Thursday, January 10, 2013

ഒരു സോമാലിയന്‍ വിലാപം


-------------------------------------------------------

ഞങ്ങള്‍തന്‍ ദേശമാണ്
സോമാലിയ ......
ശവംതീനി പക്ഷികള്‍
പാറിപറക്കുന്ന
ജീവന്റെ സ്പന്ദനം
മെല്ലെ തുടിക്കുന്ന
ശവപറമ്പാണിന്നിവിടം

മജ്ജയില്ലാത്തവര്‍
മാംസമില്ലത്തവര്‍
എല്ലിനുമീതെയായ്‌
തോലുപുതച്ചവര്‍....

കണ്ണുനീരില്ലാത്ത
കണ്ണുകള്‍ ഉള്ളവര്‍
സ്വപ്‌നങ്ങള്‍ നെയ്യുവാന്‍
ത്രാണിയില്ലാത്തവര്‍

ഉച്ചത്തില്‍ കരയുവാന്‍
ഒച്ചയില്ലാത്തവര്‍
നാണം മറയ്ക്കുവാന്‍
ചേലയില്ലാത്തവര്‍

പശിയടക്കീടുവാന്‍
അന്നമില്ലാത്തവര്‍
അന്യര്‍തന്‍ അമേദ്യവും
മോദമായ്‌ ഭക്ഷിപ്പോര്‍

അമ്മിഞ്ഞപാല്‍ വറ്റിവരണ്ട
തന്മുലഞെട്ട് കീറി മുറിച്ചിട്ട് ....
ആചോര തന്നുടെ ഓമന
കുഞ്ഞിന്റെ  നാവിലേക്കിറ്റിച്ച്
പശിയടക്കീടുന്ന പാവാമാം
അമ്മമ്മാര്‍ ഉണ്ടിവിടെ .....

പശിയടങ്ങീടാതെ
തന്റെ പൊന്നുണ്ണികള്‍
മുന്നിലായ് പിടഞ്ഞു മരിക്കവേ
ദീര്‍ഘ നിശ്വാസത്താല്‍
ആശ്വസിച്ചീടുന്ന
താതരും ഉണ്ടിവിടെ .....

നാല്‍ക്കാലി പോലെയും
നാഗത്തെ പോലെയും
മെല്ലെയിഴയുന്ന
ഞങ്ങള്‍ തന്‍നാമവും
പാരിതില്‍ മര്‍ത്യ ജന്മങ്ങള്‍ .....

--------------------------------------Razla Sahir------------------------------------------------------
-----------------------------------------Salalah -------------------------------------------------------






39 comments:

  1. എത്ര പറഞ്ഞാലും അവസാനിക്കാത്തത്..
    വരികള്‍ നന്നായി.

    ReplyDelete
  2. അവിടെയും ചിലര്‍ സുഭിക്ഷമായിട്ടാണ് കഴിയുന്നത്.
    പങ്കിടല്‍ തീരെയില്ലാത്ത ദേശമാണത്രെ സൊമാലിയ

    ReplyDelete
  3. ദാരിദ്ര്യം.. അതിനു എല്ലായിടത്തും ഒരേ ഗന്ധം..
    മരണത്തിന്റെ, നെടുവീര്‍പ്പിന്റെ, നിരാശയുടെ കരിഞ്ഞ ഗന്ധം..
    നന്നായി എഴുതി..

    ReplyDelete
  4. മനസ്സില്‍ തട്ടുന്ന രചന

    ReplyDelete
  5. വിശപ്പ്‌.. അതിന്റെ തീവ്രതയില്‍ അറിയുമ്പോള്‍ ലോകത്ത് മറ്റൊരു പ്രശനവും ഇല്ലെന്നു മനസിലാകും. ഇത്തരം ഒരു വിഷയത്തില്‍ എഴുതിയ കവിതയ്ക്ക് എന്റെ ആദരം. എല്ലാവര്‍ക്കുമുള്ള ഭക്ഷണം എല്ലാവരിലേക്കും എത്തുന്ന ലോകം.. അതൊരു സ്വപ്നമായി അവശേഷിക്കില്ലെന്നു വിശ്വസിക്കാം

    ReplyDelete
  6. ഞങ്ങള്‍തന്‍ ദേശമാണ്
    ഇ ലോകം
    പോസ്റ്റ്‌ തീനി പക്ഷികള്‍
    പാറിപറക്കുന്ന
    ലിങ്കിന്റെ സ്പന്ദനം
    മെല്ലെ തുടിക്കുന്ന
    കമന്റ് പറമ്പാണിന്നിവിടം

    ബ്ലോഗില്ലാത്തവര്‍
    ലിങ്കുമില്ലത്തവര്‍
    ബ്ലോഗിന് മീതെയായ്‌
    ഗാട്ജെറ്റ് പുതച്ചവര്‍....

