ഇന്നും ഹെഡ്മിസ്ട്രസ് മോളിടീച്ചറുടെ വായില്‍നിന്നും നല്ലത് കേള്‍ക്കുമല്ലോ ഈശ്വരാ ....സ്കൂളില്‍ ബെല്ലടിച്ചിട്ടുണ്ടാകുമോ....?കുട്ടികള്‍ക്ക് മാതൃക കാണിക്കേണ്ട അദ്ധ്യാപകര്‍ നിങ്ങള്‍ തന്നെ ഇങ്ങനെ താമസിച്ചുവന്നാല്‍ ഞാന്‍ എന്താ ചെയ്യുക ...!!!?എന്നൊക്കെയുള്ള മോളിടീച്ചറുടെ വാക്കുകള്‍ ഓര്‍ത്തപ്പോള്‍ ആകെ ടെന്‍ഷന്‍ കൂടി......
സ്കൂളിന്റെ ഗേറ്റ് കണ്ടപ്പോള്‍ ആശ്വാസത്തോടെയാണ് നോക്കിയത് .ആ നോട്ടം ചെന്നുപതിച്ചത് ഗേറ്റിന് സൈഡില്‍ ഉയര്‍ത്തികെട്ടിയിരിക്കുന്ന കറുത്ത കൊടിയിലായിരുന്നു . ഒരുനിമിഷം പകച്ചുനിന്നുപോയ് പരിസരബോധം വീണ്ടെടുത്ത് അകത്തേയ്ക്ക് നടക്കുന്നതിനിടയില്‍ പിടച്ചിലോടെ ഓര്‍ക്കുകയായിരുന്നു ദൈവമേ ആരാകും മരിച്ചിട്ടുണ്ടാവുക ...?.മുഖ്യമന്ത്രിയോ , പ്രധാനമന്ത്രിയോ ആകുമോ ..? പക്ഷേ.. രാവിലെ ജോലിക്കിടയിലും വാര്‍ത്ത ശ്രദ്ധിച്ചിരുന്നു അങ്ങനെ ഒന്നും പറഞ്ഞുകേട്ടില്ല .അങ്ങനെയെങ്കില്‍ സഹാധ്യാപകാരോ മറ്റോ തലയ്ക്കുള്ളിലൂടെ ഒരു കൊള്ളിയാന്‍ മിന്നി .....അസംബ്ലി തുടങ്ങിയതുകാരണം മറ്റു ടീച്ചര്‍മാരുടെഒപ്പംപോയി നിന്ന് താരടീച്ചറിനോട് കണ്ണുകൊണ്ട് കാര്യം അന്വേഷിച്ചു.മോളിടീച്ചര്‍ പറയുന്നത് ശ്രദ്ധിക്കാന്‍ താരടീച്ചറും കണ്ണുകൊണ്ട് നിര്‍ദ്ദേശിച്ചു.
മോളിടീച്ചര്‍ : പ്രിയപ്പെട്ട കുഞ്ഞുങ്ങളെ വളരെ ദുഖകരമായ ഒരു വാര്‍ത്തയാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത് .4B-യിലെ ആതിര എന്ന നിങ്ങളുടെ കൂട്ടുകാരി പെട്ടന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരിക്കുന്നു .രണ്ട് മിനിട്ടുനേരം എല്ലാവരും നിശബ്ദതയോടെ ആ കുട്ടിയുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുക .(പ്രാര്‍ത്ഥനക്ക് ശേഷം ) ഇന്ന് ദുഃഖസൂചകമായ് സ്കൂളിന് അവധിയാണ് .ആതിരയുടെ ബോഡി കാണാന്‍ പോകണം എന്നുള്ളവര്‍ ഇവിടെ നില്‍ക്കുക .അല്ലാത്തവര്‍ക്ക് പോകാം .
എന്റെ ദൈവമേ ...4B,എന്റെ ക്ലാസ്സ് ആണല്ലോ ...!!!.46 കുട്ടികള്‍ക്കിടയില്‍നിന്ന്‍ .ഒന്നും പഠിക്കാത്ത ,ഒരിക്കലും ഹോംവര്‍ക്ക് ചെയ്യാത്ത ,എപ്പോഴും ഉറക്കംതൂങ്ങിയിരിക്കുന്ന ആതിരയെ തിരഞ്ഞെടുക്കാന്‍ അതികം സമയം വേണ്ടിവന്നില്ല.അറിയാതെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിപ്പോയ് .എന്റെ കുട്ടി ഈ ടീച്ചര്‍ അറിഞ്ഞിരുന്നില്ലെല്ലോ നീ ഇത്രവേഗം ഈ ലോകത്തോട് യാത്ര പറയുമെന്ന് .....ടീച്ചറെ ദാ ..ബാഡ്ജ്. . പ്യൂണ്‍ ഭാസ്കരേട്ടന്റെ വിളിയാണ് ചിന്തയില്‍നിന്ന്‍ ഉണര്‍ത്തിയത് .
