Wednesday, September 4, 2013

ഓണം...................



ഓണക്കോടിയുടുത്തും കൊണ്ട്

തുമ്പികള്‍ വരവായ്‌ .

പൂ തുമ്പികള്‍ വരവായ്‌

പൂക്കളം തീര്‍ക്കാന്‍ പൂമണം തൂകാന്‍ 

തുമ്പികള്‍ വരവായ്‌ .

ഓണ തുമ്പികള്‍ വരവായ്‌ 

പൂമണം തൂകും...  പൂക്കളനടുവില്‍

തുമ്പപൂവേണം .....തുമ്പപൂ വേണം ...


ചിങ്ങകാറ്റില്‍ പൂത്തുലയുന്നൊരു

തുമ്പപൂ വേണം ....

തുളസികതിരും ,തെച്ചിപ്പൂവും ,...

പിച്ചകവും വേണം .....

   

പിന്നെ തൊടിയിലെ മാവിന്‍ ചില്ലയില്‍

ഊഞ്ഞാലൊരുക്കേണം

പൊന്നൂഞ്ഞാലൊരുക്കേണം
                                               
 ഓണക്കോടിയുടുത്തുംകൊണ്ടതില്‍
                                               
ആടിരസിക്കേണം ...

തോഴരോടൊത്തതിലാടിരസിക്കേണം



ഉത്രാടത്തിന് വിളക്കൊരുക്കി  

ആതിരയാടേണം

തിരുവാതിരയാടേണം                          

ഓണത്തപ്പന് നേദിക്കാനായ്‌

അടയൊരുക്കേണം







തിരുവോണത്തിന്  നാക്കിലയില്‍
                                           
സദ്യവിളമ്പേണം

ഓണസദ്യവിളമ്പേണം

നാലും കൂട്ടി  മുറുക്കീട്ടൊന്നു..

പൂരത്തിന് പോകേണം

ഓണ പൂരത്തിന് പോകേണം ....
                                                       
                                                                             





ഉറിയടി പിന്നെ പുലികളി.

പൂരം കാണേണം ഓണ പൂരം കാണേണം



                       റസ്  ല   സാഹിർ
                                    സലാല


35 comments:

  1. വീണ്ടും ഓണം വന്നൊരോര്‍മ്മയായി.

    ReplyDelete
  2. അയ്യോ.. പിന്നേം ഓണം വന്നെ... !!!

    ReplyDelete
  3. ഓണത്തെ ഓര്‍മ്മകളാല്‍ വരവേല്‍ക്കാം..ഹൃദ്യം.

    ReplyDelete
  4. ഓണപ്പാട്ട് നന്നായിട്ടുണ്ട്

    ReplyDelete
  5. ഓണം എന്ന് കണ്ടപ്പോളേക്കും ദാണ്ടേ ഇവിടെ ഓണപാട്ടിന്‍റെ പോസ്റ്റും കൊണ്ടിറങ്ങിയിരിക്കുന്നു..

    ReplyDelete
    Replies
    1. hi hi ....:) dushte nalla 1 vakku parayaruthu ketto...ninakku njan onakodi vangi tharilla nokkikko...:P

      Delete
  6. ഓണാശംസകള്‍ മുന്‍കൂറായി നേര്‍ന്നുകൊള്ളുന്നു..

    ഓണപ്പാട്ട് നന്നായിട്ടുണ്ട്..

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ഓണം ഇത്ര വേഗം എത്തിയോ....നന്നായിരിക്കുന്നു !! ആശംസകൾ

    ReplyDelete
    Replies
    1. എന്റെ ഗവിത വായിച്ചപ്പോള്‍ എങ്കിലും ഓണം വന്നത് അറിഞ്ഞുവല്ലോ ...ഭാഗ്യം .നന്ദി റെജിന്‍

      Delete
  9. ഓണാശംസകള്‍ !!

    ഓണക്കോടിയുടുത്തും കൊണ്ടത്തില്‍ ( അക്ഷരതെറ്റ് ശ്രദ്ധിക്കുമല്ലോ )

    ReplyDelete
  10. ഓണക്കോടി - ആ പ്രലോഭനം ചെറുതല്ല! എല്ലാം നന്നു ട്ടോ :)

    ReplyDelete
  11. കൊള്ളാലോ.... കിടിലന്‍

    ReplyDelete
  12. കവിതയിൽ ചില വസ്തുതാപരമായ തെറ്റുകൾ ഉള്ളതായി തോന്നുന്നു.

