Saturday, November 17, 2012

നിദ്ര





നിദ്രയാണിന്നെനിക്കേറെ  ഇഷ്ടം 

നീല നിലാവും താരകകൂട്ടവും 

എന്നുമെന്‍ നിദ്രക്ക്‌ കാവലുണ്ട്  

നിദ്രയില്‍ ഞാന്‍ നെയ്യും സ്വപ്നങ്ങളില്‍ 

ആറടി മണ്ണിനിരുട്ടറ വിട്ടിട്ട് 

ചാരത്തണഞ്ഞെന്‍റെ  നോവുകള്‍ 

പുല്‍കിയുണക്കുമെന്നമ്മ യുണ്ട്  

  
പരിഭവം ചൊല്ലി കരയവേ

ചേര്‍ത്ത് പിടിച്ചെന്‍റെ

കണ്ണ് തുടയ്ക്കുന്ന

കണ്ടു  മറന്നൊരെന്‍

അച്ഛനും ഉണ്ടരികില്‍......

തല്ലുപിടിക്കുവാന്‍ ,കുപ്പിവള തരാന്‍

ദൂരെ മറഞ്ഞോരെന്‍ ഏട്ടനുണ്ട് ....

കിന്നാരം ചൊല്ലുവാന്‍

പലവഴി പോയവര്‍

തോഴരും ചാരെയുണ്ട്.....

സായന്തനത്തിന്റെ

സംഗീതമായി വന്ന്‍

എന്നുമെന്‍   പ്രണയത്തെ

പുല്കിയുണര്‍ത്തുന്ന

എന്‍പ്രിയ തോഴനും

ചേര്‍ത്ത് പിടിച്ച്  

എന്‍റെ കൂടെയുണ്ട്.....

എന്‍റെ കിനാവിന്‍റെ

ജാലക പാളിയില്‍

മുട്ടി വിളിക്കുമെന്‍

"നിദ്രയാണിന്നെനിക്കേറെയിഷ്ടം....

                                                                      Razla Sahir 





99 comments:

  1. നന്നായിട്ടുണ്ട്... ആശംസകള്‍.....,,,

    ReplyDelete
  2. adipoli...............molile photo!
    aasamsakal. :)

    ReplyDelete
  3. സായന്തനത്തിന്റെ സംഗീതമായ് വന്നു ...................എന്‍ പ്രിയ തോഴനും കൂടെയുണ്ട്....

    ക്യൂട്ട്...മനോഹരമായ വരികള്‍.,,,നോമിന് ബോധിചിരിക്നു....ആശംസകള്‍.

    ReplyDelete
  4. നിദ്ര ... പാതി മരണം
    മരണത്തെ തഴുകുമ്പോള്‍
    നിദ്രയെ പുണരുമ്പോള്‍
    ആറടി മണ്ണിന്‍ സുകന്ധം..



    ആശംസകള്‍ ...


    ReplyDelete
  5. ഇത് നന്നായി എന്ന് പറയാതെ വയ്യ. അക്ഷരതെറ്റുകള്‍ കുറഞ്ഞിരിക്കുന്നു, പിന്നെ വായിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ മനസ്സിലാകുന്നുമുണ്ട്. ലളിതമായ വരികള്‍ ..

    ReplyDelete
  6. ishtaayi...nalla varikal...manasilevideyokeyo udakkunna varikal...aashamsakal....

    ReplyDelete
  7. ആ പ്രോഫയ്ല്‍ ഫോട്ടോ കണ്ടപ്പോള്‍ തോന്നി ,നിങ്ങളൊരു "നിദ്രാ പ്രേമി യാണെന്ന് !!!

    ReplyDelete
  8. എന്നാല്‍ പോയി ഉറങ്ങൂ കുട്ടീ!!

    ReplyDelete
  9. മനോഹരമായിരിക്കുന്നു ആശംസകള്‍

    ReplyDelete
  10. ഓര്‍മ്മ ഇല്ലാതെ..
    സ്വപ്നത്തെ തഴുകി.

