Sunday, June 2, 2013

ശലഭം





കുന്നികുരുമണി വാരി കളിച്ചില്ല

പാടവരമ്പില്‍ ഞാനോടി കളിച്ചില്ല

ഒഴുകും പുഴയില്‍ ഞാന്‍ നീന്തിത്തുടിച്ചില്ല

ചെമ്പകപ്പൂമണം ഞാനൊന്നറിഞ്ഞില്ല

പിച്ചകപ്പൂവൊന്നും    കൂന്തലില്‍ ചൂടിയില്ല

മാമ്പഴകൊമ്പില്‍ ഞാന്‍ കല്ലൊന്നുമെറിഞ്ഞില്ല

പൂമരക്കൊമ്പില്‍ ഞാന്‍ ഊഞ്ഞാലാടിയില്ല


തോഴരോടോത്തു ഞാന്‍ 

മണ്ണപ്പംചുട്ടില്ല കണ്ണാരംപൊത്തിയില്ലാ  

പുസ്തക സഞ്ചിയും തോളത്ത്തൂക്കി ..

പള്ളികൂടത്തിലും പോയതേയില്ല ഞാന്‍ 

എന്നൊക്കെയോതി  ഞാന്‍ വാശി പിടിക്കവേ 

പീഡനക്കേസിലെ കുട്ടികള്‍ 

കോടതി മുറ്റത്ത്‌ മാത്രമേ പോകാവൂ 

എന്നുരചെയ്തമ്മ  പൊട്ടിക്കരയുന്നു

ശലഭത്തെപോലെന്നും പാറിനടക്കുവാന്‍ 

മൂകമായ്‌ ഞാനിന്നും കണ്ണുനീര്‍ വാര്‍ക്കുന്നു ......


**************



32 comments:

  1. Replies
    1. ഹി ഹി ഇല്ല ..വരികള്‍ക്കിടയില്‍ അതെങ്കിലും കണ്ട് പിടിച്ചുവല്ലോ ..എന്താ ഫുദ്ധി.ഏതായാലും ആദ്യ വായനക്ക് നന്ദി റിനു ..

      Delete
  2. നന്നായിട്ടുണ്ട്.....
    (ശലഭത്തിന്റെ വേറെ നല്ലൊരു ചിത്രം ആയിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമാകുമായിരുന്നു.)
    ആശംസകള്‍ ...!!!

    ReplyDelete
  3. വിധി നിശ്ചല മാക്കിയ ജീവിതം
    ആരോ ചെയ്ത പാപത്തിന്‍റെ ശിക്ഷ സമൂഹവും സ്വന്തക്കാരും അടിച്ചേല്‍പ്പിച്ച ജന്മം
    വരികളില്‍ ഒരു പീഡിതയുടെ നീറ്റല്‍

    ReplyDelete
  4. കൊള്ളാം ശലഭങ്ങൾ ഇനിയും പറക്കട്ടെ!!

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. പുതിയ കാലത്തിലെ ഒരമ്മ .. നന്നായിട്ടുണ്ട്

    ReplyDelete
  7. ഞാൻ ഇതൊക്കെ നന്നായി ആസ്വദിച്ച ദുഖിതൻ

    ReplyDelete
  8. ഇതാണല്ലേ ചിറകൊടിഞ്ഞ ശലഭം

    ReplyDelete
  9. കൊടതി മുറ്റത്ത്മാത്രം ചിറകടിക്കുന്ന ശലഭം

    ReplyDelete
  10. ചിറകൊടിഞ്ഞ ശലഭം നന്നായിരിക്കുന്നു . . .ചിറക് ഒടിഞ്ഞ ശലഭത്തിനും മോഹങ്ങൾ ഉണ്ടാവില്ലേ ? ? ?

    ആശംസകൾ Razla. . .

    ReplyDelete
  11. നഷ്ടസ്വപ്നങ്ങള്‍....,........... നന്നായിട്ടുണ്ട് ... ആശംസകള്‍

    ReplyDelete
  12. വരികളില്‍ വേദനയുടെ ചിറകടികള്‍

    ReplyDelete
  13. എങ്കില്‍ ഇനി പേരില്ല
    “--------പെണ്‍കുട്ടി” എന്ന് മാത്രമായിരിയ്ക്കും ഐഡന്റിറ്റി

    ReplyDelete
  14. ശലഭങ്ങൾ ഇനിയും പറക്കട്ടെ.....

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. കവിത ഇഷ്ടായ്‌. ചെയ്യാത്ത തെറ്റിനുള്ള ശിക്ഷയുടെ വേദന കാണാൻ കഴിഞ്ഞു.. ആശംസകൾ..

    ReplyDelete
  17. കവിത നന്നായിരിക്കുന്നു .ആശംസകള്‍

    ReplyDelete
  18. ഒരു നഷ്ട സ്വപ്നം ഒളിഞ്ഞിരിക്കുന്നു ഈ വരികളിൽ .,.,വളരെയേറെ ഇഷ്ടമായി ..,ഹൃദയം നിറഞ്ഞ .,ആശംസകൾ .,.,.,.

    ReplyDelete
  19. ഒരുപാട് ഇഷ്ടായി
    താള ബോധമുണ്ട്.
    നല്ല വരികളും
    Congraats.

    ReplyDelete
  20. ഞാന്‍ എങ്ങുമേ പോയില്ല..
    ഞാന്‍ ഒന്നുമേ ചെയ്തില്ല...
    എന്നിട്ടുമെന്തെയെന്‍..ചിറകൊടിഞ്ഞു...
    യെന്‍.. കൂടിനുള്ളിലെന്‍ ചിറകരിഞ്ഞുവോ...ആര്..?
    സ്വന്തം കൂടിനുള്ളിലും സുരക്ഷയില്ലാത്ത ഒരു വയല്‍ ശലഭം...കണ്ണികള്‍ നഷ്ടപ്പെടുത്താതെ വാക്കുകള്‍ കോര്‍ത്തിണക്കിയിരിക്കുന്നു...ആശംസകള്‍......

    ReplyDelete
  21. ശലഭങ്ങൾ ഒഴുകിപ്പരക്കട്ടെ ...

    ReplyDelete
  22. ചിറകില്‍ നഖമുന പോറിയ ശലഭ ജന്മമേ മാപ്പ്........

    ReplyDelete
  23. ചിറകൊടിഞ്ഞ ശലഭം പറക്കാൻ പോലും അവകാശമില്ലാതെ ....ആശംസകൾ

    ReplyDelete
  24. എഴുതി തെളിഞ്ഞു ..! ആശംസകള്‍ ..!

    ReplyDelete
  25. ഒരു കുഞ്ഞു ബാല്യത്തിന്റെ എല്ലാ അവകാശങ്ങളും മതിയാവോളം ആസ്വദിക്കുമ്പോഴും പിന്നെയും വാശി കൂട്ടി അമ്മയോട് പിണങ്ങുമ്പോഴും. ഇതെല്ലം കാണേണ്ട പ്രായത്തിൽ കാണാൻ അനുവദിക്കാത്ത ഒത്തിരി ബാല്യങ്ങളെ കൂടി കാണാനുള്ള കണ്ണ്.. അത് വാശി കണ്ണ്.. ആയിട്ടു കൂടി
    ഒരു പാട് സങ്കടങ്ങൾകിടയിലും ഒരു തരി വെട്ടത്തിന്റെ സുഖം ആ കുട്ടികള്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയായി

    ReplyDelete
  26. കണ്ണുനീർ വാർക്കുന്ന ശലഭങ്ങൾ
    ഇന്നിന്റെ കാഴ്ചകൾ.

    ReplyDelete