Thursday, December 6, 2012

കാത്തിരിപ്പ്‌ ....

നീ ..ഒരുമാത്ര നോക്കിയില്ല.....
പാല്‍ പുഞ്ചിരി തൂകിയില്ല....
തേന്‍ മൊഴികള്‍ ചൊല്ലിയില്ല ....
ഈരടികള്‍ ഉതിര്‍ത്തതില്ല....
ഹൃദയത്തിന്‍ തന്ത്രികളില്‍.......... .........
ശ്രുതിയൊന്നും മീട്ടിയില്ല....
എന്നിട്ടും ഞാനറിയാതെ
നീയെന്‍ ജീവന്‍റെ താളമായി......
സ്വപ്നത്തിന്‍ വര്‍ണ്ണമായി.......

ഒരു നോക്ക് കാണുവാനായി
നാഴികകള്‍ കാത്തിരുന്നു.....
വഴിയരികില്‍ കാണുംനേരം
നിഴലായി ഞാന്‍ കൂടെ നടക്കും......
പലവട്ടം പതിയെ ചൊല്ലി....
നീയെന്‍റെ പ്രാണനെന്നു.....
എന്നിട്ടും ഒരുവട്ടം നീ.....
പിന്തിരിഞ്ഞു നോക്കിയില്ല......

ഒരു മൊഴി കേള്‍ക്കുവാനായ്.....
പഴങ്കഥകള്‍ ചൊല്ലി ഞാന്‍......
അരികത്തായ് കൂടവേ........
പണിയേറെയുണ്ടെന്നോതി.......
പതിയെ നീ നടന്നകന്നു .......

അകലെ നീ മറയും നേരം....
എന്ശ്വാസ നിശ്വാസത്തില്‍...
നീ മാത്രം നിറയുന്നു......
പ്രണയത്തിന്‍ ഉമിതീക്കുള്ളില്‍....
ഞാന്‍ നീറി പുകയുന്നു.......

നിന്‍ മനോവാടിയില്‍
ഒരു സിംഹാസനം എനിക്ക് വേണ്ട.........
നിന്‍ ജീവ സ്പന്ദനങ്ങള്‍
എനിക്കായ്  നീ നല്‍കിടേണ്ട........
മധുരത്തിന്‍ ചുംബനമലരുകള്‍...
എനിക്കായ് നീ പൊഴിച്ചിടേണ്ട.......
എന്‍ നെഞ്ചില്‍ എരിയും തീയില്‍...
തെളിനീര്‍ അത് പകര്‍ന്നിടേണ്ട..........
എന്‍ മിഴിയിലെ നോവിന്‍ മണികള്‍...
നിന്‍ വിരലാല്‍ തുടച്ചിടേണ്ട........

ഞാന്‍ നിന്നെ പ്രണയിക്കുന്നു....
എന്നുള്ളോരു നുണയതുമാത്രം.....
ഒരുവട്ടം മാത്രമായ്‌.....
എനിക്കായ് നീ നല്കിടാമോ ........?

ആ പൊളിവാക്കിന്‍ മധുരിമയെന്‍.... .
ഹൃദയത്തില്‍  സൂക്ഷിക്കാം.........
ഈ ജന്മം തീരുംവരെയും.....
നിന്നെ ഞാന്‍ പ്രണയിക്കാന്‍ .....

നീ ചോല്ലുന്നൊരു മൊഴിയിത് കേള്‍ക്കാന്‍
ഞാന്‍ ഇവിടെ കാത്തിരിക്കാം......
എന്ശ്വാസം നിലച്ചു ഞാന്‍....
ശവമഞ്ചം ഏറുവോളം.........


Razla Sahir

54 comments:

 1. ഹൃദയത്തിന്‍ തന്ത്രികളില്‍ ശ്രുതി മീട്ടാന്‍ നിന്നാല്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായെന്നു വരും :P

  കവിത നന്നായി :)

  ReplyDelete
  Replies
  1. ഒരു നിരാശയുടെ നിഴലില്‍ നിന്നും ദാഹിക്കുന്ന ഒരു വ്യഥ മാത്രമായി ഒതുങ്ങുമ്പോള്‍ തന്നെ സ്നേഹം എന്ന സത്യം നിലനിറുത്തി ( സ്നേഹിക്കുന്നു ) എന്ന കര്‍മത്തെ പച്ച കള്ളമാക്കി കാണുന്ന ഈ കവിതയില്‍ കവിയത്രി വീണ്ടും എന്തിനാണ് കാത്തിരിക്കുന്നത് ? ആദ്യഭാഗത്തില്‍ പരാതിയില്ല എന്നും പിന്നീട് രണ്ടാം ഭാഗത്തില്‍ വെറും പരാതിയായി മലക്കം മറിഞ്ഞതില്‍ എന്നെ ആശ്ച്ചര്യപെടുത്തുന്നു ( മനസ്സിലെ വിഷമം ഇപ്പോളും ഉണ്ടോ ? )

   Delete
 2. ഞാന്‍ നിന്നെ പ്രണയിക്കുന്നു...........എനിക്കായ് നീ നല്കീടാമോ....
  ഹൃദയത്തില്‍ തൊട്ടു ,,,,ഇത്താ....

