വിനുവേട്ടന്റെ ബി.പി യുടെ മരുന്ന് വാങ്ങാന്‍ഇറങ്ങിയതാ. ഈശ്വരാ എന്തൊരുതിരക്കാണ് ഈ റോഡില്‍ .എപ്പോഴാണാവോ ഇനിവീട്ടില്‍ തിരിച്ചെത്താന്‍കഴിയുക.നാളെ പുലര്ച്ചയാണ്ഫ്ലൈറ്റ്. ചെന്നിട്ടുവേണം ഒക്കെഎടുത്തുവയ്ക്കാന്‍. ധൃതിപിടിച്ച് നടക്കുന്നതിനിടയിലാണ് ദൂരെ നിന്ന് നടന്നടുക്കുന്ന അയാളുടെ തീക്ഷ്ണമായ നോട്ടം എന്നില്‍ മാത്രമാണെന്ന് കണ്ടത്.ഉയര്‍ന്നുവന്ന അസ്വസ്ഥത മുഖത്ത് പ്രകടിപ്പിച്ച് അയാളെ സൂക്ഷിച്ചു നോക്കി കടന്ന് പോകാന്‍ തുടങ്ങവെയാണ് പ്രിയയാണോ എന്ന ചോദ്യവുമായി അയാള്‍ വഴി തടഞ്ഞ് നിന്നത്.
അയാളുടെ മുഖം ഓര്‍മ്മയില്‍ പരതി നോക്കുന്നതു തടഞ്ഞുകൊണ്ട് അയാള്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു പ്രിയ അല്ലെ?അതെയെന്ന് തലയാട്ടവേ അയാള്‍ വീണ്ടും തുടര്‍ന്നു.എന്നെ മനസ്സിലായോ ?ഇല്ല എന്ന് തെല്ല് ലജ്ജയോടെയുള്ള എന്റെ തലയാട്ടലില്‍നിന്നും അയ്യാളെ ഓര്‍മ്മിച്ചെടുക്കാന്‍ എനിക്ക് പെട്ടന്ന് കഴിയില്ലാന്ന് മനസിലാക്കിയാകും അയാള്‍ പറഞ്ഞു തുടങ്ങി..
ഞാന്‍ സാബു .സാബു എന്നുപറഞ്ഞാല്‍ ഒരുപക്ഷെ തനിക്കു പെട്ടന്ന് ഒരമ്മയുണ്ടാകണമെന്നില്ല. വിശദമായി തന്നെ പറയാം.എഞ്ചിനീയറിംഗ് കോളേജില്‍ ഉണ്ടായിരുന്ന സന്ദീപിന്‍റെ കൂട്ടുകാരന്‍ സാബു.
തലക്കുള്ളില്‍ ഒരു മിന്നല്‍ പിണര്‍ പഞ്ഞുപോയെങ്കിലും അത് പുറത്തു കാണിക്കാതെ ഞാന്‍ പറഞ്ഞു .ഓ......സാബു................! പെട്ടന്ന്‍ മനസ്സിലായില്ല കേട്ടോ .അല്ലേലും പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം കാണുന്നതല്ലേ? എന്നാലും അത്ഭുതമായിരിക്കുന്നു തനിക്കെങ്ങനെ വര്‍ഷങ്ങള്‍ക്കിപ്പുറവും എന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞു!?
എന്റെ ചോദ്യത്തിന് നിസ്സംഗതയോടെ അവന്‍ പറഞ്ഞു. ഈ നഗരത്തില്‍ വരുമ്പോള്‍ നിന്നെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ലെല്ലോ..എപ്പോഴും ആള്കൂട്ടത്തിനിടയില്‍ നിന്റെ മുഖമുണ്ടോ എന്ന് അറിയാതെ പരതി പോകാറുണ്ട്. പിന്നെ നീയാണേല്‍ ചെറുതായി ഒന്ന് തടിച്ചു എന്നതൊഴിച്ചാല്‍ വലിയ മാറ്റമൊന്നും ഇല്ലതാനും. അതാകും പെട്ടന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത്. ആ അതൊക്കെ പോട്ടെ നിനക്ക് സുഖമല്ലേ?പരസ്പരം കുടുംബ വിശേഷങ്ങള്‍ പങ്കുവച്ച് യാത്രപറഞ്ഞിട്ടും മറ്റെന്തെങ്കിലും അവനു എന്നോട് പറയാനുണ്ടോ എന്ന് ചോദിക്കും പോലെ അവന്റെ മുഖത്തേക്കുറ്റുനോക്കി ഒരുനിമിഷം നിശബ്ദം ഞാന്‍ നിന്നു .
