Tuesday, September 11, 2012

ഒരു വാലന്റൈന്‍സ് ഡേയുടെ ഓര്‍മ്മയ്ക്ക്‌...

                        ഒരു വാലന്റൈന്‍സ് ഡേയുടെ ഓര്‍മ്മയ്ക്ക്‌


                     
      "
ഹോ
... ഭ്രാന്ത്‌ പിടിക്കുന്നു",തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു.ഇന്ന് ഇനി ഉറക്കം നടക്കുമെന്ന് തോന്നുനില്ല.എന്തെങ്കിലും വായിച്ച് നേരം വെളുപ്പിക്കാം.ബുക്ക്‌ കൈയിലെടുത്ത് അടയാളം വച്ചിരുന്ന പേജ് ലെ പേന എടുത്തുമാറ്റി വായിച്ചുതുടങ്ങി.ബാലചന്ദ്രന്‍ ചുള്ളികാടിന്റെ കവിതയാണ്.

ആദ്യാനുരാഗ പരവശനായ്‌ ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെ കാണിച്ച്
പ്പൊട്ടിചിരിച്ചു രസിച്ച പെണ്‍കുട്ടിയെ............

                                       "ഈശ്വരാ..........എന്തൊരുപരീക്ഷണമാണിത്.പ്രണയം,പ്രണയം,പ്രണയം".......ഈ നശിച്ച ചിന്തയില്‍നിന്ന്‍ രക്ഷപ്പെടാന്‍ കഴിയില്ലേ......ഒരിക്കലും.ഇന്ന് ഹണിയുടെ മെയില്‍ ആണ് ആ സത്യം വിളിച്ചറിയിച്ചത്.ഫെബ്രുവരി പതിനാല്.വാലെന്റൈന്‍സ്‌ ഡേ.പ്രണയിതാക്കളുടെ ദിനം.പണ്ടൊക്കെ വിഷ്ചെയ്യാന്‍ വരുന്ന കൂട്ടുകാരുടെ മുഖത്തേക്ക് നോക്കി നിനക്കൊന്നും നാണമില്ലേ?പ്രണയിക്കാനും ഒരു ദിനമോ ഫൂ..........എന്ന് ആട്ടിതുപ്പിയിരുന്നു.പക്ഷെ ഇന്ന് കാലങ്ങള്ക്കിപ്പുറം ഫെബ്രുവരി പതിനാല് കലണ്ടറില്‍ ഇരുന്ന് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.വായനയും നടക്കില്ലന്ന് ഉറപ്പായി.പുസ്തകം അടച്ചുവച്ച് ഹണിയുടെ  മെയില്‍ വീണ്ടും തുറന്ന്‌ അതിലൂടെ കണ്ണോടിച്ചു.

          "ചേച്ചി".... ഞാന്‍ കാത്തിരുന്നപോലെ തന്നെ ഹാരിസ് ഇന്ന് എന്നോട് പറഞ്ഞു.അവന്‍ എന്നെ ഭ്രാന്തമായി പ്രണയിക്കുന്നു എന്ന്.ഞാന്‍ അപ്പോള്‍ അവനോടു ചോദിച്ചു എന്നോടുള്ള സ്നേഹത്തിന്റെ അളവ് പറഞ്ഞുതരാന്‍ കഴിയുമോ എന്ന്.അവന്‍ പറഞ്ഞു പെയ്തൊഴിയുന്ന ഓരോ മഴതുള്ളിയിലും അവന്റെ സ്നേഹമാണ് എന്ന്,ആകാശത്തിലെ നക്ഷത്രങ്ങള്‍ ചൊരിയുന്ന പ്രകാശം മുഴുവനും അവനു എന്നോടുള്ള പ്രണയമാണെന്ന്,ആര്ത്തിരബുന്ന കടലിലെ ഓരോ തിരമാലയിലും അവന്റെ സ്നേഹമാണെന്ന്.ഒടുവില്‍ അവന്‍ എന്നോട് ചോദിച്ചു എനിക്ക് അവനോടുള്ള സ്നേഹത്തിന്‍റെ അളവ് എത്രയെന്ന്?ഞാന്‍ എന്താകും അവനോടു പറഞ്ഞിട്ടുണ്ടാവുക?ചേച്ചിക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ടോ?ചിന്തിച്ചു തല പുണ്ണാക്കേണ്ട ഞാന്‍ തന്നെ പറയാം.എന്റെ വലതു കരം ചുരുട്ടിപ്പിടിച്ചുകൊണ്ട്‌ ഞാന്‍ അവനോടു പറഞ്ഞു ദാ.........ഇത്രയും എന്ന്.അതുകണ്ട് വിഷാദത്തോടെ ഒന്നും മിണ്ടാതെ എനിക്ക് എന്തെങ്കിലും പറയാന്‍ കഴിയും മുന്നേ അവന്‍ നടന്നകന്നു.ഞാന്‍ മുറുക്കിപ്പിടിച്ചിരുന്നത് എന്റെ ഹൃദയമായിരുന്നു എന്ന് എന്നെങ്കിലും അവന്‍ തിരിച്ചറിയുമോ?മനസ്സ് വല്ലാതെ അസ്വസ്തമായിരിക്കുന്നു.ബാക്കിവിശേഷം അടുത്തതില്‍ പറയാം ചേച്ചി.ഹാപ്പി വലെന്റയിന്‍സ്‌ ഡേ....ലവ്ഇങ് ഹണി.

