Monday, April 1, 2013

അവള്‍ നിലൂഫര്‍ .........




വെള്ള പുതച്ച് ശാന്തമായി കണ്ണുകളടച്ച് കിടക്കുന്ന   നിലൂഫറിന്റെ മുഖത്തേക്ക് നോക്കിനിന്നപ്പോള്‍ അവള്‍ പുഞ്ചിരിക്കുന്നതു പോലെ തോന്നി. അവളെ അങ്ങനെ കണ്ട നിര്‍വൃതിയില്‍ നീര്‍മിഴികള്‍ മെല്ലെ പൂട്ടവെ ആരോ പറയുന്നുണ്ടായിരുന്നു.നിലൂഫര്‍ മരിച്ചിരിക്കുന്നു....!!


അതെ നിലൂഫര്‍ മരിച്ചിരിക്കുന്നു. ആ സത്യം എന്റെ കണ്ണുകളെ വീണ്ടും തുറക്കാന്‍ പ്രേരിപ്പിച്ചു. സാധാരണ മരണവീടുകളില്‍ കാണുന്ന ആര്‍ത്തലച്ച വിലാപങ്ങളോനിശബ്ദതയില്‍ ഉയരുന്ന തേങ്ങലുകളോ ഒന്നും ഇല്ല. അവിടെ കൂടി നിന്നവരുടെ കണ്ണുകളിലേക്ക് നോക്കവെ അവയ്ക്കെല്ലാം ഓരോരോ കഥകള്‍ അവളെ പറ്റി പറയാനുള്ളതുപോലെ തോന്നി. അഹങ്കാരിയും, തന്റേടിയും ആണെന്നു ചിലര്‍ ഭാര്യയും ഉമ്മയും ആണെന്നും, അല്ല കാമുകിയും, വഞ്ചകിയും എന്ന് പറയുന്നവരും, ഇതൊന്നുമല്ല ഭ്രാന്തിയായിരുന്നു എന്ന് പറയുന്നവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. സത്യത്തില്‍ 'നിലൂഫര്‍' അവള്‍ ആരായിരുന്നു....?


എന്നെ കൂടാതെ അവളെ നന്നായി അറിയുന്നവര്‍ വേറെയും ഉണ്ടാകുമോവല്ലപ്പോഴും എന്റെ വീടിന് മുന്നിലൂടെയുള്ള അവളുടെ യാത്രകളില്‍ ഒരു പുഞ്ചിരിയില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെയത് കുശലാന്വേഷണങ്ങളും അവളെ എന്റെ വീട്ടിലെ നിത്യ സന്ദര്‍ശകയുമാക്കി. ഭ്രാന്തമായിപ്പൊട്ടിച്ചിരിക്കയുംതമാശകള്‍ പറയുകയും ചെയ്യുമായിരുന്നെങ്കിലും ആ സുന്ദര മുഖത്തെപ്പോഴും ഒരു വിഷാദഭാവം നിഴലിച്ചിരുന്നു. അവളുടെ മിഴിയുടെ ആഴങ്ങളില്‍ ദൈന്യതയോടെ ഇരമ്പുന്ന സാഗരം എന്തിനാണെന്നറിയാനുള്ള വെമ്പല്‍ എന്നില്‍ പലപ്പോഴും ഉണ്ടാക്കിയെങ്കിലും അത് അവളെ വേദനിപ്പിച്ചാലോ എന്നോര്‍ത്ത് അടക്കിനിര്‍ത്തി.


