Monday, September 15, 2014

ഒരു കണ്ണുനീര്‍ തുള്ളി ....
തായ് വേര്  അറ്റുപോയ മരത്തിന്റെ ദുര്‍ബലമായ വേരുകള്‍ ഓടുന്ന മണ്ണിലേക്ക് വീണ്ടും ഒരു മടക്കയാത്ര ....യാത്രയില്‍ കുടുംബവുംകൂടെയുണ്ട് എന്ന ആശ്വാസത്തിനപ്പുറം നിസ്സംഗത മാത്രം. ചില ഓര്‍മ്മപ്പെടുത്തലുകളുടെ ബാക്കിപത്രം പോലെ പള്ളിക്കാട്ടിലെ മൈലാഞ്ചിച്ചെടി തളിര്‍ത്തും ,പൊഴിഞ്ഞും പരിതപിച്ചുകൊണ്ടിരുന്നു .കാണണമെന്ന് ആഗ്രഹിച്ച പലരെയും കാണാന്‍ കഴിഞ്ഞില്ല. കാണാന്‍ ആഗ്രഹിക്കാത്തവരും മറവിയില്‍ മറഞ്ഞവരും
അപ്രതീക്ഷിതമായ് മുന്നിലേക്കെത്തുകയും ചെയ്തു. എത്ര സമയക്കുറവുണ്ടെങ്കിലും പോയി കാണണം എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു ഒരു കുഞ്ഞ് മുഖം ....അത് ദിയയുടെ മകന്‍റെത്  ആയിരുന്നു . ദിയ .....ഞങ്ങള്‍ കുടുംബ സുഹൃത്തുക്കള്‍ മാത്രമായിരുന്നില്ല. ആത്മ സുഹൃത്തുക്കള്‍ കൂടിയായിരുന്നു.വിവാഹശേഷവും തുടര്‍ന്നുപോന്ന അപൂര്‍വ്വം ചില സൌഹൃദങ്ങളില്‍ ഒന്ന് ആയിരുന്നു അത്. അപ്രതീക്ഷിതവും,അതിലേറെ അതുഭുതപെടുത്തുകയും ചെയ്തുകൊണ്ട് പ്രാവസജീവിതത്തിലും ഒരേ നഗരങ്ങളില്‍ ഞങ്ങള്‍ എത്തിപ്പെടുകയായിരുന്നു. അത് ഞങ്ങളുടെ ബന്ധത്തെ കൂടുതല്‍ ദൃടത  യുള്ളതാക്കി .
മൂന്നു വര്‍ഷം മുന്നേയുള്ള ഒരുവലിയ പെരുന്നാളിന്റെ അവധി ദിനങ്ങള്‍ ഒന്നില്‍  നല്ല ഉറക്കത്തിലായിരുന്ന ഞങ്ങളെ പുലര്‍ച്ചെ  ഉണര്‍ത്തിയത് മൊബൈലിന്റെ നിര്‍ത്താതെയുള്ള മണിനാദമായിരുന്നു . പ്രഭാതത്തിലെ ഫോണ്‍വിളികള്‍ എന്തുകൊണ്ടോ പലപ്പോഴും അശുഭസൂചനയാണ് തന്നിരുന്നത് . മറുതലക്കല്‍ പറയുന്നതിന്റെ  മറുപടിയായ് ഇക്ക  അല്ലാഹ്ഹ്......ഇന്നാലില്ലാഹി  പറയുന്നത് കേട്ടപ്പോഴേ അത് ആരോ അടുത്തറിയുന്നവരുടെ ദുരന്തവാര്‍ത്തയാണ് എന്ന് ഉറപ്പായിരുന്നു . പക്ഷേ ....അത് ദിയയായത്‌ അക്ഷരാര്‍ത്ഥത്തില്‍ എന്നെ തളര്‍ത്തികളഞ്ഞു .അതുമായ് പൊരുത്തപ്പെടാന്‍ തന്നെ എനിക്ക് മാസങ്ങള്‍ വേണ്ടിവന്നു .സൌദിയില്‍ ബിസിനസുകാരനായ ദിയയുടെ ഭര്‍ത്താവിന് ഖത്തറിലും ബിസ്സിനസ് സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു .അവിടേക്ക് ഇടയ്ക്കുള്ള അവരുടെ യാത്രകള്‍  പതിവുള്ളതുമായിരുന്നു. അത്തരം ഒരു യാത്രതന്നെയായിരുന്നു ആ പെരുന്നാളിലേതും .മടക്കയാത്ര തീരാന്‍ 100 കിലോമീറ്റര്‍ ബാക്കിനില്‍ക്കെ ഒട്ടകത്തില്‍ ഇടിച്ചായിരുന്നു ആ അപകടം   .അവരുടെ ഒപ്പമുണ്ടായിരുന്ന കുടുംബ സുഹൃത്തും പാര്‍ണറുംമായ ഹാരിസും,ദിയും തല്‍ക്ഷണം മരണമടയുകയും ദിയയുടെ കുഞ്ഞ് ഗുരുതരാവസ്ഥയിലാവുകയും ചെയ്തു.വണ്ടിയില്‍ ഉണ്ടായിരുന്ന ദിയയുടെ ഭര്‍ത്താവും,ഹാരിസിന്‍റെ ഭാര്യയും മൂന്ന് കുട്ടികളും ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