സന്ദീപ് അയാളെ പറ്റി ഇവനെന്താ ഒന്നും പറയാത്തത് അയാളെ പറ്റി അറിയാനുള്ള ആകാംഷ പൊന്തി വന്നുവെങ്കിലും മിണ്ടാതെ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയ എനിക്കുനേരെ വന്ന സാബുവിന്റെ ചോദ്യം കാലുകളെ തളര്ത്തികളഞ്ഞു.സന്ദീപിനെ പറ്റി നിനക്ക് ഒന്നും അറിയണ്ടേ? പ്രിയേ..ഇപ്പോഴും നിനക്ക് അവനോടു വെറുപ്പാണോ?ഇതിനുമാത്രം എന്ത് തെറ്റാ ആ പാവം നിന്നോട് ചെയ്തത്?നീ ചോദിച്ചില്ലെങ്കിലും അവനെ പറ്റി പറയാതിരിക്കാന്‍ എനിക്കാവില്ല.അതിനു വേണ്ടി മാത്രമാണ് നിന്നെ ഞാന്‍ തിരഞ്ഞിരുന്നത്. ആകാംഷയോടെ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കവെ വലിഞ്ഞുമുറുകുന്ന അവന്റെ മുഖഭാവം വാക്കുകള്‍ തൊണ്ടകുഴിക്കുള്ളില്‍ തന്നെ മൃതിയടക്കി. കുറച്ചു നേരത്തെ നിശബ്ധതക്കൊടുവില്‍ സാബു പറഞ്ഞുതുടങ്ങി.
സന്ദീപ് അവന്‍ മരിച്ചു പ്രിയേ ...അന്ന് നമ്മള്‍ അവസാനം കണ്ടു പോയി ഒരുകൊല്ലം കഴിഞ്ഞിട്ടുണ്ടാകും പുലര്‍ച്ചെ ജോലിക്ക് പോകും വഴി പൊട്ടികിടന്ന ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്ക് അടിച്ചതാണ്. മരിക്കുംവരെ അവന്റെ മനസ്സില്‍ നീ മാത്രമായിരുന്നു. മരിക്കുന്ന തലേന്നുകൂടി അവന്‍ നിന്നെപറ്റി പറഞ്ഞ് കുറെവിഷമിച്ചു. പ്രിയ എന്താടാ എന്റെ പ്രണയം മനസിലാക്കാതിരുന്നത്? അവള്‍ എപ്പോഴെങ്കിലുമൊക്കെ എന്നെ ഓര്‍ക്കുന്നുണ്ടാകുമോ? നമുക്കത്രടം വരെ ഒന്ന് പോകാമായിരുന്നു.ദൂരെനിന്നെങ്കിലും എനിക്കവളെ ഒന്ന് കാണാന്‍തോന്നുന്നു എന്ന് . നല്ല പുളിച്ച തെറിയാണ് അന്ന് ഞാന്‍ അവനെ വിളിച്ചത്.രണ്ട് വര്ഷം പുറകെ നടന്ന് നിന്റെ ഇഷ്ടം പറഞ്ഞിട്ടും നിന്നെ ഇഷ്ടപെടാത്തത്പോട്ടെ എന്ന് വയ്ക്കാം,നീ പുറകെ നടന്ന് ശല്യം ചെയ്യുന്നു എന്ന് അങ്ങളയോട് പറഞ്ഞ് കൊടുത്തതും അവന്‍ കൂട്ടുകാരുമായി വന്ന് നമ്മളെ അടിച്ചുപതം വരുത്തിയതുമൊക്കെ ഇത്ര വേഗം നീ മറന്നു പോയോ?അന്ന് തല്ലു കൊണ്ടത് നിനക്ക് മാത്രമല്ല എനിക്കും കൂടിയാണ് അത് നീ മറക്കരുത്.എന്നിട്ടും എത്ര റിസ്ക് എടുത്താണ് എക്സാം കഴിഞ്ഞ് മടങ്ങും മുന്നേ അവളെ നമ്മള്‍ കണ്ടതും ആ കത്ത് കൊടുത്തതും.അതില്‍ നിന്റെ പ്രണയത്തിന്റെ ആഴവും,നൊമ്പരവും ഒക്കെ നീ എഴുതിയിരുന്നതല്ലേ?നിന്റെ ഫോണ്‍ നമ്പരും വച്ചതല്ലേ.അല്പം ദയയെങ്കിലും നിന്നോട് ഉണ്ടായിരുന്നെങ്കില്‍ ഇതിനിടയില്‍ ഒരിക്കലെങ്കിലും അവള്‍ നിന്നെ വിളിക്കുമായിരുന്നു.