    സ്പാം ഇല്ലാത്ത
    കമന്റുകള്‍ ഉള്ളവര്‍
    പോസ്റ്റുകള്‍ നെയ്യുവാന്‍
    ത്രാണിയില്ലാത്തവര്‍

    ഉച്ചത്തില്‍ എറിയുവാന്‍
    അക്കൌണ്ട്
    നാണം മറയ്ക്കുവാന്‍
    റിപ്ല്യ്‌ ഓപ്ഷന്‍

    കമന്റിടുവാന്‍
    ഐഡന്റിറ്റി ഇല്ലാത്തവര്‍
    അന്യര്‍തന്‍ അമേദ്യവും
    മോദമായ്‌ ഭക്ഷിപ്പോരുണ്ടിവിടെ

    പോസ്റ്റുകള്‍ വറ്റിവരണ്ട
    ലിങ്കുകള്‍ കീറി മുറിച്ചിട്ട് ....
    ആചോര തന്നുടെ ഓമന
    ബ്ലോഗിന്റെ നാവിലേക്കിറ്റിച്ച്
    പശിയടക്കീടുന്ന പാവാമാം
    ബ്ലോഗ്ഗര്‍മാര്‍ ഉണ്ടിവിടെ .....

    കമന്റുകള്‍ കിട്ടാതെ
    തന്റെ പൊന്നു പോസ്റ്റുകള്‍
    മുന്നിലായ് പിടഞ്ഞു മരിക്കവേ
    ദീര്‍ഘ നിശ്വാസത്താല്‍
    ആശ്വസിച്ചീടുന്ന
    താതരും ഉണ്ടിവിടെ .....

    നാല്‍ക്കാലി പോലെയും
    നാഗത്തെ പോലെയും
    മെല്ലെയിഴയുന്ന
    ഞങ്ങള്‍ തന്‍നാമവും
    പാരിതില്‍ ബ്ലോഗ്ഗെര്‍മാര്‍ !!!

    ###
    നന്ദി, നമസ്ക്കാരം :p

    ReplyDelete
    Replies
    1. ഡോക്ടറേ.....
      സോമാലിയയില്‍ നിന്ന് ചിരിയിലേയ്ക്കെത്താന്‍ ഒരു മിനിറ്റ് പോലും വേണ്ടിവന്നില്ല കേട്ടോ

      Delete
    2. ഇത് കലക്കി അനിയാ....അജിത്ത് പറഞ്ഞത്പോലെ സോമ്മാലിയയിൽ നിന്നും ചിരിയിലേക്കെത്താൻ ഒരു മിനിറ്റ് പോലും എടുത്തില്ലാ....ആശംസകൾ

      Delete
  7. വിശപ്പിനേക്കാള്‍ വലിയ വേദനയെന്തുണ്ട് ....
    അക്ഷരങ്ങള്‍ വിലാപങ്ങളായി ...
    നല്ല വരികള്‍ ആശംസകള്‍....

    ReplyDelete
  8. വേദനയില്‍ തീര്‍ത്ത കുറെ വാക്കുകളും ...
    വിലാപത്തിന്റെയും നിസ്സഹായതയുടെയും ...
    വായിക്കുന്ന ആര്‍ക്കും മനസ്സില്‍ വേദന നിറയ്ക്കുന്ന വരികളും ...
    നന്നായി എഴുതി ഇത്താ ആശംസകള്‍ ............

    ReplyDelete
  9. നന്നായി ടീച്ചറെ, നല്ല വരികള്‍, പക്ഷെ സോമാലിയ പഴയ സോമാലിയ അല്ല ട്ടോ!

    ReplyDelete
  10. സൊമാലിയ _ഒരു നേരത്തെ ഭക്ഷത്തിനായി അലയുന്ന പട്ടിണി കോലങ്ങള്‍ ,നാമോ ഒരു വിലയും കല്‍പിക്കാതെ ഭക്ഷണം വേസ്റ്റ് ബോക്സില്‍ നിക്ഷേപിക്കുന്നവര്‍ ,,കാലിക പ്രസക്തമായ ഒരു കവിത .

    ReplyDelete
  11. ഇതേ സോമാലിയയിലെ തന്നെ ചില സംഘങ്ങളാണ് കപ്പൽക്കൊള്ള നടത്തി നിരപരാധികളായ ജീവനക്കാരുടെ ജീവന് വിലപേശുന്നത്...

    കവിത നന്നായീട്ടോ... ആശംസകൾ...

    ReplyDelete
  12. സോമാലിയ ഒരു നൊമ്പരമായി ........ആശംസകള്‍

    ReplyDelete
  13. ഇത്തയുടെ പോസ്റ്റ്‌ ചിന്തിപ്പിച്ചു
    അബ്സര്‍ ഇക്കയുടെ പോസ്റ്റ്‌ ചിരിപ്പിച്ചു

    ReplyDelete
  14. റസല... സോമാലിയന്‍ ചിന്തകള്‍ നന്നായിട്ടുണ്ട്ട്ടോ.