അപകടങ്ങളും,മരണങ്ങളും നിത്യസംഭവമായ ഇന്ന് പ്രിയപ്പെട്ടവരുടെതല്ലാത്ത ഒരു അപകടങ്ങള്‍ക്കും ആരും പ്രാധാന്യംകല്‍പ്പിക്കുന്നതുമില്ല. അതുകൊണ്ടുതന്നെ  അപകടശേഷം ആ കുടുംബങ്ങളില്‍ എന്ത് സംഭവിക്കുന്നു എന്നത് നമ്മെ അലോസരപ്പെടുത്തുന്നുമില്ല .പിറ്റേന്ന് ദിനപത്രങ്ങളില്‍ വന്ന പൊടിപ്പും,തൊങ്ങലും വച്ച വാര്‍ത്തകള്‍ കണ്ടപ്പോഴാണ് ഓരോ അപകടങ്ങളും ആഘോഷിക്കപെടുന്ന പത്രധര്‍മ്മം ശരിക്കും അറിയാന്‍ കഴിഞ്ഞത് കാരണം, എഴുതിയതില്‍ മരണം ഒഴുകെയുള്ളത് പലതും അസത്യങ്ങളായിരുന്നു.

വിവാഹത്തിന്റെ പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ദിയക്ക്‌ ആ പൊന്നോമനയെ കിട്ടിയത് .കുഞ്ഞിന് മൂന്ന് വയസ്സയപ്പോഴായിരുന്നു അവന്റെ ഉമ്മയെ എന്നെന്നേക്കുമായ് കവര്‍ന്നെടുത്തുകൊണ്ട് ആ അപകടം ഉണ്ടായത് .സങ്കല്‍പ്പ കഥകളെവെല്ലുന്ന ജീവിതാനുഭവങ്ങളും പേറി  ജീവിച്ച്   (ആ കഥ മറ്റൊരു അവസരത്തില്‍ എഴുതാം ) ഒടുവില്‍ മരണത്തിന്‍റെ നിത്യശാന്തിയിലാണ്ടുപോയ എന്റെ പ്രിയ തോഴിയുടെ ജീവശ്വാസത്തിന്റെ ബാക്കിപത്രമായ ആ പൊന്നോമനയെ കാണതെപോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല ....ചലച്ചിത്ര കഥകളെ വെല്ലുവിളിക്കുന്ന ജീവിത യാഥാര്‍ത്യങ്ങള്‍ ആണ് മനുഷ്യജന്മങ്ങള്‍ ആടിതീര്‍ക്കുന്നത്‌ എന്ന്  നമ്മെ ബോധ്യപ്പെടുത്താന്‍ ഇത്തരം ദുരന്തങ്ങള്‍ വേണ്ടിവരുന്നു. അപ്പോള്‍ മാത്രമാണ് ദൈവത്തിനുമുന്നില്‍ മനുഷ്യന്‍ എത്ര നിഷ്ക്രിയനാണ് എന്ന് നാം തിരിച്ചറിയുന്നത്‌ .

