കുന്നികുരുമണി വാരി കളിച്ചില്ല
പാടവരമ്പില്‍ ഞാനോടി കളിച്ചില്ല
ഒഴുകും പുഴയില്‍ ഞാന്‍ നീന്തിത്തുടിച്ചില്ല
ചെമ്പകപ്പൂമണം ഞാനൊന്നറിഞ്ഞില്ല
പിച്ചകപ്പൂവൊന്നും കൂന്തലില്‍ ചൂടിയില്ല
മാമ്പഴകൊമ്പില് ഞാന്‍ കല്ലൊന്നുമെറിഞ്ഞില്ല
പൂമരക്കൊമ്പില്‍ ഞാന്‍ ഊഞ്ഞാലാടിയില്ല