Wednesday, September 19, 2012

യാത്രക്കിടെ ........




നിലാവില്‍ ഞാന്‍ ഏകയായ്
നവയാത്ര തുടങ്ങവേ
നിശയില്‍ പൂക്കുമാ
 
നിശാഗന്ധി പോല്‍
നിന്മുഖം എന്മുന്നില്‍ വിടരവേ
നിന്നെ പുല്‍കുവാന്‍ എന്‍കരംനീട്ടവേ
നിഴലായി മെല്ലെ നീങ്ങിതുടങ്ങിനീ
നിന്നിലേക്കെത്തുവാന്‍
നിന്നെ തിരഞ്ഞു ഞാന്‍ വേഗത്തില്‍
നീങ്ങവേ ...

നീളുമാ പാളത്തിന്‍
നടുവിലെന്‍ കാല്‍തട്ടി
നിലതെറ്റി വീഴവെ
നിലാവില്‍ കണ്ടു ഞാന്‍
നിണമണിഞ്ഞൊരാ
നിശ്ചല രൂപം ഒരു മാത്രാ ..

നിഴല്‍ തേടി തളര്‍ന്നു ഞാന്‍
നടവഴിയില്‍ ഇരിക്കവേ
നിലത്തു കിടന്നൊരാ
നിലകണ്ണാടി കഷ്ണത്തില്‍ നോക്കവേ
നിലാവില്‍ തെളിഞ്ഞതാ..
നിണമണിഞ്ഞ
നിശ്ചല രൂപമായിരുന്നു.....


--------------------------------------------Razla Sahir-------------------------------------------

14 comments:

  1. നല്ല വരികള്‍ ..
    ഉയരങ്ങള്‍ ആശംസിക്കുന്നു.....

    ReplyDelete
  2. ഹാ.. ഈ കവിതയല്ലേ രസ് ലക്കുട്ടീ ഫേസ് ബുക്കില്‍ അവര്‍ കുത്തബ് മിനാര്‍ ആക്കിയത്.

    ഒരു കാര്യം തുറന്ന് പറയാല്ലോ
    ബ്ലോഗില്‍ കവിതകള്‍ വായിയ്ക്കുന്നതാണ് നല്ലത്
    അപ്പഴേ അതിനൊരു ഗൌരവവും ആസ്വാദ്യതയും വരൂ

    നന്നായിട്ടുണ്ട് കേട്ടൊ.

    ReplyDelete
  3. നല്ല വരികള്‍ കൊള്ളാം ഇത്താ ...
    ഇഷ്ട്ടപെട്ടു ...

    ReplyDelete
  4. ജീവിതം മുഴുവൻ നാം അലച്ചിലല്ലെ.. എന്തൊ ഒന്നിനെ തിരഞ്ഞ്...

    ReplyDelete
  5. നിന്നില്‍ തുടങ്ങുന്നു എന്റെ വരികള്‍,
    നിന്നില്‍ തീരട്ടെ എന്റെ നോക്കും!

    Gud Gud.

    ReplyDelete
  6. Theliyatha Roopangalkkum...!

    Manoharam, Ashamsakal...!!!

    ReplyDelete
  7. അലച്ചിലിനോടുവില്‍ നാം നമ്മില്‍ തന്നെ എത്തി ചേരുന്നു ..നന്നായിരിക്കുന്നു വരികള്‍ .

    ReplyDelete

  8. പല വാക്കുകളും കൂട്ടിയെഴുതിയ പോലെ വായിച്ചപ്പോ നല്ല ചന്തം...അങ്ങിനൊന്ന് ശ്രമിച്ചു നോക്കൂ
    ഞാനേകയായ്...നിന്നെപ്പുൽകുവാൻ...നീങ്ങിത്തുടങ്ങി നീ...  നിന്നെത്തിരഞ്ഞു ഞാൻ....
    തേടിത്തളർന്നു....നടവഴിയിലിരിക്കവേ.....

    അങ്ങിനെ അങ്ങിനെ

    ReplyDelete
  9. വരികള്‍ എല്ലാം തുടങ്ങുന്നത് 'ന'യിലാണല്ലോ ..!
    നല്ല വരികള്‍ റസ്ലാ ..

    ReplyDelete