Thursday, October 11, 2012

പ്രണയം.............

ഒന്ന് പ്പെട്ടന്ന്‍ പോകൂ........ഒട്ടോകാരനോട് പറഞ്ഞ്‌ വാച്ചിലേക്ക് നോക്കിയപ്പോള്‍ സമയം 5.30 കഴിഞ്ഞിരിക്കുന്നു.ട്രെയിന്‍ കിട്ടുമോ എന്തോ....?.എന്റെ തിടുക്കം കണ്ടാകാം ഒട്ടോകാരന്‍ സ്പീഡ്‌ അല്പം കൂടിയെന്ന് തോന്നുന്നു.

ഹാവൂ.......സ്റേഷന്‍ എത്തി.പ്ലാറ്റ്ഫോമില്‍ ട്രൈയിന്‍ കിടപ്പുണ്ട്.ഭാഗ്യം തിരക്ക് കുറവാണ്.ജനലരികില്‍ നോക്കി തന്നെ സീറ്റ്‌ പിടിച്ചു.ഇടുങ്ങിയ ഹോസ്റ്റല്‍ റൂമിലും അവിടെനിന്നും ഒഫീസിലേക്കുമുള്ള ഈ പരക്കം പാച്ചിലിനിടയില്‍ നഷ്ടപ്പെടുന്ന സ്വകാരിയത.........ആ വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ വല്ലപ്പോഴും വീട്ടിലേക്ക്‌ തനിച്ചുള്ള ഈ യാത്രകള്‍ വല്ലാത്ത ആശ്വാസമാണ്.പിന്നെ   യാത്രയില്‍ ആകെയുള്ള അസ്വസ്ഥത  ചായ,ചായേ............കാപ്പി... എന്ന മത്സരമെന്നോണം ഉള്ള ഇവറ്റകളുടെ വിളിയാണ്.അത് മറ്റുള്ളവരില്‍ ഉണര്‍ത്തുന്ന അസഹ്യത ഇവര്‍ അറിയുന്നില്ലേ? പണ്ടുമുതലേ ഇതാണല്ലോ ഇവരുടെ സ്റ്റൈല്‍ . ഇവര്‍ക്കെന്താ സ്റ്റൈല്‍  ഒന്ന് മാറ്റി വിളിച്ചുകൂടെ എന്ന്
ഇടയ്ക്ക്തോന്നും. കേള്‍ക്കുന്നവര്‍ക്കും ഒരു ചെയ്ജ്ജ് ഒക്കെ വേണ്ടേ.....?.


കത്തിയെരിയുന്ന നെഞ്ചിലെ തീ ഒളിപ്പിക്കാനെന്നവണ്ണം കാഴ്ചയിലുള്ള തൊക്കെ പിന്നിലേക്ക്‌ പായിച്ച് വീറോടെ മുന്നിലേക്ക്‌ കുതിക്കുന്ന തീവണ്ടിയെ ആശ്വസിപ്പിക്കാനെന്നവണ്ണം വീശുന്ന തണുത്ത കാറ്റിന്റെ കുളിര്‍മ മനസിലേക്കും,പിന്നെ അത് പതിയെ പതിയെ  എന്റെ ശരീരത്തേയും മരവിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അത് എന്നിലെ നിന്റെ ഒരമകള്‍ തൊട്ടുണര്‍ത്തി......നീ തൊടുമ്പോള്‍ മരവിപ്പിക്കുന്ന തണുപ്പ് മൂടുമത്രേ..ഫാസിലയാ അങ്ങനെ പറഞ്ഞത്. അവള്‍ക്ക് അതെങ്ങനെ അറിയാനാ..അല്ലെ?നീ അതിന് അവളെ തൊട്ടിട്ടില്ലെല്ലോ...എപ്പോഴാണ് ഞാന്‍ നിന്നെ പ്രണയിച്ചു തുടങ്ങിയത്? നീ അറിയുന്നുണ്ടോ എന്റെ ഈ ഭ്രാന്തമായ പ്രണയം....................