        പാവം കുട്ടി ...വലെന്റയിന്‍സ്‌ ഡേ ...പ്രണയിക്കാന്‍ ഒരുദിനം എല്ലാപേരെയും പോലെ അവളും അങ്ങനെ വിശ്വസിച്ചിരിക്കുന്നു.ആരെയും കുറ്റം പറഞ്ഞിട്ട് കാരിയമില്ല.അനുഭവങ്ങളാകാം അങ്ങനെ ചിന്തിപ്പിക്കുന്നത്. അറിയാതെയാണെങ്കിലും   എന്റെ മനസും,ശരീരവും പ്രണയത്തിനു അടിയറവു വച്ചതും ഒരു വലെന്റിന്‍സ്‌ ഡേയില്‍ ആയിരുന്നില്ലേ.
        അന്ന് ഞാനും എന്റെ പ്രിയപെട്ടവന്റെ നെഞ്ചില്‍ മുഖംച്ചേര്‍ത്തുവച്ച്  പതിയെ ഇതുപോലെ ചോദിച്ചിരുന്നില്ലേ..?എന്നെ ശരിക്കും ഇഷ്ടമാണോ?എന്നോടുള്ള സ്നേഹത്തിന്‍റെ അളവ് പറഞ്ഞുതാ എന്ന്.അതിനു മറുപടി പറയാതെ അവനില്‍ പ്രണയം ഉണര്‍ത്തിയ അവനു ഇഷ്ടമുള്ള എന്റെ കണ്ണുകളില്‍ അമര്‍ത്തി ച്ചുംബിക്കമാത്രമാണ്‌ അവന്‍  ചെയ്തത്. പ്രണയത്തിന്റെ ആഴം ആ ചുംബനത്തിലൂടെ മനസിലായെങ്കിലും ഒന്നും മിണ്ടാതെ അലസമായി ആ മടിയില്‍ തലചായ്ച്ചു കിടന്ന ഞാന്‍ പരിഭവിച്ചു എന്ന് കരുതിയാണോ എന്തോ പിന്‍കഴുത്തില്‍ വീണുകിടന്ന എന്റെ മുടിയിഴകള്‍ മാടിയൊതുക്കി അവന്റെ  വിരലുകള്‍ കൊണ്ട് ഐ ലവ് യു എന്ന് എഴുതികൊണ്ടെയിരുന്നു.എന്നിട്ടും ഒന്നും മിണ്ടാതെ മനസിലാകാത്ത ഭാവത്തില്‍ കിടന്ന എന്നോട് പതിയെ അവന്‍ ചോദിച്ചു.ഞാന്‍ ഈ എഴുതികൊണ്ടിരിക്കുന്നത് എന്താണെന്നു നിനക്ക് മനസിലാകുന്നുണ്ടോ?ഊറിവന്ന മന്ദസ്മിതം ഒളുപ്പിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു ഓ...... അത് കളവാണ് എന്ന് എനിക്കറിയാം.അപ്പോള്‍ അവന്‍ പറഞ്ഞു നിനക്കറിയാമോ ഇന്ന് വാലെന്റൈന്‍സ്‌ ഡേ ആണ്.അങനെ ഞങള്‍ ഒന്നായ  ആ ദിവസത്തെ ഞാനും പ്രണയിച്ചുതുടങ്ങി.