പട്ടണനടുവിലായിരുന്നിട്ടും ആ വീടിനുമുന്നില്‍ നില്‍ക്കവേ മൂന്ന് വര്‍ഷം മുന്നെയാണോ ? മൂന്നുദിവസം മുന്നെയാണോ അവള്‍ മരിച്ചതെന്നു പകച്ചുപോകും വിധം മരണഗന്ധവുംപേറി ഒരു നിഴല്‍ച്ചിത്രം പോലെ  ആ വീട് എന്നെ ഭയപ്പെടുത്തികൊണ്ട്‌ ഉയര്‍ന്നുനിന്നു .ആള്‍ താമസമുണ്ടോ എന്ന് സംശയിച്ചുകൊണ്ട്‌ തന്നെ കോളിംഗ്ബെല്ലില്‍ വിരലമര്‍ത്തി .മിനുട്ടുകള്‍ക്കൊടുവില്‍ സംശയനിവാരണം വരുത്തി കൊണ്ട് വാതില്‍ക്കല്‍ ഇരുപതിനടുത്തു പ്രായം തോനിക്കുന്ന വെളുത്ത്  മെലിഞ്ഞ ഒരു പെണ്‍കുട്ടി പ്രത്യക്ഷപെട്ടു .അപരിചിതത്വം നോട്ടത്തിന്‍റെ രൂപത്തില്‍ ഞങ്ങള്‍ക്കിടയില്‍ നിലയുറപ്പിച്ചത് ഭേദിച്ചുകൊണ്ട് ഞാന്‍ ചോതിച്ചു ദിയയുടെ ഉമ്മയില്ലേ ...? .ആ ഉണ്ട് എന്നു കേട്ടതും  ക്ഷണത്തിന് കാത്തുനില്‍ക്കാതെ   ഞാന്‍ അകത്തുകടന്നു ചുറ്റിലും കണ്ണോടിക്കവേ ആ പെണ്‍കുട്ടി ഇടതുവശത്തേക്ക് വിരല്‍ ചൂണ്ടി .അവിടെ ഞാന്‍ കണ്ടത് ആശുപത്രികളിലെ ഐ .സി .യു പോലെ തോന്നിക്കുന്ന കണ്ണാടിച്ചില്ലുകള്‍ കൊണ്ട് പകുതി മറച്ച ഒരു റൂം ആയിരുന്നു.വാതില്‍ക്കല്‍ സംശയിച്ചുനിന്ന എന്നോട് കയറിക്കോളൂ ഉമ്മ അവിടെയുണ്ട് എന്നുപറഞ്ഞു ആ പെണ്‍കുട്ടി അകത്തേക്ക് മറഞ്ഞു ...