ആമിനത്ത ഉണ്ടായിരുന്ന ദിവസങ്ങളില്‍ ഒന്നില്‍ നിലൂഫര്‍ വന്നപ്പോഴാണു അവര്‍ പരിചയക്കാരും അയല്‍ക്കാരും ആണെന്ന് അറിഞ്ഞത്. ഭര്‍ത്താവിനെയുംമക്കളെയും ഒക്കെ ഒഴിവാക്കി ഒറ്റയ്ക്കു കഴിയുന്ന അഹങ്കാരിയുംതന്റേടിയും ആണു നിലൂഫര്‍ എന്ന ആമിനത്തയുടെ വാക്കുകള്‍ക്ക് എന്തുകൊണ്ടോ ഞങ്ങള്‍ക്കിടയില്‍  അകല്‍ച്ചയുണ്ടാക്കാന്‍ കഴിഞ്ഞില്ല.. ദിവസങ്ങള്‍ക്ക് മുന്‍പുള്ള ഒരു സന്ധ്യാനേരത്ത് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി കയറി വന്ന് ഈരാത്രി ഞാന്‍ ഇവിടെ കഴിയുന്നതില്‍ ബുദ്ധിമുട്ടുണ്ടോ എന്ന അവളുടെ ചോദ്യത്തിനു ഇല്ല എന്ന് തലയാട്ടവെ, എന്റെ കണ്ണുകളിലെ പകപ്പ് അവള്‍ കണ്ടിരുന്നുവോ........?


മണിക്കൂറുകള്‍ നീണ്ട നിശബ്ദതയെ ഭജ്ഞ്ഞിച്ചുകൊണ്ട് അവള്‍ പറഞ്ഞ്തുടങ്ങി... ബാല്യകാലത്തുണ്ടായ പിതാവിന്റെ വേര്‍പാട് ഉമ്മയും ഏഴ് മക്കളുമടങ്ങുന്ന ജീവിതം ദുരിതപൂര്‍ണമാക്കി. തളര്‍ത്തിതുടങ്ങിയ ജീവിതയാത്രയില്‍ സഹായഹസ്തവുമായി വന്ന ഇളയുമ്മക്കൊപ്പം ഉമ്മ പറഞ്ഞയച്ചപ്പോള്‍ അത് ഉമ്മയുടെ സ്നേഹമാണെന്നവള്‍ ധരിച്ചു. സ്നേഹ വാക്കുകള്‍ ആവോളം പകര്‍ന്നുതന്ന് രാപ്പകല്‍ പണിയെടുപ്പിച്ച ഇളയുമ്മായ്ക്കും തന്നോട് സ്നേഹമാണെന്നവള്‍ കരുതി. നയനങ്ങളാല്‍ സാന്ത്വനവും, സ്വപ്നങ്ങളും കൈമാറി നിശബ്ദമായി കടല്‍ കടന്ന് പോയ കാമുകന്‍ അവളെ പ്രണയിച്ചിരുന്നു എന്നും വിശ്വസിച്ചു അവള്‍. തന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ സമ്പന്നന്‍ വിവാഹം കഴിച്ചപോള്‍ മരണം വരെ അയാള്‍ സംരക്ഷിക്കുമെന്നുംതാന്‍ ഭാര്യ ആണെന്നും, തൊണ്ണകാട്ടി ചിരിക്കുന്ന പൂമുഖം കണ്ടപ്പോള്‍ താന്‍ ഒരു ഉമ്മയാണെന്നും അവള്‍ കരുതി. കാലങ്ങള്‍ നീണ്ട യാത്രയില്‍ ഭര്‍ത്താവിന്റെ അപഥസഞ്ചാരവും, പീഡനവും കൊണ്ടവശയായി നിന്നപ്പോള്‍ സാന്ത്വനവുമായി വന്ന് മനസ്സും, ശരീരവും കവര്‍ന്ന അയല്‍ക്കാരനും തന്നെ സ്നേഹിക്കയാണെന്ന് വിശ്വസിച്ചു അവള്‍...


