പാവകള്‍ അവള്‍ക്കെന്നും ദൗര്‍ബല്യമായിരുന്നു.... എണ്ണമറ്റ പാവകള്‍ അവളുടെ മുറിയില്‍ നിറഞ്ഞിട്ടും പാവകള്‍ അവള്‍ വാങ്ങികൊണ്ടേയിരുന്നു . തലയാട്ടി ചെണ്ട കൊട്ടുന്ന ആനയുടെ മുഖമുള്ള പാവയും, തല കീഴ്മേല്‍ മറിയുന്ന പട്ടികുട്ടിയും ,മാറില്‍ പൂണൂലിട്ടു കുടവയര്‍ കാട്ടി ചിരിച്ചുകൊണ്ട് തലയാട്ടുന്ന നമ്പൂതിരിയുടെ പാവയും ഒക്കെ അവളെ ചിരിപ്പിച്ചു കൊണ്ടേയിരുന്നു......ചുവന്നു തുറിച്ച കണ്ണുകളും ,കൊമ്പന്‍ മീശയും ചോരയുടെ നിറമുള്ള കുപ്പായവുമണിഞ്ഞ് തോക്കുചൂണ്ടി നില്‍ക്കുന്ന പട്ടാളകാരന്‍റെ പാവ .....പവകള്‍ക്കായി വാശിപിടിച്ചു കരയുമ്പോഴുള്ള അച്ഛന്‍റെ മുഖത്തെ ഓര്‍മ്മിപ്പിച്ചിരുന്നുവെങ്കിലും അതിനെയും അവള്‍ക്കിഷ്ടമായിരുന്നു. മേഘക്കീറുകൾ അടര്‍ന്നു വീണത് പോലുള്ള കരടിക്കുട്ടികൾ ഉമ്മകള്‍ കൊണ്ടവള്‍ മൂടിയിരുന്നു.
****************************************** R A Z L A S A H I R *******************************************
തുടുത്ത കവിളുകളും ,ചുവന്ന ചുണ്ടുകളും ,നീല കണ്ണുകളും ,സ്വര്‍ണ്ണതല മുടിയും ഉള്ള പാവകളോട് അവള്‍ക്ക് വല്ലാത്ത പ്രിയമായിരുന്നു. അത്തരം പാവകള്‍ ഉണ്ടായിരുന്നിട്ടും ഒരു സായാഹ്ന സവാരിക്കിടയില്‍ പാതയോരത്ത് ആരോ വലിച്ചെറിഞ്ഞുപോയ വെള്ളാരം കണ്ണുകളില്‍നിന്നും കണ്ണുനീര്‍ വാര്‍ന്നോഴുകുന്ന പാവയെയും അവള്‍ കൂടെ കൂട്ടി......
ആ പാവയുടെ കണ്ണുകള്‍ അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആ കണ്ണുനീര്‍ തോരാനായി അതിനവള്‍ കഥകള്‍ പറഞ്ഞു കൊടുക്കുകയും,മാറിന്‍റെ ചൂട് നല്‍കി കൈക്കുളിലെ സുരക്ഷിതത്വത്തില്‍ ഉറക്കിയിരുന്നു,തന്‍റെ പ്രണയവും, മോഹങ്ങളും ,സ്വപ്നങ്ങളും അതിന്‍റെ ചെവിയില്‍ അവള്‍ മന്ത്രിച്ചിരുന്നു, ചുടു ചുമ്പനങ്ങളാല്‍ അതിന്‍റെ ഉടലാകെ അവള്‍ മൂടിയിരുന്നു.........
എന്നിട്ടും അതിന്‍റെ കണ്ണുനീര്‍ തോരാത്തത് കണ്ട് കാരണം ആരാഞ്ഞ അവളോട് പാവ പതിയെ പറഞ്ഞു...