വാതില്‍ വലിച്ചുതുറന്നു അകത്തുകയറിയ എന്റെ നോട്ടം ചെന്നെത്തിയത് കട്ടിലില്‍ കമിഴ്ന്നുകിടന്നു മുന്നിലുള്ള ഒരു ചിത്രപുസ്തകതിലേക്ക് ദുര്‍ബലമായ തന്റെ കൈ എത്തിക്കാന്‍ ആവര്‍ത്തിച്ചു ശ്രമിക്കുന്ന  തടിച്ചുകൊഴുത്ത ,വലിയ തലയും,വലിയ കണ്ണുകളുമുള്ള വെളുത്ത് തുടുത്ത ആ കുഞ്ഞിലേക്കായിരുന്നു .അത് എന്നില്‍ അത്ഭുതവും അമ്പരപ്പും ഉളവാക്കി.കാരണം ആറു വയസുള്ള അത്രയും വലിപ്പമുള്ള ഒരുകുഞ്ഞിനെ അതുവരെ ഞാന്‍ കണ്ടിരുന്നില്ല ....!!!അത് എന്റെ ദിയയുടെ കുഞ്ഞ് ആണ് എന്നതിരിച്ചറിവ് തളര്‍ന്നുപോയ എന്റെ കാലുകളെ വലിച്ചിഴച്ചു അവന്റെ അടുക്കല്‍ എത്തിച്ചു .പറന്നുയരുംമുന്നെ ചിറകറ്റുപോയ ആ ശലഭത്തിന്റെ നെറുകയില്‍ ഉമ്മവക്കവേ ആ വിടന്ന കണ്ണുകള്‍ ഇമ വെട്ടാതെ എന്നില്‍ തന്നെ തറഞ്ഞു നിന്നു..ആ പൊന്നോമനയെ കെട്ടിപ്പിടിച്ചു കരയവേ ഒരുമാത്ര ഞാന്‍ ഓര്‍ത്തത്‌ അതെ പ്രായം ഉള്ള എന്റെ കുഞ്ഞിനെയായിരുന്നു.എപ്പോഴും എന്റെ ചേലതുംബില്‍ തൂങ്ങിനടക്കുന്ന,എല്ലാ കാര്യങ്ങള്‍ക്കും എന്നെ ആശ്രയിക്കുന്ന,കുസൃതിയുമായ് ഓടിനടക്കുന്ന എന്റെ പൊന്നുമോള്‍ . ഇതെല്ലം ഇവനും കിട്ടേണ്ടിയിരുന്നില്ലേ ...?എന്നിട്ടും എന്തിന്റെ പേരിലാണ് ഈശ്വരന്‍ ഇവന് ഈ ശിക്ഷ വിധിച്ചത് ..? മോളേ ....എന്ന ആര്‍ത്തനാദം ഭയപ്പെടുത്തികൊണ്ട്‌ എന്നെ ചിന്തയില്‍നിന്നുണര്‍ത്തി ...ദിയയുടെ ഉമ്മ....അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു. ആശ്വാസത്തിന് പകരം നല്‍കാന്‍ കണ്ണുനീരല്ലാതെ മറ്റൊന്നും എനിക്കുമുണ്ടായിരുന്നില്ല . കരച്ചിലിനിടയില്‍ അവര്‍ പറയുന്നുണ്ടായിരുന്നു നീ അവളെ മറന്നില്ലെല്ലോ ...!!എല്ലാവരും എന്റെ കുഞ്ഞിനെ മറന്നുപോയ്‌ മോളേ........ . ദേ തൊട്ടിലില്‍ കിടന്നുറങ്ങുന്നത് ദിയയുടെ ഭര്‍ത്താവിന്റെ കുഞ്ഞാണ്. ഞെട്ടലോടെ അപ്പോള്മാത്രമാണ് തൊട്ടിലില്‍ ഉറങ്ങുന്ന മറ്റൊരു കുഞ്ഞ്  എന്റെ ശ്രദ്ധയില്‍പ്പെട്ടത് . പകപ്പോടെ ഉമ്മയുടെ മുഖത്തേയ്ക്ക്  ക്കുനോക്കവേ വിറയാര്‍ന്ന അധരത്താല്‍ അവര്‍ തുടര്‍ന്നു.ദിയയുടെ മോന്‍ ഇനി ഒരിക്കലും എഴുനേറ്റു നടക്കുകയോ സംസാരിക്കുകയോ ഇല്ല എന്നാണ് ഡോക്ടര്‍മാര്‍  പറയുന്നത്. വീണ്ടും വിവാഹം ചെയ്യാന്‍ ഒരുങ്ങിയ ദിയയുടെ ഭര്‍ത്താവിനെ കൊണ്ട്  എന്റെ സഹോദരന്റെ മകളെ  ഞാന്‍  വിവാഹം കഴിപ്പിച്ചു. അതാകുമ്പോള്‍ അവന്‍ ഈ കുടുംബത്തില്‍തന്നെ കാണുമല്ലോ .അല്ലെങ്കില്‍ ചികിത്സക്കും ,മറ്റുകര്യങ്ങള്‍ക്കുംഞാന്‍ എന്ത് ചെയ്യും ?
സ്വത്തുംമുതലും മറ്റു വല്ലവളും കൊണ്ടുപോകില്ലേ? ഇവളാകുമ്പോള്‍ വാപ്പയുടെ പെങ്ങള്‍ എന്ന പരിഗണന എങ്കിലും എന്നോട് കാണിക്കുമല്ലോ .വാതില്‍ തുറന്നു തന്നത് അവളായിരുന്നു.

എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി .ആ അമ്മയോട്ക എനിക്ക് അസഹ്യമായ വെറുപ്പ്‌ തോന്നി .മരുമകന്‍ പിച്ചനല്‍കുന്ന സമ്പത്തിന്റെയും ,സുഖസുകര്യങ്ങളുടെയും വില മാത്രമായിരുന്നോ മകളുടെ ജീവന് അവര്‍ കല്പ്പിച്ചിരുന്നത് ...!!!!?പത്തു പതിനഞ്ചു വര്‍ഷത്തെ ദാബത്യത്തിനു ആറുമാസത്തില്‍ തീരുന്ന  ദൃടത മാത്രമാണോ ബാക്കിയാകുന്നത് ?മരണശേഷം അവള്‍ അപമാനിക്കപ്പെടുകയല്ലേ ?അവളുടെ സ്നേഹം,കരുതല്‍,ത്യാഗം എല്ലാം എത്രപെട്ടന്നാണ് എല്ലാവരും വിസ്മ്രിതിയിലേക്ക് തള്ളിവിട്ടത് .?
കമിഴ്ന്ന് കിടന്ന് അവ്യക്തമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് തന്റെ വലിയ തല ഉയര്‍ത്താന്‍ ആവര്‍ത്തിച്ച്‌ ശ്രമിച്ചുകൊണ്ടിരിക്കുന്ന നിസ്സഹായനായ കുഞ്ഞിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയാന്‍ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ . പറയാന്‍ കരുതിയ വാക്കുകള്‍ തൊണ്ട ക്കുഴിയില്‍  ശ്വാസം മുട്ടി മരിച്ചു .ഉത്തരംകിട്ടാത്ത ഒട്ടേറെ ചോദ്യങ്ങള്‍ക്കൊപ്പം നെഞ്ചില്‍ നോവുപടര്‍ത്തി ഒരു കണ്ണുനീര്‍ തുള്ളിയായ് ആ കുഞ്ഞുമുഖവും പേറി ഞാന്‍ പടിയിറങ്ങി ..................