മാതാവിനാല്‍ ഉപേക്ഷിക്കപ്പെട്ട, സഹോദരങ്ങളാല്‍ തിരസ്കരിക്കപ്പെട്ടഭര്‍ത്താവിനാലും, മക്കളാലും, ആട്ടിപ്പായിക്കപ്പെട്ടകാമുകനാല്‍ വഞ്ചിക്കപ്പെട്ടസമൂഹത്താല്‍ പുശ്ചിക്കപ്പെടുന്ന ഞാന്‍ സത്യത്തില്‍ ആരാണെന്ന് എനിക്കൊന്ന് പറഞ്ഞുതരൂ...... എന്ന് പറഞ്ഞുകൊണ്ടുള്ള അവളുടെ ആര്‍ത്തലച്ച വിലാപം കാതുകളില്‍ ഉണ്ടാക്കിയ മരവിപ്പ് മാറുന്നതിനുമുന്‍പേയുള്ള അവളുടെ ഈ വേര്‍പാട് ശരീരത്തെയും മരവിപ്പിച്ചുകളഞ്ഞു..


തന്‍റെ അനുവാദത്തിനു കാത്തുനില്‍ക്കാതെ ജീവിതത്തിലെന്നും പെയ്തിറങ്ങിയ ദുരന്തങ്ങള്‍ക്കൊടുവിലെ ഈ മരണം അവള്‍ മുന്‍കൂട്ടി കണ്ടിരുന്നുവോ...? എന്തിനായിരുന്നു നെഞ്ചിനുള്ളിലൊരു നീറ്റല്‍ അവശേഷിപ്പിച്ച് ഉത്തരം കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ ആ ചോദ്യം എന്‍റെ നേര്‍ക്ക് വലിച്ചെറിഞ്ഞ് അവള്‍ കടന്നുപോയത്......അവളുടെ ചോദ്യത്തിനുള്ള ഉത്തരം പരതവെ എന്റെ മുന്നിലേക്ക് തെളിഞ്ഞ് വന്ന മുഖങ്ങള്‍ക്കെല്ലാം ഒരേ ഛായയാണെന്ന് പകപ്പോടെ ഞാന്‍ തിരിച്ചറിഞ്ഞു. അത് അവളുടെതായിരുന്നു......

അവള്‍ നിലൂഫര്‍.................!!



                                             Razla Sahir
                                                Salalah

74 comments:

  1. നീലുഫര്‍ ....... തുടര്‍ച്ചയായ് കേള്വികളുടെയും
    കാഴ്ചകളുടെയും മറ്റൊരു പേര് ....!
    പെണ്ണെന്നും പ്രണയത്തിനും , കാമത്തിനും
    സ്നേഹത്തിനും കുടുംബത്തിനും ഇടയില്‍ പെട്ട്
    എന്നുമെന്നും എരിഞ്ഞു തീരുന്നതില്‍ നിന്ന് ..
    അവളുടെ വിശാലമായാ ലോകത്ത് , അവളുടെ
    മനസ്സിലേക്കൊരു യാത്ര പോയാലൊ എന്നുള്ള ചിന്തയാണ്...!
    അവിടെ മുല്ലമൊട്ടിന്റെ ഗന്ധവും , പ്രണയാംശവും
    നേരുകളുടെ ഉപരിതലത്തില്‍ അവളില്‍ സുഖദമേകട്ടെ ...
    ഒറ്റപെട്ട് പൊകുന്നവരുടെ വ്യഥകള്‍ക്ക് പുതമയില്ലാതെ
    ആരുമറിയാതെ എങ്ങൊ മറയുന്നു ...!

    ReplyDelete
    Replies
    1. ആദ്യ വിശദമായ വായനക്ക് പ്രിത്യേക നന്ദി....റിനി

      Delete
  2. നിലൂഫര്‍....,.. വല്യ കുഴപ്പമില്ലാത്ത എഴുത്ത്... ഇനിയു നന്നാക്കാം...

    ReplyDelete
    Replies
    1. നന്ദി മനോജ്‌ .ശ്രമിക്കാം കേട്ടോ ..

