്ടിരുന്നുള്ലോ?.പിച്ചലിനും,മാന്തലിനും ഒടുവില്‍ പാവത്തിന് വേദനിച്ചു കാണുമോ എന്നോര്‍ത്ത് ഒരായിരം ഉമ്മകള്‍ കൊണ്ടാവനെ മൂടിയത് എന്തേ അവന്‍ മറന്നു പോയ്......?.എന്റെ ശ്വസനിശ്വാസങ്ങള്‍ ഒരിക്കലെങ്കിലും ശ്രെദ്ധിച്ചിരുന്നെങ്കില്‍ അറിയാന്‍ കഴിയുമായിരുന്നില്ലേ അതില്‍ മുഴുവന്‍ നീ ആയിരുന്നു എന്ന്.
ഇനി ഒരു തിരിച്ചുവരവ് ഒരിക്കലും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നിട്ടും ആ വലെന്റിന്‍സ് ഡേയില്‍ നീ അറിയാതെ എനിക്ക് സമ്മാനിച്ച ചുവന്നുതുടുത്ത പനിനീര്പൂവ് നെഞ്ചോട് ചേര്‍ത്ത്‌പിടിച്ചു ഞാന്‍ ഇന്നും ജീവിക്കുന്നു.കാരണം ആ പനിനീര്പൂവ് എന്റെ പ്രണയമാണ്.......നിന്റെ രക്തവും..!
Monday, September 10, 2012
സുവര്‍ണ്ണപക്ഷി

വര്‍ണ്ണ ചിറകുകള്‍ വിടര്‍ത്തി ആകാശത്തിന്റെ നീലിമയിലേക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകടി ഒച്ചയുമായി പറന്നുയരുന്ന തന്റെ കൂട്ടുകാരെ അഴികള്‍ക്കിടയിലൂടെ നിസ്സഹായയായി കൊതിയോടെ ഉറ്റുനോക്കി കരയുന്ന പാവം പക്ഷിയുടെ നിശബ്ദ തേങ്ങലുകള്‍ കലപിലാ ആരവങ്ങള്‍ക്കിടയില്‍ ആരും കേട്ടില്ല.
മനോഹരമായ തന്റെ വര്‍ണ ചിറകുകള്‍ കണ്ടു മോഹിച്ച് കെണിവച്ചു തന്നെ സ്വന്തമാക്കിയ യജമാനന്‍ കൂട്ടിലടക്കും മുന്നേ, അരിഞ്ഞുകളഞ്ഞ തന്റെ ചിറകിന്റെ മനോഹാരിത നഷ്ടപ്പെട്ട് അത് ദുര്‍ബലമായിരിക്കുന്നു. മോഹങ്ങളുടെ വര്‍ണങ്ങളുമായി മുള പ്പൊട്ടിവരുന്ന തൂവലുകള്‍ വീണ്ടും അരിയ പ്പെടാതിരിക്കാനായി പാവം പക്ഷി പോഴിച്ചുകൊണ്ടേയിരുന്നു. തളര്‍ന്നുമയങ്ങിയ രാത്രികളില്‍ ഒന്നില്‍ ചന്ദന സുഗന്ധം തന്നെ മൂടുന്നതറിഞ്ഞു ഉണര്‍ന്നുനോക്കിയ അവള്‍ കണ്ടത് അഴികള്‍ക്കിടയില്‍ അള്ളി പിടിച്ചു കിടന്നുകൊണ്ട്നനുത്ത തൂവലുകളാല്‍ മുറിച്ചു മാറ്റപ്പെട്ട തന്റെ ചിറകുകളില്‍ തലോടുന്ന ഒരു സുവര്‍ണ്ണ പക്ഷിയെയാണ്.