  ReplyDelete
 3. പ്രണയമൂറും വരികൾ മനോഹരം...ആശംസകൾ ട്ടൊ..
  ശുഭരാത്രി..!

  ReplyDelete
 4. അത് തന്നെ... ആശംസകള്‍

  ReplyDelete
 5. ഒര്..ഒരുപാട്.ഒന്നുകൂടി ആറ്റിക്കുറുക്കിയാലെന്താകുമായിരുന്നു..

  ReplyDelete
 6. നിന്‍ മനോവാടിയില്‍
  ഒരു സിംഹാസനം എനിക്ക് വേണ്ട.........
  നിന്‍ ജീവ സ്പന്ദനങ്ങള്‍
  എനിക്കായ് നീ നല്‍കിടേണ്ട........
  മധുരത്തിന്‍ ചുംബനമലരുകള്‍...
  എനിക്കായ് നീ പൊഴിച്ചിടേണ്ട.......
  എന്‍ നെഞ്ചില്‍ എരിയും തീയില്‍...
  തെളിനീര്‍ അത് പകര്‍ന്നിടേണ്ട..........
  എന്‍ മിഴിയിലെ നോവിന്‍ മണികള്‍...
  നിന്‍ വിരലാല്‍ തുടച്ചിടേണ്ട........ good... പക്ഷെ യഥാര്‍ത്ഥ പ്രണയം ഇന്ന് അന്യം നിന്ന് പോകുന്നു...

  ReplyDelete
 7. കൊള്ളാം ആശംസകള്‍ ,പ്രണയം തന്നെ ആയുധം അല്ലെ ?

  ReplyDelete
 8. ഹൃദയത്തില്‍ തട്ടുന്ന നല്ല വരികള്‍...

  ReplyDelete
 9. നിഴലായി ഞാന്‍ കൂടെ നടക്കാമെന്നു
  പലവട്ടം പതിയെ ചൊല്ലി ഞാൻ
  നീയെൻ പ്രാണനെന്നു പലവട്ടം പറഞ്ഞു ഞാൻ
  എന്നിട്ടും ഒരുവട്ടം നീ-പിന്തിരിഞ്ഞു നോക്കിയില്ല :)

  ReplyDelete
 10. പൂര്‍ണ വിരാമാമുള്ള കൂടുതല്‍ വരികള്‍ ഒഴിവാക്കുന്നത് കവിതയ്ക്ക് കൂടുതല്‍ ഭംഗി നല്‍കും..

  ReplyDelete
 11. ഹൃദയസ്പര്‍ശി ആയ വരികള്‍ . ആശംസകള്‍.,.

  ReplyDelete
 12. നന്നായിട്ടുണ്ട് ആശംസകള്‍

  ReplyDelete
 13. പ്രണയിക്കുന്നു എന്നൊരു നുണ മാത്രം മതി
  കാത്തിരിക്കാന്‍ .....

  ReplyDelete
 14. ഒരു പോയ്‌ വാക്കിനായി ശവ മഞ്ചം വരെ കാത്തിരിക്കണോ ???????
  ഭാവുകങ്ങള്‍

  ReplyDelete
 15. തോറ്റവരുടെ സ്വപ്നം ,
  അര്‍ഹിക്കാതെ കൊതിച്ച സ്നേഹം ,
  നിറം മങ്ങിയ കാഴ്ചകള്‍ ,
  താളമില്ലാത്ത ശബ്ദങ്ങള്‍ ,
  മറവി അനുഗ്രഹിക്കാത്ത വേദനകള്‍ ,
  നഷ്ടങ്ങള്‍ ...
  ഇത് തുടര്‍ക്കഥകള്‍ ...

  ReplyDelete
 16. സ്നേഹമൂറും വരികള്‍ ഇഷ്ടമായി നൂറുവട്ടം ഇനിയും വിരിയട്ടെ ആയിരം കുസുമങ്ങള്‍ ഈ വയലില്‍ ഒരു കുളിര്‍ തെന്നലായി .,.,.ആശംസകള്‍ തൃവണ്ട്രം ടു മസ്കാറ്റ് എക്സ്പ്രസ്സ്‌ .,.,.,.,ഒരു പാവം പ്രവാസി

  ReplyDelete
 17. കാത്തിരിപ്പൂ മൂകമായ്... ഉറങ്ങാത്ത മനമോടെ, നിറവാർന്ന നിനവോടെ....