    ReplyDelete
  11. പൊന്‍ തളികയില്‍ കഴിച്ചാലും
    പട്ടില്‍ പോതിഞ്ഞാലും
    അവസാനം ആറടി മണ്ണ്..

    ReplyDelete
  12. കവിത നന്നായിരിക്കുന്നു..അവസാന വരി "നിദ്രയാണിന്നെനിക്കേറെയിഷ്ടം "ഇങ്ങനെ ഒറ്റവരി ആകുമ്പോഴാണെന്ന് തോന്നുന്നു കുറച്ചു കൂടി ഭംഗി .

    ReplyDelete
  13. റസിയ ..കവിത നന്നായിരിക്കുന്നു.അക്ഷരത്തെറ്റുകള്‍ മാത്രം ഒരിക്കലും ഗഫൂര്‍ ക്ഷമിക്കില്ല.തിരുത്തൂ കുട്ട്യേ

    ReplyDelete
    Replies
    1. arun rasiya allaa............razla..thirutham ketto...

      Delete
  14. നിദ്രയാണേറെയിഷ്ടം.....??
    ഉറപ്പാണോ....??

    എങ്കില്‍ ഗുഡ് നൈറ്റ്

    ReplyDelete
  15. നിദ്രാ വിഹീന രാത്രികളിലും സുഖമായി ഉറങ്ങാൻ കഴിയട്ടെ എന്നാശംസിക്കുന്നു

    കവിത കുഴപ്പമില്ല കെട്ടോ

    ReplyDelete
  16. It is excellent,
    may you create more and more meaningful and attractive poems

    ReplyDelete
  17. Oro nidhrayum cheriya maranangalaanu....

    Pulariyude vettam nokki unarvvinte neram vare ulla cheriya maranangal...


    ReplyDelete
  18. കവിത നന്നായിട്ടുണ്ട് റസ്ലാ. വരികളില്‍ നല്ല അച്ചടക്കവും ഒതുക്കവും. ആശംസകള്‍

    ReplyDelete
  19. പുല്‍കി ഉണക്കുമെന്‍ അമ്മയുണ്ട് , ഉണക്കുമെന്‍ എന്നാണോ അതോ ഉറക്കുമെന്‍ എന്നാണോ ഉദ്ദേശിച്ചത് .
    കവിത കൊള്ളാം

    ReplyDelete
    Replies
    1. നോവിന്റെ മുറുവ് പുല്‍കി ഉണക്കുക അല്ലെ വേണ്ടത്...?ഉണക്കുക തന്നെയാ ഞാന്‍ എഴുതിയത്

      Delete
  20. കവിതകേട്ടും കവിതയിലൂടെയുറങ്ങാം
    ആശംസകൾ

    ReplyDelete
  21. നിദ്രാ കവിത കേട്ടപ്പോള്‍ ഉറങ്ങാന്‍ തോന്നണു...

    നല്ല വരികള്, ആശംസകള്

    ReplyDelete
  22. വരികള്‍ ലളിതം.. നന്ന്..
    ഒരു സംശയം
    നിദ്ര കിനാവിന്റെ ജാലകതിലാണോ മുട്ടി വിളിക്കുക
    നിദ്രയുടെ ജാലകം കടന്നു വരേണ്ടവന്‍ കിനാവല്ലേ ...... (സംശയമാണ് )

    ReplyDelete
    Replies
    1. നിദ്ര വന്നാല്‍ അല്ലെ കിനാവിനു ജാലകം തുറക്കാന്‍ കഴിയൂ ശലീര്‍ ....?

      Delete
    2. This comment has been removed by a blog administrator.

      Delete
    3. This comment has been removed by the author.

      Delete
    4. This comment has been removed by a blog administrator.

      Delete
  23. കവിത നന്നായിട്ടുണ്ട്. ഓഫീസിലിരുന്ന് ഉറക്കം വരുമ്പോൾ ആണു ബ്ലോഗ് വായന. അപ്പോ ഇവിടെ അതിനെ പ്രോത്സാഹിപ്പിക്കുന്നോ

    ReplyDelete
  24. ചെറുവരികള്‍.. ലളിതം..നന്നായിട്ടുണ്ട്.