ഭാസ്കരന്‍ : ഓ... ടീച്ചര്‍ കരയുകയാണല്ലേ ...?ടീച്ചറിന്റെ ക്ലാസ്സില്‍ ആയിരുന്നോ ഈ കുട്ടി ?
അതെ ..
ഭാസ്കരന്‍ : എന്റെ വീടിന്റെ അടുത്താ ഈ കൊച്ചിന്റെ വീട് .മൂന്നു കൊല്ലം മുന്‍പ് അതിന്റെ തള്ള മരിച്ചു .തന്ത ഒരു ദുഷ്ടനാ .വേറെ കല്യാണവും കഴിച്ചു.അത് ഒരു താടകയാ .രണ്ടുപേരുംകൂടിചേര്‍ന്ന് അതിനെ കൊന്നതാണ് എന്ന് ഒരുസംസാരം ഉണ്ട് .നാട്ടുകാരൊക്കെ ചേര്‍ന്ന് പ്രശ്നംഉണ്ടാക്കിയത് കാരണം പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടുണ്ട് .അതിന്റെ റിപ്പോര്‍ട്ട് വരുമ്പോള്‍ അറിയാം സത്യം എന്താന്നു .ടീച്ചര്‍ പ്പെട്ടന്ന്‍ പിള്ളാരെയും കൊണ്ട് ഇറങ്ങാന്‍ നോക്ക് .ബോഡി അധികം വയ്ക്കില്ലെന്നാണ് കേട്ടത് .അല്ലെ പിന്നെ ആ പാവത്തിനെ ഒരുനോക്ക് ചിലപ്പോ കാണാനും പറ്റിയെന്നുവരില്ല .
അലമുറകള്‍ ഒന്നും കേള്‍ക്കാത്ത ആ വലിയവീടിനെ മരണവീട് എന്ന് തോന്നിപ്പിച്ചത് നിശബ്ധമായ് അവിടെ കൂട്ടംകൂടി നില്‍ക്കുന്ന സഹതാപംസ്പുരിക്കുന്ന മുഖങ്ങളില്‍ മാത്രമായിരുന്നു .മുറ്റത്ത് തല്ക്കാലം വലിച്ചുകെട്ടിയ കൊച്ചുപന്തലിനുനടുവില്‍ കത്തിച്ചുവച്ച നിലവിളക്കിനുമുന്നിലായ് ചുവന്നപട്ടില്‍ പൊതിഞ്ഞുകെട്ടിവച്ചിരിക്കുന്ന ഒരു കുഞ്ഞ്ശരീരം ...ചലനമറ്റ ആ മുഖത്തേക്ക് നോക്കവേ ആ കുഞ്ഞി കണ്ണുകള്‍ ഒന്ന് ചിമ്മിയോ .....!!!?.ആ മുഖത്തേയ്ക്ക് അതികസമയം നോക്കിനില്‍ക്കാന്‍ കഴിഞ്ഞില്ല .താന്‍ പറഞ്ഞ ശകാരവര്ഷങ്ങള്‍ ശരങ്ങള്‍ പോലെ നെഞ്ചിനെ കീറിമുറിക്കുന്നു . കര്‍പ്പൂരത്തിന്റെയും ,സാബ്രാണി തിരിയുടെയും രൂക്ഷഗന്ധം ശ്വാസംമുട്ടിക്കുന്നു ,കുറ്റബോധവും ,ഭയവുംമൂലം രക്തം തലയിലേക്ക്ഇരച്ചുകയറുന്നു താഴെ വീണുപോയേക്കാം എന്ന് തോന്നിയ നിമിഷത്തില്‍ താരടീച്ചറുടെ കയ്യില്‍ മുറുകെപ്പിടിച്ച് വേച്ച് ,വേച്ച് എങ്ങനെയോ പുറത്തു എത്തി .അടുത്തുകണ്ട ഒരുകസേര വലിച്ചിട്ട് താര ടീച്ചര്‍ അതില്‍ പതിയെ പിടിച്ചിരുത്തി .ആരോടോ പറഞ്ഞ് ഒരു ഗ്ലാസ്സ് വെള്ളവും വാങ്ങി തന്നുകഴിഞ്ഞപ്പോള്‍ ആണ് അല്പം ആശ്വാസമായത്.കരച്ചില്‍ അടക്കാന്‍ കഴിയുന്നില്ല.നിന്റെ ശരീരം ഒന്ന് ചേര്‍ത്തുപിടിച്ച് പൊട്ടികരയാന്‍പോലും ആരും ഇല്ലാത്തവിധം നീ അനാഥ ആയിരുന്നോ കുഞ്ഞേ ...!!?
