Sunday, November 11, 2012

ഞാന്‍ മഴ ....




മഴനൂല്  കൊണ്ടൊരു...
കുടില്  മെനയുവാന്‍
ഭൂമിയിലേയ്ക്ക് ഞാന്‍
ഊര്‍ന്നിറങ്ങീടവെ....

ഇഴപൊട്ടി വീഴുമെന്‍ ...
മഴനീര്‍ തുള്ളികള്‍ ....
വാരി പുണര്‍ന്നിട്ട്..... 

കോള്‍മയിര്‍ കൊള്ളിച്ചും ....
കോരിതരിപ്പിച്ചും.....
ചാര്‍ത്തഞ്ഞവന്‍   നീ.....
എന്നെന്‍ കാതില്‍
കാതരമായി മൊഴിഞ്ഞു ചിലര്‍....

കത്തി പടര്‍ന്നോരെന്‍
ദേഹിതന്‍ നൊമ്പരം...
തുലാവര്‍ഷ മാരിയില്‍
കഴുകി തുടച്ചെന്നു മറ്റു ചിലരോതി.........

സാഗരം തീര്‍ത്തൊരു മിഴിയിണ നിന്‍....  
നീര്‍ത്തുള്ളികള്‍ കൊണ്ട് മറച്ച്
എന്‍ മാനം കാത്തു നീ.....
എന്ന് വിതുമ്പി പറഞ്ഞു ചിലര്‍

ധിക്കാരിയായൊരു    പേമാരി
പോയെങ്കിലെന്ന്.... ചിലര്‍
ശാപവാക്കോതവെ......

ആറി തണുത്തോരെന്‍  സ്വപ്നങ്ങള്‍.... 
ആഴി തന്‍   നെഞ്ചത്തില്‍...
ആപതിചീടവേ.............

ഇഴപൊട്ടി വീഴുമെന്‍
മഴനൂലുകള്‍ക്കിടയില്‍
പൊട്ടാത്തോരിഴ തേടി...
മഴനൂല്‍ മെനയുന്നു
ഞാന്‍ ഇന്നും..........

      Razla Sahir







36 comments:

  1. ചില അക്ഷരത്തെറ്റുകളൊഴിച്ചാൽ മനോഹരം...

    മഴയുടെ മനസ്സ് കണ്ടറിഞ്ഞു...

    ReplyDelete
  2. കൊള്ളാട്ടോ....നന്നായിട്ടുണ്ട്..

    ReplyDelete
  3. മനസ്സില്‍ പെയ്യുന്ന മഴ...അതിന്റെ കുളിര് മനസ്സിന്റെ ആഴങ്ങളില്‍ പെയ്തു !
    കൊള്ളാം റസല
    ആശംസകള്‍
    അസ്രുസ്

    ReplyDelete
  4. റസ് ലയുടെ ഒന്ന് രണ്ട് കവിതകളില്‍ കോളള്‍മയിര്‍ എന്ന വാക്കു കണ്ടു...എന്താണതിന്റെ അര്‍ത്ഥം??

    ReplyDelete
    Replies
    1. ഷബീര്‍ ,രോമാനജ്ജം ഉണ്ടാവുക ,കുളിര് കോരുക അങ്ങനെയൊക്കെ ആണ് കോള്‍മയിര്‍ എന്ന വാക്കിന്റെ ഞാന്‍ മനസിലാക്കിയ അര്‍ഥം ...ഇനി അങ്ങനെ അല്ലെങ്കില്‍ പറഞ്ഞു തരണേ.....

      Delete
  5. ലളിതമായ വരികള്‍.പക്ഷേ ചൊല്ലുമ്പോള്‍ ചില വരികളിലെ വാക്കുകള്‍ക്ക് ചേര്‍ച്ചയില്ലായ്മ പോലെ..നല്ല രചനകള്‍ ഇനിയും പിറക്കട്ടെ..അഭിനന്ദനങ്ങള്‍...

    ReplyDelete
    Replies
    1. നന്ദി ...എവിടെയാ ശ്രീ അത് കൂടി പറയൂ..തിരുത്താന്‍ ശ്രമിക്കാലോ...

      Delete
  6. കൊള്ളാം കേട്ടോ മഴ വന്നു ചെര്‍ന്നോരാ രാവിന്റെ മാറില്‍ രാപ്പാടി മെല്ലെ മയങ്ങി ,.,.,അഭിനന്ദനങ്ങള്‍ .,.,.,

    ReplyDelete
  7. മഴയുടെ അര്‍ത്ഥതലങ്ങള്‍ തേടിയുള്ള ഈ യാത്ര ഉരുകുന്ന, വിറയാര്‍ന്ന, തകരാത്ത സ്വപ്നങ്ങള്‍ക്ക് തണലേകും.... തീര്‍ച്ച

    എല്ലാ ആശംസകളും ..... http://perincheeri.blogspot.com/

    ReplyDelete
  8. കവിത വായിച്ചു അവലോകനം ചെയ്യാനൊന്നും ഞാനില്ല.
    എന്റെ വക വലിയൊരു ആശംസ നേരുന്നു ഞാന്‍.

    ReplyDelete
  9. മഴ പെയ്ത് പെയ്ത് കവിതയായി
    മഴപോലൊരു കവിത

    ReplyDelete
  10. മഴ പോലെ മനോഹരമായ കവിത. റസ്ലയിൽ സർഗ്ഗ ശേഷി ആവോളമുണ്ടല്ലോ? കഥക്ക് കഥ കവിതക്ക് കവിത... ഒന്നു കൂടി ശ്രദ്ധിച്ചാൽ മികവുള്ള ഒരു കവയത്രിയാവാം...


    ആശംസകൾ

    ReplyDelete
    Replies
    1. വായനക്കും പ്രോത്സാഹനത്തിനും നന്ദി മോഹി..

      Delete
  11. നന്നായി... ആശംസോൾ

    ReplyDelete
  12. മഴയെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു..അത് കൊണ്ട് തന്നെ ഈ വരികളെയും..ആശംസകള്‍..

    ReplyDelete
  13. അക്ഷരതെറ്റുകള്‍ കുറെ ഉണ്ട്.. പിന്നെ ചില വരികളില്‍ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു ഉപയോഗിക്കാമായിരുന്നു .. 'ധിക്കാരിയായ' എന്നൊക്കെ. ആശയം നന്ന്. ചില വരികളും വാക്കുകളും വേണ്ടായിരുന്നു എന്ന് തോന്നി.. പിന്നെ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇനിയും നന്നാവണം.

    ReplyDelete
  14. നന്നായി. വളരെ നല്ല ശ്രമം. തുടർന്നെഴുത്തിന്‌ ആശംസകൾ..

    ReplyDelete
  15. നന്നായി. വളരെ നല്ല ശ്രമം. തുടർന്നെഴുത്തിന്‌ ആശംസകൾ..

    ReplyDelete
  16. കൊള്ളാം , മനോഹരമായിരിക്കുന്നു...

    മഴക്കിനാവുകൾക്ക് ഇഷ്ടമായൊരു മഴക്കവിത.... ആശംസകള്

    ReplyDelete
  17. കൊള്ളാം.... ഇനിയും വരട്ടെ

    ReplyDelete
    Replies
    1. ഓ ഇവിടെ ഒക്കെ വരുമോ ...?നന്ദി..

      Delete