      പക്ഷെ ..............എന്നിട്ടും ആര്‍ക്കാണ് കണക്ക്കൂട്ടലുകള്‍  പിഴച്ചത്?.മറ്റൊരു വലെന്റിന്‍സ്‌ ഡേയ്ക്ക് കാത്തുനില്‍ക്കാതെ എവിടെയാണ് അവന്‍ പോയ്‌ മറഞ്ഞത്?.ആവേശത്തോടെ എന്നില്‍ പടര്‍ന്ന്കയറാന്‍ തുടങ്ങിയ അവനെ തടഞ്ഞപ്പോള്‍ പ്രണയത്തിനു പരിധി നിശ്ചയിച്ചാണ് നീ എന്നെ പ്രണയിക്കുന്നതെങ്കില്‍ ഈ പ്രണയം നമുക്ക് ഇവിടെ അവസാനിപ്പിക്കാം എന്ന് പരിഭവംപറഞ്ഞ്  പോകാന്‍ തുടങ്ങിയ അവനെക്കാള്‍ വലുതല്ല എനിക്ക് എന്റെ ശരീരം എന്ന് കരുതി അടിയറവ്‌ വച്ചപ്പോള്‍ എന്നെ ഒരു അഭിസാരികയായി കരുതിയോ  അവന്‍?.അതോ എന്റെ കണ്ണുകളില്‍ കണ്ട പ്രണയം  ശരീരത്തില്‍ ദര്‍ശിക്കാന്‍ അവന് കഴിഞ്ഞില്ലേ?.അതോ മനസ്സില്‍ നിറഞ്ഞു തുളുമ്പിയ പ്രണയം വാക്കുകളായി പറയാന്‍ കഴിയാതെ അടുത്ത് വരുമ്പോഴൊക്കെ  അവനെ പിച്ചയും,മാന്തയും ചെയ്യുന്ന എന്നെ അവന്‍ എപ്പോഴും ചോദിക്കുന്നപോലെ ഒരു സാടിസ്റ്റ്‌  ആയി മാത്രമേ കണ്ടിരുന്നുള്ലോ?.പിച്ചലിനും,മാന്തലിനും ഒടുവില്‍ പാവത്തിന് വേദനിച്ചു കാണുമോ എന്നോര്‍ത്ത് ഒരായിരം ഉമ്മകള്‍ കൊണ്ടാവനെ മൂടിയത് എന്തേ അവന്‍ മറന്നു പോയ്‌......?.എന്റെ ശ്വസനിശ്വാസങ്ങള്‍ ഒരിക്കലെങ്കിലും ശ്രെദ്ധിച്ചിരുന്നെങ്കില്‍ അറിയാന്‍ കഴിയുമായിരുന്നില്ലേ അതില്‍ മുഴുവന്‍ നീ ആയിരുന്നു എന്ന്.

      ഇനി ഒരു തിരിച്ചുവരവ്‌ ഒരിക്കലും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നിട്ടും ആ വലെന്റിന്‍സ്‌ ഡേയില്‍ നീ അറിയാതെ എനിക്ക് സമ്മാനിച്ച ചുവന്നുതുടുത്ത പനിനീര്പൂവ്‌ നെഞ്ചോട്‌ ചേര്‍ത്ത്‌പിടിച്ചു ഞാന്‍ ഇന്നും ജീവിക്കുന്നു.കാരണം ആ പനിനീര്പൂവ് എന്റെ പ്രണയമാണ്.......നിന്റെ രക്തവും..!

                                                                                 
------------------------------------------ Razla Sahir--------------------------------------------

47 comments:

 1. മിണ്ടാതിരുന്നോണം ..
  വെറുതെ ഓരോന്ന് ഓര്‍മ്മിപ്പിക്കരുത് ..:)

  നന്നായിട്ടുണ്ട് ട്ടാ.. ഇനീം എഴുതൂ....