പെട്ടെന്ന് ആണ് അവിടേയ്ക്ക് ഒരു പോലീസ് ജീപ്പ് പാഞ്ഞുവന്നുനിന്നത് .അതില്നിന്ന് മൂന്ന്, നാല് പോലീസുകാരും ,വനിതാപോലീസും ഒക്കെ അടങ്ങുന്ന ഒരു ടീം ഇറങ്ങുന്നു .അറിയാതെ കസേരയില്‍നിന്ന് എഴുന്നേറ്റുപോയ് .അവര്‍ അകത്തേയ്ക്ക് കയറിപോയതിനു പിന്നാലെ എന്തൊക്കെയോ ബഹളങ്ങളും കേള്‍ക്കുന്നുണ്ട് .ഈ മരണവീട്ടില്‍ എന്താകും പോലീസിനു ചെയ്യാന്‍ ഉണ്ടാവുക എന്ന് ആകാംഷയോടെ ഉറ്റുനോക്കി നില്‍ക്കുന്ന ജനകൂട്ടത്തിന് മുന്നിലേക്ക് കയ്യാമം വച്ച ഒരു സ്ത്രീയെയും ,പുരുഷനെയും അവര്‍ കൊണ്ടുവരുന്നു.ക്രോധം സ്ഫുരിക്കുന്ന ആരെയും കൂസാത്ത മുഖഭാവം ആണ് രണ്ടുപേര്‍ക്കും .പ്രകോപിതരായ നാട്ടുകാരില്‍ ചിലര്‍ അവരെ ആക്രമിക്കാനും മുതിരുന്നുണ്ട് .നിയമപാലകര്‍ അത് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടയിലും ആരോ ഒരാള്‍ ആ സ്ത്രീയുടെ മുഖത്തേയ്ക്ക് ആഞ്ഞടിച്ചുകൊണ്ട് ആക്രോശിച്ചു ആ പാവം പിഞ്ചുകുഞ്ഞിനെ ഇവ്വിധം കൊല്ലാകൊല ചെയ്യാന്‍ നിനക്ക് എങ്ങനെ കഴിഞ്ഞു മൃഗമേ ..ആരവങ്ങള്‍ക്കിടയില്‍നിന്ന് ഒരുവിധം അവരെ കയറ്റികൊണ്ട് പോലീസ് വാഹനം അവിടം വിട്ടു. ചില ബന്ധുക്കളും പരിസരവാസികളും ഒക്കെ ചേര്‍ന്ന് ആ കുഞ്ഞ്ശരീരം ചിതയിലേക്കെടുത്തു .എല്ലാം കണ്ട് തരിച്ചുനില്‍ക്കയായിരുന്നു അതുവരെ .
പട്ടില്‍പൊതിഞ്ഞ ആ കുഞ്ഞ് രൂപം ഒരു വേദനായ് എന്റെ രാത്രിയെ ഭയപ്പെടുത്തി കടന്നുപോയ് .
കാലത്ത് വന്ന ദിനപത്രവും ,ചാനലുകളും ഒക്കെയാണ് സിനിമാകഥയെ വെല്ലുന്ന ആതിരയുടെ കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ച്ത് .
നിരന്തരമായ പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്യുകയായിരുന്നത്രേ ആതിരയുടെ അമ്മ . അതികം വൈകാതെതന്നെ അച്ഛന്‍ പുനര്‍വിവാഹംചെയ്തു .സാമര്‍ത്ഥ്യക്കാരിയായ രണ്ടാനമ്മയ്ക്ക് അയാളെ വേഗം തന്റെ വരുതിയിലാക്കാനും കഴിഞ്ഞു .ആതിരയുടെ അമ്മയുടെ പേരിലായിരുന്ന വീടും വസ്തുവകകളും തനിക്കോ തനിക്ക് ജനിക്കാന്‍പോകുന്ന കുഞ്ഞുങ്ങല്‍ക്കോ ആതിര ജീവിച്ചിരുന്നാല്‍ കിട്ടില്ല എന്ന ബോധമാണ് കുട്ടിയെ ഇല്ലായ്മ ചെയ്യാന്‍ പ്രേരണയായത് .പെട്ടന്ന് കുട്ടി മരണപ്പെട്ടാല്‍ അത് കൊലപാതകമാണ് എന്ന് തിരിച്ചരിച്ചറിഞ്ഞേക്കാം എന്നുള്ളതുകൊണ്ടുതന്നെ ആസൂത്രിതമായ നീക്കങ്ങളിലൂടെ ആ കുരുന്ന് ജീവന്‍ ഇല്ലാതാക്കാന്‍ അവര്‍ കെണിയൊരുക്കുകയായിരുന്നു. കുഞ്ഞ്ആതിരയെ കൊണ്ടായിരുന്നു വീട്ടിലെ മിക്ക പണികളും എടുപ്പിച്ചിരുന്നത്.കടുത്ത ശിക്ഷ കളായിരുന്നു അതിന് നല്‍കിയിരുന്നത്.ദിവസങ്ങളോളം പട്ടിണിക്കിടുക,ശരീര ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുക വെള്ളത്തില്‍ തല മുക്കിപിടിക്കുക അങ്ങനെ പലതരം ശിക്ഷാവിധികള്‍. ശബ്ദം പുറത്ത്‌കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി, കൈകാലുകള്‍ ബന്ധിച്ചശേഷമായിരുന്നു പീഡനം .വല്ലപ്പോഴും ഭക്ഷണം നല്കിയിരുന്നതാകട്ടെ കാവല്‍ നായയുടെ ഉച്ചിഷ്ട പാത്രത്തിലും. ഭയവിഹ്വലതകള്‍ വേട്ടയാടുന്ന പ്രായമായിരുന്നിട്ടും അടുക്കളയിലെ വെറും തറയില്‍ പേടിച്ചരണ്ട കുഞ്ഞിനെ വലിച്ചെറിഞ്ഞ് മട്ടുപാവിലെ പട്ടുമെത്തയില്‍ അച്ഛനമ്മമാര്‍ അന്തിയുറങ്ങി .
