Monday, October 15, 2012

ഒരു പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്


വിനുവേട്ടന്റെ ബി.പി യുടെ മരുന്ന് വാങ്ങാന്‍ഇറങ്ങിയതാ. ഈശ്വരാ എന്തൊരുതിരക്കാണ്  ഈ റോഡില്‍ .എപ്പോഴാണാവോ ഇനിവീട്ടില്‍ തിരിച്ചെത്താന്‍കഴിയുക.നാളെ പുലര്ച്ചയാണ്ഫ്ലൈറ്റ്. ചെന്നിട്ടുവേണം ഒക്കെഎടുത്തുവയ്ക്കാന്‍. ധൃതിപിടിച്ച് നടക്കുന്നതിനിടയിലാണ് ദൂരെ നിന്ന് നടന്നടുക്കുന്ന അയാളുടെ തീക്ഷ്ണമായ നോട്ടം എന്നില്‍ മാത്രമാണെന്ന് കണ്ടത്.ഉയര്‍ന്നുവന്ന അസ്വസ്ഥത മുഖത്ത് പ്രകടിപ്പിച്ച് അയാളെ സൂക്ഷിച്ചു നോക്കി കടന്ന് പോകാന്‍ തുടങ്ങവെയാണ് പ്രിയയാണോ എന്ന ചോദ്യവുമായി അയാള്‍ വഴി തടഞ്ഞ് നിന്നത്.


അയാളുടെ മുഖം ഓര്‍മ്മയില്‍ പരതി നോക്കുന്നതു തടഞ്ഞുകൊണ്ട്‌ അയാള്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു പ്രിയ അല്ലെ?അതെയെന്ന്  തലയാട്ടവേ  അയാള്‍ വീണ്ടും തുടര്‍ന്നു.എന്നെ മനസ്സിലായോ ?ഇല്ല എന്ന് തെല്ല് ലജ്ജയോടെയുള്ള എന്റെ തലയാട്ടലില്‍നിന്നും അയ്യാളെ ഓര്‍മ്മിച്ചെടുക്കാന്‍ എനിക്ക് പെട്ടന്ന് കഴിയില്ലാന്ന് മനസിലാക്കിയാകും അയാള്‍ പറഞ്ഞു തുടങ്ങി..

ഞാന്‍ സാബു .സാബു എന്നുപറഞ്ഞാല്‍ ഒരുപക്ഷെ തനിക്കു പെട്ടന്ന് ഒരമ്മയുണ്ടാകണമെന്നില്ല. വിശദമായി തന്നെ പറയാം.എഞ്ചിനീയറിംഗ് കോളേജില്‍ ഉണ്ടായിരുന്ന സന്ദീപിന്‍റെ കൂട്ടുകാരന്‍ സാബു.

തലക്കുള്ളില്‍ ഒരു മിന്നല്‍ പിണര്‍ പഞ്ഞുപോയെങ്കിലും അത് പുറത്തു കാണിക്കാതെ ഞാന്‍ പറഞ്ഞു .ഓ......സാബു................! പെട്ടന്ന്‍ മനസ്സിലായില്ല കേട്ടോ .അല്ലേലും പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം കാണുന്നതല്ലേ? എന്നാലും അത്ഭുതമായിരിക്കുന്നു തനിക്കെങ്ങനെ വര്‍ഷങ്ങള്‍ക്കിപ്പുറവും എന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞു!?

എന്റെ ചോദ്യത്തിന് നിസ്സംഗതയോടെ അവന്‍ പറഞ്ഞു. ഈ നഗരത്തില്‍ വരുമ്പോള്‍ നിന്നെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ലെല്ലോ..എപ്പോഴും ആള്കൂട്ടത്തിനിടയില്‍ നിന്റെ മുഖമുണ്ടോ എന്ന് അറിയാതെ പരതി പോകാറുണ്ട്. പിന്നെ നീയാണേല്‍ ചെറുതായി ഒന്ന് തടിച്ചു എന്നതൊഴിച്ചാല്‍ വലിയ മാറ്റമൊന്നും ഇല്ലതാനും. അതാകും പെട്ടന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത്. ആ അതൊക്കെ പോട്ടെ നിനക്ക് സുഖമല്ലേ?പരസ്പരം കുടുംബ വിശേഷങ്ങള്‍ പങ്കുവച്ച് യാത്രപറഞ്ഞിട്ടും മറ്റെന്തെങ്കിലും അവനു എന്നോട് പറയാനുണ്ടോ എന്ന് ചോദിക്കും പോലെ അവന്റെ മുഖത്തേക്കുറ്റുനോക്കി ഒരുനിമിഷം നിശബ്ദം ഞാന്‍ നിന്നു .