    ആശംസകള്‍

    ReplyDelete
  15. വിശപ്പിന്റെ വിളികള്‍ വിഴുങ്ങുന്ന സൊമാലിയ ...
    മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന നൊമ്പരങ്ങള്‍ ...
    കൈനീട്ടി പിടിക്കുന്നതിനുമകലെ വിഷമങ്ങള്‍ ...
    ഒരു നെടുവീര്‍പ്പോടെ .....
    .........
    നല്ല വരികള്‍ റസല
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  16. വേദന അറിയിക്കും വരികളിൽ പങ്കു ചേരുന്നൂ റസ്ലാ..
    ആശംസകൾ..
    ശുഭരാത്രി..!

    ReplyDelete
  17. ഒരു വിലാപ കാവ്യം, വായനക്കവസാനം ഉള്ളിലൊരു നോവു പിണഞ്ഞു... വളരെ നല്ല വരികൾ ഈണത്തോടെ വായിക്കാൻ കഴിഞ്ഞു. വായനക്ക് സുഖം ലഭിച്ചെങ്കിലും അവസാനം നെഞ്ചിലൊരു നീറ്റൽ അവസാനിപ്പിച്ചു ഈ കവിത...


    ആശംസകള്

    ReplyDelete
  18. എവിടെയും വിലാപം മാത്രം ..
    വിലാപങ്ങള്‍ക്കപ്പുറം സന്തോഷങ്ങളിലെക്കുള്ള
    ഒരു തീര്‍ഥയാത്ര ആവട്ടെ ഇത്തരം കവിതകള്‍
    ആശംസകള്‍ ...

    ReplyDelete
  19. സോമാലിയന്‍ അക്ഷരങ്ങള്‍ ആശംസകള്‍ ട്ടോ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  20. ഭീകരമായ ജീവിതത്തിന്റെ അവസ്ഥ പച്ചയായി അവതരിപ്പിച്ചു. അവരും ദൈവത്തിന്റെ ശ്രിഷ്ട്ടി. നിസ്സാര കാര്യങ്ങള്‍ക്ക് പോലും ആവലാതി പെടുന്ന നമ്മള്‍ ഓര്‍ക്കേണ്ടതാന് അവരുടെ ജീവിതാവസ്ഥ.

    റാസിക്ക് ഭാവുകങ്ങള്‍ നേരുന്നു...

    www.ettavattam.blogspot.com

    ReplyDelete
  21. ആദ്യമായി രസ്ലയുടെ ഒരു വ്യത്യസ്ത കവിത വായിക്കുന്നു . വരികള്‍ നന്ന് .

    ReplyDelete
  22. അഹങ്കരിച്ചുപുളയ്ക്കുന്ന ലോകത്തിന്റെ നൊമ്പരങ്ങളാണു ഈ പട്ടിണിക്കോലങ്ങള്‍. കണ്ണിന്റെ കാഴ്ച മറയ്ക്കുന്ന സങ്കടപ്പൂവുകള്‍.ഞാന്‍ ദിവസവും ഭക്ഷണമൊക്കെ പാഴാക്കിക്കളയുമ്പോള്‍ എന്തേ ഈ "മനുഷ്യര്‍"എന്റെ ഉള്ളിലെത്തുന്നില്ല. ആഡംബരാഹങ്കാരത്തില്‍ നെഗളിക്കുന്ന ഞാനെന്തേയത് കാണുന്നില്ല.

    ReplyDelete
  23. വളർത്ത് മൃഗങ്ങളുടെ പോലും ആഹാരപാക്കറ്റുകളിൽ മുദ്രയും ഗുണനിലവാരവും ഉറപ്പ് വരുത്തുന്ന നമ്മൾ ഒരുനേരത്തെ അരിയാഹാരത്തിന് നിവൃത്തി ഇല്ലാത്ത പട്ടിണിക്കോലങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു.. എത്രയോപേർ നമ്മുടെ നാട്ടിൽ തന്നെ ഉണ്ട്.. എഴുത്തിന് ആശംസകൾ..!!

    ReplyDelete
  24. കവിതക്കെന്റെ ആശംസകൾ..........

    ReplyDelete
  25. വ്യത്യസ്തമായ വിഷയം,കവിത..

    ReplyDelete
  26. ആ ചിത്രങ്ങള്‍ കണ്ടതിന് ശേഷം എത്രയോ രാവുകളില്‍ എന്റെ ഹൃദയം കേണു. ഒരു നല്ല നാളേക്കായി കാത്തിരിക്കാം.വ്യഥയുണര്‍ത്തും വരികള്‍ .

    ReplyDelete
  27. ഞാൻ കവിതകളുടെ വലിയൊരു ആസ്വാദകനല്ല !
    വായിക്കാൻ വേണ്ടി വായിച്ചപ്പോൾ പക്ഷെ ..

    അമ്മിഞ്ഞപാല്‍ വറ്റിവരണ്ട
    തന്മുലഞെട്ട് കീറി മുറിച്ചിട്ട് ....
    ആചോര തന്നുടെ ഓമന
    കുഞ്ഞിന്റെ നാവിലേക്കിറ്റിച്ച്
    പശിയടക്കീടുന്ന പാവാമാം
    അമ്മമ്മാര്‍ ഉണ്ടിവിടെ ..... ---^ ---

    ReplyDelete