കുഞ്ഞിനെ തങ്ങള്‍ നന്നായ് തന്നെയാണ് നോക്കുന്നത് എന്ന് വരുത്തി തീര്‍ക്കാന്‍ മാത്രമായിരുന്ന സ്കൂളില്‍ അയച്ചിരുന്നത്.പോകുംവഴി സഹപാഠികളോടോ,അയല്‍ക്കരോടോ ചിരിക്കുകയോ ,മിണ്ടുകയോ ചെയ്യുന്നത് കണ്ടാല്‍ കടുത്തശിക്ഷകള്‍ നല്‍കിയിരുന്നു .അത് ഭയന്ന കുട്ടി ആരുമായ് കൂട്ടുകൂടാനോ,സംസാരിക്കാനോ,തന്റെ വിഷമങ്ങള്‍ പറയാനോ മുതിര്‍ന്നിരുന്നില്ല .പതിയെ സ്വയം ഉള്‍വലിഞ്ഞു അവള്‍ സ്കൂളിലും ഒറ്റപ്പെട്ടു .
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് നട്ടെല്ലിന് ശക്തമായ ക്ഷതമേറ്റിരുന്നു .കൈകാലുകളിലെ അസ്ഥികള്‍ പല സ്ഥലങ്ങളില്‍ പൊട്ടിയിരുന്നു ,ഒരാഴ്ച മുന്‍പ് കഴിച്ച ഭക്ഷണപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു ആമാശയത്തില്‍ ഉണ്ടായിരുന്നത് അരക്ക് താഴോട്ടു മാരകമായ പൊള്ളല്‍ ഏറ്റിരുന്നു.അതുമൂലമുണ്ടായ ഇന്‍ഫെക്ഷന്‍ ആന്തരികാവയവങ്ങളെ ബാധിച്ചതാണ് മരണകാരണം ആയത് .കൂടാതെ പൊള്ളലേറ്റ ഗുഹ്യസ്ഥാനങ്ങളില്‍ ഈര്‍ക്കില്‍ പോലുള്ളവ കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നത്രേ .പോലീസിന്റെ ചോദ്യംചെയ്യലില്‍ തങ്ങള്‍ ചെയ്ത കൃത്യങ്ങള്‍ മാതാപിതാക്കള്‍ ഏറ്റ് പറയുകയും ചെയ്തു .കട്ടിലിന്റെ കാല് കൊണ്ട് ആണ് നടുവിലും,കൈകാലുകളിലും മര്‍ദിച്ചതെന്നും ,കൈകാലുകള്‍ കൂട്ടികെട്ടി തിളച്ചവെള്ളത്തില്‍ ഇരുത്തി പൊള്ളല്‍ ഏല്‍പ്പിക്കുകയായിരുന്നു വെന്നും,ഒരാഴ്ചയായ് ഭക്ഷണം കൊടുത്തിരുന്നില്ലയെന്നും അവര്‍ പറഞ്ഞു . പൊള്ളല്‍ കാരണം കിടന്നിടത്ത് മലവിസര്‍ജ്ജനം നടത്തിയതിനാണ് ഈര്‍ക്കില്‍ കൊണ്ട് കുത്തിയതത്രേ.കുട്ടി അബോധാവസ്ഥയിലായ് പൊള്ളലില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു തുടങ്ങിയപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .സംശയം തോന്നിയ ഡോക്ടര്‍ ആണ് പോലീസില്‍ അറിയിച്ചത് പക്ഷെ പോലീസ് എത്തിയപ്പോഴേക്കും പീഡനങ്ങളുടെ ലോകത്തുനിന്നും ആ കുരുന്ന് യാത്രയായിരുന്നു ....