സന്ദീപ്‌ അയാളെ പറ്റി ഇവനെന്താ ഒന്നും പറയാത്തത് അയാളെ പറ്റി അറിയാനുള്ള ആകാംഷ പൊന്തി വന്നുവെങ്കിലും മിണ്ടാതെ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയ എനിക്കുനേരെ വന്ന സാബുവിന്റെ ചോദ്യം കാലുകളെ തളര്ത്തികളഞ്ഞു.സന്ദീപിനെ പറ്റി നിനക്ക് ഒന്നും അറിയണ്ടേ? പ്രിയേ..ഇപ്പോഴും നിനക്ക് അവനോടു വെറുപ്പാണോ?ഇതിനുമാത്രം എന്ത് തെറ്റാ ആ പാവം നിന്നോട് ചെയ്തത്?നീ ചോദിച്ചില്ലെങ്കിലും അവനെ പറ്റി പറയാതിരിക്കാന്‍ എനിക്കാവില്ല.അതിനു വേണ്ടി മാത്രമാണ് നിന്നെ ഞാന്‍ തിരഞ്ഞിരുന്നത്. ആകാംഷയോടെ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കവെ വലിഞ്ഞുമുറുകുന്ന അവന്റെ മുഖഭാവം വാക്കുകള്‍ തൊണ്ടകുഴിക്കുള്ളില്‍ തന്നെ മൃതിയടക്കി. കുറച്ചു നേരത്തെ നിശബ്ധതക്കൊടുവില്‍ സാബു പറഞ്ഞുതുടങ്ങി.


സന്ദീപ്‌ അവന്‍ മരിച്ചു പ്രിയേ ...അന്ന് നമ്മള്‍ അവസാനം കണ്ടു പോയി ഒരുകൊല്ലം കഴിഞ്ഞിട്ടുണ്ടാകും പുലര്‍ച്ചെ ജോലിക്ക് പോകും വഴി പൊട്ടികിടന്ന ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്ക്‌ അടിച്ചതാണ്. മരിക്കുംവരെ അവന്റെ മനസ്സില്‍ നീ മാത്രമായിരുന്നു. മരിക്കുന്ന തലേന്നുകൂടി അവന്‍ നിന്നെപറ്റി പറഞ്ഞ് കുറെവിഷമിച്ചു. പ്രിയ എന്താടാ എന്റെ പ്രണയം മനസിലാക്കാതിരുന്നത്? അവള്‍ എപ്പോഴെങ്കിലുമൊക്കെ എന്നെ ഓര്‍ക്കുന്നുണ്ടാകുമോ? നമുക്കത്രടം വരെ ഒന്ന് പോകാമായിരുന്നു.ദൂരെനിന്നെങ്കിലും എനിക്കവളെ ഒന്ന് കാണാന്‍തോന്നുന്നു എന്ന് . നല്ല പുളിച്ച തെറിയാണ് അന്ന് ഞാന്‍ അവനെ വിളിച്ചത്.രണ്ട് വര്ഷം പുറകെ നടന്ന് നിന്റെ ഇഷ്ടം പറഞ്ഞിട്ടും നിന്നെ ഇഷ്ടപെടാത്തത്പോട്ടെ എന്ന് വയ്ക്കാം,നീ പുറകെ നടന്ന് ശല്യം ചെയ്യുന്നു എന്ന് അങ്ങളയോട് പറഞ്ഞ് കൊടുത്തതും അവന്‍ കൂട്ടുകാരുമായി വന്ന് നമ്മളെ അടിച്ചുപതം വരുത്തിയതുമൊക്കെ ഇത്ര വേഗം നീ മറന്നു പോയോ?അന്ന് തല്ലു കൊണ്ടത്‌ നിനക്ക് മാത്രമല്ല എനിക്കും കൂടിയാണ് അത് നീ മറക്കരുത്.എന്നിട്ടും എത്ര റിസ്ക്‌ എടുത്താണ് എക്സാം കഴിഞ്ഞ് മടങ്ങും മുന്നേ അവളെ നമ്മള്‍ കണ്ടതും ആ കത്ത് കൊടുത്തതും.അതില്‍ നിന്റെ പ്രണയത്തിന്റെ ആഴവും,നൊമ്പരവും ഒക്കെ നീ എഴുതിയിരുന്നതല്ലേ?നിന്റെ ഫോണ്‍ നമ്പരും വച്ചതല്ലേ.അല്പം ദയയെങ്കിലും നിന്നോട് ഉണ്ടായിരുന്നെങ്കില്‍ ഇതിനിടയില്‍  ഒരിക്കലെങ്കിലും അവള്‍ നിന്നെ വിളിക്കുമായിരുന്നു.