    ReplyDelete
  25. ലളിതമായ വരികള്‍..

    ReplyDelete
  26. നിദ്ര വായിച്ച് നിദ്ര വന്നില്ല. അത് കൊണ്ട് ബോര്‍ അല്ല. നല്ലത് തന്നെ. എല്ലാവരും കൂടെ ഉണ്ടെങ്കില്‍ നിദ്ര നല്ലത് തന്നെ ആണ്
    ആശംസകള്‍.

    ReplyDelete
  27. രാത്രിയാണ് എനിക്കും ഏറെ ഇഷ്ടം..

    ReplyDelete
  28. , അപ്രതീക്ഷിതമായാണു ഞാനീ ബ്ലോഗിലേക്ക് എത്തിപ്പെട്ടത്, 62 ഓളം അഭിനന്ദന കുറിപ്പുകൾ കണ്ടപ്പോൽ ഈ എഴുത്തുകാരിക്ക് എന്തു കൊണ്ടും അഭിമാനിക്കാൻ മറ്റെറ്ന്ത് വേണം, സമയക്കുറവ് കാരണത്താൽ മറ്റുള്ള എഴുത്തുകളിലൊന്നും കണ്ണോടിച്ചില്ല, ആധുനിക ജീവിതം തിരക്ക് പിടിച്ചതാണല്ലോ, മനോഹരമായി രചിച്ചു, ഇനിയും തൂലിക ചലിപ്പിക്കുക, അഭിനന്ദനങ്ങളോടെ ദുബായിൽ നിന്നും ഒരു സഹോദരൻ

    ReplyDelete
  29. സംഭവം ഇഷ്ടമായി...ലളിതം....അവിടെ പുല്‍കി ഉറക്കുമെന്‍ അമ്മ എന്നതിന് പകരം ഉണക്കാന്‍ എന്നെഴുതി കണ്ടു...അതൊന്നു മാറ്റിക്കോളൂ ട്ടോ

    ReplyDelete
    Replies
    1. ഉറക്കത്തില്‍ വീണ്ടും ഉറക്കണ്ടല്ലോ.....അവിടെ നോവുകള്‍ പുല്‍കി ഉറക്കുകയാണോ വരെടത്?നോവുകള്‍ ഉണക്കുക എന്ന് തന്നെയല്ലേ നല്ലത് ..

      Delete
  30. ഉറക്കത്തില്‍ മാത്രേ ഇത്തരം സ്വപ്‌നങ്ങള്‍ കാണൂ...? എന്തായാലും, നിദ്ര എന്ന് പേരിട്ടിട്ട് അതിനുള്ളിലെ സ്വപ്നത്തെ കുറിച്ചാണ് കൂടുതല്‍ പറഞ്ഞിരിക്കുന്നത്.. ലളിതമായ വരികള്‍.. പേര് സ്വപ്നം എന്ന് ആക്കണം എന്നാണ് എന്റെ അഭിപ്രായം..

    ReplyDelete
    Replies
    1. നിദ്രയില്‍ കാണുന്നതല്ലേ മനോജ്‌ സ്വപ്നങ്ങള്‍..?ഉണര്‍വില്‍ കാണുന്നത് ദിവാ സ്വപ്നങ്ങള്‍ അല്ലെ...?ദിവാസ്വപ്ന ത്തില്‍ ഒന്നും അനുഭവ്യം ആകില്ല..എന്റെ നിദ്രയില്‍ ഞാന്‍ ഈ സ്വപ്നങ്ങള്‍ അനുഭവിക്കാറുണ്ട് ...അതാണ് എനിക്ക് നിദ്രയോടിഷടം..വായനക്ക് നന്ദി...