ഈശ്വരാ .....ഈ 8 വയസിനുള്ളില്‍ ഇത്രമാത്രം പീഡനവും,വേദനയുംഈ പൊന്നുമോള്‍ അനുഭവിചിരുന്നുവെന്നോ ....!!!!!.എപ്പോഴും ഉറക്കംതൂങ്ങുന്ന,സഹപാഠികളുടെ പരിഹാസം കേള്‍ക്കുന്ന ,ഹോംവര്‍ക്കുകള്‍ ഒരിക്കലും ചെയ്യാത്ത ,ഒന്നും പഠിക്കാത്ത ,ടീച്ചര്‍മാര്‍ വഴക്കുപറയുമ്പോള്‍ നിസ്സംഗതയോടെ കേട്ട് നില്‍ക്കുന്ന ,തല്ലാന്‍ വടി ഉയര്‍ത്തുമ്പോള്‍ വിറക്കാതെ കൈകള്‍ നീട്ടിതന്നിരുന്ന കുട്ടി....!!!!ആരോടെങ്കിലും ഒരിക്കലെങ്കിലും നിനക്ക് പറയാമായിരുന്നില്ലേ കുഞ്ഞേ ഇതിലും വലിയ പീഡനങ്ങള്‍ ഞാന്‍ ദിനേന സഹിക്കുന്നുണ്ടെന്ന് ..
കുറ്റപ്പെടുത്തലുകള്‍ക്കിടയിലും ,ശിക്ഷണങ്ങള്‍ക്കിടയിലും ഞാനും എന്തേ വിട്ടുപോയ്.. ഇവള്‍ എന്താ ഇങ്ങനെയെന്ന്‍ കൂടുതലറിയാന്‍ ...?അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഒരുപക്ഷെ ഈ കുരുന്നുജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ലേ ..?ഒരു ടീച്ചര്‍ സുഹൃതിനെപോലെ കുട്ടികളിലേക്ക്
ഇറങ്ങിചെല്ലണം ,അവരെ അറിയാന്‍ ശ്രമിക്കണം ,അമ്മയെപ്പോലെ ശാസിക്കുകയും,ശിക്ഷിക്കുകയും ,ചേര്‍ത്ത്പിടിക്കുകയും വേണം .ഒരു ടീച്ചര്‍ എന്നനിലയില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു .ഈ കുറ്റബോധത്തില്‍നിന്ന് ഈ ജന്മം എനിക്ക് ഇനി മോചനമില്ല .നിസ്സഹായമായ ആ രണ്ട് കുരുന്നു കണ്ണുകള്‍ എന്നെ വേട്ടയാടുന്നു .എന്റെ കുഞ്ഞേ നിന്നെ അറിയാതെ പോയതിന് മാപ്പ് ,മാപ്പ്, മാപ്പ്...............
******************
കുറിപ്പ് :ഈ അടുത്തിടെ അച്ഛന്റെയും ,രണ്ടാനമ്മയുടെയും ,പീഡനം മൂലം മരണമടഞ്ഞ അതിഥി എന്ന കുഞ്ഞ് എന്റെ മനസ്സില്‍ ഇന്നും ഒരു നൊമ്പരമായ് അവശേഷിക്കുന്നു .ആ സംഭവത്തിന്റെ പ്രേരണയില്‍ ആണ് ഈ രചന .ഈ കഥയിലെ കുട്ടിയുടെ പീഡനങ്ങള്‍ എല്ലാം തന്നെ അതിഥി എന്ന കുഞ്ഞ് അനുഭവിച്ചതാണ് .
******************
R A Z L A S A H I R
S A L A L A H
വായിയ്ക്കുമ്പോള്‍ പോലും നടുങ്ങുന്നു
ReplyDeleteഅനുഭവിച്ച പാവം കുഞ്ഞിന്റെ കാര്യം ഓര്‍ക്കാനുംകൂടി വയ്യ
അജിത്തേട്ടാ ...ആദ്യവയനക്ക് നന്ദി ....:)
Deleteഎന്നും വാര്‍ത്തകളായി അറിയുന്ന പൈശാചിക സംഭവങ്ങള്‍ .. കഥയായിപ്പോലും വായിക്കാനിഷ്ടപ്പെടാത്ത കാര്യങ്ങള്‍ .. എവിടെയും സംഭവിക്കാതിരിക്കട്ടെ.. അല്ലാതെ എന്താ പറയുക..
ReplyDeleteവായനക്ക് നന്ദി ...മുഹമ്മദ് ..
Deleteനന്നായി എഴുതി
Deletekollam dear
ReplyDeletethx unni ...
Deleteആദ്യം വാര്‍ത്തകള്‍,.. പിന്നെ പിന്നെ കഥകള്‍,.. ഇത്രേ ഉള്ളു .. ഒട്ടും നടുക്കം ഇല്ല.. ഇങ്ങനെയൊക്കെ തന്നെയാണ് നടക്കുന്നത്....
