Tuesday, January 15, 2013

ചരമ കുറിപ്പ് .......

അക്ഷര മഴയെന്നില്‍  പെയ്തിറങ്ങിടവേ

ലൈലയായ്‌ മാറി ഞാന്‍ പ്രണയം പൊഴിച്ചു......

രാധയായ്‌ മാറി ഞാന്‍ വിരഹം കുറിച്ചു.........

രതിദേവിയെപ്പോല്‍  ഞാന്‍ കാമം രചിച്ചു ..........

പാതിവ്രത്യചോട്ടില്‍ സീതയായ്‌ മാറി ഞാന്‍ ..............

നങ്ങേലിതന്നുടെ വായ്ത്താരി ഓതി

അമ്മയായ്‌ മാറി ഞാന്‍ ........

കണ്ണകിയായ്‌  പ്രതികാര ജ്വാല പടര്‍ത്തി ഞാന്‍ ..........

ചതിതന്‍ കളങ്ങളില്‍ ശകുനിയെപോല്‍....
കരുക്കള്‍ നീക്കി ഞാന്‍ ............

രണാങ്കണത്തില്‍ അര്‍ജ്ജുനനെന്നപോല്‍
യോദ്ധാവായ് മാറി ഞാന്‍ ..........

ഒടുവിലായ് എന്നെ തിരഞ്ഞു ഞാന്‍ വാക്കിനായ്‌ പരതവേ....

ശേഷിച്ചതെന്നുടെ ചരമ കുറിപ്പ്‌തൊന്നു മാത്രമായ്...................


*********************************Razla Sahir***************************
********************************* Salalah *****************************


106 comments:

 1. Replies
  1. This comment has been removed by the author.

   Delete
 2. ചരമകുറിപ്പെന്ന തലകെട്ടിനീ വരികൾ പോരാ എന്നൊരു തോന്നൽ... തോന്നൽ മാത്രം ആവാം.. ക്ഷകിക്കുക.. ആശംസകൾ..

  ReplyDelete
  Replies
  1. എനിക്കും തോന്നി അന്നേരം മറ്റൊരു പേര് മനസ്സില്‍ തോനിയില്ല .മാറ്റാം..വായനക്ക് നന്ദി

   Delete
 3. അപ്പോൾ എന്റെ ചോദ്യം ഇതാണ്: ഇതെല്ലാം ഒരാളാണെങ്കിൽ ഈ ഞാൻ ആരാണ്??

  ReplyDelete
  Replies
  1. 'ഞാന്‍"' ആയിരത്തില്‍ ഒരുവന്‍ :-)

   Delete
  2. അരുണ്‍ ഹി ഹി ...:)

   Delete
  3. ആയിരത്തിലൊരുവന്‍: ആ കമന്റ് ചിരിപ്പിച്ചു, മാഷേ :)

   Delete
  4. ഞാന്‍, ആയിരത്തില്‍ ഒരുവന്‍ .......അത് കലക്കി.

   Delete
 4. പതിവ് ശൈലിയില്‍ നിന്ന് മാറി നടക്കാനുള്ള ശ്രമമെന്ന നിലക്ക് മികച്ചൊരു രചനയാണ് ഇതെന്ന് എനിക്ക് തോന്നുന്നു ..
  ചരമക്കുറിപ്പെന് വിഷയത്തിലെയ്ക്കെതാന്‍ വ്യഗ്രത കാട്ടിയത് കൊണ്ടാവാം അവസാന രണ്ടു വരികളില്‍ വഴി തെറ്റി എത്തിയ പോലെ തോന്നുന്നത്... മറ്റു വരികള്‍ എല്ലാം ഇഷ്ടമായി.. ആശംസകള്‍..

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
  Replies
  1. കൊള്ളാം ആശംസ്സകള്‍

   Delete
 6. അവസാന രണ്ട് വരി ഒഴിച്ചാല്‍ “ഞാന്‍“ എന്ന കവിത മനോഹരമായി. ചരമക്കുറിപ്പ് എന്ന ശീര്‍ഷകം ഇതിന് യോജിച്ചതായി തോന്നിയില്ല.

  ReplyDelete
 7. വരികളും ശീര്‍ഷകവുമായി വലിയ ബന്ധം തോന്നിയില്ല. പാതിവ്രത്യം എന്നതു പുലമ്പുവാന്‍ മാത്രമുള്ള ഒന്നാണോ. ആ പുലമ്പലിനു സീതയെ കൂട്ടുപിടിക്കണ്ടായിരുന്നു.