ദുഷ്ടയാണ് അവള്‍ വര്ഷം ഒന്ന് കഴിഞ്ഞു എന്നിട്ട് ഇപ്പോഴും അവളുടെ വിളിയും കാത്തിരിക്കുന്നു വിഡ്ഢി. പ്രിയ ഇനി നീ അവളുടെ പേരുപോലും എന്നോട് മിണ്ടരുത്. നിശബ്ദനായി എല്ലാം കേട്ടിരുന്ന് വിഷാദത്തോടെ നടന്ന് നീങ്ങിയ അവനെ കണ്ടപ്പോള്‍ എന്തോ എന്റെ മനസ്സ് വല്ലാതെ പിടഞ്ഞുപോയി പതിവില്ലാത്ത വിധം....അവനെ സന്തോഷിപ്പിക്കാന്‍ ഞാന്‍ പുറകില്‍ നിന്ന് വിളിച്ചുപറഞ്ഞു നിനക്ക് നിര്‍ബന്ധമാണേല്‍ നമുക്ക് ഒന്നുകൂടി തല്ലുകൊള്ളാന്‍ പോകാം കേട്ടോടാ..അതുകേട്ട് അവള്‍ക്കുവേണ്ടി മരിക്കാനും ഞാന്‍ റെഡി,താങ്ക്സ് മച്ചു എന്ന് പറഞ്ഞ് എന്നെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് നടന്നകന്ന അവന്റെ മുഖമാണ് എന്റെ മനസ്സിലിപ്പോഴും


പിറ്റേന്ന് പുലര്‍ച്ചെ എന്നെ തേടി വന്നത് അവന്റെ മരണ വാര്‍ത്തയാണ്.കാലങ്ങള്‍ ഒരുപാട് കടന്ന് പോയെങ്കിലും അവന്‍ നിന്നോട് പറയാന്‍ ബാക്കിവച്ചുപോയ നീ അറിയാതെ പോയ അവന്റെ സ്നേഹം എന്നേലും നിന്നെ അറിയിക്കണം എന്ന് എനിക്ക് തോന്നി.എപ്പോഴെങ്കിലും ഒരുനിമിഷം നീ അവനെ പ്രണയിച്ചാല്‍ ആത്മാവ് എന്ന് ഒന്നുണ്ടെങ്കില്‍ അതിനെല്ലാം അറിയാന്‍ കഴിയുമെങ്കില്‍ പാവം അവന്‍ സന്തോഷിച്ചോട്ടെ..അത്രയ്ക്ക് ജീവനായിരുന്നു അവനു നിന്നെ.

കവിള്‍ത്തടങ്ങളില്‍ വീണു ചിതറിയ നീര്‍മണികള്‍ തുടച്ച്.മരവിച്ചുപോയ ശരീരം വലിച്ചിഴച്ച് വീട് ലക്ഷ്യമാക്കി നീങ്ങവേ എനിക്കുപിറകില്‍ ബൈക്ക് ഇരമ്പിച്ച് ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമ സംഗീതമാണ് നീ..എന്ന് പാടി കുസൃതി ചിരിയുമായി  വന്നിരുന്ന സന്ദീപിന്‍റെ മുഖം മാത്രമായിരുന്നു മനസ്സില്‍......                                                          Razla  Sahir

88 comments:

 1. ഹാ നിങ്ങൾ ഒരു മുടിഞ്ഞ കാമുകയായിരുന്നോ എന്നൊരു സംശയം എനിക്ക് ഇല്ലാതില്ല,
  ഹിഹിഹി ഒടുകത്തെ ഫിലാണ്

  ReplyDelete
  Replies
  1. ചില സംശയങ്ങള്‍ നല്ലതാ ഷാജു ..വായനക്ക് നന്ദി ..

   Delete
 2. എന്തോ എവിടെയോ .....ആ പോട്ട് ...ഞാനായിട്ട് എന്തിനാ കുടുബം കലക്കുന്നെ ...

  ReplyDelete
  Replies
  1. ഹി ഹി ..നന്ദി സൈഫ് ....

   Delete
 3. രണ്ടു വര്‍ഷം പുറകെ നടന്നിട്ട് വരാത്ത കണ്ണീര്‍ മരിച്ചു എന്ന് കേട്ടപോ പെട്ടന്ന് വന്നു അല്ലെ, അതാ പറയുന്നത് ഈ പെണ്ണുങ്ങള്‍ ഹൃദയം കണ്ടാലും ചെമ്പരത്തി പൂ ആണെന്ന് പറയുമെന്ന്. ഹും.