ReplyDeleteഅതെ മനോജ് ..ഇന്ന് നടുക്കം ഒട്ടും ഇല്ലാതെ ദിനചര്യകള്‍ പോലെ ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ മലയാളി പഠിച്ചിരിക്കുന്നു ...സ്വം എന്ന ചിന്തയിലേക്ക് മാത്രമേ നാം ഒതുങ്ങിപോയിരിക്കുന്നു .
Deleteനിസ്സഹായനാണ് എന്ന് പറയേണ്ടി വരുന്നതിനേക്കാൾ നല്ലത് നമ്മളൊക്കെ നല്ല അഭിനേതാക്കളാണ് എന്ന് പറയുന്നതാണ്.
ReplyDelete"അതിഥി"
ഇപ്പോഴും എത്ര കുഞ്ഞുങ്ങള്‍?
അതെ ശിഹാബ് ...സമൂഹത്തെ പാടെ അവഗണിച്ചു നമ്മള്‍ നമ്മിലേക്ക് മാത്രമേ ഒതിങ്ങിപോകുന്നത് കൊണ്ടു തന്നെയാണ് ഇത്തരം കാഴ്ചകള്‍ സ്ഥിരം ആകുന്നതു .സമൂഹത്തെ മൊത്തമായ് ശ്രദ്ധിച്ചില്ല എങ്കിലും കുറഞ്ഞപക്ഷം അയല്‍വക്കത്തു എന്ത് നടക്കുന്നു എന്നെങ്കിലും അറിഞ്ഞാല്‍ നന്ന് ....വരവിനും വായനക്കും നന്ദി ...
Delete......
ReplyDeleteചീത്ത വിളിച്ചത് ആയിരിക്കും അല്ലെയോ ?.... ഇട്ടത് ഭാഗ്യം ..നന്ദി ഡാ
Deleteനന്നായി എഴുതി
ReplyDeleteവരവിനും വായനക്കും നന്ദി ബഷീര്‍ ...
Deleteനന്നായി എഴുതി
ReplyDeleteഎവിടെനിന്നാണ് ഇടത്തരം കാര്യങ്ങള്‍ക്കുള്ള ഊര്‍ജ്ജം സംഭരിക്കുന്നതെന്ന് മാത്രം എത്രയാലോചിച്ചിട്ടും മനസ്സിലാകാറില്ല. ഇത്രമേല്‍ ക്രൂരത/ഇത്രമേല്‍ തെമ്മാടിത്തം/ഇത്രമേലിത്രമേല്‍ ഭീകരത, എങ്ങനെയാണ് ഒരു മനുഷ്യന് ..?
ReplyDeleteഒരു യഥാര്‍ത്ഥ സംഭവത്തെ കഥയായി അവതരിപ്പിക്കുമ്പോള്‍ അത് നേരിട്ട് പറയുന്ന രീതി ഒരു വിവരണ സ്വഭാവത്തിലേക്ക് ചുരുങ്ങുന്നുണ്ട്. അതിന് മറ്റേതെങ്കിലും സങ്കേതങ്ങള്‍ ഉപയോഗിച്ച് ആവശ്യമായ പഠനവും ശ്രദ്ധയും നല്‍കി കൈകാര്യം ചെയ്യുകില്‍ അതിന് അതിന്റേതായ ഒരു മാനം കൈവരും. ഒരെഴുത്തുകാരി എന്നാ നിലയില്‍ ഈ രണ്ടാമത്തെ രീതി സ്വീകരിക്കണം എന്നാണു എന്റെ പക്ഷം. എന്നുകരുതി ഇത് മോശം എന്നല്ല. എന്നാല്‍, ഇങ്ങനെയല്ല വേണ്ടത്... ആശംസകള്‍.
'ഇത്തരം' എന്ന് തിരുത്തി വായിക്കാനപേക്ഷ. പിന്നെ 'എന്ന'യും.!
Deleteതീര്‍ച്ചയായും ശ്രദ്ധിക്കാം ..വരവിനും വായനക്കും നന്ദി
Deleteഹൃദ്യമായ വാക്കുകൾ ... ഒരൂ നിമിഷമെന്കിലും മനസ്സിൽ ദയനീയത കൂടുകൂട്ടുന്നു . എല്ലാവിധ ആശംസകളും ..
ReplyDeleteThis comment has been removed by the author.
DeleteThis comment has been removed by the author.
Deleteഅങ്ങനെ ഒരു നിമിഷമെങ്കിലും ആ കുഞ്ഞുവേദന വായനക്കാരില്‍ നൊമ്പരം ഉണര്‍ത്താന്‍ എന്റെ വാക്കുകള്‍ക്ക് സാധിച്ചു എന്നറിയുമ്പോള്‍ സന്തോഷം ഉണ്ട് .അല്ലായിരുന്നു എങ്കില്‍ ഈ രചന അര്‍ത്ഥശൂന്യം ആയിപോകുമായിരുന്നു ..വരവിനും വായനക്കും നന്ദി ഫിറോസ് ...