കുട്ടികാലത്ത് നിന്നെപറ്റി പറയുന്നത്‌ കേള്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത ഭയമായിരുന്നു. ബഷീര്‍ മാമയുടെ വീട്ടില്‍ വന്നപ്പോഴായിരുന്നു നീ  എന്റെ ഏറ്റവും അടുത്ത് വന്നത്. അത് ഒരു രാത്രിയില്‍ ആയിരുന്നു. അന്ന് ഞാന്‍ ഒരുപാടു കരഞ്ഞു. നീ എന്റെ അടുത്ത് വന്നാലോ എന്ന് പേടിച്ച്‌ പിന്നീടുള്ള എത്രയോ രാത്രികള്‍ ഞാന്‍ ഉറങ്ങാതിരിന്നിട്ടുണ്ട്. പിന്നെ കുറേ കാലങ്ങള്‍ നിന്നെ ശ്രെദ്ധിക്കാതെ കടന്നുപോയി.പിന്നെ മിനിയുടെ വീട്ടില്‍ നീ വന്ന അന്നുമുതലാണ് നിന്നെ ഞാന്‍ വീണ്ടും ശ്രദ്ധിച്ച് തുടങ്ങിയത്. മിനി അവള്‍ എന്റെ അത്ര  പ്രിയപ്പെട്ട കൂട്ടുകാരി  ആയിരുന്നു. പിന്നെ പിന്നെ നിന്നെ പറ്റി ആളുകള്‍ പറയുന്നത് ശ്രദ്ധിക്കാന്‍ തുടങ്ങി. എത്ര എത്ര ഭാവങ്ങളാണ് നിനക്ക്...

പിന്നെ നീ അറിഞ്ഞോ......?എനിക്ക് നിന്നോടുള്ള പ്രണയം ഒരുദിവസം ഞാന്‍ ഉമ്മയോട് പറഞ്ഞു. ഒരു പൊട്ടിത്തെറി ആയിരുന്നു മറുപടി. നിന്നെ ഇഷ്ടപ്പെടാന്‍ മാത്രം എന്ത് കുറവാണ് എനിക്കവര്‍ വരുത്തിയത്‌ എന്നൊക്കെ പായാരം പറഞ്ഞു പാവം  ഉമ്മ കുറെ കരഞ്ഞു. പിന്നെ എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു ഞാനായി ഒരിക്കലും നിന്നെ തേടി വരില്ലാന്ന്. പിന്നൊരിക്കല്‍ ഉമ്മാമയോട് രഹസ്യമായി പറഞ്ഞു നിന്നോടുള്ള ഇഷ്ടം. എനികെന്താ അങ്ങനെ തോന്നാന്‍ എന്ന്.? അപ്പൊ ഉമ്മാമ പറയുക ഈമാന്റെ പൂര്‍ണത വന്നാല്‍ അങനെ തോന്നുമത്രേ... അഞ്ച് നേരം നിസ്കരിച്ചത് കൊണ്ട് മാത്രം അതുണ്ടാകുമോ? ഏയ്‌ .......ഇല്ല . ഹസ്സീനയോട് പറഞ്ഞപ്പോ അവള് പറയുക എനിക്ക് വട്ടാണെന്ന്. ഈ ലോകത്ത് ഒരാള്‍ക്കും നിന്നെ ഇഷ്ടപ്പെടാന്‍ കഴിയില്ലത്രേ. നീ പോയിട്ടുള്ളിട ത്തുഉള്ളവരെല്ലാം സ്നേഹത്തോടെയോ,സന്തോഷത്തോടെയോ നിന്നെ സ്വീകരിച്ചിട്ടില്ലെന്ന്.ആര് വേണേലും  എന്ത് വേണേലും പറയട്ടെ പക്ഷെ ഞാന്‍ നിന്നെ ഇപ്പോഴും ഭ്രാന്തമായി പ്രണയിക്കുന്നു. നിന്നില്‍ അലിഞ്ഞുചേരുന്ന ആ സുന്ദര നിമിഷത്തിനായി മാത്രമാണ് ഞാന്‍ കാത്തിരിക്കുന്നത്. ഇനിയും എത്രനാള്‍ എന്റെ ഈ കാത്തിരിപ്പ്‌ തുടരണം എന്നെനിക്കറിയില്ല.............