"പാതയോരത്ത് എന്നെ വലിച്ചെറിഞ്ഞു കടന്നുപോയ ആള്‍ എന്റെ കരള്‍ കവര്‍ന്നെടുത്തിരുന്നു. ഇത് കണ്ണുനീരല്ല ആ മുറുവില്‍ നിന്നുവരുന്ന കരള്‍പറിഞ്ഞ എന്‍റെ ചോരയാണ്"
പാവയുടെ വാക്കുകള്‍ കേട്ട്. തന്‍റെ പ്രിയപ്പെട്ട പാവയുടെ കണ്ണുനീര്‍ അവസാനിപ്പിക്കാനായി മൂര്‍ച്ചയേറിയ കഠാര കൊണ്ട് തന്‍റെ നെഞ്ചകം വെട്ടിപിളര്‍ന്ന്‍ കരള്‍ പുറത്തെടുത്തുകൊണ്ട്, അവള്‍ പറഞ്ഞു ഇതാ എന്റെ കരള്‍ നീ കരയാതിരിക്കാന്‍ ഇത് ഞാന്‍ നിനക്കുതരാം ....എന്ന് പറഞ്ഞു കൊണ്ട് അവള്‍ ആ വെള്ളാരം കണ്ണുകളിലേയ്ക്ക് നോക്കവേ ആ കണ്ണുനീര്‍ നിലച്ചിരുന്നു....... പാവ അവളെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് തെരുവോരതേയ്ക്ക് അകന്നുപോയി..................
ഇത് ഞാന്‍ മുന്പ് വായിച്ചിട്ടുണ്ടല്ലോ വേറെ എവിടെയെങ്കിലും പോസ്റ്റ് ചെയ്തിരുന്നോ രസ്ലാ..??
ReplyDeleteചില ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തിരുന്നു....റൈയിനി ..ബ്ലോഗില്‍ ആദ്യമായാണ്..
Delete.. Poyathu poyi..
ReplyDeleteAarodum parayanda...
Ezhuthu nannayitto
eniyum ezhuthoo
thx paima...
Deleteകരളല്ലേ പറിച്ചു കൊടുത്തോള്ളോ എന്ന് കരുതി സമാധാനിക്ക.
ReplyDeleteഅല്ലെങ്കിലും അവള്‍ക്കെന്തിനാ കരള്‍? പാവകള്‍ക്കല്ലേ അതിന്റെ ആവശ്യം....
Ashraf...num karal illannu manasilayi....:)vayanakku nanni ketto...
Deleteവെറും പാവകളായി തീരുമ്പോള്‍
ReplyDeleteraamji ...:)
Deleteകൊള്ളാം നന്നായിട്ടുണ്ട്. ആ ഫോണ്ട് സൈസ് കുറച്ച് കൂടി കുറവായിരുന്നെങ്കിൽ
ReplyDeleteഞാനിത് വായിക്കാൻ കഴിയാതെ കരഞ്ഞേനെ.
ഇത് കഷ്ടിച്ചു വായിച്ചു.
ആശംസകൾ.
:)mandoos...........
Deleteനേരത്തെ വായിച്ചിട്ടുണ്ട്....പാവ കഥ...
ReplyDeleteഗ്രൂപ്പില്‍ പോസ്ട്ടിയിരുന്നല്ലേ?....:)
yes..libi
Deleteപാവം പാവ ...കൂടെ ഈ വാവയും
ReplyDelete:) saif..
Deleteചില മനസ്സുകൾ അനാവരണം ചെയ്തു കഥ. അവസാന പാരഗ്രാഫ് ഒന്നുകൂടി എഡിറ്റ് ചെയ്താൽ നന്നായിരിക്കും.
ReplyDeleteസുമേഷ് വായനക്ക് നന്ദി....നോക്കാം കേട്ടോ ....
DeleteThis comment has been removed by the author.
ReplyDeleteസലിം ...:)
Deleteപാവങ്ങളായ പാവകള്‍ക്കും ജീവന്‍ വെച്ചപോലെ തീക്ഷ്ണന്മായി എഴുതി.
ReplyDeleteസ്നേഹത്തിന്റെ ആത്മാര്‍ഥത അംഗീകരിക്കപ്പെടാതെ പോവുമ്പോള്‍
ഉടലെടുക്കുന്ന നിസ്സഹായതയുടെ വേദന കഠിനമാണ്.
