Monday, October 8, 2012

ഇന്നലെ


----------------------------


കൂരിരുള്‍ മൂടിയ നാളെതന്‍ വീഥിയില്‍

യാത്ര പോയീടുവാന്‍ മോഹമാംമശ്വത്തെ

സ്വപ്നമാം തേരില്‍ ഞാന്‍ ചേര്‍ത്തുകെട്ടി

വീഥിതന്‍ ഓരത്ത്  കാത്തുനില്‍ക്കെ

കേട്ടു ഞാന്‍

പിന്നിലുയര്‍ന്നോരാരവത്തിനോപ്പമാ

പൊട്ടിച്ചിരികളും ,തേങ്ങി കരച്ചിലും

എന്തെന്നറിയുവാന്‍

പിന്‍യാത്ര ചെയ്യവേ കണ്ടു ഞാന്‍

ദീപപ്രഭയാല്‍ തെളിഞ്ഞൊരു വീഥിയും

പാര്‍ശ്വങ്ങളില്‍ പരിചിത മുഖങ്ങളും,ദേശങ്ങളും

കണ്ണുനീര്‍ പുഴ നീന്തി കടന്നു ഞാന്‍

 കൌമാര സ്വപ്നത്തിന്‍ ആല്‍മര ചോട്ടിലെന്‍

പ്രണയത്തെ തിരയവേ കണ്ടു ഞാന്‍

പൊട്ടിതകര്‍ന്നോരെന്‍ കുപ്പിവളകളും

വാടികരിഞ്ഞോരാ പ്രണയപുഷ്പങ്ങളും

പിന്നോരാത്മാവിന്റെ തേങ്ങി കരച്ചിലും

പിന്നെയും കാഴ്ചകള്ക്കിടയിലൂടെപ്പോഴോ

ഞാനെന്റെ വീട്ടിന്റെ ഉമ്മറതിണ്ണയില്‍

താരാട്ടിന്‍ ഈണത്തില്‍ പിച്ചവച്ചീടുമെന്‍

ബാല്യത്തെ പുല്‍കുവാന്‍ ഓടി അടുക്കവേ

നിത്യ മരീചികയാകുമാ...

ഇന്നലെയാണതെന്ന സത്യത്തില്‍

നളെയിലേക്ക് ഞാന്‍ യാത്രയായി.....


***************** R A Z L A     S A H I R *******************
29 comments:

 1. അക്ഷരപ്പിശാശ് കണ്ടു..

  പിന്നിലുയര്‍ന്നോരാരവത്തി'നോ'പ്പമാ
  'കൌ'മാര സ്വപ്നത്തിന്‍
  'പോ'ട്ടിതകര്‍ന്നോരെന്‍ കുപ്പിവളകളും
  ഇന്നലെയാ'ന'തെന്നസത്യത്തില്‍
  'ന'ളെയിലേക്ക് ഞാന്‍ യാത്രയായി

  ആശംസകൾ..!!

  ReplyDelete
 2. പ്രിയ സുഹൃത്തേ ..നല്ല ഒരു കവിത ആകുമായിരുന്നു . പക്ഷെ ഒട്ടും എഡിറ്റ്‌ ചെയ്യാതെ പ്രകാശിപ്പിച്ചു . അല്ലെ ?
  മുഴുവന്‍ വേകാതെ കറികള്‍ വിളമ്പുന്ന പോലെ.
  നിഴലുകള്‍ - കഥ വായിച്ചു. അത് നല്ല ഒരു രചനയാണ്
  എഴുത്ത് തുടരുക .. ആശംസകള്‍

  ReplyDelete
 3. കൊള്ളാല്ലോ ഇന്നലെകള്‍ ആ ചിന്തകള്‍ ആശംസകള്‍.

  ReplyDelete
 4. കവിത വായിച്ചു

  നല്ല ബർക്കത്തുള്ള കവിത... ഇജ്ജാതി കവിതകൾ ഇനിയും പോരട്ടെ !