      Delete
  3. നല്ല വരികള്‍ ഇനിയും തൂലിക ചലിപ്പിക്കുക, അഭിനന്ദനം

    ReplyDelete
    Replies
    1. നന്ദി ഷംസുദീന്‍ ...

      Delete
  4. എഴുത്തില്‍ പുരോഗതി പ്രാപിക്കുന്നു എന്ന് കണ്ടതില്‍ സന്തോഷം .. തുടരുക ...

    ReplyDelete
  5. നിലൂഫര്‍ പൊരുതേണ്ടതല്ലായിരുന്നോ?

    ആശംസകള്‍

    ReplyDelete
    Replies
    1. സ്ത്രീ എന്നും ദുര്‍ബലയല്ലേ അജിതേട്ടാ... വായനക്ക് നന്ദി

      Delete
  6. ഒറ്റപ്പെടലിന്റെ .. തിരസ്കാരത്തിന്റെ ...
    ഒക്കെ വേദനകള്‍ അറിഞ്ഞ... അറിയിക്കുന്ന എഴുത്ത് ആശംസകള്‍...

    ReplyDelete
  7. മനോഹരമായ എഴുത്ത്.. നിലോഫർ അവൾ ആരാണ് .. !!!

    ReplyDelete
    Replies
    1. നന്ദി ഫിറോസ്‌ ...ചുറ്റിലും നോക്കൂ ഒന്നല്ല ഒരുപാട് നിലൂഫര്‍മാരെ കാണാം ...

      Delete
  8. ആശംസകള്‍... ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. നന്ദി എച്ചുമ്മികുട്ടി ...

      Delete
  9. ആശംസകൾ...................ഇനിയും വളെരെയേറെ പ്രതീക്ഷിക്കുന്നൂ.......................

    ReplyDelete
  10. മനോഹരമായിരിക്കുന്നു എഴുത്ത്.. ആശംസകൾ..

    ReplyDelete
  11. ദുരിതങ്ങള്‍ തുടങ്ങിയാല്‍ അവസാനം വരെ ഒന്നിനുപിറകെ ഒന്നായി.....

    ReplyDelete
  12. കഥ രാവിലെ തന്നെ വായിച്ചിരുന്നു. കമന്റാൻ നോക്കിയപ്പോൾ ഓഫീസിലെ കമ്പ്യൂട്ടറിൽ ചെകുത്താൻ കേറിയ പോലെ ഒരു ചേല്

    വായനകാരനുമായി സംവദിക്കുന്ന ഒരു അവതരണം തന്നെയാണ്..
    സബ്ജക്ടും എനിക്കിഷ്ടമായി..
    തുടർന്നും എഴുതുക.. എഴുതിയെഴുതി ഇനിയും തെളിയട്ടെ...
    ആശംസകളോടെ

    ReplyDelete
    Replies
    1. എന്റേതല്ലേ കഥ അതാകും കമന്റാന്‍ പറ്റാത്ത ചേല് വന്നത് .ഏതായാലും കമന്റി ചെകുത്താനെ തോല്പിച്ചുവല്ലോ .സന്തോഷമായ്‌ :)

      Delete
  13. ഞാൻ ഇട്ട കമ്മേന്റ്റ് കാണുന്നില്ലല്ലോ ?
    കൊള്ളാട്ടോ
    മറുപടി എന്തെങ്കിലും പറയണമെന്ന് വെച്ചാൽ "വെടിവട്ടം' തിലേക്കു വാ

    ReplyDelete
    Replies
    1. കമന്റ് കനുനുണ്ടല്ലോ ..വായനക്ക് നന്ദി.