അയ്യോ.......രക്ഷിക്കണേ.....രക്ഷിക്കണേ....നിലവിളികളും . ആര്‍ത്തനാധങ്ങളുംമാണ് ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്.എന്താ ഇവിടെ? എന്തിനാ എല്ലാവരും നിലവിളിക്കുന്നത്? കാല് തറയില്‍ ഉറക്കുന്നില്ലെല്ലോ അയ്യോ ഒക്കെ കീഴ്മേല്‍ മറിയുകയണല്ലോ.ഒന്നും കാണാന്‍ പറ്റുനില്ലെല്ലോ.എങ്ങോട്ടാ ഈ പോണത്.ഇതെന്താ വെള്ളമാണല്ലോ.അയ്യോ നീ വരികയാണ്‌ അല്ലേ....ആ തിരിച്ചറിവില്‍ എന്റെ പ്രണയം ഉരുകിപോയല്ലോ.ഹസീന പറഞ്ഞത് നേരാ ആര്‍ക്കും നിന്നെ പ്രണയിക്കാന്‍ കഴിയില്ല.അയ്യോ എനിക്ക് പേടിയാകുന്നു...എന്റടുത്തു വരല്ലേ...പോ ദൂരെപോ.. ഉമ്മാ......ഉമ്മാ....റബ്ബേ റബ്ബേ.......

മരണത്തിന്റെ കൈകളില്‍നിന്നും രക്ഷിക്കണേ എന്ന അവളുടെ ആര്‍ത്തനാദം ആ നദിയുടെ ആഴങ്ങളില്ലെവിടെയോ മുറിഞ്ഞുപോയ്.............................
                          

********************റസ് ല  സാഹിര്‍*********************



38 comments:

  1. എന്നിലെ നിന്റെ ഒരമകള്‍ തൊട്ടുണര്‍ത്തി......നീ തൊടുമ്പോള്‍ മരവിപ്പിക്കുന്ന തണുപ്പ് മൂടുമത്രേ..ഫാസിലയാ അങ്ങനെ പറഞ്ഞത്. അവള്‍ക്ക് അതെങ്ങനെ അറിയാനാ..അല്ലെ?നീ അതിന് അവളെ തൊട്ടിട്ടില്ലെല്ലോ...എപ്പോഴാണ് ഞാന്‍ നിന്നെ പ്രണയിച്ചു തുടങ്ങിയത്? നീ അറിയുന്നുണ്ടോ എന്റെ ഈ ഭ്രാന്തമായ പ്രണയം....................

    ഗ്രൂപ്പിൽ ചെന്നാൽ ഷാജൂന്റെ ഫാസിലാ, ബ്ലോഗ്ഗിൽ പോയാൽ റസ്ലയുടെ ഫാസിലാ, ആകെ മലങ്ങ്യേലോ പൂശാല്യേ ഈ ഫാസിലേം കൊണ്ട്.! ആശംസകൾ.

    ReplyDelete
    Replies
    1. mandooss.....hi hi thx...fazila pavamalle ....

      Delete
  2. ഞാന്‍ വായിച്ചിട്ടില്ല ട്ടോ.. സ്റ്റയില്‍ എന്ന് സ്റ്റൈല്‍ എന്നെഴുതിക്കൂടെ ഇത്താ..

    ReplyDelete
    Replies
    1. sheriyakkam ketto sangeeth...ijju poyi ente innale vayiche...

      Delete
  3. മരനത്തേക്കുറിച്ച് പറയാതെ പറയാൻ തുടങ്ങിയ സ്ഥലത്ത് വച്ച് വളരെ നന്നായി. പറയുമ്പോൾ ഊഹിക്കാമായിരുന്നുവെങ്കിലും. നല്ല പോസ്റ്റാ.

    സത്യത്തിൽ സമാന ആശയം ഞാനും ഒരു പോസ്റ്റാക്കാൻ ഇരുന്നതാ, നിസാര സങ്കടങ്ങൾ വരുമ്പോൾ മനസ്സ് ഒരു കടിഞ്ഞാണില്ലാത്ത കുതിരയാണു .വല്ല അപകടത്തിലും പെട്ടോ മറ്റോ മരിച്ചാൽ ശവമടക്കിനു വരുന്നവരുടെ സങ്കടങ്ങൾ ഒക്കെ ഭാവനയിൽ കണ്ട് കളയും.അപ്പോൾ മരണം ഒരു സിമ്പിൾ കാര്യാ.അങ്ങനെ ഒരു ദിവസ്സം വണ്ടിയോടിച്ച് വരുമ്പോ ബൈക്കൊന്ന് സ്കിഡായി. കൈയിലെ പെയിന്റ് അൽപ്പം പോയേ ഉള്ളൂ. അപ്പോ ബോധം വീണു. എനിക്കു മരിക്കണ്ടായേ! ഒന്നു വീഴുവേം കൂടി വേണ്ടേ!