  നല്ല ഫീല്‍ ഉണ്ടാരുന്നു കേട്ടോ. കഥ നന്നായി.

  ReplyDelete
  Replies
  1. ശ്രീജിത്ത്‌ താങ്ക്സ് ...

   Delete
 4. ഞാനും എന്‍റെ കോളേജ് ലൈഫിലേക്കൊന്നു പോയി.. ഇതു പോലെയെത്ര പേര്‍ .. ഇപ്പോളതില്‍ ഒരാളെന്‍റെ ജീവിതത്തിലും, ബാക്കി കുറേ പേര്‍ ഫ്രണ്ട്സും, ബാക്കി എവിടെയാണാവോ...

  ReplyDelete
  Replies
  1. ഇതു പോലെയെത്ര പേര്‍ .. ഇപ്പോളതില്‍ ഒരാളെന്‍റെ ജീവിതത്തിലും, ഏഹ്!!!!!!!! :)

   Delete
  2. സുനി ...ഹും കുറെ ഓര്‍മ്മകള്‍ ...മാത്രം ബാക്കിയാകും തിരിഞ്ഞു നോക്കുമ്പോള്‍ ...

   Delete
 5. ഒരൽപ്പം ആത്മകഥാപരമാണോ എന്നൊക്കെ ചോയ്ച്ചാൽ !!!


  നന്നായിട്ടണ്ണ്ട് കുറച്ച് അക്ഷരതെറ്റുകളൊഴിച്ചാൽ

  ReplyDelete
  Replies
  1. അങ്ങനെ തോന്നിയോ സുമേഷ് ...?ഇടയ്ക്കു അതും വേണ്ടേ..ഹി ഹി വായനക്ക് നന്ദി..

   Delete
 6. വിഷയത്തില്‍ പുതുമ ഇല്ലെങ്കിലും ചില സംഭവങ്ങളിലേക്ക് ഓര്‍മ്മകളെ കൊണ്ടുപോയി...നന്ദി കഥാകൃത്തിനു...

  ReplyDelete
  Replies
  1. നന്ദി ഫിയൊനിക്സ്...

   Delete
 7. വീണ്ടും ഒരു തിരിഞ്ഞു നോട്ടം അപ്പോള്‍ കിട്ടുന്ന ഓര്‍മ്മകള്‍ നന്നായിട്ടുണ്ട് ...

  ReplyDelete
  Replies
  1. നന്ദി ഷാഹിദ..ഇത്താ

   Delete
 8. ഒരു പഴയ കാല പ്രണയത്തെ വെറുതെ ഓര്‍മ്മിച്ചു. പ്രണയം സുന്ദരമായ ഒരു സുഖാനുഭൂതിയാണ്. എന്നാല്‍ പ്രണയ നഷ്ടം ആവട്ടെ നമ്മെ വല്ലാത്തൊരു ഒറ്റപ്പെടലില്‍ എത്തിക്കും...

  അക്ഷരപിശാചിനെ ഇനി ഇവിടെ കണ്ടാല്‍ ഞാന്‍ തല്ലിക്കൊല്ലും...! ഹും..

  നന്നായിരിക്കുന്നു രസ്ലാ..... ആശംസകള്‍

  ReplyDelete
 9. കഥ വായിച്ചു
  ധൃതിപിടിച്ചു എഴുതിയ പോലെ തോന്നി
  ഖണ്ഡിക തിരിച്ചു എഴുതിയാല്‍ കുറച്ചു കൂടി നന്നാവും
  ആവശ്യത്തില്‍ കൂടുതല്‍ അക്ഷരത്തെറ്റുകള്‍ ഉണ്ട്
  കറുപ്പ് ബാക്ഗ്രൌണ്ട് കണ്ണിനു ആയാസം ഉണ്ടാക്കുന്നു
  അടുത്തത് കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുക
  ആശംസകള്‍ നേരുന്നു

  ReplyDelete
 10. പറയാന്‍ മറന്ന പരിഭവങ്ങള്‍ വിരഹാര്ദ്രമാം മിഴികളോർക്കേ സ്മരണകള്‍ തിരയായ് പടരും ജലധിയായ്... എന്ന് ശ്യാമസുന്ദര പുഷ്പത്തെ നോക്കി പാടുന്ന പോല്‍ ഈ രചന നന്നായിരിക്കുന്നു,അക്ഷരത്തെറ്റുകള്‍ എഴുതി എഴുതി ശരിയാവുമെന്ന് പ്രതീക്ഷിക്കുന്നു ആശംസിക്കുന്നു.