      Delete
  14. ചിലജന്മങ്ങൾ അങ്ങനെയാണു, വിധിയെപഴിച്ചു., ഒന്ന് പൊരുതാൻ പോലും നോക്കാതെ, വരുന്നതിനൊക്കെ അടിപ്പെട്ട്, അവസാനം മരണത്തിനും അടിപ്പെട്ട്. നിലൂഫറിനെ ഇഷ്ടമായില്ല. എഴുത്തിന്റെ രീതി തെറ്റില്ല. സ്ത്രീ അബലയാണെന്നുള്ള സന്ദേശം മാത്രം നലകാനുതകുന്ന ഒരു പോസ്റ്റാണിത്. അത്ര മേൽ അബലയല്ല സ്ത്രീ, അവൾ തന്നെയാണവളെ അബലയാക്കുന്നത്, സമൂഹത്തിനൊരു പരിധി വരെ റോൾ ഉണ്ടെങ്കിലും, സ്വയ സൃഷ്ടിച്ച ചട്ടക്കൂടിൽ നിന്നു പുറത്ത് വന്നേ മതിയാവൂ.. ഏതെങ്കിലും ഫെമിനിസ്റ്റുകളോ മറ്റോ കണ്ടാൽ റസ്ലാ അന്റെ കാര്യം കട്ടപ്പുക.

    ReplyDelete
    Replies
    1. നവാസ്‌ ഫെമിനിസം പ്രസങ്ങിക്കാന്‍ നല്ലതാണു കാശുള്ളവര്‍ക്ക് പ്രിത്യേകിച്ചും .എന്റെ കാഴ്ചപാടില്‍ സ്ത്രീ എവിടെയും എങ്ങനെയും അബലയാണ്.അങ്ങനെ അല്ലതാകാന്‍ അവള്‍ എത്ര ശ്രമിച്ചാലും ഒരു പരിധിക്കപ്പുറം അവളെ എത്തിക്കില്ല സമൂഹം.പിന്നെ പറ്റാവുന്ന അത്ര ചെറുത്തു നില്പിന്റെ ഭാവമാണ് ഈ ഫെമിനിസം.ഫെമിനിസ്റ്റുകള്‍ സിന്ദാബാദ്‌ ....നന്ദി നവാസ്‌

      Delete
  15. ഇതെവിടെയോ നേരെത്തെ വായിച്ച പ്പോലെ തോന്നി ഏതായാലും നല്ല എഴുത്ത് ആശംസകള്‍

    ReplyDelete
    Replies
    1. മാധ്യമത്തില്‍ വന്നിരുന്നു മൂസാ അതാകും .......നന്ദി

      Delete
  16. നന്നായിട്ടുണ്ട്. ആശംസകള്‍...

    ReplyDelete
  17. ലളിതമായ ശൈലിയില്‍ രചിച്ച ഈ കഥ നന്നായിട്ടുണ്ട് .രണ്ടു മൂന്നു സ്ഥലത്തെ അക്ഷരത്തെറ്റുകള്‍ കൂടി തിരുത്തിയാല്‍ കൂടുതല്‍ വയനാസുഖമുണ്ടാകും
    ആശംസകള്‍

    ReplyDelete
    Replies
    1. ഓക്കേ തിരുത്താം കേട്ടോ .നന്ദി ഇസ്മായില്‍...

      Delete
  18. മനസ്സിലെ നൊമ്പരമായി മാറിയ നിലൂഫർ ... ആ പേരിൽ തന്നെ എന്തോ ഒരു നിഗൂഡത .. പറയാൻ ഒരുപാട് ബാക്കി വച്ച് കൊണ്ട് യാത്രയാകുന്നവൾ എന്നർത്ഥം ഉണ്ടോ ആ പേരിന് ? അറിയില്ല

    ReplyDelete
    Replies
    1. എന്റെ നിലൂഫര്‍ മനസ്സില്‍ ഒരു നൊമ്പരമായ് അവശേഷിക്കുന്നു എങ്കില്‍ അവള്‍ ജീവിക്കുകയാണല്ലോ ..!!!!!!എന്റെ അക്ഷരങ്ങള്‍ക്ക് അതിന് കഴിഞ്ഞെങ്കില്‍ അങ്ങനെ ചില ഹൃദയങ്ങളില്‍ എങ്കിലും പാവം അവള്‍ ജീവിക്കട്ടെ .നന്ദി പ്രവീണ്‍

      Delete
  19. നിലൂഫര്‍ നൊമ്പരമണിയിച്ചു ..ആശംസകള്‍

    ReplyDelete
  20. സമൂഹത്തിന്റെ ഓരോ കോണിലും ഉണ്ട് നിലഫൂർ ജീവിതങ്ങൽ ഹൃദയം അക്ഷരങ്ങളാക്കി .