Deleteവായനയിലും മനസ്സ് വേദനിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം.എഴുത്ത് നന്നായിരിക്കുന്നു.ആശംസകള്‍
ReplyDeleteനന്ദി ഹബീബ് ...
Deleteവളരെ ഹൃദയ സ്പര്‍ശിയായ ഒരു കഥ അത് അതിന്‍റെ ആത്മാവ് നഷ്ടമാവാതെ തന്നെ എഴുതി ,.,.,ഒരു നിമിഷം ആ കുഞ്ഞിന്റെ നൊമ്പരങ്ങളെ നെഞ്ചില്‍ ഒരു തീക്കനല്‍ കോരിയിട്ടു ആശംസകള്‍ കുറെ അക്ഷരത്തെറ്റുകള്‍ ഉണ്ട് കെട്ടോ
ReplyDeleteങേ ഇപ്പോഴുമോ ...!!! തിരുത്തിയിരുന്നു .നോക്കാം കേട്ടോ ആസിഫ് .വരവിനു നന്ദി ..
DeleteThis comment has been removed by the author.
ReplyDelete
ReplyDeleteവാക്കുകൾക്കു വികാരങ്ങളെ പൂര്ണമായും ആവാഹിക്കാൻ കഴിയില്ലല്ലോ ,,,,,,
വല്ലാത്ത വേദന ..................
ശരിയാണ് ബഷീര്‍ ..ഈ കുഞ്ഞ് വേദനയായ് വല്ലാതെ വീര്‍പ്പുമുട്ടിച്ചപ്പോള്‍ ആണ് ഇത് വാക്കുകള്‍ ആയത് .പക്ഷെ നൊമ്പരം മാത്രം ബാക്കിയായ് ..വരവിനു നന്ദി .
Deleteഅതിഥി എന്ന കുഞ്ഞിനെ ആതെ പടി അവതരിപ്പിച്ചിരിക്കുന്നു. ഇങ്ങനെ എത്രയോ കഥകള്‍....
ReplyDeleteഇനി ഈ എഴുത്തിനെപ്പറ്റി,ഒരു കഥയുടെ രൂപത്തിലേക്ക് ഇത് വന്നില്ല.ആദ്യ ഭാഗം വലിയ കുഴപ്പമില്ലായിരുന്നു.പിന്നെ അതൊരു വിവരണത്തിലേക്ക് നീങ്ങിപ്പോയി. അതൊന്നു ശ്രദ്ധിക്കണം എന്ന് തോന്നുന്നു.
അതെയോ ...ശ്രദ്ധിക്കാം കേട്ടോ ...വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി ...
Deleteനമുക്ക് നമ്മുടെ ക്ഞ്ഞുങ്ങളെ സ്നേഹിക്കാന്‍ പഠിക്കാം
ReplyDeleteസ്വന്തം കുഞ്ഞുങ്ങളെ സ്നേഹിക്കാന്‍ പഠിക്കാന്‍ "അതിഥി " കള്‍ ഇനിയും പുനര്‍ജനിക്കാതിരിക്കട്ടെ ....എന്ന് പ്രാര്‍ത്ഥിക്കാം .വായനക്ക് നന്ദി സിയാഫ്
Deleteഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു ഇത് , നൂറു ശതമാനം എന്ന് നമ്മള്‍ അഹങ്കരിക്കുമ്പോഴും ലജ്ജിച്ച് തല താഴ്ത്തേണ്ട അവസ്ഥ .
ReplyDelete--------------------------
അക്ഷര തെറ്റ് ശ്രദ്ധിക്കുമല്ലോ :)
മലയാളത്തില്‍ ഞാന്‍ കണക്കാ ....സോറി ഫൈസല്‍ ശ്രദ്ധിക്കാം . :(
Delete"അതെ അധ്യാപകർ കുട്ടികളെ കൂടുതൽ അറിയാൻ ശ്രമിക്കണം ....
ReplyDeleteഒരു ടീച്ചർ സുഹൃതിനെപോലെ കുട്ടികളിലേക്ക് ഇറങ്ങി ചെല്ലണം ..."
കഥ നന്നായിട്ടുണ്ട്
നന്ദി ..... സുഹൃത്തേ ...
Deleteകഥ നന്നായി പറഞ്ഞു നാം കാണുന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രചിച്ച ഒരു കഥ ആശംസകള്‍
ReplyDeleteനന്ദി മൂസ ...
Deleteആരേയും മുൻവിധികളോടെ സമീപിക്കരുത്, പ്രത്യേകിച്ചും കുഞ്ഞുങ്ങളെ...
ReplyDeleteഒന്ന് ചോദിച്ചിരുന്നെങ്കിൽ , കയ്യിൽ പിടിച്ചിരുന്നെങ്കിൽ , ചേർത്തു നിർത്തിയിരുന്നെങ്കിൽ ... ! എങ്കിൽ, പല ജീവിതങ്ങളും ഇന്ന് ഭൂമിയിൽ ഉണ്ടായേനെ ...
