Tuesday, October 2, 2012

നിഴല്‍……………………………

   
പകലുകളെ വല്ലാതെ ഭയന്ന് തുടങ്ങിയിരിക്കുന്നു.അവള്‍ നടത്തത്തിന്റെവേഗം കൂട്ടികൊണ്ട് തിരിഞ്ഞുനോക്കി അതെ കറുത്തിരുണ്ടരൂപം തന്റെ തൊട്ടുപിന്നില്‍ തന്നെയുണ്ട്.ഇപ്പോഴും വ്യക്തമായികാണാന്കഴിയുന്നില്ല.എന്തിനാണ് ഭയപ്പെടുത്തികൊണ്ട് രൂപം എന്നെ ഇങ്ങനെ പിന്‍തുടരുന്നത് ആരാണ് അത് ……………………..? 

ജന്നല്‍ പാളികള്ക്കിടയിലൂടെ കറുത്തിരുണ്ട രൂപം തന്നെ  തേടി വരുന്നുണ്ടോ എന്ന് നോക്കി തീര്ക്കുന്ന  രാവുകള്നയനങ്ങളിലെ നിദ്രയെ എന്നോമായ്ച്ചു കളഞ്ഞിരിക്കുന്നു. കാതുകള്ക്കുള്ളിലെ   ഒരായിരം ചീവീടുകളുടെ മൂളല് ഇരുണ്ട രൂപം തന്റെ തൊട്ടു പുറകില്‍ തന്നെ ഉണ്ടെന്ന്‍ ഓര്‍മ്മപ്പെടുത്തുന്നു . എങ്ങനെയാണു എനിക്കിതില്നിന്ന്‍ ഒന്ന് രക്ഷപെടാന്‍ പറ്റുക?. രാത്രികള്അത് അവസാനിക്കാതെ ഇരുന്നെങ്കില്‍... ഈശ്വരാ.........നേരം പുലര്ന്നിരിക്കുന്നു. മോളെ കതകു തുറക്ക് .....നിന്നോട് കതക് തുറക്കാനാ പറഞ്ഞത് ....അല്ലേല്ഇത് ചവിട്ടിപൊളിക്കും . അമ്മയുടെ വിളിയൊച്ച ഒരായിരം കൊള്ളിമീനുകള്തലക്കുള്ളില്പായിച്ചുഎനിക്കിനി ആരില്നിന്നും രക്ഷപ്പെടാന്കഴിയില്ല. എന്നെ ഭയപ്പെടുതികൊണ്ടിരിക്കുന്ന കറുത്തിരുണ്ട രൂപത്തെ മറ്റാര്ക്കും കാട്ടി കൊടുക്കാന്എനിക്കിതുവരെ കഴിഞ്ഞിട്ടുമില്ല.എനിക്ക് ഭ്രാന്താനത്രേ...ഭ്രാന്ത്. ഇല്ല എനിക്ക് രക്ഷപ്പെടണം………
 
തനിക്കുപിന്നില്പതിയിരുന്നു തന്നെ ശ്വാസം മുട്ടിക്കുന്ന കറുത്തിരുണ്ട രൂപത്തില്നിന്നു രക്ഷപ്പെടാനായി അവള്‍ ‍കയര്‍ കഴുത്തില്‍മുറുക്കി താഴേക്ക്ചാടി....കാലുകള്‍ കൂട്ടിത്തിരുമ്മി,പ്രാണനുവേണ്ടിപിടയ്ക്കുമ്പോഴും തന്നെപോലെ തനിക്കുപിന്നില്പിടച്ചുകൊണ്ടിരിക്കുന്ന കറുത്തിരുണ്ട രൂപം തന്റെ നിഴല്‍ തന്നെ ആയിരുന്നു എന്ന് അപ്പോഴും അവള്‍ തിരിച്ചറിഞ്ഞിരുന്നില്ല ………………………………

                     R Z L A   S A H I R

12 comments:

  1. ന്റെ ,ണ്ട എന്നീ അക്ഷരങ്ങള്‍ നേരായ രീതിയില്‍ അല്ല....കീ മാന്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ..

    ReplyDelete
  2. നിഴലിനെയായിരുന്നോ പേടിച്ചത്..ഞാൻ കരുതിയത് മരണത്തെയായിരിക്കുമെന്നാണു., അക്ഷരതെറ്റുകൾ കുറഞ്ഞിരിക്കുന്നു, ഫോണ്ട് പ്രശ്നങ്ങളൊക്കെയേ ഉള്ളൂന്നു തോന്നുന്നു. തുടരുക..

    ReplyDelete
  3. maranamenna nizhal roopam....
    nannaayirikkunnu..

    ReplyDelete
  4. നിഴലിനെ പേടിക്കാന്‍ എന്താ കാരണം.. അവള്‍ മാനസിക രോഗിയാകാം ഒരു പക്ഷെ അല്ലെ.. ആശംസകള്‍..

    ReplyDelete
  5. മരണം പോലെയൊരു നിഴല്‍
    നിഴല്‍ പോലെ മരണവും.
    ഒടുവില്‍ രണ്ടും ഒന്നാവുകയും ചെയ്തു

    ReplyDelete
  6. "തത്കാല ദുനിയാവ് കണ്ടു നീ മയങ്ങാതെ
    എപ്പോഴും മരണം നിന്‍ കൂടെയുണ്ട് മറക്കാതെ.. "
    എന്താന്നറിയില്ല ഇത് വായിച്ചപ്പോള്‍ ഈ പാട്ടാണ് ഓര്‍മ വന്നത്..
    വയല്‍പ്പൂവിലെ പുതിയ വില്ലന്‍ ചില്ലക്ഷരങ്ങള്‍ ആണല്ലോ..

    ReplyDelete
  7. റസ്ളയുടെ എഴുത്ത്‌ ഈയിടെയായി എനിക്കിഷ്ടപ്പെട്ട്‌ കൊണ്‌ടിരിക്കുന്നു, എഴുതാനുള്ള കഴിവുള്ള ആളാണെന്ന് മനസ്സിലായി,... ആശംസകള്‍

    ReplyDelete
  8. അയ്യേ നിഴലിനെ ഇത്ര പേടിയോ ?

    വായിച്ചു.. കുടുത്തൽ എഴുതുക അല്ലാതെ എന്നെപ്പോലെ ആകരുത്
    ആശംസകൾ

    ReplyDelete
  9. ഇത് സുന്ദരം .... ആശംസകൾ .

    ReplyDelete
  10. ഓള്‍ക്ക് പിരാന്ത് തന്നെ
    പക്ശെന്കീന്ഗലെ എഴുത്ത് ഇഷ്ട്ടായി
    നിഴലിനെ പേടിച്ചു ഇരുട്ടി ഒളിക്കുന്ന വര്‍
    ആശംസകള്‍ ഇത്തോ

    ReplyDelete