റ സ് ല      സാഹിര്‍ 
സലാല 

*************************

28 comments:

 1. Razlathaa nannaayirikkunnu...kurach sankadapeduthi...

  ReplyDelete
  Replies
  1. അസലു ആദ്യവായനക്ക് നന്ദി .....

   Delete
 2. മരണം .....
  പ്രതീക്ഷിക്കാതെ കടന്നു വരുന്ന വിരുന്നുകാരന്‍ ....
  ചലനമറ്റു കിടക്കുന്ന തങ്ങളുടെ പ്രിയപെട്ടവനെ അല്ല്ലെങ്കില്‍ പ്രിയപെട്ടവളെ
  നോക്കി ഒന്നുറക്കെ കരയാന്‍ പോലുമാവാതെ മരവിച്ച മനസ്സുമായി ഇരിക്കുന്ന അവരുടെ ഉറ്റവരുടെ വേദന അവനെ സംബധിച്ചിടത്തോളം ഒന്നുമല്ല....
  ചിരിച്ചു കൊണ്ട് അവന്‍ പറയും ഞാന്‍ മരണമാണ് .
  എന്നില്‍ നിന്നും ഓടിയൊളിക്കാന്‍ നിനക്കാവില്ല .......

  നന്നായിരിക്കുന്നു ഇത്താ .......
  മനസ്സില്‍ തട്ടുന്ന എഴുത്ത് ....
  എല്ലാവിധ ഭാവുകങ്ങളും നേരുന്നു .....

  ReplyDelete
 3. രചന നന്നായിരിക്കുന്നു...ആശംസകള്‍

  ReplyDelete
 4. ചിലരുടെ ജീവിതത്തെ അടുത്തറിയുമ്പോള്‍ സങ്കടം തോന്നും.

  ReplyDelete
 5. വായിച്ചു തീര്‍ന്നപ്പോഴും കണ്ണുനീര്‍ത്തുള്ളി അടര്‍ന്നു.

  ReplyDelete
 6. എന്താ പറയുക .................... നല്ല എഴുത്ത്

  ReplyDelete
 7. കഥകളെ വെല്ലുന്ന ജീവിതങ്ങളാണ് ചിലത്!

  ReplyDelete
 8. കാല പുരുഷന്റെ ഇത്തരം ക്രൂരതക്ക് മുന്നില് പലപ്പോഴും എന്ത് വികാരമാണ് മാം പ്രകടിപ്പിക്കേണ്ടത് എന്ന് പോലും മറന്നു പോകുന്നു, ഇതിന്റെ പേരാണ് വിധിയെങ്കിൽ ആ വിധിയെ ഞാൻ വെറുക്കുന്നു, എനി വെ അവതരണം നന്നായിരുന്നു ആശംസകൾ

  ReplyDelete
 9. എന്താ പറയുക !! ചില സംഭവങ്ങള്‍ ജീവിതത്തെ തന്നെ മാറ്റിമറിക്കും,,,ആ കുഞ്ഞിന്റെ ഭാവി സുരക്ഷിതമവാന്‍ പ്രാര്‍ഥിക്കാം !! ,,

  ReplyDelete
 10. എന്തെഴുതണം എന്നറിയുന്നില്ല റസല... :( :(

  ReplyDelete
 11. ജീവിതം തന്നെ മാറ്റി മറിക്കുന്ന സംഭവങ്ങൾ ... വേദനകൾ നമ്മുടേതല്ലാത്തപ്പോൾ നിസ്സംഗത പാലിക്കുന്നവർ .... ജീവിതത്തിലെ പല സന്ദർഭങ്ങളിലൂടെ കടന്നു പോയ വായന തീർന്നപ്പോൾ കണ്ണു നിറഞ്ഞു പോയി.... ആ കുഞ്ഞിനു വേണ്ടി വാക്കുകൾക്കപ്പുറം എന്ത് ചെയ്യാൻ കഴിയുമെന്നോർത്ത് വ്യാകുലപ്പെടുന്നു...