  ഞാന്‍ എന്റെ വാലന്റൈന്‍സ് ഡേയെ കുറിച്ച് ഇങ്ങിനെ പറഞ്ഞു

  വാലന്‍റൈന്‍സ് ഡേ......!!
  പ്രണയത്തിന് ഒരു ദിവസം വേണമെന്നോ ,
  ഈ ദിവസമാണ് പ്രണയം പറയാന്‍ ഏറ്റം ഉചിതമെന്നൊ ഞാന്‍ കരുതുന്നില്ല...
  ജീവിതത്തിന്‍റെ ഒരു ഘട്ടത്തിലും വാലന്‍റൈന്‍സ് ഡേ കൊണ്ടാടിയിട്ടോ, ആചരിച്ചിട്ടോ ഇല്ലതാനും..
  എങ്കിലും തികച്ചും യാദൃശ്ചികമായിട്ടായിരിക്കണം ഒരു ഫെബ്രുവരി 14നാണ് എന്‍റെ പ്രണയം പറഞ്ഞത്..
  അതും ഒറ്റത്തവണ മാത്രം കണ്ട് പരിചയമുള്ള ഒരാളോട്..!!!!
  ഒരു തൂവെള്ള A4 ഷീറ്റ് പേപ്പറില്‍ ഒറ്റ വരിയില്‍ ഒരു കുറിപ്പോടെ ഒരു ചുവന്ന പനനീര്‍ പൂവ്....

  ഒരുപാട് പ്രണയ ലേഖനങ്ങള്‍ പലര്‍ക്കു വേണ്ടിയും എഴുതിയിട്ടുങ്കിലും എനിക്കായുള്ള ആദ്യ പ്രണയ ലേഖനം..!!
  വേണമെങ്കില്‍ അവസാനത്തേതെന്നും പറയാം...
  ആദ്യാനുരാഗ വിവശനായി അത്മരക്തം കൊണ്ടെഴുതിയതൊന്നുമായിരുന്നില്ല അത്..
  അവള്‍ കൂട്ടുകാരികളെ കാണിച്ച് പൊട്ടിച്ചിരിച്ചുമില്ല......

  പാതിയിലെവിടെയോ ഒഴുക്ക് നിലച്ച ആ പ്രണയത്തിന്‍റെ
  ഓര്‍മ്മദിവസമാക്കുകയാണ് ഞാന്‍ ഫെബ്രുവരി 14 :)

  ReplyDelete
  Replies
  1. ഈ രചന ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്നു എന്നറിയുമ്പോള്‍ സന്തോഷമുണ്ട്..വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി സമീരന്‍ ...

   Delete
 2. നഷ്ടപ്രണയത്തിന്റെ തീക്ഷ്ണമായ ആവിഷ്കാരം,,,
  മനസ്സിലൊരു നോവ് പടര്‍ത്തുന്നുണ്ട് ,,,
  നന്നായി കഥ പറഞ്ഞു,,,ഭാവുകങ്ങള്‍,,

  ReplyDelete
  Replies
  1. യശോദരന്‍ മാഷെ നന്ദി

   Delete
 3. നന്നായിട്ടുണ്ട്

  നഷ്ടപ്രണയത്തിന്റെ നോവ്...

  ഭാവുകങ്ങള്‍,,

  ReplyDelete

 4. ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍................................,..... വീണ്ടുംവീണ്ടും വരാം

  ReplyDelete
 5. പ്രണയം അതാഘോ ഷിക്കാന്‍ എന്തിനു ഒരു ദിനം പ്രണയം‌ മനസ്സില്‍ കൂട് കൂട്ടുന്ന സമയം ഓരോ സൂര്യോദയവും നമുക്കുള്ളതാണ് എന്ന പ്രതീതി മനസ്സില്‍ സൃഷ്ട്ടിക്കും

  ഏതായാലും നല്ല എഴുത്ത് ആശംസകള്‍

  ReplyDelete
 6. സുന്ദരമായ പ്രണയം

  ReplyDelete
 7. പ്രണയത്തിന്റെ സകല ഭാവങ്ങളും ഉള്‍ക്കൊള്ളിചെഴുതിയിരിക്കുന്ന നല്ല ഒരു രചന ..
  ഇനിയും എഴുതുക ഉയരങ്ങള്‍ ആശംസിച്ചു കൊണ്ട് സസ്നേഹം.......

  ReplyDelete
 8. നല്ല എഴുത്ത്....ഓരോ വാക്കുകളിലും പ്രണയത്തിന്റെ തീക്ഷ്ണത നിറഞ്ഞു നില്കുന്നു

  ReplyDelete
 9. പ്രണയത്തിന്‍റെ തീവ്രത നന്നായി എഴുതി...

  ആശംസകളോടെ

  ReplyDelete
 10. ഇത് വായിക്കാത്ത ഒക്കെത്തിന്റെ തലയിലും മഴ വീഴ്ത്തണേ പടച്ചവനെ............