  ReplyDelete
 11. കൊള്ളാം. നല്ല കഥ. നമ്മുടെ സമൂഹത്തിനു പ്രേമം എന്ന ഏര്‍പ്പാടിനോട് തീരെ യോജിപ്പില്ലെന്ന് തോന്നുന്നു. പ്രേമത്തിന്റെ പേരില്‍ അടി പിടി ഉണ്ടാക്കാന്‍ കാണിക്കുന്ന താല്പര്യം സ്നേഹിക്കുന്നവരെ ഒന്നിച്ചു ചേര്‍ക്കാന്‍ കാണുന്നില്ല. പ്രേമിക്കുന്ന ചെക്കന്‍ തന്നെയാണ് കെട്ടാന്‍ പോകുന്നത് എങ്കിലും പെണ്ണ് പ്രേമിക്കുന്നു എന്നറിഞ്ഞപ്പോള്‍ പോല്ലാപ്പുണ്ടാക്കുന്ന വീട്ടുകാര്‍ ഇതിവൃത്തമായ ഡാര്‍ലിംഗ് ഡാര്‍ലിംഗ് എന്ന സിനിമ ഓര്‍ത്തു പോയി. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.

  ReplyDelete
 12. ആദ്യാനുരാഗം വിതുമ്പും വരികള്‍

  ReplyDelete
 13. nice story,,,,, going to some sweet memories,

  ReplyDelete
 14. അങ്ങനെയാണ് ചില കാര്യങ്ങളും പ്രണയങ്ങളും നമ്മള്‍ മനസ്സിലാക്കുന്നത് അവസാനം ആയിരിക്കും...

  നന്നായിരിക്കുന്നു.. :)

  ReplyDelete
 15. ഇഷ്ടപ്പെട്ടു :)

  ReplyDelete
 16. കലാലയ ജീവിതത്തിൽ എത്രയോ അനുഭവങ്ങൾ ഇത് പോലെ.. നന്നായിട്ടുണ്ട്..

  ReplyDelete
 17. പുതുമയൊന്നും കണ്ടില്ല എന്കിലും വായിക്കാന്‍ രസമുണ്ടായിരുന്നു.ആശംസകള്‍....

  ReplyDelete
 18. പ്രമേയത്തില്‍ ഒരു പുതുമയും തോന്നിയില്ല എന്ന് പറയുമ്പോള്‍ വിഷമം തോന്നരുത് ,എന്നാല്‍ നല്ല ഫീല്‍ വായനയില്‍ വരുത്താന്‍ കഴിഞ്ഞു ,..!! ആശംസകള്‍

  ReplyDelete
 19. വായന അവസാനം വരെ മുഷിപ്പിക്കാതെ കൊണ്ടുപോയി, അത് എഴുത്തിന്റെ കഴിവു തന്നെ. പുതിയ പ്രമേയങ്ങള്‍ പിറക്കട്ടെ. ആശംസകള്‍ ..
  പിന്നെ ആകാംഷയല്ല. ആകാംക്ഷ. രണ്ടുതവണയും ആവര്‍ത്തിച്ചപ്പോള്‍ ഓര്‍മപ്പെടുത്തിയതാണ്. അതുപോലെ 'ഓര്‍മ'യെ 'ഒരമ്മ'യാക്കാതെ നോക്കണം. മോശമല്ലേ, 'ഓര്‍മ'യെയൊക്കെ ഒരു അമ്മയാക്കുന്നത്. :) (ഹിഹി.. ചുമ്മാ..)

  ReplyDelete
  Replies
  1. hi hi sredhikkam riyas..nanni vendallo..:)

   Delete
 20. വായിച്ചു ഇത്താ ...
  ഹൃദയസ്പര്‍ശിയായ ഒരു കഥ..അവതരണ രീതിയും ഇഷ്ട്ടപ്പെട്ടു..
  അല്‍പ്പം ഹാസ്യം കലര്‍ത്തി അഭിപ്രായം പറയുകയാണെങ്കില്‍ ..
  ഒരു നിരാശാകാമുകന്റെ വികാരങ്ങള്‍ മനോഹരമായി എഴുതാന്‍ ഒരു സ്ത്രീ അയ ഇത്തയ്ക്ക് കഴിഞ്ഞിരിക്കുന്നു ....ആശംസകള്‍ ..

