Tuesday, May 21, 2013

മയില്‍പീലി.....




പ്രണയത്തിന്‍ പല്ലവി പാടി നീ
ഒരു നാളെന്‍ അരികത്തെത്തി 
എന്നുള്ളില്‍ കുറുകിയ കിളിയത് മെല്ലെ 
മോഹത്തിന്‍ ചിറകു കുടഞ്ഞ്
അനുപല്ലവി പതിയെ പാടി .


സ്വപ്നത്തിന്‍ ചിറക് വിടര്‍ത്തി 
ഞാന്‍ വാനില്‍ ഉയരുംനേരം 
നിന്‍ ഓര്‍മ്മതന്‍ ആഴങ്ങളില്‍
എന്നോ നീയെന്നെയെറിഞ്ഞു 
കനമേറിയ ശിലയതുപോല്‍
ഞാനവിടെ ആണ്ടുകിടന്നു 
പല നാളുകള്‍യേറെ കഴിഞ്ഞു 
എന്‍ മാനസവാടിയിലും
ഞാന്‍ കോറിയ നിന്‍ചിത്രം
മാറാലകള്‍ പതിയെ മൂടി 


നിനയ്ക്കാത്തോരുനേരത്ത്
അനുവാദം ചോദിച്ച്
എന്‍ പടിവാതില്ക്കല്‍
പതിയെ നീ മുട്ടിവിളിക്കെ
ഞാന്‍ നല്‍കിയ പീoത്തില്‍
കോലാലയ ഓരത്ത്
ചിരിതൂകി നീ ചാരെയിരുന്നു 


ഈ വൈകിയ നേരത്ത്
ഇനി എന്നെ തേടുവതെന്തേ?
നീ നേടിയനേട്ടങ്ങള്‍
പരിഹാസമേമ്പൊടിയോടെ
എന്മുന്നില്‍ കാട്ടാനോ?
എന്‍ ജീവിത കോട്ടങ്ങള്‍
നിരയെണ്ണി അളക്കാനോ 
എന്നിങ്ങനെ പലചോദ്യം
എന്നുള്ളില്‍ നുരപൊന്തെ
ശേഷിക്കും നാളുകളില്‍ ഞാന്‍
മൌനത്തിന്‍ കച്ചപുതയ്ക്കാം 

ഹൃത്തിന്റെ താളോന്നില്‍ 
മയില്‍പീലിതുണ്ടതുപോലെ 
ഞാന്‍ നിന്നെ  ഒളിപ്പിക്കാം 
പൂമാനമത്  കാണാതെ 
മരണത്തിന്‍ മൂര്‍ദ്ധാവില്‍ 
ഞാന്‍പതിയെ ചുംബിക്കെ 
മയിലായ് ഞാന്‍ ജനിച്ചീടാം
മറുജന്മം നിന്‍ ഹൃത്തിന്‍ 
താഴ്വരയില്‍ ........


*********************റസ്ല സാഹിര്‍ ***************
***********************സലാല*******************


20 comments:

  1. കവിത കൊള്ളാം ...അനാവശ്യമായി പലയിടത്തും കുത്തുകൾ (.....) ഇട്ടത് പോലെ തോന്നി ...
    അച്ചര പിശാചും ഒന്ന് ശ്രദ്ധിക്കാം .....

    ReplyDelete
  2. നല്ല രചന .പീലി വിടര്‍ത്തിയാടിയ മയിലിന് ഒരായിരം ആശംസകള്‍

    ReplyDelete
  3. വിടരട്ടെ പീലികളോരോന്ന്
    ആശംസകൾ

    ReplyDelete
  4. ആശംസകള്‍ .
    ഒരു പാട് കുത്തുകള്‍ . അത് നിര്‍ബന്ധമാണോ ?

    ReplyDelete
  5. ഒന്ന് സംസ്കരിച്ചെടുത്താല്‍ നല്ല ഗാനം

    ReplyDelete
  6. മയില്‍പീലി കവിത കൊള്ളാട്ടോ റസല

    ReplyDelete
  7. മനോഹരമായ വരികളില്‍ നിരവധി അക്ഷരത്തെറ്റുകള്‍

    ReplyDelete
  8. പീലി വിടരുമ്പോൾ പ്രണയ ഗീതം
    പൊന്നൊളിയായ് തെളിയുന്നു ....ആശംസകൾ .

    ReplyDelete
  9. ലേബൽ കൊടുത്തില്ലല്ലോ.. ശരി ഞാൻ കൊടുക്കാം..

    # സംഗീത സംവിധായകനെ തേടുന്നു.. :D

    നന്നായി .. ഭാവുകങ്ങൾ... :)

    ReplyDelete
  10. ഒരു പാട് .......... (!!)

    നല്ല രചന

    ReplyDelete
  11. മയില്‍ പീലി പോലെ തന്നെ വരികളും കൊള്ളാം

    ReplyDelete
  12. ഇവിടെ കവിതയും ഉണ്ടോ ...സൂക്ഷിച്ചു വയ്ക്കാന്‍ മയില്‍‌പീലി തന്നെ നല്ലത് .ആശംസകള്‍

    ReplyDelete
  13. ശ്രമം ശ്ലാഘനീയം
    നല്ല കവിത എന്ന് പറയുന്നില്ല
    ഇനിയും ഒരുപാട് നന്നാവാനുണ്ട്

    ReplyDelete
  14. pranayavum ,ഓര്മ്മകളും പിന്നെ മയിൽപീലിയും...ദെ പറഞ്ഞേക്കാം മയിൽ‌പീലി എന്റെ മാത്രാണ് കേട്ടോ :)

    ReplyDelete
  15. സമയം കുറച്ചുകൂടെ മെനക്കെടുത്തിയിരുന്നെങ്കില്‍ കുറച്ചുകൂടി നല്ലൊരു ഗാനമാസ്വദിയ്ക്കാമായിരുന്നു.... ന്നാലും കുഴപ്പമില്ല.

    ReplyDelete
  16. പുസ്തകത്താളില്‍ ഒളിപ്പിച്ചുവെച്ച മയില്‍പ്പീലി പൊലെ ചില ഇഷ്ടങ്ങള്‍ ... ഒരിക്കല്‍ ഈ മയില്‍പ്പീലി പെറ്റുകൂട്ടും നൂറോളം കുഞ്ഞുങ്ങളെ..

    ReplyDelete