  മഴ വന്ന് തലേല് വീണപ്പോ വേറൊന്നും ചിന്തിച്ചില്ല
  നേരെ ഇങ്ങോട്ട് പോന്നു
  വായിച്ചു, നന്നായി എഴുതി കേട്ടോ
  ഇനീം വരാം

  ReplyDelete
 11. (ആരോടും പറയണ്ട ട്ടോ നമ്മുടെ പവിത്രന്‍ തീക്കുനി ഒരിക്കല്‍ പറഞ്ഞു "" പ്രണയം, ........ അലറി പായുന്ന ആമ്ബുലന്‍സിനുള്ളിലെ അവസാന ചിരി , ലോകത്തിലെ ഏറ്റവും നീളം കൂടിയ നുണ ,.......... ഇഷ്ട്ടം നഷ്ട്ടതിലേക്ക് നടത്തുന്നു , കഷ്ട്ടത്തില്‍ കിടത്തുന്നു , അവിടെ ജീവിതം തലകുത്തി നില്‍ക്കുന്നു .....( എന്‍ ബി പ്രണയമാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ നുണ )".......... നനായിരിക്കുന്നു ചേച്ചി , ആശംസകള്‍ .....

  ജെലാലുദിന്‍ റൂമി പ്രിണയാതെ കുറിച്ച് പറഞ്ഞതു ഓര്‍ക്കുന്നു "" പ്രണയമെന്നത് നീ ഞാനായി മാറുമ്പോള്‍ , ഞാന്‍ നീയായി മാറുമ്പോള്‍ അനുഭവേദ്യമാകുന്ന സത്യമാണ് ""മുട്ടക്കാട്ടന്‍ ഒരു സത്യം ഹും ....

  ReplyDelete
 12. പ്രണയത്തിന്റെ തീവ്രമായ ഭാവം എഴുത്തിലൂടെ ഉണ്ടാക്കാൻ കഴിഞ്ഞില്ല. മോശമാണെന്നല്ല പറഞ്ഞത്. എഴുത്തിനു എല്ലാ വിധ ആശംസകളും.

  ReplyDelete
  Replies

  1. Jefu Jailaf ..ഞാന്‍ എഴുത്തില്‍ തുടക്ക ക്കാരിയാണ്‌ .അതുകൊണ്ട് തന്നെ അപാകതകളകും കൂടുതല്‍ഉണ്ട് അടുത്തതില്‍ ശ്രദ്ധിക്കാം.വായിച്ചതിനും, അഭിപ്രായം അറിയിച്ചതിനും നന്ദി .തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുക

   Delete
 13. നന്നായിട്ടുണ്ട് ചില വാക്കുകള്‍ ആഴ്ന്നിറങ്ങുന്നു മനസ്സിന്‍റെ അടിത്തട്ടില്‍ എവിടെയോ, വേദന നിറച്ചുകൊണ്ട്...

  അഭിനന്ദനങള്‍..

  ReplyDelete
  Replies
  1. ജോ മിസ്റ്റെരിയോ ചില വാക്കുകള്‍ കൊണ്ടെങ്കിലും മറ്റുള്ളവരുടെ മനസിനെ ഈ രചന സ്പര്‍ശിച്ചു എന്നറിയുന്നതില്‍ സന്തോഷം ഉണ്ട്.തുടര്നും അഭിപ്രായം അറിയിക്കുമല്ലോ ? നന്ദി...

   Delete
 14. (ഉള്ള കാര്യം പറയാമല്ലോ ഇത്താ ....
  പ്രണയം എന്നു കേട്ടാല്‍ എനിക്ക് ഹാലിളകും ..
  എന്നിലെ കാമുകനും നിരാശാ കാമുകനും ജനിച്ചത് അന്നാണ് ചുമ്മാ മനുഷ്യനെ വട്ടു പിടിപ്പിക്കരുത്)...

  നന്നായി എഴുതി നല്ല അവതരണ ശൈലി എല്ലാ
  ആശംസകളും നേരുന്നു ....

  ReplyDelete
 15. ആശയം ഇഷ്ടപ്പെട്ടു ,എന്നാല്‍ ഒന്നും കൂടി ശ്രദ്ധിച്ചിരുന്നു എങ്കില്‍ ഇനിയും മനോഹരമാകും എന്ന് തോന്നി .അത് പോലെ രണ്ടാമത്തെ പാരഗ്രാഫില്‍ "എന്ന് " എന്ന വാക്ക് പല തവണ പറഞ്ഞപ്പോള്‍ വായനാസുഖം കുറഞ്ഞത് പോലെ തോന്നി .അവസാനം ഒരു പാടിഷ്ട്ടമായി .ആശംസകള്‍ !!