  ReplyDelete
 21. ഈ പോസ്റ്റ്‌ വായിച്ചു . (ഇതിനു മുന്‍പ് പോസ്റ്റ്‌ ചെയ്ത ഒന്നുരണ്ടെണ്ണവും ) . നന്നായിട്ടുണ്ട് . ആശംസകള്‍ .
  പ്രണയം എഴുതുമ്പോള്‍ കുറച്ചുകൂടി വൈകാരിക തലങ്ങളില്‍ കൂടെ വായനക്കാരെ കടത്തി കൊണ്ടുപോകുവാന്‍ ശ്രമിക്കണം.
  പ്രണയം പല തലങ്ങളില്‍ ചെല്ലുന്ന ഒരു വികാരം ആണല്ലോ ? ആ മൂളിപ്പാട്ട് ഓര്‍ത്തെടുക്കുന്നത് നന്നായി. അത് ഈ പോസ്റ്റില്‍ നല്ല ഒരു ഭാഗമാണ് .
  എഴുത്ത് തുടരട്ടെ ...

  ReplyDelete
  Replies
  1. kanakkoor...vayanakku nanni ...ini sredhikkam...

   Delete
 22. പിറ്റേന്ന് പുലര്‍ച്ചെ എന്നെ തേടി വന്നത് അവന്റെ മരണ വാര്‍ത്തയാണ്.കാലങ്ങള്‍ ഒരുപാട് കടന്ന് പോയെങ്കിലും അവന്‍ നിന്നോട് പറയാന്‍ ബാക്കിവച്ചുപോയ നീ അറിയാതെ പോയ അവന്റെ സ്നേഹം എന്നേലും നിന്നെ അറിയിക്കണം എന്ന് എനിക്ക് തോന്നി.എപ്പോഴെങ്കിലും ഒരുനിമിഷം നീ അവനെ പ്രണയിച്ചാല്‍ ആത്മാവ് എന്ന് ഒന്നുണ്ടെങ്കില്‍ അതിനെല്ലാം അറിയാന്‍ കഴിയുമെങ്കില്‍ പാവം അവന്‍ സന്തോഷിച്ചോട്ടെ..അത്രയ്ക്ക് ജീവനായിരുന്നു അവനു നിന്നെ.

  ഇത്തരം ആത്മനൊമ്പരങ്ങൾ കുറിച്ചിടുന്നത് വായിക്കുമ്പോൾ വായിക്കുന്നവർക്കും അവരുടെ പ്രണയാതുരമായ പഴയ ഓർമ്മകളിലേക്ക് അറിയാതെ ഊളിയിടാൻ തോന്നും. നന്ദി റസ് ലാ,അത്തരം ഓർമ്മകളുടെ സുഖം വീണ്ടും അനുഭവിച്ചതിന്. അശംസകൾ.

  ReplyDelete
 23. ഞാന്‍ വായിച്ചു നന്നായിട്ടുണ്ട് ഇത്താ .. അവതരണ ശൈലിയും നന്നായി ..പിന്നെ കുറച്ചു ഹാസ്യംകലര്‍ത്തി അഭിപ്രായം പറയുകയാണെങ്കില്‍ ഒരു നിരാശാ കാമുകന്റെ വികാരങ്ങള്‍ വളരെ മനോഹരമായി ഒരു സ്ത്രീ ആയിട്ടും ഇത്ത അവതരിപ്പിച്ചു ..
  ആശംസകള്‍...

  ReplyDelete
 24. ഹ..ഹ..കഥയുടെ തലക്കെട്ട് ആകെ കൊഴപ്പമാണല്ലോ റസ് ല. ഒരു പാട്ടിന്റെ ഒരമ്മയ്ക്ക്.. ഓര്‍മ്മയ്ക്ക് എന്നായിരിക്കുമെന്ന്‍ കരുതുന്നു. എഴുതിയ ഒരു രചന ഒരാവര്‍ത്തി ഒന്നു വായിച്ചുപോലും നോക്കാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു. സാബു എന്നു പറഞ്ഞാല്‍ പെട്ടന്ന്‍ തനിക്കൊരമ്മയുണ്ടാകണമെന്നില്ല എന്നൊക്കെ വായിക്കുമ്പോള്‍ ആകെ വിഷവൃത്തത്തിലായിപ്പോകുന്നു. സംസാരവാചകങ്ങള്‍ ചിഹ്നങ്ങള്‍ ഒക്കെകൊടുത്ത് പ്രത്യേകം വരികളായി എഴുതുകയാണെങ്കില്‍ നന്നായിരിക്കും. കാഴ്ചയ്ക്കും വായനയ്ക്കും. അടുത്ത തവണയെങ്കിലും താങ്കള്‍ ശ്രദ്ധിക്കുമെന്ന്‍ വിശ്വസിക്കുന്നു.