  നന്നായിട്ടുണ്ട് റസ്ലാ, ആശംസകള്

  ReplyDelete
 18. വരും വരാതിരിക്കില്ല ...ഇനീം സമയം ഉണ്ടല്ലോ :)

  ReplyDelete
 19. കൊള്ളാം ട്ടോ...
  എന്നാലും ചില ഭാഗങ്ങള്‍ ഒന്ന് കൂടി നന്നാക്കാമായിരുന്നു..

  തേന്‍ മൊഴികള്‍ ഒതിയില്ല എന്നതിന് പകരം ചൊല്ലിയില്ല എന്നതല്ലേ കുറച്ചു കൂടി ഭംഗി?
  ഒരു ചെറിയ കാര്യം ചൂണ്ടി കാണിച്ചു എന്ന് മാത്രം..

  ReplyDelete
 20. നല്ല പദസമ്പത്ത്. ഇനിയും മെച്ചപ്പെട്ട വരികള്‍ എഴുതാന്‍ കഴിയും.....എല്ലാ ആശംസകളും.

  ReplyDelete
 21. കവിത നന്നായിരിക്കുന്നു ..വീണ്ടും എഴുതുക ..ആശംസകള്‍

  ReplyDelete
 22. ഏതോ കുറേ ചലച്ചിത്ര ഗാനങ്ങള്‍ ഒന്നിച്ച് കേട്ടതുപോലെ ഉണ്ട്. ചലച്ചിത്ര ഗാനങ്ങളിലെ ക്ലീഷേകള്‍ ഒഴിവാക്കി ഒന്നു കൂടി പുഷ്ടിപ്പിക്കാമായിരുന്നുവെന്ന് തോന്നി. ആശംസകളോടെ --- റാവുത്തര്‍

  ReplyDelete
 23. വറ്റാത്ത പ്രണയം , നന്നായിട്ടുണ്ട്

  ReplyDelete
 24. കാത്തിരിക്കുക....ഒക്കെ ശര്യാവുംന്നേ... :)

  ഈ പ്രണയക്കവിതകളൊക്കെ വായിച്ച് ഞാനും ആരെയെങ്കിലുമൊക്കെ പ്രണയിച്ചുപോകുമെന്നു തോന്നുന്നു..

  നന്നായിട്ടുണ്ട്. ആശംസകള്‍ ..

  ReplyDelete
 25. കൊള്ളാം
  പ്രണയിച്ച് മരിക്കാം

  ReplyDelete
 26. അങ്ങനെ ഒരു പ്രണയത്തിന്,സ്നേഹ സാമീപ്യത്തിന് വേണ്ടതൊന്നും ചെയ്യാതെ തന്നെ,ഞാനറിയാതെ നീയെൻ സ്വപ്നത്തിൻ വർണ്ണമായ്,ജീവന്റെ താളമായ് മാറി.!
  പ്രണയത്തിന്റെ വേദന അറിയിക്കുന്ന ഒരു സുന്ദരകവിത.
  ആശംസകൾ.

  ReplyDelete
 27. പ്രണയാർദ്രമായ നൊമ്പരമുണർത്തുന്ന വരികൾ - എന്നെങ്കിലും അവൻ തന്റെ പ്രണയിനിയുടെ ഈ മനസ്സ് മനസ്സിലാക്കാതിരിക്കില്ല....

  ആശംസകൾ റസ്ലയിൽ നിന്നും ഞാൻ വായിച്ച മനോഹരമായ ഒരു കവിത. ഇഷ്ടപ്പെട്ടു കബീ - ബർക്കത്തുള്ള കബിത.

  ReplyDelete
 28. കവിതയുടെ ആദ്യഭാഗങ്ങള്‍ മനോഹരമായിത്തോന്നി. അവസാനം കവയിത്രി കള്ളം പറയുന്നെന്ന് തോന്നി. ((നിന്‍ മനോവാടിയില്‍ ഒരു സിഹാസനം എനിക്ക് വേണ്ട........ എന്‍ നെഞ്ചില്‍ എരിയും തീയില് തെളിനീര്‍ അതു പകര്‍ന്നിടേണ്ട..)).ഇതിന്നുമില്ലാത്ത ആ എന്തോ ഒന്നിനെ പ്രണയം എന്നെങ്ങനെ വിളിക്കും. വെറുമൊരു പൊയ്‌വാക്കില്‍ ശവമഞ്ചമേറുവോളം കാത്തിരിക്കാന്‍ തോന്നുക എന്നത് ഒരു അത്ഭുത പ്രതിഭാസമാണ്.