    ReplyDelete
  4. ഞാനും വായിച്ചിട്ടില്ല .... കൊള്ളാം...
    \
    എവിടെയോ അക്ഷരതെറ്റുകള്‍ ഒക്കെ ഉണ്ടാര്ന്നല്ലോ ന്റെ പടച്ചോനെ.... വേഗം ശരിയാക്കിക്കോ ട്ടാ ഹും

    ReplyDelete
  5. കൊള്ളാം ഇത്താ .....
    നന്നായി എഴുതി നല്ല അവതരണ ശൈലി ...
    ആശംസകള്‍ ....

    ReplyDelete
  6. ഞാനും വായിച്ചു.. കൊള്ളാം..

    ReplyDelete
  7. @Razla
    പോസ്റ്റ് വായിച്ചു. നല്ലതായിരുന്നു. ഒന്നൂടെ വായിച്ച് നോക്കിയിട്ട് പോസ്റ്റാമായിരുന്നു എന്നൊരു ചെറിയ നിര്‍ദ്ദേശം. അപ്പോ പിന്നെ കാണാം

    ReplyDelete
  8. നന്നായിട്ടുണ്ട്.. അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുക

    ReplyDelete
  9. കാത്തിരുന്നിട്ട് അവസാനം രക്ഷിക്കണേ രക്ഷിക്കണേ എന്ന്.
    ഇതാണ് മനുഷ്യന്മാരുടെ ഒരു കുഴപ്പം.

    ReplyDelete
  10. നന്നായി...ആശംസകൾ..

    ReplyDelete
  11. തുടക്കത്തിലേ ആദ്യ പാരഗ്രാഫ് തുടര്‍ന്നും വായിക്കാന്‍ പ്രേരിപ്പിക്കും ,അവസാനം അപ്രതീക്ഷിതമായ ഒരു എന്‍ട് ..കവിതക്കൊപ്പം കഥയും വഴങ്ങുന്നു നന്നായി ,,അഭിനന്ദനങ്ങള്‍.

    ReplyDelete
  12. കൊള്ളാം.. ശ്രദ്ധിച്ചാല്‍ ഇനിയും മനോഹരം ആക്കാം....

    ReplyDelete
  13. നന്നായി എഴുതി , ആശംസകള്‍

    ReplyDelete
  14. കൊള്ളാം, എഴുത്ത് മെച്ചപ്പെടുന്നു...

    ആശംസകൾ

    ReplyDelete
  15. ആ തണുപ്പിലേക്കുള്ള ഈ സുന്ദരമായ യാത്രയെ ഞാനിഷ്ട്ടപെടുന്നു !

    ReplyDelete
  16. പ്രമേയം കറുത്തത് ആണെങ്കിലും
    പ്രതിപാദന രീതി വെളുത്ത്തതായിരുന്നു

    ReplyDelete
  17. നീ വരുകയാണ് അല്ലേ ....ആ തിരിച്ചറിവില്‍ എന്റൊ പ്രണയം ഉരികിപോയല്ലോ ...ഉരികി പോയ ഈ പ്രണയം മനസ്സില്‍ ഉരുകാതെ നില്ക്കും ...നൈസ് ....അടിപൊളി ......

    ReplyDelete
  18. ഇത് ഞാൻ മുന്നേ വായിച്ചതാണല്ലോ.....

    ReplyDelete
  19. അക്ഷരത്തെറ്റ് മാറ്റൂ......രസ്ലാത്ത!!!...

    എവിടെ മലയാള ഗുരു...സംഗീത്....

    പോസ്റ്റ്‌ കൊള്ളാം.... :)

    മരണം....വിചാരിക്കാത്ത നേരത്ത് കടന്നു വരുന്ന സ്നേഹിതന്‍...
    അങ്ങനെ ആശ്വസിക്കാം....((ഉടനെ എങ്ങും ബരാതിരുന്നാ മത്യാരുന്നു പഹയന്‍)).. ;)

    ReplyDelete
  20. Katha vayichu but puthuma onnum thonniyila keto .. Ithupole orupadu kathakal ullathukondavam.. Vaakkukal kollam but premeyam.. Matoru thalathil ninnu vishayathe nokikanan shrdmichirunenkil oru puthuma undavumayirunnu.. Kuttappeduthuka ala keto.. Do better..

    ReplyDelete
  21. Premeyam pazhayathanu keto .. Ithupole orupadu kathakal und.. Veroru anglil ninnu avatharipikamayirunu. Kutam parayuka ala keto. Do btr nxt time..

    ReplyDelete