  കഥ കുഴപ്പമില്ലാതെ അവതരിപ്പിച്ചു. പ്രണയം..അതൊരു സംഭവം തന്നെയാണു. ജീവിതത്തിലൊരിക്കലെങ്കിലുമതനുഭവിക്കാത്തവര്‍ വിരളമായിരിക്കും. അഥവാ അങ്ങിനെയുള്ളവരുണ്ടെങ്കില്‍ അവര്‍ നിര്‍ഭാഗ്യവാന്മാരുമായിരിക്കും..

  ReplyDelete
  Replies
  1. ആ ശ്രദ്ധിക്കാം ശ്രീ ....വായനക്ക് നന്ദി...

   Delete
 25. പ്രണയം അടുക്കും തോറും അകലുന്ന പ്രതിഭാസം.

  നന്നായെഴുതി റസ്ല.... അക്ഷര തെറ്റുകൾ ശ്രദ്ധിക്കുക.. :)

  ReplyDelete
 26. :) ചിതറിയ ഓര്‍മ്മകള്‍ .

  ReplyDelete
 27. സന്ദീപിനെ എന്തിനിത്ര പെട്ടന്ന് കൊന്നു രസല?, കുറച്ച് കൂടി നീണ്ട ഒരു വായന പ്രതീക്ഷിച്ചു, കുഎ ഡീറ്റെയില്‍സും! പാരഗ്രാഫും, സംസാരവും വേര്‍തിരിഞ്ഞെങ്കില്‍ എന്ന് തോന്നി, പിന്നെ രസ്ലാതന്നെയോ പ്രിയ എന്നും!( പ്രിയ എന്‍റെയും ഒരു കഥാപാത്രമാണ്, ജീവിതത്തില്‍ പലവേഷങ്ങളില്‍ വരുന്ന ഒരു കഥാപാത്രം!)

  ReplyDelete
 28. പ്രണയം എന്ന വിഷയത്തിന് പ്രമേയ പുതുമ, പ്രമേയ പഴമ എന്നോക്കെയുണ്ടോ എന്നറിയില്ല..

  അറിയാതെ പോകുന്ന ഇത്തരം പ്രണയങ്ങള്‍ ...

  അറിഞ്ഞു വരുമ്പോഴേക്കും ചിലപ്പോള്‍ ഇത് പോലെ കഥാപാത്രങ്ങള്‍ തന്നെ കടന്നു പോയിരിക്കാം.

  കൊള്ളാം .. ഇവിടെ ആദ്യമാണ് ... ആശംസകള്‍


  ReplyDelete
 29. ചില ഓര്‍മകള്‍ എവിടെയൊക്കെയോ കോറിവലിച്ചു...
  വായിക്കെണ്ടിയിരുന്നില്ലന്നു തോന്നി !
  ആശംസകളോടെ
  സ്വന്തം
  അസ്രുസ്.
  .....
  ....
  ...
  ..ads by google! :
  ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
  ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
  ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
  കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
  http://asrusworld.blogspot.com/
  http://asrusstories.blogspot.com/

  ReplyDelete
 30. കഥ /സംഭവം ഇഷ്ടായി.. പക്ഷെ എവ്ടെങ്കിലും വ്യക്തമാക്കായിരുന്നില്ലെ... പ്രിയയ്ടെ തിരസ്ക്കരണത്തിന്റെ കാരണം.. സന്ദീപിന്റെ ആത്മശാന്തിക്കെങ്കിലും.... ആശംസകൾ

  ReplyDelete
  Replies
  1. മൌനം .....അതൊക്കെ എഴുതുമ്പോള്‍ വല്ലാതെ നീണ്ടു പോകും എന്ന് തോന്നി ..അതാണ്....വായനക്കും,പ്രോത്സാഹനങ്ങള്‍ക്കും നന്ദി...

   Delete
 31. ആദ്യം തന്നെ എന്റെ പേര് കണ്ടപ്പോൾ ഞെട്ടിപ്പോയി... മാത്രമല്ല, ബി.പി യും ചാർത്തിത്തന്നിരിക്കുന്നു... പിന്നെയാണ് സംഭവം മനസ്സിലായത്.... :)

  ചില ഭാഗങ്ങൾ വളരെ നന്നായിരിക്കുന്നു... മറ്റ് ചിലയിടങ്ങളിൽ സാധാരണ സംസാര ശൈലി പോലെയായോ എന്നൊരു സംശയം... പിന്നെ ‘മൌനം’ ഉന്നയിച്ച ചോദ്യം എന്റെ മനസ്സിലും തെളിഞ്ഞിരുന്നു...