  ReplyDelete
  Replies
  1. ഫൈസല്‍ ബാബു ഞാന്‍ എഴുത്തില്‍ തുടക്ക ക്കാരിയാണ്‌ .അതുകൊണ്ട് തന്നെ അപാകതകളകും കൂടുതല്‍ഉണ്ട് അടുത്തതില്‍ ശ്രദ്ധിക്കാം.വായിച്ചതിനും, അഭിപ്രായം അറിയിച്ചതിനും നന്ദി .തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുക

   Delete
 16. രണ്ട് വര്ഷം മനസ്സില്‍ താലോലിച്ചു കൊണ്ട് നടന്ന ഇഷ്ടം അറിയിച്ചപ്പോള്‍ അവള്‍ നിസ്സഹായതയോടെ ഒരു നിമിഷം എന്നെ നോക്കി റെയില്‍ പാളത്തില്‍ നിന്നും തൊട്ടടുത്ത സ്കൂളിലെക്ക് ഓടിപ്പോയി . ഒരു വലിയ ഭാരം ഇറക്കിയ വച്ച ആശ്വാസവുമായി ഞാന്‍ ടൌണ്‍ ലക്ഷ്യമാക്കി മുന്നോട്ട് നടന്നു . എന്നാല്‍ അന്ന് വൈകുന്നേരം അവളുടെ വിവാഹ നിശ്ചയമായിരുന്നു എന്നറിഞ്ഞപ്പോള്‍ എന്റെ നെഞ്ച് പിടച്ചു .
  ആ നിസഹായത നിറഞ്ഞ മുഖം മാത്രമാണ് എന്റെ പ്രണയത്തിന് ഓര്‍ക്കാനുള്ളത്. അതിനു വേണ്ടി ഞാന്‍ ഒരു പ്രത്യേക ദിവസത്തെ കാത്തു നില്‍ക്കാറില്ല എന്നതാണ് സത്യം .

  ReplyDelete
 17. റസലതാ ...അസ്സലായിട്ടുണ്ട് ട്ടോ ..ഇനിയും നന്നായെഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു .

  ReplyDelete
  Replies
  1. നിയാസ് തൊടികപ്പുലം... പ്രണയം ഓരോ ആളിലും ഓരോ തരത്തിലാണ് .പ്രണയത്തിനു ഒരുദിവസം അതിനോട് എനിക്കും അഭിപ്രായമില്ല.എങ്കിലും ചിലരുടെ ജീവിതതിലെങ്കിലും ഫെബ്രുവരി പതിനാല് പ്രണയത്തിന്റെ മറക്കാത്ത മധുരമോ,വേദനയോ ഉണര്‍ത്താറില്ലേ ?അത് ലോക പ്രണയ ദിനം ആയതുകൊണ്ടല്ല യാഥാര്ശ്ചികമായി സംഭവിക്കുന്നതാണ് .അതെ ഞാന്‍ ഇതില്‍ ഫെബ്രുവരി 14 കൊണ്ട് ഉദ്ധേശിച്ചുള്ളൂ.വായിച്ചതിനും, അഭിപ്രായം അറിയിച്ചതിനും നന്ദി .തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കുക

