
തുടുത്ത കവിളുകളും ,ചുവന്ന ചുണ്ടുകളും ,നീല കണ്ണുകളും ,സ്വര്‍ണ്ണതല മുടിയും ഉള്ള പാവകളോട് അവള്‍ക്ക് വല്ലാത്ത പ്രിയമായിരുന്നു. അത്തരം പാവകള്‍ ഉണ്ടായിരുന്നിട്ടും ഒരു സായാഹ്ന സവാരിക്കിടയില്‍ പാതയോരത്ത് ആരോ വലിച്ചെറിഞ്ഞുപോയ വെള്ളാരം കണ്ണുകളില്‍നിന്നും കണ്ണുനീര് വാര്‍ന്നോഴുകുന്ന പാവയെയും അവള് കൂടെ കൂട്ടി......
ആ പാവയുടെ കണ്ണുകള്‍ അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആ കണ്ണുനീര് തോരാനായി അതിനവള് കഥകള്‍ പറഞ്ഞു കൊടുക്കുകയും,മാറിന്റെ ചൂട് നല്കി കൈക്കുളിലെ സുരക്ഷിതത്വത്തില്‍ ഉറക്കിയിരുന്നു,തന്റെ പ്രണയവും, മോഹങ്ങളും ,സ്വപ്നങ്ങളും അതിന്റെ ചെവിയില്‍ അവള് മന്ത്രിച്ചിരുന്നു, ചുടു ചുമ്പനങ്ങളാല്‍ അതിന്റെ ഉടലാകെ അവള് മൂടിയിരുന്നു.........
എന്നിട്ടും അതിന്റെ കണ്ണുനീര് തോരാത്തത് കണ്ട് കാരണം ആരാഞ്ഞ അവളോട് പാവ പതിയെ പറഞ്ഞു...
"പാതയോരത്ത് എന്നെ വലിച്ചെറിഞ്ഞു കടന്നുപോയ ആള് എന്റെ കരള്‍ കവര്‍ന്നെടുത്തിരുന്നു. ഇത് കണ്ണുനീരല്ല ആ മുറുവില്‍ നിന്നുവരുന്ന കരള്‍പറിഞ്ഞ എന്റെ ചോരയാണ്"
പാവയുടെ വാക്കുകള്‍ കേട്ട്. തന്റെ പ്രിയപ്പെട്ട പാവയുടെ കണ്ണുനീര് അവസാനിപ്പിക്കാനായി മൂര്‍ച്ചയേറിയ കഠാര കൊണ്ട് തന്റെ നെഞ്ചകം വെട്ടിപിളര്ന്ന് കരള്‍ പുറത്തെടുത്തുകൊണ്ട്, അവള് പറഞ്ഞു ഇതാ എന്റെ കരള്‍ നീ കരയാതിരിക്കാന്‍ ഇത് ഞാന്‍ നിനക്കുതരാം ....എന്ന് പറഞ്ഞു കൊണ്ട് അവള് ആ വെള്ളാരം കണ്ണുകളിലേയ്ക്ക് നോക്കവേ ആ കണ്ണുനീര് നിലച്ചിരുന്നു....... പാവ അവളെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് തെരുവോരതേയ്ക്ക് അകന്നുപോയി..................