എവിടെയോ വായിച്ചിരുന്നു ഇപ്പോള്‍ ഇവിടെയും...
ReplyDeletechila group kalil ittirunnu...maybe anganeyakam...vayichirikkuka...vayanakku nanni..kaathi..
Deleteപാവയും കുഞ്ഞുവാവയും നന്നായിട്ടുണ്ട്..
ReplyDeleteഅഭിനന്ദനങ്ങള്‍.
thx shammi..
Deleteഎന്റെ മനസ്സ് സലാമിന്റെ കമന്റ് ആയി മുകളില്‍..
ReplyDeleteകഥയുടെ അന്ത്യത്തിലേക്ക് എത്തുന്ന രീതിക്ക് അല്പം
കൂടി തീവ്രത ആവാമായിരുന്നു...ആദ്യ പകുതിയിലെ
പാവമനസ്സില്‍ നിന്നും അവസാനത്തിലേക്ക് കൂപ്പു കുത്തിയ
വീഴ്ചയുടെ ആഴം ഒന്ന് കുറക്കാന്‍..ആശംസകള്‍.
thx...ente lokam
Deleteഇത് ഞാന്‍ നേരെത്തെ വായിച്ചതാണല്ലോ
ReplyDeletegrupil ittathu vachittundakum moosa..
DeleteGood..
ReplyDeletethx...
Deleteകൊള്ളാം. പാവയെന്ന പ്രതീകം നന്നായി. വരികളും. അക്ഷരതെറ്റുകള്‍ കുറച്ചു എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതില്‍ സന്തോഷം.
ReplyDeletevayanakku nanni nisar..
Deleteഇതാരപ്പാ നമ്മളെ കുറിച്ചു എഴുതുന്നത് എന്ന് നോക്കാന്‍ വന്നതാ...എന്തായാലും ഞങ്ങളെയും ഞങ്ങളിലൂടെ നിങ്ങളുടെയും കഥ പറഞ്ഞത് കേള്‍ക്കാന്‍ നല്ല രസായി...നന്നായി...
ReplyDeletedoll....:)
Deleteഹ ഹ ഹ... കഴിഞ്ഞ പോസ്റ്റിൽ എന്നെക്കുറിച്ച് എഴുതി.... ഈ പോസ്റ്റിൽ താങ്കളെക്കുറിച്ചെഴുതി അല്ലേ ഡോൾ...? ::)
ReplyDeletehi hi :)
Deleteലോകത്തിപ്പോള്‍ ഇത്തരം പാവകള്‍ കൂടിവരുന്നുണ്ട്...കഥ അസ്സലായിട്ടോ
ReplyDeletethx...
Deletesathyam para.. njan ithevideyaa vaayichathu ??
ReplyDeletegrupil akum..
Deleteനെഞ്ചകം പിളര്‍ന്നു കരള്‍ കൊടുത്തിട്ടും അതും വാങ്ങി തെരുവിലേക്ക് പോയട്ട പാവ ,,,വായനക്കാരന്റെ മനസ്സിലേക്ക് ചിന്തകള്‍ വലിച്ചെറിഞ്ഞു കൊണ്ട് കഥ അവസാനിപ്പിക്കുന്ന ശൈലി കൊള്ളാം ,,കഴിജ്ഞ പോസ്റ്റിലെ പോരായ്മകള്‍ പലിശ സഹിതം വീട്ടി ,,(എന്നാലും ആ അവസാന പാര ഒന്നും കൂടി എഡിറ്റ് ചെയ്യൂ ,,സൂപ്പര്‍ ആകും )
ReplyDeletethx faizal..
