Monday, September 10, 2012

സുവര്‍ണ്ണപക്ഷി



സുവര്‍ണ്ണപക്ഷി

                                            വര്‍ണ്ണ ചിറകുകള്‍ വിടര്‍ത്തി ആകാശത്തിന്റെ നീലിമയിലേക്ക്‌ സ്വാതന്ത്ര്യത്തിന്റെ ചിറകടി ഒച്ചയുമായി പറന്നുയരുന്ന തന്റെ കൂട്ടുകാരെ അഴികള്‍ക്കിടയിലൂടെ നിസ്സഹായയായി കൊതിയോടെ ഉറ്റുനോക്കി കരയുന്ന പാവം പക്ഷിയുടെ നിശബ്ദ തേങ്ങലുകള്‍ കലപിലാ ആരവങ്ങള്‍ക്കിടയില്‍ ആരും കേട്ടില്ല.


                                                 മനോഹരമായ തന്റെ വര്‍ണ ചിറകുകള്‍ കണ്ടു മോഹിച്ച് കെണിവച്ചു തന്നെ സ്വന്തമാക്കിയ യജമാനന്‍ കൂട്ടിലടക്കും മുന്നേ, അരിഞ്ഞുകളഞ്ഞ തന്റെ ചിറകിന്റെ മനോഹാരിത നഷ്ടപ്പെട്ട് അത് ദുര്‍ബലമായിരിക്കുന്നു. മോഹങ്ങളുടെ വര്‍ണങ്ങളുമായി മുള പ്പൊട്ടിവരുന്ന തൂവലുകള്‍ വീണ്ടും അരിയ പ്പെടാതിരിക്കാനായി പാവം പക്ഷി പോഴിച്ചുകൊണ്ടേയിരുന്നു. തളര്‍ന്നുമയങ്ങിയ രാത്രികളില്‍ ഒന്നില്‍ ചന്ദന സുഗന്ധം തന്നെ മൂടുന്നതറിഞ്ഞു ഉണര്‍ന്നുനോക്കിയ അവള്‍ കണ്ടത് അഴികള്‍ക്കിടയില്‍ അള്ളി പിടിച്ചു കിടന്നുകൊണ്ട്നനുത്ത തൂവലുകളാല്‍ മുറിച്ചു മാറ്റപ്പെട്ട തന്റെ ചിറകുകളില്‍ തലോടുന്ന ഒരു സുവര്‍ണ്ണ പക്ഷിയെയാണ്.
                        
                                        ഉടലാകെ സ്വര്‍ണ്ണവര്‍ണ്ണ മായിരുന്ന അതിന്റെ കണ്ണുകള്‍ വൈഡൂര്യം പോലെ തിളങ്ങുന്നുണ്ടായിരുന്നു.തന്റെ മുന്നിലൂടെ കടന്നു പോയ്കൊണ്ടിരുന്ന പക്ഷികൂട്ടങ്ങളിലോന്നും തന്നെ അത്തരം ഒരുപക്ഷിയെ അവള്‍ മുന്‍പ്‌ കണ്ടിരുന്നില്ല.അതിന്റെ തലോടല്‍ഏറ്റ തന്റെ ചിറകുകളില്‍ ജീവന്റെ തുടിപ്പ് കണ്ട് അത്ഭുതത്തോടെ തന്നെഉറ്റുനോക്കുന്ന അവളോട്‌ സുവര്‍ണ്ണ പക്ഷി പതിയെ ചോദിച്ചു അഴികള്‍ക്കിടയില്‍ തനിച്ചിരിക്കുമ്പോള്‍ നിനക്ക് പേടി തോന്നാറില്ലേ?നീലവിഹായസില്‍ വെയിലിലും മഴയിലും പറന്നു നടക്കാന്‍ നീ കൊതിക്കാറില്ലേ..?, പൊന്നുവിളയുന്ന പാടത്തും ,വര്‍ണ്ണങ്ങള്‍ വിരിയുന്ന താഴ്വരകളിലും പാറിനടക്കുന്ന കനവുകള്‍ കാണാറില്ലേ നീ...? 
     പറന്നുയരാന്‍ ചിറകുകള്‍ ഇല്ലാത്ത പക്ഷികള്‍ക്ക്അത്തരം സ്വപ്നങ്ങളും, മോഹങ്ങളും കാണാറില്ലെന്ന് ഗദ്ഗദത്തോടെ പറഞ്ഞ അവളെ നോക്കി സുവര്‍ണ്ണ പക്ഷി പറഞ്ഞു.
             