    ReplyDelete
  21. Manoj's postmortum followed by razla's nilloofer .. Maranam ..dukham .. Good writings.. do write something happy..positive..motivating. Best wishes.. Dr anas

    ReplyDelete
  22. എത്രയെത്ര നിലൂഫറുമാര്‍.......,.......
    നന്നായിട്ടുണ്ട് .

    ReplyDelete
  23. എഴുത്ത് നന്നായിട്ടുണ്ട്.
    സമൂഹത്തില്‍ കഷ്ട്പാടുകളും വേദനകളും സഹിച്ച് ജീവിക്കുന്ന ഒരുപാട് നിലുഫമാര്‍ ഉണ്ട് ,അവര്‍ക്ക് താങ്ങും തണലുമാകെണ്ടാവര്‍ തന്നെ മാനസികമായും ശാരിരികമായും പീഡിപ്പിക്കുന്നത് നമ്മള്‍ ദിവസവും വാര്‍ത്തമാധ്യമങ്ങളില്‍ അറിയുന്നതാണ്.ചിലപ്പോള്‍ എല്ലാത്തിനും ഒരു അവസാനം കാണാന്‍ മരണത്തിനു മുന്നില്‍ അഭയംതേടുന്നു.

    ആശംസകള്‍

    ReplyDelete
  24. നിലൂഫർ - ദുരിതങ്ങളിൽ ദുരിതങ്ങളിലേക്കുള്ള പ്രയാണത്തിൽ ജീവിതം പിടി വിട്ടു പോയ ഒരു പെണ് ജന്മത്തെ വരച്ചിടാൻ നടത്തിയ നല്ല ശ്രമം. അധികം നീട്ടാതെ കയ്യടക്കത്തോടെ പറഞ്ഞു.

    ReplyDelete
  25. നന്നയിരിക്കുന്നു ഇനിയും ഒരുപാടു എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete
  26. അധികം വലിച്ചു നീട്ടാതെ ഒതുക്കത്തോടെ പറഞ്ഞ കഥ ,,, ചില ജന്മങ്ങള്‍ ഇങ്ങിനെയും അല്ലെ ..

    ReplyDelete
  27. നിലൂഫർ ഒരു പോരാളിയായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു . ഒരു അബലയെപ്പോലെ ജീവിതത്തിൽ നിന്നും ഓടി ഒളിക്കെണ്ടിയിരുന്നില്ല ..........
    നല്ല എഴുത്ത് ; വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക

    ReplyDelete
  28. മറ്റൊരു നിലൂഫെറിനെ ഓർത്തുപോയി.. എന്റെ മാട്രിമോണി പ്രൊഫൈലിൽ ഇങ്ങോട്ട് വന്നു പരിചയപ്പെട്ട വളരെ ചുരുക്കം സ്ത്രീകളിൽ ഒരാള്.. മനസ് മരവിച്ച ആ നാളുകളിൽ കൂട്ടായിരുന്നു.. പിന്നീട് വീണ്ടുമൊരു മരവിപ്പിനെ നേരിടാൻ വയ്യെന്ന് തിരിച്ചറിഞ്ഞ്, മൂക്ക് കുത്തിയ ബംഗാളി കുട്ടിയോട് ഞാൻ പറഞ്ഞു.. ജീവിതമാം യാത്രയിൽ കണ്ടുമുട്ടിയ സഞ്ചാരികൾ നാം.. എനിക്കിറങ്ങേണ്ട സ്ഥലം‌ ആയിരിക്കുന്നു !