രചനകള്‍ നമ്മള്‍ ഉദ്ദേശിച്ച അര്‍ത്ഥ തലങ്ങളിലൂടെ വായനക്കാരെ കൊണ്ടുപോകുമ്പോള്‍ മാത്രമാണ് ആ രചന പൂര്‍ണ്ണം ആകുന്നതു .നിങ്ങളെപോലെ രചാനാവൈഭവം ഏറെ ഉള്ളവരുടെ വാക്കുകള്‍ എനിക്ക് ഒരു ഊര്‍ജംതരുന്നുണ്ട് .വരവിനും വായനക്കും നന്ദി ...
ReplyDeleteനന്നായി....സമകാലീനം ..... ആരതി ഇടയ്ക്കു ആതിരയായി.... ശ്രദ്ധിക്കുമല്ലോ.....( കുറ്റം പറയാന്‍ വന്നതല്ല)
ReplyDeleteഅയ്യോ അങ്ങനെ ആയോ .... ശരിയാക്കാം കേട്ടോ .:( കുറ്റം പറഞ്ഞാല്‍ അല്ലെ തിരുത്താന്‍ കഴിയുക .(കുറ്റം പറയാന്‍ ഉള്ളതാണ് ) . നന്ദി രാജേഷ്
Deleteഎനിക്കും നാമൂസിന്റേതു പോലെ കുറെ ചോദ്യങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്നു,
ReplyDeleteമറുപടിയില്ലാത്ത ഒരായിരം ചോദ്യങ്ങൾ.
ഇത്തരം ക്രൂരതകൾ ലോകത്ത് നിന്നും ഇല്ലാതാക്കാനോ എന്തിനോ ആയിക്കോട്ടെ,ഒരാൾക്ക് മാറ്റാളുകളുടെ ക്രൂരതകൾ ഓർക്കുന്നതിനേക്കാളും വിവരിക്കുന്നതിനേക്കാളും നല്ലത് സ്വയം അത്തരം ക്രൂരത ഒരു ജീവിയോടും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു.!
ആശംസകൾ.
നന്ദി മനേഷ് ...
Deleteമറന്നു കളഞ്ഞ കാര്യങ്ങള്‍ ഒരു കഥയായ് എവിടെയോ നിലനില്‍കുമെന്നപ്പോലെ ഒരോര്‍മ്മപെടുത്തലായ്. .ഇടയ്ക്ക് കഥയുടെ ഒഴുക്ക് വിട്ടുപോയി,ചിലപ്പോള്‍ വിഷയത്തിലേക്കുള്ള സഞ്ചാരം വികാരപൂര്‍വ്വമായ സമീപനമായതുകൊണ്ടാവാം.
ReplyDeleteഹും എനിക്കും തോന്നി ...വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി ..
Deleteകുഞ്ഞുങ്ങളെ അറിയാന്‍ നമ്മള്‍ ഇനിയും വളരേണ്ടിയിരിക്കുന്നു.....
ReplyDeleteആശംസകള്‍ റസല.
നന്ദി മുബി ...
Deletegood ... nannayirikkunnu
ReplyDeletethx sahal..
Deleteപണ്ടൊക്കെ എന്നെങ്കിലും ഒരിക്കല്‍ മാത്രമേ ഇതുപോലുള്ള വാര്‍ത്തകള്‍ കേട്ടിരുന്നുള്ളു... ഇന്നാണെങ്കില്‍ ഇതൊന്നും ഒരു വാര്‍ത്തയേ അല്ലാതായി മാറിയിരിക്കുന്നു :(
ReplyDeletehum.. thx.
Deletenannayi ezhuthitto eththaththaaaaaaaaaaa
ReplyDeletewww.hrdyam.blogspot.com
thx shams ...
Deleteവാർത്തകൾ .....
ReplyDeleteഒരുദിനം മാത്രം
അനുഭവിക്കുന്നവർക്ക്....
:(
Deleteവായിച്ചു.
ReplyDeleteഅങ്ങനെ തന്നെ വേണം ... =D
Deleteഇപ്പോഴത്തെ യാഥാര്‍ത്ഥ്യങ്ങള്‍ വായിച്ചപ്പോള്‍ നടുക്കം തോന്നിയില്ലെങ്കിലും വേദന തോന്നി. ആ ടീച്ചറിനുണ്ടായ കുറ്റബോധം ശരിയായി വരികളില്‍ ഇറ്റി.
ReplyDelete:) thx
Deleteബ്ലോഗിക says:
ReplyDeleteഭീതിതം ആയ ഒരു കാലഘട്ടത്തിലൂടെ ആണ് നമ്മള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
വേദനിച്ചു..............................!
ReplyDelete