                                                              "നഷ്ടപെട്ട ചിറകുകളെ ഓര്‍ത്ത്‌ നീ സങ്കടപ്പെടേണ്ട നിനക്ക് ചിറകുകള്‍ വേണ്ട .. നിന്റെ ഭാരം താങ്ങാന്‍ എന്റെ ചിറകുകള്‍ക്ക് ശക്തിയുണ്ട്. പതിയെ ഞാന്‍ അത് നിനക്ക് പകര്‍ന്നുതരാം... അപ്പോള്‍ അരിയപ്പെട്ട നിന്റെ ചിറകുകള്‍ പുനര്‍ജനിക്കും. വര്‍ണ തൂവലുകള്‍ വീണ്ടും നിന്നെ പൊതിയും . സ്വപ്നം കണ്ട താഴ്വരകള്‍ ലക്ഷ്യമാക്കി നമുക്ക് പറന്നുയരാം നിഴലായി ഞാന്‍ കൂടെയുള്ളപ്പോ നിന്റെ ചിറകുകളുടെ ശക്തി ഒരിക്കലും നഷ്ടപെടില്ല" എന്നുപറഞ്ഞു അവളുടെ അനുവാദത്തിനു കാത്തു നില്‍ക്കാതെ കൂടുതുറന്നു അവളെ വാരിയെടുത്തു കൊണ്ട് അപ്പോഴേക്കുംസുവര്‍ണ്ണ പക്ഷി പറന്നുയര്‍ന്നിരുന്നു.

                                     തന്റെ സുവര്‍ണ്ണ പക്ഷിയുടെ മാറില്‍ പറ്റി ചേര്‍ന്ന്തിരിച്ചുകിട്ടാന്‍ പോകുന്ന വര്‍ണ്ണ തൂവലുകള്‍ മാത്രം സ്വപ്നം കണ്ട് അനന്ത നീലിമയുടെഉയരങ്ങളിലെക്കവര്‍ കുതിക്കവേ ചിറക് അരിയപെടുന്ന മറ്റൊരു പാവം പക്ഷിയുടെ ദീനരോദനം അങ്ങ് താഴെ കേള്‍ക്കുന്നുണ്ടായിരുന്നു ..!!

-----------------------------------------------Razla Sahir----------------------------------------------------

8 comments:

  1. ചിറകുകളില്ലാതെ ആ മായിക ലോകത്തേക്ക് ഞാനും പറക്കും.....

    ReplyDelete
    Replies
    1. പടന്നക്കാരന്‍
      മായിക ലോകം തീര്‍ക്കാന്‍ എന്റെ സുവര്‍ണ പക്ഷിക്കായെങ്കില്‍ ഞാന്‍ ധന്യയായി

      Delete
  2. ഇന്നലെയാണ് റിയോ കണ്ടത്. ഇന്ന് സ്വര്‍ണ പക്ഷിയുടെ കഥ വായിച്ചു. റിയോ കണ്ടിട്ടിലെങ്കില്‍ കാണണം കേട്ടോ. ഏകദേശം ഇതുതന്നെയാണ് കഥ. നന്നായിരിക്കുന്നു. വീണ്ടു വരാം.

    ReplyDelete
  3. വയല്‍ പൂവ് തേടിവന്ന
    സുവര്‍ണപക്ഷിയുടെ
    ദീനരോദനം ..........
    എന്നില്‍ നിറച്ച അസ്വസ്ഥത
    ........
    ആരോട് പങ്കു വെക്കാന്‍.....

    ReplyDelete
  4. എന്നോട് പങ്കുവച്ചോളൂ nancy

    ReplyDelete
  5. നന്നായിട്ടുണ്ട് , കൂടുതല്‍ എഴുതുക

    ReplyDelete