  ആശംസകൾ...

  ReplyDelete
  Replies
  1. :) ha ha vinuvettan...njanum sherikkum njetti..:)thx 4 reading..

   Delete
 32. അരി അടുപ്പത്തിട്ട ശേഷമാണോ കഥയെഴുതാന്‍ ഇരുന്നത്?
  ഒന്ന് സമാധാനമായി അടുക്കും ചിട്ടയുമൊക്കെയാക്കി അച്ചരപുടതയോടെ എഴുതിയാല്‍ നന്നാകുമായിരിക്കും : എന്ന് പത്മശ്രീ പത്രക്കാരന്‍

  ReplyDelete
 33. പ്രമേയത്തില്‍ കൂടുതല്‍ പുതുമകൊണ്ടുവരാന്‍ ശ്രമിക്കുകയാണെങ്കില്‍ ഈ എഴുത്തില്‍ നല്ല കഥകള്‍ പിറക്കും. ആശംസകള്‍

  ReplyDelete
 34. ഇനിയും പിറക്കട്ടെ ഇതിനേക്കാള്‍ മനോഹരം എന്ന് ആശംസിക്കുന്നു.
  എഡിറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പറയാന്‍ മാത്രം കണ്ണൂരാന്‍ വളര്‍ന്നിട്ടില്ല.
  അതുകൊണ്ട് പറയുന്നില്ല.

  ReplyDelete
 35. കൊള്ളാം കേട്ടോ...!!
  ഞാന്‍ ഇന്നാണ് ഇത് വായിക്കുന്നത്
  ഡാഷ് ബോര്‍ഡില്‍ വന്നില്ല. അതുകൊണ്ടാണ് കാണാതിരുന്നത്

  ReplyDelete
 36. unrequited love, അതില്‍ ഒരാള്‍ക്കുണ്ടാവുന്ന വേദന. കാലം തെറ്റി ഇത് തിരച്ചറിയുമ്പോള്‍ മറ്റെയാള്‍ക്കുണ്ടാവുന്ന മനോ വിഷമം. ഈ വികാരങ്ങളെല്ലാം കഥയില്‍ നന്നായി പ്രതിഫലിച്ചു. കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 37. കൊള്ളാം രസ് ല ...കാര്യമായി ഇതില്‍ എന്തെങ്കിലും ഉണ്ടെന്നു കരുതുന്നില്ലെങ്കിലും എഴുത്തിന്റെ വഴി എനിക്കിഷ്ടപ്പെട്ടു....പിന്നെ ഇതിന്‍റെ സുഖം എന്താണെന്നു വെച്ചാല്‍ പ്രണയത്തിന്‍റെ മധുരം തന്നെയാണ്.എത്ര പകര്‍ന്നു കൊടുത്താലും വീണ്ടും ഒഴിച്ചുകൊടുക്കാന്‍ തുള്ളികള്‍ ബാക്കി നില്‍ക്കും...അടര്‍ന്നു വിഴുന്ന ആ ഓരോ തുള്ളിക്കും ഒരായിരം കഥകള്‍ പറയാനുണ്ടാകും.....ഇനിയും അതില്‍ നിന്ന് ഒരു പാട് കഥകള്‍ അടര്‍ത്തിയെടുക്കുക....

  ReplyDelete
 38. തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ്!!!

  ReplyDelete
 39. ചില നഷ്ടങ്ങള്‍ അങ്ങനെയാണ്...ചില മുഖങ്ങളും... മാഞ്ഞു പോവുമ്പോള്‍ മാത്രം നമ്മുടെ മനസ്സില്‍ അവര്‍ സൃഷ്ടിച്ച ഇടത്തെ പറ്റി ഒര്മിപ്പിക്കുന്നവ.... തിരിച്ചറിയുമ്പോഴെയ്ക്കും ഒരുപാട് വൈകിയിരിക്കും .എഴുത്ത് നന്നായി ..പറഞ്ഞു അവസാനിപ്പിക്കാന്‍ അല്പം തിടുക്കം കൂടിപ്പോയി എന്ന് തോന്നി.. ആശംസകള്‍..

  ReplyDelete
 40. നന്നായിട്ടുണ്ട്,ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെ

  ReplyDelete
 41. ..Ormakalil
  pranayatholam
  suga novu
  veronninumilla..


  Nannayi..

  ReplyDelete