Friday, November 22, 2013

മൌന നൊമ്പരം ...


പുസ്തക താളുകള്‍ ഏറെ മറിച്ചും 

ചൊല്ലിപഠിച്ചും ,കുത്തിക്കുറിച്ചും

ഒട്ടേറെ വിദ്യകള്‍ ഹൃദ്യസ്ഥമാക്കി ഞാന്‍ .....

ശാസ്ത്രം പഠിച്ചു ,ഗണിതം പഠിച്ചു 

വെവ്വേറെ ഭാഷകള്‍ സ്വായത്തമാക്കി

ചരിത്രം പഠിക്കുവാന്‍ ഉലകം കറങ്ങി ഞാന്‍  

നൃത്തത്തിന്‍ മുദ്രയും,നടനത്തിന്‍ നാട്യവും ഏറെ പഠിച്ചു 

വേഷപകര്‍ച്ചയാല്‍ അരങ്ങത്താടിതകര്‍ത്തു ഞാന്‍ 

സപ്തസ്വരത്തിന്റെ മോഹനരാഗങ്ങള്‍

എന്റെ വിപഞ്ചിയില്‍ ശ്രുതിചേര്‍ത്ത് പാടി ഞാന്‍..... 

കവിത പഠിക്കുവാന്‍ ,കാവ്യം രചിക്കുവാന്‍ 

തുഞ്ചന്‍ പറമ്പിലും,ഗ്രന്ഥ പുരയിലും ഏറെയലഞ്ഞു ഞാന്‍ .....

ഒട്ടേറെ കാവ്യങ്ങളെല്ലാം മെനെഞ്ഞെന്റെ 

തൂലിക തന്നുടെ മഷിയത് തീര്‍ന്നുപോയ്.....

ഇല്ല എഴുതുവനായില്ല ആത്മാവിന് നോവുകള്‍ .....

ഒന്നുമേ എന്റെ പുസ്തക താളതില്‍ 

ഉതിര്‍ന്നു വീണയെന്‍ നീര്‍മണികള്‍ക്കൊപ്പവും ...

ഉതിര്‍ന്ന്പോയതില്ലയെന്‍ നോവുകള്‍ ഒന്നുമേ ..... 

ഒടുവിലായ് ഭൂവിന്‍  തടങ്ങളില്‍ ഞാന്‍ ചേര്‍ന്ന് ഉറങ്ങവേ

അവിടെയായലിയുമോ  ഈ നോവിന്റെ "ഗീതികള്‍ "......



********************* റ സ് ല  സാഹിര്‍ ********************************
**************************സലാല**************************************



24 comments:

  1. പുതിയ തൂലിക വാങ്ങിക്കൂടെ..?

    ReplyDelete
    Replies
    1. നമ്മള് പാവം ഡോളര്‍ മാഫി .... :) ആദ്യ വായനക്ക് നന്ദി മനോജ്‌ .

      Delete
  2. അതെല്ലെങ്കിലും പഠിച്ചത്തോക്കെ വെറുതെയാണ് കണക്കുകൂട്ടാനും കുറയ്ക്കാനും മാത്രം പഠിച്ചാല്‍ മതി ജീവിക്കാന്‍.

    ReplyDelete
    Replies
    1. സത്യം ....ആണോ കാത്തി...!!!!? കണക്കില്‍ ഞാന്‍ കണക്കാ ...:(

      Delete
  3. മഷി തീര്‍ന്നോ സാരമില്ല ഒരു കോഴി ത്തൂവല്‍ എടുത്തു സാമ്പാറില്‍ മുക്കിയാലും എഴുതാം ,നൃത്തം പഠിച്ചതല്ലേ ഇനി ബ്ലോഗ്ഗില്‍ ഡാന്‍സ് കാണാലോ .,.,.മനോഹരം നന്നായി കൊല്ലാം തെറ്റി കൊള്ളാംട്ടോ വയല്‍പ്പൂവേ ഈ ആത്മ നൊമ്പരം ,.,ആശംസകള്‍

    ReplyDelete
    Replies
    1. ഹോ ഹോ അങ്ങനെയാണ് എഴുതിയത് അല്ലെ നോം അറിഞ്ഞില്ല .നന്ദി

      Delete
  4. നന്നായിരിക്കുന്നു , ആശംസകള്‍

    ReplyDelete
  5. എല്ലാം പഠിച്ചു കഴിഞ്ഞാലും അവസാനം ബാക്കിയാകുന്നത് .....

    ReplyDelete
  6. പഠിച്ചാലും പഠിച്ചാലും തീരാത്തതല്ലേ ഈ ചെറിയ ജീവിതം !!

    ReplyDelete
  7. യ്യോ...ഇതാരെപ്പറ്റിയാ.??!!

    ReplyDelete
  8. ഈ നോവിന്റെ ഗീതികൾ....
    നന്നായിട്ടുണ്ട്‌ എല്ലാവിത ആശംസകളും

    ReplyDelete
  9. ഇത്രയേറെ പഠിച്ചിട്ടും നോവിന് മറുമരുന്ന് മത്രം പഠിച്ചില്ല?...

    ReplyDelete
  10. Sorry phone el Malayalam font Ella.
    Adhmaavin novukal muzhuvan pakarthuvaan aavilla onninum , adhoru Pon thoolika aayirunnaalum sari.Unangaatha, Vattaatha mazhiyaayi maarattae, nee kandathum, kaettathum,anubhavichathum Priya sodhary. Ella bhaavukangalum. Ezhuthu thudaruka.

    ReplyDelete
  11. Sorry phone el Malayalam font Ella.
    Adhmaavin novukal muzhuvan pakarthuvaan avillaoru thoolikakum ,athoru ponthoolika aayaalum sari. Unangaatha ,vattaatha mazhiyaayi theerattae nee kandathum, kaettathum, anubhavichathum Priya sodhary. Ezhuthu thudaruka. Ella bhavukangalum.

    ReplyDelete
  12. റാംജി
    ഉണ്ണിയേട്ടന്‍
    മുനീര്‍
    അജിത്‌ഏട്ടന്‍
    കരീം
    തുമ്പി
    നജീബ്
    എല്ലാവര്ക്കും നന്ദി ..

    ReplyDelete
  13. ജീവിതാവസം വരെ പഠിച്ചു കൊണ്ടേ ഇരിക്കാം നമുക്ക്.

    ReplyDelete
  14. കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ എല്ലാം വെറുതെ ആണ് അല്ലേ! അപ്പൊ എനിക്ക് കാര്യം മനസ്സിലായി, ഇന്നത്തോടെ എല്ലാം നിര്‍ത്തി! :) ആശംസകള്‍ !

    ReplyDelete
  15. ആത്മാവിന്റെ സ്വരമാണ്‌ മൗനം. നൊമ്പരത്തിലായാലും സന്തോഷത്തിലായാലും മൗനത്തിന്‌ വാക്കുകളെക്കാൾ ശക്തിയുണ്ട്.

    കവിത കൊള്ളാം...

    ReplyDelete
  16. കവിതയെ തേടി അലഞ്ഞവനല്ല കവി
    അക്ഷരങ്ങളെ തേടി അലയൂ എന്നിട്ടതിൽ കാവ്യ മാല കോര്ക്കൂ
    കവിത നിങ്ങളെ തേടി വരും

    good one dear razla

    ReplyDelete
  17. വേദനയുടെ വരികള്‍...

    ReplyDelete
  18. ഈ നൊമ്പരത്തില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ഒരു വഴിയുണ്ട്,
    'സന്യാസം'
    നോക്കുന്നോ.. ഒരുകൈ????? ;)

    ReplyDelete