    താങ്കളുടെ നിലൂഫെർ എന്നെ വേദനിപ്പിച്ചു ..

    ReplyDelete
  29. എല്ലാരുടെ നായക / നായികമാരും ഓടി രക്ഷപ്പെടുകയാണല്ലോ

    ReplyDelete
  30. നിലൂഫര്‍ ...നീ എന്റെ നൊമ്പരമാണ് ...നാടിന്റെയും !
    പക്ഷെ നിനക്ക് അല്പം പ്രതീക്ഷകള്‍ ഇവിടെ ബാകി വെക്കാമായിരുന്നു...
    നാളെത്തെ നിന്റെ എനിക്ക് വേണ്ടി !!

    നീറുന്ന വായന ....റസല
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  31. ഒരുപാട് "നിലൂഫര്‍" മാര്‍ നമ്മുടെ ചുറ്റുവട്ടത്ത് കണ്ണുള്ളവര്‍ക്ക് കാണാനുണ്ട് .അവരുടെ ജീവിത ദുരന്തകഥകള്‍ ഇവ്വിധം പറയുമ്പോള്‍ അവര്‍ ശ്രദ്ധിക്കപ്പെടുന്നു .ഭംഗിയായി അവതരിപ്പിച്ചു ആശംസകള്‍ .......

    ReplyDelete
  32. കനല്‍ കരയുന്ന നല്ല എഴുത്ത്
    അഭിനന്ദനം ഇത്തോ

    ReplyDelete
  33. ലളിത സുന്ദരമായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  34. മനോഹരമായ ഒരു എഴുത്ത്...നല്ല ഒഴുക്കോടെ പറഞ്ഞ കഥ..ചുറ്റുവട്ടത്ത് ഒരുപാട് നിലോഫര്മാര്‍ ..ആശംസകള്‍ കേട്ടാ അതെന്നെ

    ReplyDelete
  35. ഹൃദ്യമായ രചന റസ് ല. അഭിനന്ദനങ്ങള്‍..

    ReplyDelete
  36. This comment has been removed by the author.

    ReplyDelete
  37. നിലൂഫർ വർത്തമാനകാല പെണ്‍ ജീവിതം .....
    ഇഷ്ടമായി .......

    ReplyDelete
  38. വര്‍ത്തമാന ജീവിത നായികയെ ഇഷ്ട്ടപെട്ടു

    ReplyDelete
  39. നിലൂഫർ ഒറ്റക്കല്ല .അവരുടെ പിറകെ ഏറെയുണ്ട് .സമൂഹം കല്ലെറിയാൻ മുതുകു കാട്ടിക്കൊടുക്കെണ്ടവർ ..

    ReplyDelete
  40. ithakk theere kshama illatha pole :) nannayitund

    ReplyDelete
  41. എങ്ങിനെയോ ഈ ബ്ലോഗ്‌ കണ്ണില്‍പെട്ടു..നിലോഫര്‍ എന്നപേരുള്ള മകളുള്ളത് കൊണ്ടാകാം ആദ്യം വായിച്ചത്, നന്നായി, ഇഷ്ടപ്പെട്ടു ഈ എഴുത്ത് ..ആശംസകള്‍ രസ്ലാ

    ReplyDelete
  42. ഭംഗിയായി അവതരിപ്പിച്ചു ആശംസകള്‍ .......

    ReplyDelete
  43. നീലോഫര്‍ മനസ്സിനെ സ്പര്‍ശിച്ചു ,ഒത്തിരി നീലോഫര്‍ മാര്‍ നമുക്കിടയില്‍ അറിഞ്ഞും ,അറിയാതെയും ജീവിക്കുന്നു .ആശംസകള്‍

    ReplyDelete