Friday, March 11, 2016

എന്റെ ഭാഷ


ഒഴുകും പുഴപോലെ ,വിടരും മലർപോലെ

ആടും മയിൽ പോലെ ,പൊഴിയും മഴപോലെ

എന്തെന്തു മോഹനം എന്റെഭാഷ ....

എൻഭാഷ എന്റെ അമ്മയാണ്

അമ്മിഞ്ഞപാൽ പോലെ  മധുരമാണ്

പണ്ഡിത ശ്രേഷ്ടനാം  തുഞ്ചത്തെഴുത്തച്ചൻ

മാമല നാടിനായ് നൽകിയ പുണ്യമലയാളമെന്റെ ഭാഷ 

ആഴിതൻ പരപ്പും ,ആഴവുമെന്നപോൽ

ഏറെ സമൃദ്ധമാണെന്റെ ഭാഷ

അക്ഷര മുത്തുകൾ കോർത്തുകെട്ടി

ഒട്ടേറെ ജ്ഞാനികൾ മാല കോർത്തു

എണ്ണി പറയുവാൻ കഴിയാത്ത താരകം പോലവ

നാടെങ്ങും  ശോഭ  പടർത്തിടുന്നു

ഒട്ടേറെയെങ്കിലും ചൊല്ലാതെ വയ്യല്ലോ

ഏറെ പുകൾപെറ്റ ചീരാമൻ തന്നുടെ രാമചരിതവും

ചെറുശ്ശേരി നൽകിയ കൃഷ്ണഗാഥയും

ബഞ്ചമിൻ ബെയ് ലിയും    ,ഗുണ്ടെര്ട്ടുസായിപ്പും

പിന്നെയും ഒട്ടേറെ പാശ്ചാത്യർ പോലുമേ

മലയാള പെരുമയിൽ കൂപ്പുകുത്തി

ഭാഷ വളർന്നാലെ നമ്മൾതൻ സംസ്കാരവും

വളരുകയുള്ളൂ എന്നറിയാത്തവർ ,

പച്ചപരിഷ് കൃതർ  സംസ്കാരശൂന്യർ ചിലർ

വൈകൃതമാക്കുന്നു ഇന്നെന്റെ ഭാഷയെ

എങ്കിലും ചിപ്പിക്കുളിലെ മുത്തെന്നതുപോലെ

അഷ്ട ദിക്കെന്പാടും  കീർത്തി പടർന്നിട്ട്

ശ്രേഷ്ഠ ഭാഷയായ് തീർന്നെന്റെ മാതൃഭാഷ

ഇനിയും വളരട്ടെ വാനോളമുയരട്ടെ

നമ്മൾതൻ ഭാഷയും സംസ്കാരവും

                                                                                 ****  Razla Sahir *****


(എന്റെ ഭാഷ എന്ന വിഷത്തിൽ ഒരു മത്സരത്തിനായ് എഴുതിയതാ .എങ്ങനെയുണ്ട് ? .സമ്മാനം കിട്ടിയോ എന്ന് ആരും ചോതിക്കണ്ട ഞാൻ പറയില്ല  =D..ഈ അനുമോദനങ്ങളും,ആദരിക്കലും ഒന്നും എനിക്ക് ഇഷ്ടമല്ല അതുകൊണ്ടാ പ്ളീസ് നിർബന്ധിക്കരുത്‌..)

Friday, March 20, 2015

ഉൾപ്രേരണകൾ .......



ബന്ധനങ്ങളുടെ ചങ്ങലകളിൽനിന്ന്
അടിച്ചമർത്തലുകളിൽനിന്ന്
പീഡനങ്ങളിൽ നിന്ന്
പരിഹാസങ്ങളിൽ നിന്ന്
ധാര്ഷ്ട്യങ്ങളിൽ നിന്ന്
അധികാര ഗർവ്വിൽ നിന്ന്
സമ്പന്നതയുടെ  ആർത്തിയിൽനിന്ന്
പകയുടെ ഒളിയമ്പുകളിൽനിന്ന്,
കാമാർത്തമായ  കണ്ണുകളിൽനിന്ന്
അനാഥത്വത്തിന്റെ ഒറ്റപ്പെടലിൽ നിന്ന്
നോവിന്റെ അഗ്നികുണ്ഡങ്ങളിൽനിന്ന്
തിരസ്കരണത്തിന്റെ പിടച്ചിലിൽ നിന്ന്
എല്ലാം അങ്ങ് ദൂരെ ......
ചക്രവാകങ്ങൾക്കപ്പുറം
എനിക്ക് അസ്തമിക്കണം.
അലയുടെ ആരവങ്ങൾ മാത്രംകേട്ട്
സായന്തനത്തിന്റെചുവപ്പ്
കണ്ണുകളിലേക്കാവാഹിച്ച്
ആഴിതൻ ഗർഭപാത്രത്തിൽ
ഒരു കുഞ്ഞു ബീജകണം പോൽ
മെല്ലെ പതിക്കണം
ചെറുമീനുകൾ എന്റെ മാംസം
കൊത്തിവലിക്കാൻ മത്സരിക്കട്ടെ
ഒടുവിൽശാപമോക്ഷം കിട്ടിയ
എന്റെ അസ്ഥികൾ ഓളപ്പരപ്പിൽ
ഒരു പൊങ്ങുതടിപോൽ ഒഴുകിനടക്കണം ....



റസ് ല  സാഹിർ
സലാല  

Monday, September 15, 2014

ഒരു കണ്ണുനീര്‍ തുള്ളി ....




തായ് വേര്  അറ്റുപോയ മരത്തിന്റെ ദുര്‍ബലമായ വേരുകള്‍ ഓടുന്ന മണ്ണിലേക്ക് വീണ്ടും ഒരു മടക്കയാത്ര ....യാത്രയില്‍ കുടുംബവുംകൂടെയുണ്ട് എന്ന ആശ്വാസത്തിനപ്പുറം നിസ്സംഗത മാത്രം. ചില ഓര്‍മ്മപ്പെടുത്തലുകളുടെ ബാക്കിപത്രം പോലെ പള്ളിക്കാട്ടിലെ മൈലാഞ്ചിച്ചെടി തളിര്‍ത്തും ,പൊഴിഞ്ഞും പരിതപിച്ചുകൊണ്ടിരുന്നു .കാണണമെന്ന് ആഗ്രഹിച്ച പലരെയും കാണാന്‍ കഴിഞ്ഞില്ല. കാണാന്‍ ആഗ്രഹിക്കാത്തവരും മറവിയില്‍ മറഞ്ഞവരും

Thursday, March 6, 2014

എന്‍റെ ഭ്രാന്തന്‍ ചിന്തകള്‍







വിഷംപുരട്ടിയ അമ്പുകള്‍ തൊടുത്തുവിട്ടിട്ടും കലിയടങ്ങാതെ അവന്‍ ആ വേട്ടപട്ടികളെ തളര്‍ന്നു വീണ അവളുടെ അരികിലേയ്ക്കാനയിച്ചു.ആ നായ്ക്കള്‍ കടിച്ചുകീറുന്ന അവളെ ആര്‍ത്തിയോടെ കണ്ടുനിന്ന അവനെ നോക്കി  തന്റെ തെറ്റ് തിരഞ്ഞ അവളോട്  അവന്‍ അലറി ..."എന്നെ പ്രണയിച്ചത് തന്നെയാണ് നിന്റെ തെറ്റ് "