Deleteപറ്റൂല്ല പറ്റൂല്ല
ReplyDeleteഇത് മുമ്പ് വായിച്ച് കമന്റെഴുതിയതാണ്
വരള്‍ച്ചയും ക്ഷാമവും കാരണം ഒരു കഥയ്ക്ക് ഒരു കമന്റ് മാത്രമേ കൊടുക്കാന്‍ സാധിക്കൂ
അജിതേട്ടാ കഷ്ടമുണ്ട് കേട്ടോ...:(നേരത്തെ കമന്റ് തന്നത് ഗ്രൂപ്പില്‍ അല്ലെ ?ഇവിടെ അല്ലെ ശെരിക്കും ഇടേണ്ടത്....?:(ഞാന്‍ മിണ്ടില്ല കേട്ടോ :(
Deleteകളിപ്പാട്ടമല്ലോ ജീവിതം...!!
Deletevayanakku nanni ajithetta....
Deleteഞാനും മുമ്പ് വായിച്ചിട്ടുണ്ട്, എങ്കിലും ചെറിയ വരികളിൽ മനോഹരമാക്കിയ ഈ മിനിക്കഥക്ക് അഭിനന്ദനങ്ങൾ....
ReplyDeleteമോഹി വരവിനും വായനക്കും നന്ദി....
Deleteപാവെയെന്ന കഥാപാത്രത്തിലൂടെ വരച്ചു കാട്ടിയ ചിത്രം നന്നായി. എന്നാലും ധ്ര്തി ഇപ്പോഴും കൂടലാല്ലേ.. :)
ReplyDeleteജെഫു....:)
Deleteഞാന്‍ ആദ്യം ബ്ലോഗ് ടെമ്പ്ലേറ്റ് ആണ് നോക്കുക. അത് മനോഹരം.
ReplyDeleteവായന പിന്നീടാകാം, എന്നിട്ട എന്തെങ്കിലും പറയാം.
വിഷ് യു ഗുഡ് ലക്ക്
thx..
Deleteഞാൻ ഒരു പാവയോടുത്തുണ്ടായിരുന്ന നിമിഷത്തെയോർത്ത്, രസമുള്ളതും വേദനയുള്ളതും
ReplyDeleteനന്നായി പറഞ്ഞു
ആശംസകൾ
thx shaju...
Deleteരേവതിക്കൊരു പാവക്കുട്ടി ... ആ സിനിമ കണ്ടിട്ടുണ്ടോ ...?
ReplyDeleteപാവകള്‍ അത്ര പാവമൊന്നുമല്ല കേട്ടോ.... എങ്കിലും ഈ പാവക്കഥ ഞാനൊരു പാവമായത് കൊണ്ട് ഇഷ്ടമായി...
ആശംസകള്‍ ..
hi praveen ...thx..
Deleteആള് വെറും പാവമാണ് അല്ലെ.....? :)
ReplyDeletehey njan pavamonnum alla....
Deleteഞാൻ ഇവിടെ ആദ്യമായിട്ടാണെന്ന് തോന്നുന്നൂ...മനഷ്യമനസ്സുകളെ, പാവയോടുള്ള താദാത്മ്യം ഇഷ്ടമായി..കരൾ കാട്ടിയാലും ചെമ്പരത്തിപൂവാണെന്ന് ഒഅഴം ചൊല്ല്...അവസാന പാരഗ്രാഫ് ശരിയാക്കണം എന്ന് പലരും പറഞ്ഞു പക്ഷേ എങ്ങനെ എന്ന് ആരും പറഞ്ഞില്ലാ...അത് ഇങ്ങനെ ആയാലോ...'എന്ന,എന്ന് പറഞ്ഞ് കൊണ്ട്, ഇങ്ങനെയുള്ള പ്രയോഗങ്ങൾ മാറ്റി നോക്കൂ.... എല്ലാ ആശംസകളും
ReplyDeleteചന്ദു വെട്ടാ ,എഴുതിയ ആള്‍ തന്നെ എഡിറ്റ് ചെയ്യട്ടെ എന്ന് കരുതിയത് കൊണ്ടാവം ,പലരും അങ്ങിനെ പറഞ്ഞതു .ഞാന്‍ ആയിരുന്നു എങ്കില്‍ അത് ഇങ്ങനെ എഴുതുമായിരുന്നു .