  ReplyDelete
 12. ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയൊക്കെയാവും ,വേദനകളുടെ ലോകം...

  നന്നായി എഴുതി... ഭാവുകങ്ങൾ.. :)

  ReplyDelete
 13. നെഞ്ചില്‍ നോവുപടര്‍ത്തി ഒരു കണ്ണുനീര്‍ തുള്ളി... അത്രയേ ഇപ്പോള്‍ പറയാനൊക്കൂ ...

  ReplyDelete
 14. ചില ജീവിതങ്ങൾ നമുക്ക് മുന്നില് കാണുമ്പൊൾ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ...

  ReplyDelete
 15. റസ്ല .. ഈ വരികള്‍ ഒരു കഥമാത്രമായ്
  ഇരിക്കട്ടെ എന്നെയുള്ളു പ്രാര്‍ത്ഥന ..
  ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുങ്ങളിലേക്ക്
  വന്ന് ഭവിക്കുന്ന ചിലത് കാണുമ്പൊള്‍
  നെഞ്ച് പൊടിയാറുണ്ട് , ദൈവത്തൊടുള്ള
  ചോദ്യങ്ങള്‍ കൂടി പൊകാറുമുണ്ട് , പക്ഷേ
  ആ ഉമ്മക്ക് എന്ത് ചെയ്യാനാകും ..?
  പൈസ വേണ്ടുന്നടുത്ത് അതുണ്ടാകണ്ടേ ..
  മറ്റെന്തെനുമപ്പുറം ജീവിതം കൂട്ടിമുട്ടിക്കുവാന്‍
  പാട് പെടുന്നവരില്‍ , മരണം തട്ടിയെടുത്ത്
  പൊയ ജീവിതങ്ങളെക്കാള്‍ , ബാക്കിയാകുന്ന
  ജന്മങ്ങളിലാകും ദുരിതം നിറയുക ... ജനിപ്പിച്ചവന്‍
  ജീവിച്ചിരിക്കുമ്പൊള്‍ അവനില്ലാതെ പൊകുന്ന
  ആകുലതക്കപ്പുറം ആ പാവം ഉമ്മയെന്ത് ചെയ്യാന്‍ ..?
  മരണമിങ്ങനെ പലയിടങ്ങളിലും വല്ലാതെ വേദനപ്പിക്കുന്നു ..!
  ഈ എഴുത്തും ....

  ReplyDelete
 16. കഥ വേദനിപ്പിച്ചു.....അവതരണം നന്നായിരിക്കുന്നു കഥയും....ആശംസകള്‍

  ReplyDelete
 17. നന്നായിരിക്കുന്നു...ആശംസകള്‍

  ReplyDelete
 18. മരണം പ്രണയത്തെ പോലെയാണ് , എത്ര എഴുതിയാലും തീരില്ല...അല്ലെ ? മരണം എന്ന ഫിനിഷിംഗ് പോയിന്റിലെക്കുള്ള ഓട്ടപ്പാച്ചിലിൽ നമ്മുടെ ഒരോരുത്തർക്കുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയായകണം ഈ രചന..
  നല്ല എഴുത്തിനു ഒരയിരം ആശംസകൾ

  ReplyDelete
 19. സങ്കടം.. അത് മാത്രം.. കുറെ കണ്ണുനീര്‍ തുള്ളികള്‍ അല്ലാതെ മറ്റൊന്നും നല്‍കാന്‍ ചിലപ്പോ നമ്മുക്ക് കഴിയില്ല.. :(

  ReplyDelete
 20. ദൈവം എന്നൊന്നുണ്ടോ...ഉണ്ടെങ്കില്‍ അദ്ദേഹത്തിന് കാണാന്‍ കണ്ണുമില്ല...കേള്‍ക്കാന്‍ ചെവിയുമില്ല....

  ReplyDelete
 21. ജീവിതം .. പച്ചയായ ജീവിതം..

  നൊമ്പരപ്പെടുത്തുന്ന എഴുത്ത്..

  ReplyDelete
 22. വായിച്ചു. വല്ലാത്ത ദു:ഖം തോന്നി

  ReplyDelete
 23. വായിക്കുകയും ,അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ സുഹൃത്ത്ക്കള്‍ക്കും നന്ദി .....

  ReplyDelete