ദുഷ്ടയാണ് അവള്‍ വര്ഷം ഒന്ന് കഴിഞ്ഞു എന്നിട്ട് ഇപ്പോഴും അവളുടെ വിളിയും കാത്തിരിക്കുന്നു വിഡ്ഢി. പ്രിയ ഇനി നീ അവളുടെ പേരുപോലും എന്നോട് മിണ്ടരുത്. നിശബ്ദനായി എല്ലാം കേട്ടിരുന്ന് വിഷാദത്തോടെ നടന്ന് നീങ്ങിയ അവനെ കണ്ടപ്പോള്‍ എന്തോ എന്റെ മനസ്സ് വല്ലാതെ പിടഞ്ഞുപോയി പതിവില്ലാത്ത വിധം....അവനെ സന്തോഷിപ്പിക്കാന്‍ ഞാന്‍ പുറകില്‍ നിന്ന് വിളിച്ചുപറഞ്ഞു നിനക്ക് നിര്‍ബന്ധമാണേല്‍ നമുക്ക് ഒന്നുകൂടി തല്ലുകൊള്ളാന്‍ പോകാം കേട്ടോടാ..അതുകേട്ട് അവള്‍ക്കുവേണ്ടി മരിക്കാനും ഞാന്‍ റെഡി,താങ്ക്സ് മച്ചു എന്ന് പറഞ്ഞ് എന്നെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് നടന്നകന്ന അവന്റെ മുഖമാണ് എന്റെ മനസ്സിലിപ്പോഴും
പിറ്റേന്ന് പുലര്‍ച്ചെ എന്നെ തേടി വന്നത് അവന്റെ മരണ വാര്‍ത്തയാണ്.കാലങ്ങള്‍ ഒരുപാട് കടന്ന് പോയെങ്കിലും അവന്‍ നിന്നോട് പറയാന്‍ ബാക്കിവച്ചുപോയ നീ അറിയാതെ പോയ അവന്റെ സ്നേഹം എന്നേലും നിന്നെ അറിയിക്കണം എന്ന് എനിക്ക് തോന്നി.എപ്പോഴെങ്കിലും ഒരുനിമിഷം നീ അവനെ പ്രണയിച്ചാല്‍ ആത്മാവ് എന്ന് ഒന്നുണ്ടെങ്കില്‍ അതിനെല്ലാം അറിയാന്‍ കഴിയുമെങ്കില്‍ പാവം അവന്‍ സന്തോഷിച്ചോട്ടെ..അത്രയ്ക്ക് ജീവനായിരുന്നു അവനു നിന്നെ.
കവിള്‍ത്തടങ്ങളില്‍ വീണു ചിതറിയ നീര്‍മണികള്‍ തുടച്ച്.മരവിച്ചുപോയ ശരീരം വലിച്ചിഴച്ച് വീട് ലക്ഷ്യമാക്കി നീങ്ങവേ എനിക്കുപിറകില്‍ ബൈക്ക് ഇരമ്പിച്ച് ശ്യാമസുന്ദര പുഷ്പമേ എന്റെ പ്രേമ സംഗീതമാണ് നീ..എന്ന് പാടി കുസൃതി ചിരിയുമായി വന്നിരുന്ന സന്ദീപിന്‍റെ മുഖം മാത്രമായിരുന്നു മനസ്സില്‍......
Razla Sahir