ഉടലാകെ സ്വര്‍ണ്ണവര്‍ണ്ണ മായിരുന്ന അതിന്റെ കണ്ണുകള്‍ വൈഡൂര്യം പോലെ തിളങ്ങുന്നുണ്ടായിരുന്നു.തന്റെ മുന്നിലൂടെ കടന്നു പോയ്കൊണ്ടിരുന്ന പക്ഷികൂട്ടങ്ങളിലോന്നും തന്നെ അത്തരം ഒരുപക്ഷിയെ അവള്‍ മുന്‍പ് കണ്ടിരുന്നില്ല.അതിന്റെ തലോടല്‍ഏറ്റ തന്റെ ചിറകുകളില്‍ ജീവന്റെ തുടിപ്പ് കണ്ട് അത്ഭുതത്തോടെ തന്നെഉറ്റുനോക്കുന്ന അവളോട് സുവര്‍ണ്ണ പക്ഷി പതിയെ ചോദിച്ചു അഴികള്‍ക്കിടയില്‍ തനിച്ചിരിക്കുമ്പോള്‍ നിനക്ക് പേടി തോന്നാറില്ലേ?നീലവിഹായസില്‍ വെയിലിലും മഴയിലും പറന്നു നടക്കാന്‍ നീ കൊതിക്കാറില്ലേ..?, പൊന്നുവിളയുന്ന പാടത്തും ,വര്‍ണ്ണങ്ങള്‍ വിരിയുന്ന താഴ്വരകളിലും പാറിനടക്കുന്ന കനവുകള്‍ കാണാറില്ലേ നീ...?
പറന്നുയരാന്‍ ചിറകുകള്‍ ഇല്ലാത്ത പക്ഷികള്‍ക്ക്അത്തരം സ്വപ്നങ്ങളും, മോഹങ്ങളും കാണാറില്ലെന്ന് ഗദ്ഗദത്തോടെ പറഞ്ഞ അവളെ നോക്കി സുവര്‍ണ്ണ പക്ഷി പറഞ്ഞു.
"നഷ്ടപെട്ട ചിറകുകളെ ഓര്‍ത്ത് നീ സങ്കടപ്പെടേണ്ട നിനക്ക് ചിറകുകള്‍ വേണ്ട .. നിന്റെ ഭാരം താങ്ങാന്‍ എന്റെ ചിറകുകള്‍ക്ക് ശക്തിയുണ്ട്. പതിയെ ഞാന്‍ അത് നിനക്ക് പകര്‍ന്നുതരാം... അപ്പോള്‍ അരിയപ്പെട്ട നിന്റെ ചിറകുകള്‍ പുനര്‍ജനിക്കും. വര്‍ണ തൂവലുകള്‍ വീണ്ടും നിന്നെ പൊതിയും . സ്വപ്നം കണ്ട താഴ്വരകള്‍ ലക്ഷ്യമാക്കി നമുക്ക് പറന്നുയരാം നിഴലായി ഞാന്‍ കൂടെയുള്ളപ്പോ നിന്റെ ചിറകുകളുടെ ശക്തി ഒരിക്കലും നഷ്ടപെടില്ല" എന്നുപറഞ്ഞു അവളുടെ അനുവാദത്തിനു കാത്തു നില്‍ക്കാതെ കൂടുതുറന്നു അവളെ വാരിയെടുത്തു കൊണ്ട് അപ്പോഴേക്കുംസുവര്‍ണ്ണ പക്ഷി പറന്നുയര്‍ന്നിരുന്നു.
തന്റെ സുവര്‍ണ്ണ പക്ഷിയുടെ മാറില്‍ പറ്റി ചേര്‍ന്ന്തിരിച്ചുകിട്ടാന്‍ പോകുന്ന വര്‍ണ്ണ തൂവലുകള്‍ മാത്രം സ്വപ്നം കണ്ട് അനന്ത നീലിമയുടെഉയരങ്ങളിലെക്കവര്‍ കുതിക്കവേ ചിറക് അരിയപെടുന്ന മറ്റൊരു പാവം പക്ഷിയുടെ ദീനരോദനം അങ്ങ് താഴെ കേള്‍ക്കുന്നുണ്ടായിരുന്നു ..!!
-----------------------------------------------Razla Sahir----------------------------------------------------
Subscribe to:
Posts (Atom)