
നിദ്രയാണിന്നെനിക്കേറെ ഇഷ്ടം
നീല നിലാവും താരകകൂട്ടവും
എന്നുമെന്‍ നിദ്രക്ക് കാവലുണ്ട്
നിദ്രയില്‍ ഞാന്‍ നെയ്യും സ്വപ്നങ്ങളില്‍
ആറടി മണ്ണിനിരുട്ടറ വിട്ടിട്ട്
ചാരത്തണഞ്ഞെന്റെ നോവുകള്‍
പുല്‍കിയുണക്കുമെന്നമ്മ യുണ്ട്
പരിഭവം ചൊല്ലി കരയവേ
ചേര്‍ത്ത് പിടിച്ചെന്റെ
കണ്ണ് തുടയ്ക്കുന്ന
കണ്ടു മറന്നൊരെന്‍
അച്ഛനും ഉണ്ടരികില്‍......
തല്ലുപിടിക്കുവാന്‍ ,കുപ്പിവള തരാന്‍
ദൂരെ മറഞ്ഞോരെന്‍ ഏട്ടനുണ്ട് ....
കിന്നാരം ചൊല്ലുവാന്‍
പലവഴി പോയവര്‍
തോഴരും ചാരെയുണ്ട്.....
സായന്തനത്തിന്റെ
സംഗീതമായി വന്ന്
എന്നുമെന്‍ പ്രണയത്തെ
പുല്കിയുണര്ത്തുന്ന
എന്‍പ്രിയ തോഴനും
ചേര്‍ത്ത് പിടിച്ച്
എന്റെ കൂടെയുണ്ട്.....
എന്റെ കിനാവിന്റെ
ജാലക പാളിയില്‍
മുട്ടി വിളിക്കുമെന്
"നിദ്രയാണിന്നെനിക്കേറെയിഷ്ടം....
Razla Sahir