Friday, March 11, 2016

എന്റെ ഭാഷ


ഒഴുകും പുഴപോലെ ,വിടരും മലർപോലെ

ആടും മയിൽ പോലെ ,പൊഴിയും മഴപോലെ

എന്തെന്തു മോഹനം എന്റെഭാഷ ....

എൻഭാഷ എന്റെ അമ്മയാണ്

അമ്മിഞ്ഞപാൽ പോലെ  മധുരമാണ്

പണ്ഡിത ശ്രേഷ്ടനാം  തുഞ്ചത്തെഴുത്തച്ചൻ

മാമല നാടിനായ് നൽകിയ പുണ്യമലയാളമെന്റെ ഭാഷ 

ആഴിതൻ പരപ്പും ,ആഴവുമെന്നപോൽ

ഏറെ സമൃദ്ധമാണെന്റെ ഭാഷ

അക്ഷര മുത്തുകൾ കോർത്തുകെട്ടി

ഒട്ടേറെ ജ്ഞാനികൾ മാല കോർത്തു

എണ്ണി പറയുവാൻ കഴിയാത്ത താരകം പോലവ

നാടെങ്ങും  ശോഭ  പടർത്തിടുന്നു

ഒട്ടേറെയെങ്കിലും ചൊല്ലാതെ വയ്യല്ലോ

ഏറെ പുകൾപെറ്റ ചീരാമൻ തന്നുടെ രാമചരിതവും

ചെറുശ്ശേരി നൽകിയ കൃഷ്ണഗാഥയും

ബഞ്ചമിൻ ബെയ് ലിയും    ,ഗുണ്ടെര്ട്ടുസായിപ്പും

പിന്നെയും ഒട്ടേറെ പാശ്ചാത്യർ പോലുമേ

മലയാള പെരുമയിൽ കൂപ്പുകുത്തി

ഭാഷ വളർന്നാലെ നമ്മൾതൻ സംസ്കാരവും

വളരുകയുള്ളൂ എന്നറിയാത്തവർ ,

പച്ചപരിഷ് കൃതർ  സംസ്കാരശൂന്യർ ചിലർ

വൈകൃതമാക്കുന്നു ഇന്നെന്റെ ഭാഷയെ

എങ്കിലും ചിപ്പിക്കുളിലെ മുത്തെന്നതുപോലെ

അഷ്ട ദിക്കെന്പാടും  കീർത്തി പടർന്നിട്ട്

ശ്രേഷ്ഠ ഭാഷയായ് തീർന്നെന്റെ മാതൃഭാഷ

ഇനിയും വളരട്ടെ വാനോളമുയരട്ടെ

നമ്മൾതൻ ഭാഷയും സംസ്കാരവും

                                                                                 ****  Razla Sahir *****


(എന്റെ ഭാഷ എന്ന വിഷത്തിൽ ഒരു മത്സരത്തിനായ് എഴുതിയതാ .എങ്ങനെയുണ്ട് ? .സമ്മാനം കിട്ടിയോ എന്ന് ആരും ചോതിക്കണ്ട ഞാൻ പറയില്ല  =D..ഈ അനുമോദനങ്ങളും,ആദരിക്കലും ഒന്നും എനിക്ക് ഇഷ്ടമല്ല അതുകൊണ്ടാ പ്ളീസ് നിർബന്ധിക്കരുത്‌..)

6 comments:

  1. മാതൃഭാഷയുടെ മഹത്വം ചൊല്ലാന്‍ ഇമ്പമുള്ള വരികളില്‍..

    ReplyDelete
  2. നമ്മുടെ മലയാളം എത്ര ശ്രേഷ്ഠം!!!!

    ReplyDelete
  3. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
    മർത്ത്യന്നു പെറ്റമ്മ തൻ ഭാഷ താൻ

    ReplyDelete
  4. നന്നായിട്ടുണ്ട് :)

    ReplyDelete