  ReplyDelete
  Replies
  1. തുമ്പി ...ഇത് കാമുകിയുടെ മനോവിചാരങ്ങള്‍ അല്ലെ ...അവള്‍ കാമുകനെ അത്രത്തോളം പ്രണയിക്കുന്നുണ്ട് കാമുകന്റെ പ്രണയം അത്രത്തോളം ആഗ്രഹിക്കുന്നുണ്ട് ....പക്ഷെ അത് കിട്ടാതെ വരുമ്പോള്‍ വെറുതെ എങ്കിലും പ്രണയം എന്ന് അവന്റെ മൊഴിയിലൂടെ കേള്‍ക്കാന്‍ കൊതിക്കുന്നത് ആ പ്രണയത്തിന്റെ തീവ്രത യാണ് കാണിക്കാന്‍ ശ്രമിച്ചത്‌..

   Delete
 29. നല്ല വരികള്‍ ...കൊള്ളാം
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
 30. നന്നായിട്ടുണ്ട് രസല, പക്ഷെ അവസാനത്തെ ആ ആഗ്രഹം (സിംഹാസനം!) ശരിയല്ല എന്ന് തോന്നി, കാരണം ഏതു കാമുകന്റെയും ആഗ്രഹമല്ലേ അത്!

  ReplyDelete
  Replies
  1. shradha..ഇഷ്ടം ഇല്ലാത്ത കാമുകനോട് കാമുകി പറയുന്നതല്ലേ അത്..സിംഹാസനം വേണ്ട എന്ന്...അതായതു ഒരു ഉയര്‍ന്ന സ്ഥാനം മനസ്സില്‍ തരണ്ട എന്ന് ആണ്...ആഗ്രഹം ഇല്ലാഞ്ഞല്ല...പരിതപിക്കുകയാണ് കാമുകി ...

   Delete
 31. പ്രണയം.. പ്രണയം .. പ്രണയം.... എനിക്കിനി വയ്യ...

  ReplyDelete
 32. വൈകിയാണ് കണ്ടത് എങ്കിലും കവിത ഇഷ്ടമായി !!

  ReplyDelete
 33. പ്രണയം കുടെപ്പിറപ്പാണൊ...ആശംസകള്

  ReplyDelete
 34. ഒന്നിനുമാല്ലാതൊരിഷ്ടം.

  ReplyDelete
 35. സുന്ദരം ഈ രചന ,പ്രണയാതുരമായ വരികള്‍ .ആശംസകള്‍

  ReplyDelete
 36. വൈകിഎത്തിയ അഥിതി.ക്ഷമിക്കുക.കവിത വായിച്ചു.പ്രണയത്തിന്റെ അക്ഷരഗദ്ഗദത്തിന് വല്ലാത്ത വിവശത!അഭിനന്ദനങ്ങള്‍!

  ReplyDelete
 37. സത്യം പറയാല്ലോ... അസാധ്യമായി എഴുതിയിട്ടുണ്ട് ...സാധാരണ ഈ കവിത വായിക്കുമ്പോള്‍ തോന്നുന്ന മുഷിവു ഉണ്ടായില്ല. ഇതിഷ്ടായി ട്ടോ... വേറെ ഇപ്പൊ എന്താ ഞാന്‍ പറയ്വാ ... ആ...ഒന്നുണ്ട്.... ആശംസകള്‍... ,...

  ReplyDelete
 38. എന്‍റെ വക ഒരു കൊഞ്ഞനം കുത്ത് ....ന്ഗീഈഇ ...

  ReplyDelete
 39. ഡിസംബര്‍ ആറിന് നാട്ടില്‍ പോയതുകാരണം ഈ മനോഹരകവിത കണ്ടില്ലായിരുന്നു. ഇന്ന് ഗ്രൂപ്പില്‍ ലിങ്ക് കണ്ടതുകൊണ്ട് വന്നതാണ്.

  ReplyDelete
 40. വിഷയം ആവര്‍ത്തനമാണെങ്കിലും നല്ല പാദങ്ങളാല്‍ മനോഹരമാക്കി

  ReplyDelete
 41. ഞാന്‍ നിന്നെ പ്രണയിക്കുന്നു....
  എന്നുള്ളോരു നുണയതുമാത്രം.....
  ഒരുവട്ടം മാത്രമായ്‌.....
  എനിക്കായ് നീ നല്കിടാമോ ........?


  ലളിതം,മനോഹരം.... നഷ്ട പ്രണയത്തിന്റെ മനോഹാരിത നിറഞ്ഞ വരികള്‍. ഭാവുകങ്ങള്‍...:)

  ReplyDelete