   Delete
 18. Replies
  1. നന്ദി ഷാജഹാന്‍

   Delete
 19. നേര്‍ത്ത കുംകുമപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ചക്രവാളം പോലെ എന്റെ പ്രണയിനിയുടെ ആത്മാവ്.. പറയുന്നതിനേക്കാള്‍ പറയാതെ ബാക്കി വെച്ച വാചകങ്ങള്‍ മൌനം കുതിര്‍ന്നു അവളുടെ സ്വപ്നങ്ങളില്‍ കലര്‍ന്ന് കിടന്നിരുന്നു.. നോക്കുകളില്‍ കത്തിപ്പടര്‍ന്ന അഗ്നിനാളങ്ങള്‍ മനസ്സിനെ വേട്ടയാടിയപ്പോള്‍ കണ്ണുകള്‍ക്ക്‌ മേലെ യാധാര്ത്യത്തിന്റെ ഇമകള്‍ കൊണ്ട് മൂടുവാന്‍ ഞാന്‍ ആവശ്യപ്പെട്ടു.. അന്ന് നനഞ്ഞ ആ മിഴികള്‍ ഒരു സ്നിഗ്ദ്ധമായ ഓര്‍മ്മയാണ് ഇന്നും... ചുറ്റും മതില്‍ക്കെട്ടുകള്‍ തീര്‍ത്തു കുടുമ്പവും, സമൂഹവും പ്രണയത്തെ തടവിലിട്ടു.. ഉത്തരവാദിത്വങ്ങള്‍, കടപ്പാടുകള്‍.. മണ്ണംകട്ട.. മലപ്പുറം കത്തി..!!
  നഷ്ടപെട്ടത് ഒരു ഫെബ്രുവരി പതിനാലല്ല..
  പ്രണയം ഒരു ദിവസത്തില്‍ വിരിയുന്ന പൂവല്ല്ല..!!
  അതെന്റെ ഹൃദയമായിരുന്നു..

  ഇന്ന് ഞാന്‍ പ്രണയിക്കുന്നുണ്ട്.. വീണ്ടും കറങ്ങി തിരിഞ്ഞു കാലം അതെനിക്ക് തിരികെ തന്നു.. എന്റെ സ്വപ്‌നങ്ങള്‍ മാത്രമല്ല, എന്റെ ജീവിതവും പങ്കിട്ടു ഒരുവള്‍ കൂടെയുണ്ട്..
  എന്റെ നഷ്ടസ്വപ്നങ്ങളെ കുറിച്ച് ഞാന്‍ അവലോടാണ് പറഞ്ഞത്.. അവള്‍ എന്നെ സമാധാനിപ്പിച്ചു..
  ഞാനിപ്പോള്‍ പഴയൊരു കാമുകനാണ്.. നന്ദി രസുല.. നീയെന്റെ ഓര്‍മ്മകളെ തിരികെ തന്നു...

  ReplyDelete
 20. ഈ കഥ മുന്നേ ഞാന്‍ വായിച്ചു അഭിപ്രായം രേഖപ്പെടുത്തി എന്നാണ് എന്‍റെ ഓര്‍മ്മ....
  തലയില്‍ മഴ പെയ്യിക്കും എന്ന് പേടിപ്പിച്ച് വായ്പ്പിച്ചത് അല്ലെ.....

  നഷ്ട്ട പ്രണയത്തിന്റെ നല്ല അവതരണം.... പ്രണയ വിവാഹങ്ങള്‍ തകരാന്‍ ഉള്ള മെയിന്‍ കാരണം ആയി എനിക്ക് തോനിയിട്ടുള്ളത് ചേച്ചി ഇവിടെ സൂചിപ്പിച്ച പ്രശ്നം തന്നെയാണ്....
  ആരും പെണ്ണിനെ പ്രണയിക്കാന്‍ തുനിയുന്നില്ല... പലപ്പോഴും ശരീരം മാത്രം കണ്ടാകും പ്രണയം മോട്ടിടുന്നത്... കല്യാണ ശേഷം ഇതൊക്കെ കഴിയുമ്പോള്‍ അവസാനം മറയ്ക്കപ്പുറാം ശരീരതിനോട്തോണിയ ഇഷ്ട്ടം ഇല്ലാതാകുമ്ന്നു.. പ്രണയവും കൂടെ ഇല്ലാതാകുന്നു.....

  ReplyDelete
  Replies
  1. മഴ പേടിച്ചു വന്നു എന്നറിഞ്ഞതില്‍ സന്തോഷം .കമ്മെന്റ് ഇട്ടതു ഇപ്പോഴാണ്‌ എന്ന് തോനുന്നു.അല്ല ഇപ്പോഴാ.
   thx akhil....