    1. ഓണത്തപ്പന് നേദിക്കുന്നത് പാലട ( പായസം ) അല്ല, സാധാരണ അടയാണ് ( http://ml.wikipedia.org/wiki/%E0%B4%85%E0%B4%9F)

    2. ഓണത്തിന് എവിടെയെങ്കിലും പൂരം ആഘോഷിക്കുന്നതായി കേട്ടിട്ടില്ല. ( അറിവ് തെറ്റാണെങ്കിൽ ക്ഷമിക്കണം. വിക്കിയിൽ നോക്കി, കണ്ടില്ല.. http://ml.wikipedia.org/wiki/%E0%B4%93%E0%B4%A3%E0%B4%82 )

    ReplyDelete
    Replies
    1. അട എന്ന് ഞാന്‍ ഉദ്ദേശിച്ചത് ഇലയില്‍ അവസാനം നല്‍കുന്ന അടതന്നെയാണ്.അതിനെ പാലട എന്ന് പറയില്ല അല്ലെ..?പൂരം എന്നാ വാക്കിന്റെ ശെരിക്കും ഉള്ള അര്‍ഥം എന്താണ് ....? പലതരത്തിലുള്ള,കൂത്തുകളും ,കളികളും ചേര്‍ന്നുള്ള ആഘോഷതിനെ അല്ലെ പൂരം എന്ന് പറയുന്നത് ...? അപ്പോള്‍ ഓണ പൂരം എന്ന് പേരുള്ള പൂരം ഇല്ല എങ്കിലും അതിനെ ചേര്‍ത്ത് പൂരം എന്ന് വിശേഷിപ്പിച്ചതില്‍ തെറ്റുണ്ടോ? ഇത് എന്റെ പരിമിതമായ ചിന്തകളും അറിവും ആണ്.നിങ്ങള്ക്ക് അതിനെ പറ്റി കൂടുതല്‍ അറിവുണ്ടാകും.തെറ്റുകള്‍ തിരുത്തി തരും എന്ന് കരുതുന്നു .
      വരവിനും വായനക്കും നന്ദി ...തെറ്റുകള്‍ ശരിയാക്കാം മാഷേ ...:) ഓണാശംസകള്‍..

      Delete
    2. മിഷ്ടർ വിഡ്ഡിമാൻ ചേട്ടാ...
      ഒരു മഞ്ഞ കിളി ഉണ്ടാക്കിയ പുകിലൊന്നും
      മറന്നിട്ടില്ലാലോ...
      മുണ്ടരുത്... (നല്ല വായന :))

      Delete
  13. ഓണം ഇന്നു ഓര്‍മകളില്‍

    ReplyDelete
  14. ഓണപ്പാട്ട് ഇഷ്ടായി.... ഈ വരികള്‍ വായിക്കുന്നതിനേക്കാള്‍ പാടികേള്‍ക്കുന്നതായിരിക്കും കൂടുതല്‍ ആകര്‍ഷകം...

    പിന്നെ ചില സ്ഥലത്ത് ഒരു പൂവിന്റെ കുറവ് കണ്ടു..
    തുമ്പപ്പൂ അല്ലേ.... തുമ്പപൂ ആണോ...

    ReplyDelete
    Replies
    1. അതെയോ ...എന്നാ ആ പൂ ഇടാം കേട്ടോ...ഷൈജു.ആരേലും കൊണ്ട് പാടിച്ച് എന്നെ കൂടി കേള്പ്പിക്ക് ..:)

      Delete
  15. നമുക്കൊന്ന് റെക്കോർഡ്‌ ചെയ്താലോ ഇതാ??

    ReplyDelete
    Replies
    1. പിന്നെന്താ ....ഞാന്‍ റെഡി എല്ലചിലവും നീ നോക്കിക്കോണം ...പിന്നെ എന്റെ കാശും തരാന്‍ മറക്കണ്ട ...അപ്പൊ ഓക്കെയല്ലേ ...

      Delete
  16. നനയിട്ടുന്ദ് കെട്ടോ . നല്ലവരികൾ

    ReplyDelete
  17. നനയിട്ടുന്ദ് കെട്ടോ . നല്ലവരികൾ

    ReplyDelete
  18. സാധാരണ എനിക്ക് വായിക്കാൻ തീരെ താല്പര്യമില്ലാത്തതാണ് ഈ ഓണ കവിതകൾ..
    പുതുമകൾ ഉണ്ടാവില്ല എന്നത്
    തന്നെ കാര്യം...
    എന്നാലും ഇത് കൊള്ളാട്ടോ..
    ഇഷ്ടായി..

    ReplyDelete