Delete"പാതയോരത്ത് എന്നെ വലിച്ചെറിഞ്ഞു കടന്നു പോയ ആള്‍ എന്റെ കരള്‍ കവര്‍ന്നെടുത്തിരുന്നു .ഇത് കണ്ണ് നീരല്ല ആ മുറിവില്‍ നിന്നും വരുന്ന കരള്‍ പറഞ്ഞ എന്റെ ചോരയാണ് ".
പാവയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ തന്റെ പ്രിയപ്പെട്ട പാവയുടെ കണ്ണുനീര്‍ അവസാനിപ്പിക്കാനായി മൂര്‍ച്ചയേറിയ കടാര കൊണ്ട് തന്റെ തന്നെ നെഞ്ചകം വെട്ടിപ്പിളര്‍ന്നു പുറത്തെടുത്തു .
"ഇതാ എന്റെ കരള്‍ നീ കരയാതിരിക്കാന്‍ നിനക്ക് തരാം " എന്ന് പറഞ്ഞു കൊണ്ടവള്‍ പാവയുടെ വെള്ളാരം കണ്ണിലേക്ക് നോക്കവെ ആ കണ്ണ് നീര്‍ നിലച്ചിരുന്നു .പാവ അവളെയും നോക്കി പൊട്ടിചിരിച്ചു കൊണ്ട് തെരുവോത്തേക്ക് അകന്നു പോയി
thx...
ReplyDeleteമുതലാളി സകലതും ബ്ലോക്ക് ചെയ്തത് കൊണ്ട് ഇവിടെ എത്താന്‍ പറ്റിയില്ല.
ReplyDeleteഗ്രൂപ്പില്‍ നേരത്തെ വായിച്ചിരുന്നു. നന്നായിട്ടുണ്ട്. പുതിയത് ഒന്നും ഇല്ലേ?
thx sreejith..
Deleteഇഷ്ടമായി :-)
ReplyDeleteപ്രണയം, ഇഷ്ടം, ജീവിതം എല്ലാം പാവക്കൂത്ത്..... നല്ല ആശയം. വരികള്‍ ഒന്നുകൂടെ ആറ്റിക്കുറുക്കിയാല്‍ കൂടുതല്‍ നന്നാകുമായിരുന്നു
ReplyDeleteആദ്യമായാണെന്ന് തോന്നുന്നു ഇവിടെ. പാവയിലൂടെ പറയാന്‍ ശ്രമിച്ചത് കൊള്ളാം. പക്ഷെ ഇവിടെ ജെഫു സൂചിപ്പിച്ചത് പോലെ ധൃതി അല്പം കൂടെ പോയോ എന്നൊരു സംശയം.
ReplyDeleteഎവിടെയോ തൊട്ടു...
ReplyDeleteപലപ്പോഴും സ്നേഹിക്കുന്നവര്‍ക്ക് രണ്ടു മനസ്സാണ് !
ReplyDeleteനമ്മള്‍ സ്നേഹിക്കുന്നവര്‍ വേറെ പലരെ സ്നേഹിക്കുന്നു..
നമ്മളെ സ്നേഹിക്കുന്നവരെ നമ്മള്‍ കാണുന്നില്ല..
ഒരുതരം വിചിത്ര കളിയാണ് ജീവിതം !!
ആശംസകള്‍
അസ്രുസ്
i liked it.....wonderful story ...
ReplyDeleteNice touching story Razla. . .
ReplyDeleteചിലർ അങ്ങനെയാണ് ... യാത്രയിൽ എവിടെയോ കുരുങ്ങി പോയ
ReplyDeleteആര്ക്കോ വേണ്ടി, തനിക്കായ് ജീവൻ കളയുന്നവരെ നിസ്സാരമായി
വലിച്ചെറിയും ... ഈ കഥയുടെ എഴുതാപ്പുറത്ത് ഞാൻ കാണുന്നുണ്ട്
ആ പാവക്കുട്ടിയുടെ ഒരു തിരിച്ചു വരവ് ...
ഇഷ്ടമായി ചേച്ചീ ...:) ആശംസകൾ ....