Friday, March 20, 2015

ഉൾപ്രേരണകൾ .......



ബന്ധനങ്ങളുടെ ചങ്ങലകളിൽനിന്ന്
അടിച്ചമർത്തലുകളിൽനിന്ന്
പീഡനങ്ങളിൽ നിന്ന്
പരിഹാസങ്ങളിൽ നിന്ന്
ധാര്ഷ്ട്യങ്ങളിൽ നിന്ന്
അധികാര ഗർവ്വിൽ നിന്ന്
സമ്പന്നതയുടെ  ആർത്തിയിൽനിന്ന്
പകയുടെ ഒളിയമ്പുകളിൽനിന്ന്,
കാമാർത്തമായ  കണ്ണുകളിൽനിന്ന്
അനാഥത്വത്തിന്റെ ഒറ്റപ്പെടലിൽ നിന്ന്
നോവിന്റെ അഗ്നികുണ്ഡങ്ങളിൽനിന്ന്
തിരസ്കരണത്തിന്റെ പിടച്ചിലിൽ നിന്ന്
എല്ലാം അങ്ങ് ദൂരെ ......
ചക്രവാകങ്ങൾക്കപ്പുറം
എനിക്ക് അസ്തമിക്കണം.
അലയുടെ ആരവങ്ങൾ മാത്രംകേട്ട്
സായന്തനത്തിന്റെചുവപ്പ്
കണ്ണുകളിലേക്കാവാഹിച്ച്
ആഴിതൻ ഗർഭപാത്രത്തിൽ
ഒരു കുഞ്ഞു ബീജകണം പോൽ
മെല്ലെ പതിക്കണം
ചെറുമീനുകൾ എന്റെ മാംസം
കൊത്തിവലിക്കാൻ മത്സരിക്കട്ടെ
ഒടുവിൽശാപമോക്ഷം കിട്ടിയ
എന്റെ അസ്ഥികൾ ഓളപ്പരപ്പിൽ
ഒരു പൊങ്ങുതടിപോൽ ഒഴുകിനടക്കണം ....



റസ് ല  സാഹിർ
സലാല  

29 comments:

  1. കവിത വായിച്ചു.
    ആശംസകള്‍

    ReplyDelete
  2. സ്വപ്നങ്ങള്‍ക്കും ജീവിതം മുന്നോട്ട് നയിപ്പിക്കുന്നതില്‍ നല്ല പങ്കുണ്ട്.

    ReplyDelete
  3. പതിവ് മോഹങ്ങള്‍ ,മോഹഭംഗങ്ങള്‍

    ReplyDelete
    Replies
    1. കാലചക്രംവും അങ്ങനെയൊക്കെ തന്നെയല്ലേ....? ഭായ്

      Delete
  4. ഒളിച്ചോട്ടമാകില്ലേ???

    ReplyDelete
    Replies
    1. ഒളിച്ച് ഓട്ടമോ....!!!!?ധീരതയോടെ ഉള്ള പ്രതികാരവും ആകില്ലേ ...?

      Delete
    2. ആവുമോ??


      എന്തേ എഴുത്ത്‌ കാണുന്നില്ല.

      Delete
    3. ആവുമോ??


      എന്തേ എഴുത്ത്‌ കാണുന്നില്ല.

      Delete
  5. ചിലനേരങ്ങളിൽ ഈ ലോകത്തെ വായിക്കുമ്പോൾ തോന്നുന്ന കാര്യങ്ങൾ

    ReplyDelete
  6. ചിലനേരങ്ങളിൽ ഈ ലോകത്തെ വായിക്കുമ്പോൾ തോന്നുന്ന കാര്യങ്ങൾ

    ReplyDelete
  7. Kollam..but alpam koode depth aakaam.. :)

    ReplyDelete
  8. സിയാഫ് ഭായിയുടെ അഭിപ്രായം പങ്കുവെക്കുന്നു.

    ReplyDelete