  ReplyDelete
  Replies
  1. ശ്രീ ഇപ്പോള്‍ ഒന്ന് നോക്കിയെ ഞാന്‍ അവിടെ തിരുത്തിയിട്ടുണ്ട് ....

   Delete
 8. പറയാനെന്തോ ഉണ്ടായിരുന്നു. പക്ഷെ പറഞ്ഞിട്ട് എവിടെയും എത്തിയില്ല. നല്ല ശ്രമാത്തിനാശംസകള്‍ ...

  ReplyDelete
 9. നല്ല ശ്രമം, തുടരുക പ്രയാണം.

  ആശംസകള്

  ReplyDelete
  Replies
  1. നന്ദി റൈനി.............

   Delete
 10. ഇവിടം എന്റെ ആദ്യത്തെ സന്ദര്‍ശനമാണെന്ന് തോന്നുന്നു.
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി മൊയ്ദീന്‍ .........

   Delete
 11. ആശംസകള്‍ റസല... തലക്കെട്ട്‌ ഒന്ന് മാറ്റാമായിരുന്നു..

  ReplyDelete
  Replies
  1. വരവിനും വായനക്കും നന്ദി മുബി .....തലകെട്ടിന്റെ കാരിയം പലരും പറഞ്ഞു .മറ്റൊന്ന് അപ്റ്റ്‌ ആയ് തോനിയില്ല അന്നേരം.മാറ്റം വേഗം തന്നെ

   Delete
 12. ജീവിതത്തിന്‍ നാം കെട്ടി ആടുന്ന വേഷങ്ങള്‍ എത്ര
  നമുക്ക് കല്‍പ്പിചെകുന്ന വേഷങ്ങള്‍ എത്ര

  ReplyDelete
  Replies
  1. വരവിനും വായനക്കും നന്ദി മൂസാ .....

   Delete
 13. തലക്കെട്ടിന്‍റെ ഗാംഭീര്യം വരികള്‍ക്കില്ലയോ എന്നൊരു തോന്നല്‍...,.... ആശംസകള്‍

  ReplyDelete
  Replies
  1. ശരിയാണ് ....തലകെട്ട് മാറ്റാന്‍ ഇതുപോലെ ഇഷ്ടമായ ഒരു പേര് തിരയുകയാണ് .മാറ്റാം ..വായനക്കും അഭിപ്രായത്തിനും നന്ദി....നാരായം ...

   Delete
 14. Replies
  1. വരവിനും വായനക്കും നന്ദി ...

   Delete
 15. ചരമക്കുറിപ്പിലേക്കെതാന്‍ ഒരോട്ടപ്രദക്ഷിണം നടത്തിയല്ലേ? തുടക്കം നന്ന് പക്ഷേ ഇടയില്‍ വരികളുടെ ഭംഗി പോയി . ഒന്നുടെ നന്നാക്കാമായിരുന്നു രസലാ . ഇതു പറഞ്ഞതിന് എന്നെ കൊല്ലണ്ടാ :) . കവിതയെക്കുറിച്ച് എനിക്കൊരു ചുക്കും അറിഞ്ഞൂടാ . :)

  ReplyDelete
  Replies
  1. എന്തിനാണ് അനാമിക രചനയിലെ തെറ്റുകള്‍ ചൂണ്ടി കാണിക്കുമ്പോള്‍ കൊല്ലുന്നത്.?അത് ചൂണ്ടി കാണിക്കുമ്പോള്‍ അല്ലെ നമ്മുടെ നിലവാരം മെച്ചപെടുതാന്‍ കഴിയൂ....വായനക്ക് നന്ദി...ഒന്ന് പൊളിച്ചു അടുക്കി നോക്കാം അനാമിക ....

   Delete
 16. ഇഷ്ട്ടമായി രസ്ലാത്ത :)

  ReplyDelete
 17. എന്തോ, പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല...
  തലക്കെട്ടുമായി ബന്ധമില്ല..

  ജീവിതത്തില്‍ ഓരോ ഘട്ടത്തിലും നമ്മള്‍ കെട്ടുന്നതും കേട്ടിക്കുന്നതുമായ എന്തെല്ലാം വേഷങ്ങള്‍...,.. ആശയം നന്നായി...

  ReplyDelete
 18. അവസാനം പറഞ്ഞ രണ്ടു പേരും സ്തീ ബിംബങ്ങള്‍ തന്നെ ആക്കാമായിരുന്‌.. ഇതിപോള്‍ കവിതയുടെ മൊത്തം ഭംഗിയെ ഒരു കര്‍ട്ടന്റെ പിന്നിലാക്കി..
  രചന കുറച്ചു കൂടി നന്നാക്കണം.. ഒന്ന് രണ്ടാവര്‍ത്തി താങ്കള്‍ തന്നെ വായിക്കണം.. അപ്പോള്‍ തനിയെ എഡിറ്റ്‌ ആവും..
  ഇനിനിയും ഇനിയും എഴുതൂ... എഴുതി എഴുതി തെളിയട്ടെ..