      Delete
  31. ബൂലോഗത്തെ കവിതകളിൽ തപ്പിത്തടഞ്ഞ് വീഴാറാണ് പതിവ്. ഇവിട് പക്ഷേ...നല്ല കുഞ്ഞു വരികളിൽ ...നന്നായി.
    വാക്കുകൾ കൂട്ടിയെഴുതി വായിച്ച് നോക്കൂ, കൂടുതൽ മനോഹരമാവും!
    ..നിക്കേറെയിഷ്ടം"..."മണ്ണിന്നിരുട്ടറ"..."പുൽകിയുണക്കുമെന്നമ്മ.."  ഇതുപോലെ!

    ReplyDelete
  32. ലളിതസുന്ദരമായ കല്‍പ്പനകള്‍ ..ആശംസകളോടെ

    ReplyDelete
  33. ഞാനുമൊരു നിദ്രാസ്നേഹിയാണ്. നിദ്രയിലൂടെ ആറടി മണ്ണിനടിയിലായതും, നഷ്ട്ടപ്പെട്ടതും,അകലത്തായതുമൊക്കെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് കവിതയിലൂടെ മനോഹരമായി വരച്ചിരിക്കുന്നു.

    ReplyDelete
  34. അപ്പോളെന്നെ പോലെ ഉറക്കം തന്നെയാണല്ലേ പണി.. .

    ReplyDelete
  35. ഉറങ്ങാനും വേണ്ടേ ഒരു ഭാഗ്യം
    greetings from trichur

    ReplyDelete
  36. നന്നായിട്ടുണ്ട് ....തോഴരും കൂടെയുണ്ട് !...

    ReplyDelete
  37. നിദ്രയാനെനിക്കിന്നേറെ ഇഷ്ടം ..
    എനിക്കും !

    ReplyDelete
  38. നിദ്ര ഇഷ്ടപ്പെടുന്ന സുഹൃത്തിന് ആശംസകള്‍...

    ReplyDelete
  39. സ്വപ്നം കാണാൻ ഏറ്റവും നല്ലത് ഉറക്കം തന്നെ...:)

    ReplyDelete
  40. ഞാനിവിടെ ആദ്യം.വന്നത് വെറുതെ ആയില്ലെന്ന് 'നിദ്ര'വായിച്ചപ്പോള്‍ തന്നെ ബോധ്യമായി.നല്ല കാമ്പുള്ള വരികള്‍ !

    ReplyDelete
  41. ഞാന്‍ ഇതില്‍ കമന്‍റെ ഇടുന്നത്'നിദ്രയാണെനിക്കേറെയിഷട്ടം'എന്ന അവസാന വരിയില്‍
    ആക്രുഷ്ട്ടനായി കൊണ്ടാണ്.കാരണം ഈ നിദ്രയില്‍ മാത്രമാണ് ഞാന്‍ സത്യത്തെ കണ്ടെത്തിയിട്ടുള്ളത്.

    ReplyDelete
  42. നിദ്ര എനിക്കുമിഷ്ടമാണ് ..ഒരു പരിതിവരെ !
    ഇളം കാറ്റ് പോലെ മനോഹരം ...
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  43. Lalithamaya valirikal...nannayirikkunnu Razla. . .

    ReplyDelete
  44. നിദ്രയും, നിദ്രയിലെ, ഓര്‍മ്മകളും, സ്വപ്നങ്ങളും,,,, ഇഷ്ടമായി... ഉഷാര്‍...

    ReplyDelete
  45. ഇതു ഞാൻ വായിച്ചു എന്നാണോർമ്മ . എന്തായാലും കവിത ഈണത്തിൽ ചിഒല്ലാൻ പറ്റ്വോ എന്നാണ് ഞാൻ നോക്കാറ് .. ആഴത്തിലേക്ക് പോകാറില്ല .. ലളിതമായത് ... കൊള്ളാം .. തുടരുക വീണ്ടും

    ReplyDelete
  46. ഉം , നന്നായിട്ടുണ്ട് ട്ടോ..... :)

    ReplyDelete
  47. ഇങ്ങനെയൊക്കെയാണെങ്കിൽ എനിക്കുമിഷ്ടം നിദ്രയാണ്..
    ആശംസകൾ

    ReplyDelete