   Delete
 21. "കാരണം ആ പനിനീര്പൂവ് എന്റെ പ്രണയമാണ്.......നിന്റെ രക്തവും..!" നന്നായിരിക്കുന്നു

  ReplyDelete
 22. ഇപ്പോഴാണ് വായിക്കാന്‍ അവസരം ദൈവം തമ്പുരാന്‍ നല്‍കിയത്...വൈകിയെ തിയത്തില്‍ സാദരം ക്ഷമിക്കുമല്ലോ....
  ഇന്ന് ഒരു കൊല്ലത്തിലെ എല്ലാ ദിവസങ്ങളും മാര്‍ക്കെറ്റെസിഡ് ചെയ്തു കഴിഞ്ഞിരിക്കുന്നു...കമ്പോളമാണ് നമ്മള്‍ എന്ത് ചിന്തിക്കണമെന്ന് പോലും
  തീരുമാനിക്കുന്നത്.
  പ്രണയത്തിനു ഒരു ദിവസമില്ല...നമ്മുടെ വാക്കും പ്രവര്‍ത്തിയും നന്നായാല്‍
  എല്ലാദിവസവും അനശ്വരങ്ങളായ പ്രണയമാണ് !
  പ്രണയികൂ...ഓരോ ജീവികളെയും ,പൂക്കളെയും.....വാക്കുകളെയും !
  ആശംസകളോടെ...
  അസ്രുസ്.
  .....
  ....
  ...
  ..ads by google! :
  ഞാനെയ്‌. ..ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
  ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
  ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
  കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
  http://asrusworld.blogspot.com/
  http://asrusstories.blogspot.com/

  ReplyDelete
 23. പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളില്‍
  പ്രണയിക്കയാണ് നമ്മള്‍ ഇനിയും പിറക്കാത്ത ജന്മങ്ങളില്‍ ..

  ReplyDelete
 24. റസ്ലാത്താ..., വൈകിയെത്തിയതിൽ ക്ഷമിക്കുമെന്ന് കരുതുന്നു. നന്നായി എഴുതി. പ്രണയത്തിന്റെ അനശ്വരതക്കപ്പുറം സമൂഹത്തിനു ഇതു നല്ലൊരു സന്ദേശം കൂടി നൽകുന്നു. ശരീരമാകരുതു പ്രണയത്തിനടിസ്താനം എന്നു ഓർമ്മിപ്പിക്കുന്ന താങ്കളുടെ രചന പല പ്രണയങ്ങളും തകരുന്നതിനുള്ള കാരണമാണു ചൂണ്ടിക്കാണിച്ചതു. ഇന്നത്തെ പെൺകുട്ടികളും പ്രണയത്തിന്റെ തീക്ഷണതയിൽ അന്ധരാകാതെ വിവേകപൂർവ്വം പെരുമാറട്ടേ..! ചതിയന്മാർ ഒറ്റപ്പെടട്ടെ.. സത്യം ജയിക്കട്ടെ.. നന്മകൾ നേരുന്നു.

  ReplyDelete
 25. പിന്നേയ്..., അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന , അന്യമായിക്കൊണ്ടിരിക്കുന്ന വിശുദ്ധമായ പ്രണയത്തെ, അതിലെ സത്യത്തെ ഓർമ്മിപ്പിക്കാൻ ഒരു ദിവസമെങ്കിലും നമ്മൾ ആഘോഷിക്കുന്നതിൽ തെറ്റില്ലെന്നാണു എന്റെ പക്ഷം..! :-)

  ReplyDelete
 26. മറ്റൊരു വലെന്റിന്‍സ്‌ ഡേയ്ക്ക് കാത്തുനില്‍ക്കാതെ എവിടെയാണ് അവന്‍ പോയ്‌ മറഞ്ഞത്?
  ###

  അവന്‍ അവന്റെ തടി കാത്തു...:P


  എഴുത്ത് നന്നായിട്ടുണ്ട്... ഇങ്ങിനെ ഒക്കെ എഴുതാനും അറിയാം അല്ലേ... ആശംസാസ്

  ReplyDelete
 27. ആ പനിനീര്പൂവ് എന്റെ പ്രണയമാണ്.......നിന്റെ രക്തവും.. (Y)

  ReplyDelete
 28. എന്തെ അവൻ പോയത്?.. ആണിന് എന്നും പെണ്ണിന്റെ ശരീരത്തെ മാത്രമേ പ്രണയിക്കാൻ കഴിയു??... സ്ത്രീ പക്ഷം... ആണ്‍ വിരോധം..

  ReplyDelete
 29. ഞാന്‍ എന്റെ പ്രണയ ത്തിലേക്ക് പോയി.....കുറെ ഇഷ്ട്ടങ്ങളും ഇഷ്ട്ടകെടുകളും ...നഷ്ട്ടങ്ങളും നേട്ടങ്ങളും ..ആശംസകള്‍ രസ്ലാക്ക

  ReplyDelete