  ReplyDelete
  Replies

  1. എല്ലാം സ്ത്രീ ബിബം വേണം എന്ന് ഉണ്ടോ.?കവിതയില്‍ ഞാന്‍ ആരാണ് എന്ന് വ്യക്തം ആക്കിയിട്ടില്ല.ആണ്‍ പെണ്‍ ബിബങ്ങള്‍ ആയാലും ഭാവം അണിന്റെയോ പെണ്നിന്റെയോ ഉള്ള്കൊല്ലുന്നതില്‍എന്താണ് തെറ്റു.?പിന്നെ രചനയിലെ പോരായ്മ സ്രെധിക്കം.ഞാന്‍ നിങ്ങളെ പോലെയൊന്നും വലിയ എഴുത്ത് കരി ഒന്നുമല്ല .ചില പൊട്ടത്തരം കുത്തി കുറിക്കുന്നു എന്ന് മാത്രം .വായനക്ക് നന്ദി .

   Delete
 19. അത് ശെരി ചരമ കുറിപ്പ് എന്ന് കേട്ടപോള്‍ ഞാന്‍ വിചാരിച്ചു
  ശല്യം തീര്‍നൂ എന്ന്
  വെറുതെ മോഹിച്ചുപോയി ....
  എന്നാലും കവിത ഹോ ഭയാനകം
  ......

  ReplyDelete
 20. നോക്കൂ..എത്ര ഭാവങ്ങളിലൂടെ കടന്നു പോയിരിക്കൂന്നൂന്ന്...
  ചരമമല്ലാ..പുനർജ്ജനിയാകാം..വാക്കുകളിലൂടെ
  ആശംസകൾ ട്ടൊ..നന്നായിരിക്കുന്നൂ..!

  ReplyDelete
  Replies
  1. ഞാന്‍ എഴുതുമ്പോള്‍ മനസ്സില്‍ കണ്ട അര്‍ഥം ഉള്‍കൊള്ളാന്‍ കഴിഞ്ഞത് വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് അതില്‍ അജിതെട്ടനും ,വര്ഷിനിയെയും ഒക്കെ കണ്ടതില്‍ കൂടുതല്‍ സന്തോഷം തോനുന്നു .നന്ദി വര്‍ഷിണി ....

   Delete
  2. അപ്പോ ഞാനൊക്കെ വെറും സസി...?? :(

   Delete
  3. ഹി ഹി അങനെ പറഞ്ഞാല്‍ ഞാന്‍ അല്ല എന്ന് പറയുന്നത് മോശമല്ലേ ....:P

   Delete
 21. വേഷപ്പകര്‍ച്ചകള്‍
  വേഷങ്ങളെല്ലാമഴിച്ചാല്‍ പിന്നെ ചരമക്കുറിപ്പിലൊരു പേര് മാത്രം. അല്ലേ?

  ReplyDelete
  Replies
  1. ഞാന്‍ എഴുതുമ്പോള്‍ മനസ്സില്‍ കണ്ട അര്‍ഥം ഉള്‍കൊള്ളാന്‍ കഴിഞ്ഞത് വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് അതില്‍ അജിതെട്ടനും ,വര്ഷിനിയെയും ഒക്കെ കണ്ടതില്‍ കൂടുതല്‍ സന്തോഷം തോനുന്നു .നന്ദി അജിതേട്ടാ...

   Delete
 22. This comment has been removed by the author.

  ReplyDelete
 23. ആശംസകളോടെ കൂടുതല്‍ ഒന്നും പറയാന്‍ ഞാന്‍ ആളല്ല ,..,,.തുടരുക

  ReplyDelete
 24. വേഷങ്ങള്‍ വേഷങ്ങള്‍ .....

  ReplyDelete
 25. ഇനിയുമെത്ര വേഷങ്ങൾ കെട്ടിയാടാൻ ബാക്കി കിടക്കുന്നു...!! നല്ല ആശയം.. മംഗളങ്ങൾ നേരുന്നു.

  ReplyDelete
  Replies
  1. ഞാന്‍ എഴുതിയ അര്‍ത്ഥത്തില്‍ ഉള്കൊണ്ടുവല്ലോ നന്ദി ഹരി ...