  ReplyDelete
 5. ചൊല്ലി നോക്കുകയായിരുന്നു. കൊള്ളാമല്ലോ

  ReplyDelete
  Replies
  1. iyoo chollan ariyamo...?ennal onnu cholli recrd akki enikkum koodi tharoo...sumesh

   Delete
 6. ഇന്നലകളിലേക് ഇറങ്ങുമ്പോൾ എത്രയോ വസന്തങ്ങൾ വേനലുകൾ മഴകൾ മഴപ്പാച്ചിലുകൾ

  ReplyDelete
 7. ഇന്നലെയാണതെന്ന സത്യത്തില്‍

  നളെയിലേക്ക് ഞാന്‍ യാത്രയായി........ നല്ല വരികൾ.. ആശംസകൾ

  ReplyDelete
 8. അവസാനത്തില്‍ നിന്നും ഒരു തിരിച്ചു പോക്ക്. കൊള്ളാം നല്ല കവിത.
  എനിഗ്മ റിട്ടേണ്‍ ടു ഇന്ന്സന്‍സ് കണ്ടിട്ടുണ്ടോ..
  http://www.youtube.com/watch?v=Rk_sAHh9s08
  ഇതാ ലിങ്ക്, കണ്ടു നോക്കൂ.

  ReplyDelete
 9. Nice writing Razla...

  കണ്ണുനീര്‍ പുഴ നീന്തി കടന്നു ഞാന്‍
  കൌമാര സ്വപ്നത്തിന്‍
  ആല്‍മര ചോട്ടിലെന്‍
  പ്രണയത്തെ തിരയവേ
  കണ്ടു ഞാന്‍
  പൊട്ടിതകര്‍ന്നോരെന്‍ കുപ്പിവളകളും
  വാടികരിഞ്ഞോരാ പ്രണയപുഷ്പങ്ങളും
  പിന്നോരാത്മാവിന്റെ തേങ്ങി കരച്ചിലും

  നിരാശ നിറഞ്ഞു തുളുമ്പാത്ത പ്രണയ കവിതകള്‍ വായ്യിക്കാന്‍ എന്ത് സുഖമാണുള്ളത്, ഹൃദയം നോവിച്ച് മനസ്സില്‍ നിറയണം വരികള്‍.....ഇത് പോലെ. ഇഷ്ടമായി!

  ReplyDelete
 10. നല്ല വരികള്‍. ആശംസകള്‍

  ReplyDelete
 11. ഇന്നലെയില്‍ നിന്ന് നാളേയ്ക്ക് എത്ര ദൂരം??

  ReplyDelete
  Replies
  1. ഒരുനിമിഷം മാത്രം ആണ് അജിത്തേട്ടാ.........

   Delete
 12. റീ പുബ്ലിശിംഗ് ആണോ?ഞാനിതു ഒരാള്‍ക്ക്‌ വായിക്കാന്‍ കൊടുതാലോന്നു ആലോചിക്കുക..

  ReplyDelete
  Replies
  1. ആലോചിക്കാതെ മടിച്ചുനില്‍ക്കാതെ കൊടുക്കൂ അസ്ലൂ ....ആളെ എനിക്കറിയാം ........:)

   Delete
 13. നല്ല കവിത, ചൊല്ലാന്‍ സുഖമുണ്ട് പക്ഷെ ചില സ്ഥലങ്ങളില്‍ പിശാചു കയറി കേട്ടോ.
  ആല്‍മരച്ചോട്ടിലെന്‍
  പൊട്ടിത്തകര്‍ന്നോരെന്‍
  വാടിക്കരിഞ്ഞോരാ
  തേങ്ങിക്കരച്ചിലും
  ഉമ്മറത്തിണ്ണ
  നാളെ, മുതലായവ കുറച്ചു കൂടി ശരിയായിരിക്കും എന്ന് തോന്നി
  ആശംസകള്‍

  ReplyDelete
 14. റസ്ലാ.... ഗ്രേറ്റ് ജോബ്... വളരെ നന്നായിരുന്നു കവിത, ചില വാക്കുകൾ ഒന്നു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതൊരു വമ്പൻ സംഭവം ആയേനെ, അടുത്ത കവിത ഇതിനേക്കാൾ മികച്ചതാവുമെന്ന് കരുതുന്നു...!!!

  ആശംസകള്

  ReplyDelete
 15. അവസാനത്തെ രണ്ടു വരിയുടെ ഗാർനിഷിൽ അല്ലെങ്കിൽ വേണ്ട ആ കടുകു വറുപ്പിൽ ഈ കവിതയുടെ രുചി ഞാൻ ക്ഷ ആസ്വദിച്ചു

  ReplyDelete
 16. കവിതയുള്ള നല്ല കവിത

  ReplyDelete