Monday, December 9, 2013

ഡിസംബര്‍ .....



പന്ത്രണ്ടു മാസങ്ങളില്‍ ഒടുവില്‍ മാത്രം 

വരാന്‍ വിധിക്കപ്പെട്ട് 

വിഷാദത്തിന്റെ മൂടുപടം  മഞ്ഞായ്‌ പുതച്ച് 

നിശബ്ദം വന്നെത്തുന്ന ഡിസംബര്‍ ..........

ചുട്ടുപൊള്ളുന്ന ഗ്രീഷ്മത്തിനപ്പുറം 

കാതരമായ് തഴുകി തണുപ്പിക്കാന്‍ 

വന്നെത്തുന്ന ഡിസംബര്‍..........

ഹൃദയ തന്ത്രികളില്‍ പതിയെ

പ്രണയം തൊട്ടുണര്‍ത്തുന്ന ഡിസംബര്‍..........


എന്നിട്ടും ഭയത്തോടെ പറന്നകലുന്ന 

പക്ഷികൂട്ടങ്ങള്‍ ..........

പ്രതികാരത്തോടെ ഇലപൊഴിക്കുന്ന 

വൃക്ഷലതാതികള്‍ ..........

വലിച്ചടക്കപ്പെടുന്ന ഡയറികള്‍ .........

പഴമകള്‍ മുഖത്തേക്ക് 

വലിച്ചെറിയപ്പെടുമ്പോഴും .........

പ്രതീക്ഷയിലേക്കുള്ള ജനാലകള്‍ 

ജനുവരിയിലേയ്ക്ക് മലര്‍ക്കെ തുറന്നുകൊടുക്കുന്ന 

പാവം ഡിസംബര്‍..........

ആഘോഷങ്ങള്‍ക്കൊടുവില്‍ 

തനിക്കുമുന്നില്‍ കൊട്ടിയടക്കപ്പെടുന്ന 

വാതയനങ്ങള്‍ക്ക് നേരെനോക്കി 

കണ്ണുനീര്‍ തൂകി ..........ഡിസംബര്‍

തണുത്ത ചുരം ഇറങ്ങികഴിയുമ്പോള്‍ 

കമ്പിളി വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് 

ആവിയായ് പറന്നുയരുന്ന സ്വപ്നങ്ങളെ നോക്കി 

പരിഹാസത്തോടെ പൊട്ടിച്ചിരിക്കുന്ന 

വേനല്‍ മാത്രം മുന്നില്‍ 

പിന്നെയും ബാക്കിയാകുന്നു ..........


************************റ സ്  ല  സാഹിര്‍ ******************************
*****************************സലാല ***********************************





10 comments:

  1. ഇത്തിരി വിറക് കിട്ടിയിരുനെങ്കില്‍ തീകായാമായിരുന്നൂ

    ReplyDelete
  2. പലതും പറയാന്‍ ബാക്കിവെച്ച് ഡിസംബര്‍ കടന്നുപോകുമ്പോള്‍ എന്നും ഒരു വേദന തന്നെ !!
    പിന്നെ,
    "ചുട്ടുപൊള്ളുന്ന ഗ്രീഷ്മത്തിനിപ്പുറം........
    വന്നെത്തുന്ന ഡിസംബര്‍ ....... " എന്നാ പ്രയോഗം ശരിയാണോ.. ഡിസംബറിനു ശേഷമല്ലേ ഗ്രീഷമ കാലം.. !!

    ആശംസകള്‍.


    ReplyDelete
  3. മഞ്ഞുപെയ്യുന്നു
    അതോണ്ട് ഞാന്‍ വായിച്ചിട്ട് വേഗം പോവാണേയ്........!!

    ReplyDelete
  4. ദിസംബർ
    വർഷാന്ത്യത്തിന്റെ മരവിപ്പ്

    ReplyDelete
  5. കൊഴിഞ്ഞുവീഴുന്നു...പുതിയത് തളിര്‍ക്കുന്നു.....

    ReplyDelete
  6. ഡിസംബറിനെ ഒരു നികൃഷ്ട ജീവിയായി കാണുന്നു എല്ലാവരും അല്ലേ?

    ReplyDelete
  7. ഡിസംബർ.... സുന്ദരമായ മാസം.

    ReplyDelete
  8. തണുക്കുന്നു..എവിടെ എന്റെ ജാക്കറ്റും തൊപ്പിയും ...?
    ഈ ചിത്രം എന്നെ പലതും ഓര്‍മ്മിപ്പിക്കുന്നു

    ReplyDelete
  9. ഡിസംബർ... എന്റെ നിനവുകളിൽ നിരാശതയുടെ കള്ളിമുള്ളുകൾ.... ഓർമകളിൽ വേദനയുടെ വജ്രസൂചികൾ... നന്ദി

    ReplyDelete