   Delete
 26. കൊള്ളാം. പാഞ്ചാലിയെ മറന്നതാണോ?

  ReplyDelete
  Replies
  1. hi hi ....എന്നെ കണ്ണകി ആക്കരുത്........

   Delete
 27. ഒരെഴുത്ത്കാരന്‍ (കാരി) വിവിധ വികാരങ്ങളെ വിവിധ കഥാപാത്രത്തിലൂടെ വെളിവാക്കുന്നു. എഴുതി തീര്‍ക്കാനിനി ചരമ കുറിപ്പ്‌ മാത്രം അല്ലെ?

  ReplyDelete
  Replies
  1. അതെ ...വായനക്ക് നന്ദി ..

   Delete
 28. എയ്തിക്കൊളീ എയ്തിക്കോളീ........ :)

  ReplyDelete
 29. കല്‍പ്പനാ ചൌളയെ പോലെ....ഒന്ന് ബഹിരാകാശത്ത് കൂടി പോകാരുന്നു...ഇത്രേം ഒക്കെ ചെയ്ത സ്ഥിതിക്ക് ;)

  ReplyDelete
  Replies
  1. അന്റെ ഹനുമാന്‍ യാത്ര കണ്ടു ഞാന്‍ അത് മടുത്തു പോയ്‌ ലിബി ഹി ഹി ..വായനക്ക് നന്ദി ലിബി ..

   Delete
 30. എടുത്തോ പിടിച്ചോ ഹുഥ ബുഹ പ്ലിം

  രസ്ല ഒരു അങ്കം കുരിച്ചാലോ

  ReplyDelete
 31. റസല...താങ്കള്‍ എന്ത് എഴുതിയാലും അതിനു ഒരു ഒഴുക്കുണ്ടാവും ..
  വായിക്കാന്‍ സുന്ദരവും .......നിന്നെപോലെ !
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
 32. sarikkum itha aara?laila?seetha?kannaki?.........
  good one...as Asru said gud flow of words...

  ReplyDelete
  Replies
  1. thx da...njna arannu nee kandu pidikku ....=D

   Delete
 33. ഞാന്‍ റസിയയുടെ വിവിധ പോസ്റ്റുകളിലൂടെ കടന്നു പോവുകയായിരുന്നു. വളരെ സുന്ദരമായി എഴുതുന്നുണ്ട്. അഭിനന്ദനങ്ങള്‍.
  ഇനിയും എഴുതു ഈ പദസമ്പത്തിനും നിരീക്ഷണങ്ങള്‍ക്കും രചനാ സൌകുമാര്യത്തിനും എല്ലാ ആശംസകളും.......

  ReplyDelete
  Replies
  1. നന്ദി എച്ചുമുകുട്ടി .......

   Delete
  2. This comment has been removed by the author.

   Delete
  3. റസിയ അല്ല റസ്ല ...അതാണ് എന്റെ പേര് ...:)

   Delete
 34. രണാങ്കണത്തില്‍ അര്‍ജ്ജുനനെന്നപോല്‍ ?

  ReplyDelete
 35. Cold chillness speared
  Into her being
  She could hear Bheema’s lament
  “why her, brother?”
  “she loved only one..
  More than everyone-Arjun.”
  This one-the queen laughed-is
  Always full of half truths!!
  “I have only loved a single soul
  But it was not that warrior prince!
  How could i?when I never
  Got enough of myself?”
  The queen’s eyes shone,
  From behind her lids,
  For one last time.


  ReplyDelete
 36. Nice ...keep writing

  Regards

  http://www.aneshanam.blogspot.com

  ReplyDelete
  Replies
  1. നന്ദി ലക്ഷ്മി ....

   Delete
 37. ആദ്യമായ് ഇവിടെ ..
  അക്ഷരമഴ പെയ്തിറങ്ങുമ്പൊള്‍ ...!
  ജന്മനിയോഗം പൊലെ ഒരൊ മനസ്സും
  ഒരൊ ജീവിതവും ഒരൊ കാലഘട്ടത്തിലൂടെ -
  കടന്നു പൊകുന്നു . അതില്‍ അവനവന് ആടി തീര്‍ക്കുവാന്‍
  ചിലതുണ്ട് , അതിലൂടെ മാത്രമേ പാത തെളിക്കുവാനാകൂ ..
  ജനനം മുതല്‍ മരണം വരെ എന്തൊക്കെ കണ്ടാലും കേട്ടാലുമാണ് ..
  ഒന്ന് കെട്ടുപൊകുക , മാറി മാറി വരുന്ന വേഷപകര്‍ച്ചകള്‍
  തന്റെ പരിധികള്‍ക്കുള്ളിലിരുന്ന് തീര്‍ക്കുവനായാല്‍ .. വിജയം തന്നെ ..
  എഴുതുക വീണ്ടും .. ആശംസകള്‍ ..

  ReplyDelete
  Replies
  1. എഴുതിയത് അതെ അര്‍ത്ഥത്തില്‍ വായനക്കാര്‍ ഉള്‍ക്കൊള്ളുംബോഴാണ് രചയിതാവിന് തന്റെ രചനയില്‍ തൃപ്തി തോന്നുന്നത്..ഒരു പാട് സന്തോഷം ഉണ്ട് ..നന്ദി..

   Delete
 38. വരികള്‍ മോശമായില്ല. ആശംസകള്‍!

  ReplyDelete
 39. ശൈലി നല്ലതാണു, പക്ഷെ ഉദേശിച്ച കാര്യങ്ങള്‍ എഴുതാന്‍ ആയോ എന്നൊരു സംശയം,കുറച്ചു കൂടി സമയം എടുത്തു എഡിറ്റി വാക്കുകള്‍ റീ ഫ്രെയിം ചെയ്താല്‍ കൂടുതല്‍ നന്നാവുമായിരുന്ന ഒരു കവിത, ആശംസകള്‍ !!!

  ReplyDelete
  Replies
  1. നന്ദി ജോമോന്‍ ...

   Delete
 40. രസ്ലാ...ഇത് കലക്കി... നല്ല ചിന്താ പ്രസക്തമായ വരികള്‍ ..രസ്ലയുടെ ഇത് വരെ വായിച്ച കവിതകളില്‍ ഏറെ എനിക്കിഷ്ടമായ ഒന്നാണ് ഇത്...അഭിനന്ദനങ്ങള്‍ .. തിരിച്ചറിവിന്റെ പാത നമ്മള്‍ എത്ര നടന്നാലും മതി വരാത്ത പാതയാണ് .. ഇനിയും നടക്കൂ ആ വഴികളില്‍ കൂടി ..

  ReplyDelete
  Replies
  1. നന്ദി പ്രവീണ്‍...

   Delete
 41. വന്നു നോക്കിയതെ ചരമ കുരിപ്പാണല്ലോ രെസ്ല
  എന്തായാലും നന്നായിട്ടുണ്ട്
  അഭിനന്ദനങ്ങള്‍ ........... :)

  ReplyDelete
 42. ആദ്യമായാണ് വന്നത് ,,,,,വഴി തെറ്റിയില്ല .,,എഴുതാന്‍ കരുതിയതെല്ലാം വാക്കുകളിലേക്ക് പകരാന്‍ കഴിഞ്ഞോ എന്നൊരു സംശയം നില നില്കുന്നു ,,,,,കൂടുതല്‍ എഴുത്ക ,,,,വാക്കുകള്‍ ഉണ്ടാക്കട്ടെ ഇന്നും കയ്യില്‍ ,,,വായിക്ക പെടട്ടെ കൂടുതല്‍

  ReplyDelete
  Replies
  1. വായനക്ക് നന്ദി രാഗേഷ്‌ ..

   Delete
 43. നല്ല ഭാവന... നല്ല വരികള്‍.... :)

  ReplyDelete
 44. പറയാനുള്ളത്‌ മുഴുവനായില്ലേ ആശംസകള്‍ ര്സ്ലകുട്ടി ...

  ReplyDelete
 45. ക്ഷമിക്കണം. എനിക്ക് മനസ്സിലായില്ല. റസ്ല അല്ലേ? ഇനി തെറ്റിക്കില്ല കേട്ടോ. പുതിയ പോസ്റ്റ് നോക്കി വന്നതാണ്. അപ്പോഴാണ് മനസ്സിലായത്.

  ReplyDelete
 46. നന്നായിരിക്കുന്നു.

  ReplyDelete
 47. എല്ലാം ഞാനാകുമ്പോള്‍ മരണം പൂര്‍ണ്ണമാകുന്നു ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

  ReplyDelete
 48. oru ezhutukarane sambandichidatholam ezhuthalla;vayanayanu pradanam

  ReplyDelete
 49. ഇനിയും പറയാത്ത ഒരുപാട് ഭാവങ്ങള്‍, വേഷങ്ങള്‍ ഇല്ലേ.. !!
  കൊള്ളാം... ഭാവുകങ്ങള്‍.

  സസ്നേഹം,

  ReplyDelete
 50. എത്രയെത്ര വേഷങ്ങളല്ലെ..

  ReplyDelete